ഓർമ്മയിൽ
ഇപ്പോഴും
എന്റെ
കണ്ണിലെ
ചിരിയെന്നും,
ചൊടിയിലെ
തേനെന്നും,
തനുവിലെ
തണുവെന്നും,
പാടിയുണർത്തുന്നവനെ..
അളന്നിരുന്നോ
എന്നെങ്കിലും -
പൂപൊലിപ്പിച്ചു
ഞാൻ നീണ്ട വഴികൾ ?
മാരിയായിപെയ്തു
ഞാൻ നിറഞ്ഞ തൊടികൾ?
മണൽക്കാടായി
ഞാൻ വരണ്ട ആഴങ്ങൾ ?
No comments:
Post a Comment