ഒരു
പുരുഷനെ സ്നേഹിക്കുകയെന്നാൽ
പരുക്കനായ
അവനെ കടഞ്ഞു കന്മദമാക്കുകയെന്നാണ് .
അടിതൊട്ട്
മുടിവരെ പൊള്ളിയടർന്ന കനവുകളെ
ഉമിനീരാൽ
ചേർത്തുവച്ച് -
നിനവുകളാക്കുകയെന്നാണ്.
തന്നിൽ
ആഴ്ന്ന വേരുകളെ ചുംബിച്ച്,
അതിരില്ലാത്ത
ആകാശത്തിലേക്കു പടരാൻ
അവന്
ചിറകുനൽകുകയെന്നാണ്.
അവനെ
സ്നേഹിക്കുകയെന്നാൽ,
പകലന്തിയോളം
വെന്തകാലുകളിൽ
സ്നേഹമായി
ഒഴുകുകയെന്നാണ്.
രാത്രി,
ആ തളർന്ന ക്രൗഞ്ചത്തിന്
ചേക്കേറാൻ,
വസന്തം തലോടിയ
മരമായി
സ്വയംരൂപപ്പെടുകയെന്നാണ്.
ഒരു
പുരുഷനെ സ്നേഹിക്കുകയെന്നാൽ
അസ്ഥിരതയുടെ
കൊടുംകാട്ടിൽ
വൃണപ്പെടാൻ
തയ്യാറായി,
ഒറ്റയാൾ
യാത്രയ്ക്ക് ചൂട്ടുതെളിക്കുകയെന്നാണ്.
നാമ്പിടുമെന്നുറപ്പില്ലാത്ത
അവനെന്ന ബീജത്തെ
പ്രണയക്കൂറുള്ളൊരു
മണ്ണായി
കാറ്റും
മഴയും കൊള്ളിക്കുകയെന്നാണ്.
അതെ,
അവനെ പ്രണയിക്കുകയെന്നാൽ
കടുത്ത
മുറിവൊളിക്കാൻ
അവൻതീർത്ത
മാർച്ചട്ട,
അമർത്തിയ
ചുംബനങ്ങളാലടർത്തി
ഉള്ളിലുറങ്ങുന്ന
അഗ്നിശലഭങ്ങളെ
ഞാനെന്ന
മഴക്കാട്ടിലേക്ക് അഴിച്ചുവിടുകയെന്നാണ്.
(PC: Nikhila Mary Vijay ;P)
(PC: Nikhila Mary Vijay ;P)
വൗ...ഇത് കൊള്ളാമല്ലോ :-) ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്.
ReplyDelete"കടുത്ത മുറിവൊളിക്കാൻ
അവൻതീർത്ത മാർച്ചട്ട,
അമർത്തിയ ചുംബനങ്ങളാലടർത്തി
ഉള്ളിലുറങ്ങുന്ന അഗ്നിശലഭങ്ങളെ
ഞാനെന്ന മഴക്കാട്ടിലേക്ക് അഴിച്ചുവിടുകയെന്നാണ്"
Thanks a lot.
DeleteFind me here: https://www.facebook.com/Roopantharanam.blogspotdotcom/
നാമ്പിടുമെന്നുറപ്പില്ലാത്ത അവനെന്ന ബീജത്തെ
ReplyDeleteപ്രണയക്കൂറുള്ളൊരു മണ്ണായി
കാറ്റും മഴയും കൊള്ളിക്കുകയെന്നാണ്.... loved it my dear....
Thanks Asha..Hope you are blasting..<3
Deleteകുറെയൊക്കെ ശരിയാണ്........
ReplyDeleteഉമ പറഞ്ഞു വന്നതാണ്.
ReplyDeleteസച്ചിദാനന്ദന്റെ കവിത വായിച്ചിട്ടില്ല..
അസ്ഥിരതയുടെ കൊടുംകാട്ടിൽ
വൃണപ്പെടാൻ തയ്യാറായി നിൽക്കുന്ന സ്നേഹം
ഒറ്റയാൾ യാത്രയ്ക്ക് ചൂട്ടുതെളിക്കുന്നത് പെരുത്ത് ഇഷ്ടം..
ഫോളോ ചെയ്തിട്ടുണ്ട്.ഇനിയും വരാം
🥰🥰
ReplyDelete