ഭ്രാന്തു
പൂക്കുന്നത് കണ്ടിട്ടുണ്ടോ?
ആകാശത്തു
നക്ഷത്രം പൂക്കുന്നത് പോലെ,
മരത്തിൽ
ഒരു തുലാമഴ പൂത്തു നിൽക്കുന്നത് പോലെ
മഞ്ഞുതുള്ളിയിൽ
പൂവും, സൂര്യനും വിടരുന്നത് പോലെ,
വസന്തം
വിളിക്കുമ്പോഴേക്കും പ്രകൃതി പൂത്തുലയും പോലെ...
അത്
പോലെ...
അതുപോലെ
ഒന്നുമല്ലിത്....!
നീയെന്ന
ഒരു വിത്ത്
ഒരൊറ്റ
ശ്വാസത്തിലൂടെ
ഞാൻ
എന്നിൽ ഒളിപ്പിക്കുന്നു
എന്ന്
കരുതുക.
നീ തികച്ചും സാധാരണ പോലെ ശ്വസിക്കുന്നു
ചിരിക്കുന്നു
, ചിന്തിക്കുന്നു , ജീവിക്കുന്നു.
(നീയറിയുന്നില്ലെന്നത്
ശരി തന്നെ...
...പലതും
പറഞ്ഞുള്ള ശീലം എനിക്കും ഇല്ലല്ലോ
...!)
പക്ഷെ,
അപ്പോഴൊക്കെയും, നിന്റെ കോശങ്ങൾ
എന്നിൽ
പെരുകിക്കൊണ്ടേയിരിക്കുന്നു.
ഞാൻ
പോലും അറിയാതെ
അത്
വേരായി പടർന്നാഴുന്നു.
പലപ്പോഴും
അതെന്റെ ശ്വാസകോശങ്ങളെ
മിടിക്കാൻ
പോലും അനുവദിക്കാറില്ല.
(നീയറിയുന്നില്ലെന്നത്
ശരി തന്നെ...
...പക്ഷേ,
സത്യമാണ് ഞാനീ പറയുന്നത് ...!)
എവിടുന്നാവേരുകൾ
രക്താണുക്കളിൽ
ഒളിച്ചു
കടന്ന്, ഹൃദയ ധമനികളിൽ ഒട്ടുന്നു
.
അതോടെ
എന്റെ ഹൃദയമിടിപ്പ്
എന്റെ
നിയന്ത്രണത്തിന് പുറത്താകുന്നു.
അവിടെ
വേരുകൾ കുരുക്കിയ ശേഷം
അവ വീണ്ടും പടർന്നേറുന്നു...
എല്ലാ
ശാസ്ത്ര സിദ്ധാന്തങ്ങളെയും
തെറ്റിച്ചു
കൊണ്ട്.
വേരുകൾ...ഭൂഗുരുത്വത്തിനെതിരെ...
എന്റെ
മസ്തിഷ്കത്തിലേക്ക്.
(അതെ
എനിക്കറിയാം..
... നീ
ഇതൊന്നും വിശ്വസിക്കില്ലെന്ന്)
അപ്പോഴേക്കും
ഞാൻ തീർത്തും
നിന്റെ
അധീനതയിൽ ആയിക്കഴിഞ്ഞിരിക്കും.
എന്നിരിക്കിലും
നിന്റെ കോശങ്ങൾ
പടർന്നു
കൊണ്ടേയിരിക്കും...നിർത്താതെ ...!
എന്റെ
അവസാന ന്യൂറോണിനെയും
നിഷ്കാസനം
ചെയ്തു നിന്റെ ആധിപത്യം
ഉറപ്പിക്കും
വരെയും നീ
വളർന്നു
കൊണ്ടേയിരിക്കും.
നിന്റെ
സാമ്രാജ്യമായിക്കഴിഞ്ഞാൽ,
വെന്നിക്കൊടി
നാട്ടിയാലുടൻ
നീയൊരു
മായാവിയാകും.
ഒരു
അടയാളം പോലും
ബാക്കി
വയ്ക്കാതെ നീ
പൊടുന്നനെ...
പൊടുന്നനെ
എന്നിൽ
നിന്നപ്രത്യക്ഷനാകും.
അതോടെ
നീ ബാക്കി വച്ചുപോയ
ഓരോ
ശൂന്യതയിലും
കൂത്താടി
പോലെ പുളഞ്ഞു പുളഞ്ഞു ...
അർബുദം
പോലെ പടർന്നു പടർന്ന് ...
എന്റെ
ഭ്രാന്തിന്റെ ഒപ്പിയം മുളക്കും
പൂത്തുലയും...ഞാൻ നിന്നെക്കാൾ മനോഹരമായി
ചിരിക്കും.
.....
ഇത്
പോലെ അത്രയും സങ്കീര്ണ്ണമായാണ്
ഓരോ
ഭ്രാന്തും പൂക്കുന്നത് .
അല്ലാതെ,
അതൊരിക്കലും
ആകാശത്തു
നക്ഷത്രം പൂക്കുന്നത് പോലെ,
മരത്തിൽ
ഒരു തുലാമഴ പൂത്തു നിൽക്കുന്നത് പോലെ
മഞ്ഞുതുള്ളിയിൽ
പൂവും സൂര്യനും പൂക്കുന്നത് പോലെ,
വസന്തം
വിളിക്കുമ്പോഴേക്കും പ്രകൃതി പൂത്തുലയും പോലെ...
അത്
പോലെ...
PC:google