കഥകൾ

Monday, November 17, 2014

കടംകഥ"നീ ഏറ്റവും ഏറെ സ്നേഹിക്കുന്നത് എന്നെയല്ലെ?
  ...  എന്തിലും ഏതിലും മേലെയായി ..?? "

  ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോൾ, കഴുത്തിൽ പൂണ്ടു കിടക്കുന്ന
 അവന്റെ തല ഉയർത്തി അവൾ ചോദിച്ചു.

 "നീയെനിക്കേറെ  പ്രിയപ്പെട്ടവൾ....  
താലിയിൽ കോർത്ത  ഇരയെക്കാൾ പ്രിയമോ   
പരലിനെയെന്നാൽ ... ഹും ... റ്റു ബി ഫ്രാങ്ക്...
ചൂണ്ടയിൽ കൊരുക്കുന്ന പരലിനെയാകാൻ  വഴി...".

അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ, 
തന്റെ പരാജയം ഒരു പൊട്ടിച്ചിരിയിൽ ഒളിപ്പിച്ച്
'വിറ' പുറത്തറിയിക്കാതിരിക്കാൻ,  
അവൾ  തന്റെ  ചുണ്ടുകൾ വികാരത്താൽ പിളർന്ന  
അവന്റെ വായ്ക്കുള്ളിൽ   തിരുകി .

ഉള്ളിലെ അലർച്ച, സീല്ക്കാരങ്ങളായി 
അവൾ പുറത്തേക്ക്ഒഴുക്കവേ,
അവൻ വികാരമൂർചയിൽ അവളിൽ വീണുകിതച്ചു.