കഥകൾ

Tuesday, July 08, 2014

ഛായാചിത്രം

ജാലകം,
രണ്ടായി ഒഴുകി മറയുന്ന പുഴ,
തെങ്ങിന്തലപ്പിലെ കാക്ക,
മണ്ണെടുത്ത്‌ മുടന്തിയ കുന്ന്,
പായനീർത്തി അലസമായി ഒഴുകുന്ന തോണിക്കാരൻ,
വേരുകളാൽ മണ്ണിനെ പുണർന്നു പിടിക്കുന്ന കുഞ്ഞുകണ്ടൽ,
ദൂരെ പാലത്തിലൂടെ നിരയായി പായും ജീവിതങ്ങൾ...!!!

" ഉം... കൊള്ളാം ..  പക്ഷെ അതല്ല,
 മറവിക്ക് പകുക്കാതെ,  ജാലകത്തിനിപ്പുറക്കാഴ്ചകൾ...

നമ്മളിൽ നിന്നടർന്നു വീണ ഉമ്മകളുടെ,
പ്രണയത്തിന്റെ, കാമത്തിന്റെ
തൂമഞ്ഞു നിറവും -
ആധികളുടെ, അനിശ്ചിതത്വത്തിന്റെ, അതീതകളുടെ
മിഴിത്തുള്ളിക്കറുപ്പും
മാത്രം ചേർന്ന ദ്വിവർണ്ണ ചിത്രം!

ഫ്രെയിം വരഞ്ഞിടാതെ
അനുവാചർക്കു വേണ്ടുംവിധം
വളച്ചു വായിക്കാവുന്ന
നമ്മുടെ ഒരു 'സെൽഫ് പോറ്റ്രൈറ്റ് '."

പക്ഷേ എത്രയേറെ  വെളുപ്പിച്ചാലും കാണും
"ചതിയുണ്ടോ ..?" എന്ന ഭയപ്പാടിന്റെ
കണ്ണേറാപൊട്ടും തകർത്ത്,തുളഞ്ഞു കേറിയ മുൾവേലികളുടെ  കോറിവരയലുകൾ !