കഥകൾ

Friday, March 30, 2012

അകലങ്ങള്‍

ചില അകലങ്ങള്‍ നല്ലതാണ്....
അടുപ്പത്തിന്‍റെ  ത്രീവ്രത അറിയാന്‍
കൂടുതല്‍ തീവ്രമായി അടുക്കാന്‍..

Tuesday, March 27, 2012

നിനക്കായിഞാനെന്ന  ഊഷരതക്ക് സ്നേഹത്താല്‍  ഊര്‍വരത  പകര്‍ന്ന  അര്‍ദ്രതയ്ക്ക് ..ഉറവിന്...

എന്‍റെ  ആത്മാവിനെ  നിന്‍റെതിനോട് ചേര്‍ത്തണച്ച്, 
ഒരുമിച്ചു  ഒന്നായി  പടരാന്‍  അനുവദിച്ച  കരുതലിന്.....

മഴക്കുഞ്ഞുങ്ങള്‍  കണ്ണ് വയ്ക്കാത്ത എന്‍റെ  വെയില്‍ക്കുഞ്ഞുങ്ങളുടെ  പിറവിക്കായി  നോക്കുന്ന  നോമ്പിന്.....

നിന്‍റെ  ഇഷ്ടത്തിന്   മുന്‍പേ  ”നിന്‍റെ  ആഗ്രഹംപോലെ …” 
എന്ന്  കുറിക്കുന്ന   കനിവിന്....

രാവണനെ  പ്രണയിക്കുന്ന  എനിക്കായി, ശരശയ്യയില്‍നിന്നും  
നിന്നിലെ  രാവണന്  പുനര്‍ജ്ജന്മം  നല്‍കിയ പ്രണയത്തിന്‌ .....

പ്രണയം  എന്നത്  ആത്മാക്കളുടെ  പരസ്പര  അന്തര്‍ലയനമെന്നറിഞ്ഞ്, എന്നെ  ഉടച്ചു  വാര്‍ത്തെടുത്ത  നിന്‍റെ   അകൈതവ സ്നേഹത്തിന്‌ ….


(നന്ദി പറയുന്നില്ല , ആ  ഒരു  വാക്കില്‍  ഒരുപാട്  അകലമുണ്ടെന്ന്  ഒരു  തോന്നല്‍ !!!)

Friday, March 23, 2012

MaNic series no.3 : ഒരു മെഴുകുതിരിക്കഥ !!!!


എന്‍റെയുരുക്കങ്ങള്‍ ആണ്  നിന്നെ ജ്വലിപ്പിക്കുന്നതെന്ന്‍ നീയും    
നിന്‍റെ വേവലാണ് എന്നെയുരുക്കുന്നതെന്ന് ഞാനും വാദിച്ചു...

നീ ദഹിച്ചാലും ഞാന്നുരുകിയാലും പ്രകാശം പകരട്ടെ എന്ന് നീയും
കത്തി സ്വയം നഷ്ട്ടപ്പെടട്ടെ എന്ന് ഞാനും വിശ്വസിച്ചു...

വരും ജന്മത്തിലെങ്കിലും നമുക്കൊന്നായി, നമുക്കായി ജ്വലിക്കാം എന്ന് നീയും
ഈ ജന്മത്തില്‍ തന്നെ സ്നേഹനാമ്പുകള്‍ നമ്മെ ജ്വലിപ്പിക്കുമെന്ന് ഞാനും ആഗ്രഹിച്ചു........!!!! 

Saturday, March 17, 2012

MaNic Series no1: അവര്‍

സൂര്യരശ്മികള്‍  ഏറ്റപ്പോള്‍  അവന്റെ കണ്ഠം ഇടറി, വാക്കുകള്‍ക്കു കനം വച്ചു.
യാത്ര പറയാതെ, അവന്‍ തന്റെ പറുദീസയിലേക്ക്  യാത്രയായി.

നഷ്ടബോധത്തിലവള്‍ ഉരുകാതിരിക്കാന്‍ പ്രണയം ഒരു മഴയായി പെയ്തുകൊണ്ടെയിരുന്നു....

അവന്‍ നീട്ടിയ ഹൃദയ ശാഖിയില്‍ തലചായ്ച്ചു അവള്‍ കാത്തിരുന്നു,
മറ്റൊരു പ്രഭാതത്തിലെ അവന്റെ മടക്കത്തിനായി !!!

Wednesday, March 14, 2012

മനസ്സ്

 എന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നതേയില്ല....

അത് നനവാര്‍ന്ന നിലത്തേക്ക്  ഞാന്‍ പോലുമറിയാതെ അടര്‍ന്നു വീഴും
ഉച്ചിപിളര്‍ക്കുന്ന വെയിലിലും തണലിലേക്ക്‌ ചായാതെ,
വെറുതെ അങ്ങനെ പൊള്ളും

"അടങ്ങ്‌" എന്ന് ശാസിക്കുന്ന എന്നെ
"സത്യത്തിനു മുന്നില്‍ എരിഞ്ഞടങ്ങുന്ന വിഡ്ഢിക്കോമരമേ
എന്നെ വെറുതെ വിട്ടേക്കൂ  " എന്ന് പല്ലിറുമ്മും 
 
  എന്നിട്ട് കുന്തിരിക്ക പുകയിലുണക്കിയ  മുടിയും കോതി,
കൈതപ്പൂ ഗന്ധവും പേറി,ആരെയോ കാത്തിരിക്കും.  
....... പാവം!!!

Sunday, March 11, 2012

മോഹങ്ങള്‍

മഴയേക്കാള്‍    ആര്ദ്രമായിരുന്നു ..കുളിരായിരുന്നു ...

പക്ഷെ, പക്ഷെ ഗതി മാറി ഒഴുകി...
ചിലപ്പോഴെങ്കിലും ഗതകാലം മറക്കാതെ, മാറ്റമില്ലാതെ ...

വരണ്ട മണ്ണിലിപ്പോഴും, വേരൂന്നാന്‍ മോഹിച്ചു കുറച്ചു മഴസ്വപ്‌നങ്ങള്‍ !!!

  

Saturday, March 03, 2012

ഉയിര്‍പ്പ്

ഹൃദയം തൊടാതെ, നീ തന്ന സ്വപ്നങ്ങളില്‍ കാലുടക്കി വീണെങ്കിലും ഞാന്‍ ഉയര്‍ത്തെഴുന്നെല്‍ക്കും ...
(എപ്പോഴത്തെയും പോലെ) മറ്റൊരെകാന്ത യാമത്തില്‍
എന്നെ തിരക്കിയെത്തുമ്പോള്‍ നീ ഒറ്റയ്ക്കകാതിരിക്കാന്‍...
 ഞാന്‍ ഉയര്‍ത്തെഴുന്നെല്‍ക്കുകതന്നെ ചെയ്യും !!!