കഥകൾ

Monday, February 27, 2012


നീ എന്നെ സ്നേഹിക്കുകയായിരുന്നു
കള്ളിമുള്ള് നിറഞ്ഞ  നാക്കിനാലും
ചിന്തയില്‍നിന്നും,ഹൃദയത്തില്‍ നിന്നും
 ഉരുകി വമിക്കുന്ന ലാവയാലും
നീ എന്നെ പ്രണയിക്കുകയായിരുന്നു

---
പക്ഷെ ഞാന്‍ ഈ സ്നേഹലാളനങ്ങളാല്‍
തളര്‍ന്നിരിക്കുന്നു
ഇനിയൊരിക്കലും ഉദിക്കാന്‍ വയ്യാത്തവിധം...
വിറങ്ങലിച്ചിരിക്കുന്നു
 

Monday, February 13, 2012

ഭ്രാന്തിസീത'ഭര്‍തൃമതിയായ' വൈധവ്യം പേറിമടുത്തപ്പോള്‍
സീത വീണ്ടും പ്രണയപ്പരസ്യം  നടത്തി.


രാവണന്‍ രാമനായി,കല്യാണ  രാമനായി
ഒരായിരം സ്വപ്നച്ചിറകുകള്‍ തുന്നിക്കൊടുത്തു അവള്‍ക്ക്.


ഓര്‍മ്മചില്ലകള്‍ ഓരോന്നായികയറി അമ്പിളിമാമനോളം ഉയരത്തില്‍ പറന്നവള്‍ പൌര്‍ണമി  മഴ  നനഞ്ഞു.

വൈധവ്യം ശരീരത്തിനല്ല, അവളുടെ  മനസ്സിനെന്നറിഞ്ഞ
( ജീവനും ഭ്രാന്തിനും ഇടയിലുള്ള 
ഉണര്‍വില്‍ അവന്‍ നിഷ്ടൂരമാച്ചിറകുകള്‍ അരിഞ്ഞുവീഴ്ത്തി.


യാഥാര്‍ത്ഥ്യത്തിന്‍റെ ശരശയ്യയിലേക്ക് അടര്‍ന്നുവീണവള്‍ ഇഴഞ്ഞുകൊണ്ടേയിരുന്നു  രാമന്‍  എന്ന  ഭ്രാന്തിലേക്ക്........

Thursday, February 09, 2012

സൊരയ്യ പറയുന്നത്


മരണത്തെയല്ല, മരിക്കാനാണ്  ഭയക്കുന്നത്,
അതും നിങ്ങളുടെ  കല്ലേര്‍  ഏറ്റ്.

ഒരു പെണ്ണിന്‍റെ നോട്ടത്തില്‍ 
കൈവിരലിന്‍  കാല്‍ പാദത്തിന്‍ ദര്‍ശനത്തില്‍ സ്ഖലിക്കുന്ന 
നിങ്ങളുടെ കല്ലേര്‍  ഏറ്റു മരിക്കാനാണ് അറയ്ക്കുന്നത്.


                                                                        (കടപ്പാട്:Stoning of Soraya )