കഥകൾ

Sunday, November 28, 2010

ഹൃദയത്തില്‍ തറഞ്ഞ നീ ..
ഊരിമാറ്റിയാല്‍ രക്തം വാര്‍ന്ന് ആത്മശാന്തി!!!
കൂടെ കൊണ്ട് നടന്നാല്‍
പഴുത്തളിഞ്ഞ വ്രണമായി ജീവിത കാലം മുഴുവന്‍ ...!!!

--
തുറന്ന കണ്ണിലൂടെ പുറത്തു കടന്ന ഹൃദയം തീക്കാട്ടിനുള്ളില്‍
ഉള്ളില്‍ ഒതുങ്ങിയാലും പുറത്തു കടന്നാലും മരണഭയം ...

Saturday, November 06, 2010


ഒരു പളുങ്ക് പാത്രം ... അത് ഞാനായിരുന്നെങ്കില്‍ ........

ഒരുപാടൊരുപാട് ഉയരത്തില്‍ നിന്നുമത് വീണുചിതറുന്നത്‌ (മരണത്തിന്‍റെ കറുപ്പില്‍ ...ഒരു മിന്നാമിനുങ്ങേന്നതുപോലെ )
നോക്കി എനിക്കുറക്കെ ചിരിക്കാം ..
അല്ലെങ്കില്‍ അതിന്‍റെ വക്രതയ്ക്കനുസരിച്ചു വികലമായ പ്രതിബിംബങ്ങള്‍ ഉണ്ടാക്കി
കാഴ്ചക്കാരെ ചിരിപ്പിക്കാം ...

അല്ലെങ്ങില്‍ അതിലും ക്രൂരമായി ഒളിപ്പിച്ചുവെച്ച വിള്ളലിലൂടെ വെള്ളം ഒഴുക്കികളഞ്ഞു
ഒരു പാവം മീനിനെ ...മരണത്തിന്‍റെ സൌന്ദര്യം കാട്ടിക്കൊടുക്കം ....
--