കഥകൾ

Monday, August 14, 2017

വിചിത്രജീവികൾ ...

നിനക്കുമാത്രം കേൾക്കാം
എന്റെ  ഇമകളുടെ ചിറകടി.
എനിക്ക് മാത്രം കാണാം
നിന്റെ തീപിടിച്ച  ഹൃദയ ധമനി.

എന്നിട്ടും
നീ കണ്ണടയ്ക്കുന്നു.
ഞാൻ മനസ്സ് അണയ്ക്കുന്നു.
നമ്മൾ, മഞ്ഞുപുതച്ചു മരവിച്ചു കിടക്കുന്നു...
കല്പാന്തകാലത്തിനു ശേഷം
ഈ വിചിത്രജീവികളെ
മറ്റാർക്കോ കണ്ടെടുക്കാൻ മാത്രമായി.. !!!


4 comments:

 1. നിന്റെ സ്വപ്നത്തിൽ -
  നിന്നൂർന്നിറങ്ങിയ ഒരു
  പനീർ പൂവ് -
  എന്റെ കൽപ്പടവുകളിൽ,
  ഇലകളറിയാതെ
  പൂത്ത് തളിരിടുന്നു...
  തുലാവര്ഷ പെരുമയിൽ,
  പുഴ കരയറിയാതെ-
  കവിളിലൊട്ടുന്നു.
  സ്വപ്നം ഇടറിവീണപ്പോൾ-
  ഞാൻ വെറും കടലും
  നീ ആകാശവും

  ReplyDelete