കഥകൾ

Friday, April 21, 2017

അരക്കില്ലംഇവിടെ  നിന്നൊന്നിറങ്ങി നടക്കണം, 
ആരാരും അറിയാതെ കാറ്റിന് ചിറകിൽ 
കടന്നു പറ്റണം,
നിന്നെ കാണുമ്പോൾ മഴവില്ലിൻ അരമണി കിലുക്കണം,
ഒളിഞ്ഞു നീ നോക്കുമ്പോൾ 
പടംപൊഴിഞ്ഞ പാമ്പിന്റെ കണ്ണിൽ ഒളിക്കണം, 
'എവിടെ ആവോ' എന്ന് അത്‍ഭുതം കൂറുമ്പോൾ 
ഇരട്ടനാവിനാൽ നിന്നെ ഒന്നമർത്തി തുടയ്ക്കണം,
നനഞ്ഞു നീ കുതിരുമ്പോൾ
അർക്കനെ ഒരു വടംകെട്ടി  താഴ്ത്തണം.
ചുട്ടുനീ പൊള്ളുമ്പോൾ, ഉറവയായി പൊട്ടണം, 
ഊട്ടിയുറക്കുവാനൊരു അരക്കില്ലം പണിയണം, 
വേടത്തിയാവണം, 
ഒപ്പം വെന്തങ്ങടിയണം....!

2 comments:

 1. ചുട്ടു നീറുന്നുടൽ ചുറ്റിപ്പിടിക്കുന്ന
  അഗ്നിച്ചിറകിൽ പാറിപ്പറക്കണം
  വെന്തൊടുങ്ങും മുൻപ് ഉയിരിൻ
  പിടക്കുന്ന
  വെള്ളപ്പിറാവിനെ വാനിൽ പറത്തണം

  ആശംസകൾ!

  ReplyDelete
 2. ഹൃദ്യമായ വരികള്‍
  ആശംസകള്‍

  ReplyDelete