കഥകൾ

Wednesday, March 29, 2017

നിന്റെ ലോകം

കണ്ണെത്താനാട്ടിൽ, നോവുവറ്റാ ഉറവയിൽ
തേക്കുപാട്ടും പാടി നീ കണ്ണീരുതേവുന്നു.

വിത്തായ വിത്തിലൊക്കെയും
നാടുവിട്ട  അച്ഛന്റെ പേരെഴുതി നീ
ഉപ്പിട്ടുണക്കുന്നു.

അമ്മ, മരിച്ച ചേച്ചി, കുഞ്ഞുപെങ്ങൾ
എന്നിങ്ങനെ കള്ളിതിരിച്ചു നീ
അക്കുകളിക്കുന്നു.

ഓരോ കള്ളിയിലും വീണും തെറിച്ചും
എനിക്ക് നെഞ്ചുനോവുന്നു;
'അടുത്ത ഏറിൽ നിന്നിലേക്ക്‌'
എന്ന് പഴുതുനോക്കുന്നു ...!




2 comments:

  1. വരിയിലൂടെ നീങ്ങുമ്പോള്‍ ഉള്ളം തേങ്ങുന്നു...

    ReplyDelete