കഥകൾ

Thursday, March 16, 2017

എനിക്കേ കഴിയൂ;


എനിക്കേ  കഴിയൂ;
രാവിന്റെ മറപറ്റി
സ്വപ്നത്തിനുള്ളിലൂടെ
നിന്നിലേക്ക് കടന്നു കയറാൻ....

ഇരുട്ടുപോലും കാണാതെ
മെത്തയുടെ ഓരം ചേർന്ന്
നിന്റെ മുന്തിരിക്കണ്ണുകളേ
ഉമ്മവച്ചു തണുപ്പിക്കാൻ...

എനിക്കേ കഴിയൂ
നിന്റെ  മൗനത്തിന്റെ
താഴ്വരയിൽ,
ചിലങ്കപൂക്കുന്നൊരു മരം
നട്ടുനനയ്ക്കാൻ..

അണ്ണാനും, പുള്ളും കാണാതെ
അതിന്റെ മുഴക്കം
നിന്റെ   സിരകളിൽ ഒഴുക്കാൻ

എനിക്കേ കഴിയൂ 
കയറ്റിറക്കങ്ങളിൽ മദിക്കുന്ന
ഒരു കാറ്റായി നിന്നെ അഴിച്ചിടാൻ,
നിന്നിൽ വന്യതയുടെ ലഹരി നിറയ്ക്കാൻ,
യുദ്ധത്തിന്റെ വരണ്ട ഓർമ്മകളെ
'ഒപ്പിയം' നിറഞ്ഞ ചുണ്ടാൽ മൃദുവാക്കാൻ,

അതെ, എനിക്ക് മാത്രമേ  കഴിയൂ
കറുപ്പും വെളുപ്പും ചാലിച്ച്
ഒരു മഹായാനം മെടയാൻ...
കണ്ണുകോർക്കാതെ, തോളുരുമ്മാതെ,
പ്രണയം കൊറിച്ച്, നിന്നിൽ
ഒരു വെയിലാഴം തുഴയാൻ ..!!!

8 comments:

  1. അതേ..., നിനക്ക് മാത്രം കഴിയുന്ന ചിലത്, അല്ല പലതുണ്ട്.. നീയില്ലാതായ് പോകുന്ന കാലങ്ങളില്‍ ഞാനതറിയാറുമുണ്ട്...

    ReplyDelete
  2. നന്നായിട്ടുണ്ട് വരികള്‍
    ആശംസകള്‍

    ReplyDelete