കഥകൾ

Thursday, March 09, 2017

വീട്

ഭദ്രത ഇല്ലാത്ത ഒന്ന്,
നാളെ ചോരുമോ
ചുവർമണ്ണലിയുമോ
എന്ന്  വേവലാതിപ്പെടാറുണ്ട്.

കണ്ണുതെളിയാ
കുഞ്ഞിപ്പൂച്ച ഒന്ന്
ഓലക്കീറിലൂടെ
മാനം നോക്കാറുണ്ട്.

കൊള്ളിടയിലൂടെ
കുത്തിയൊലിക്കുന്ന മഴയും,
കാറ്റ് ചായ്ച്ച നാട്ടുമാവും,
 ഇടിച്ചെടുത്തോ, മറിഞ്ഞു വീണോ
നിലം പറ്റിക്കേണ്ടതെന്ന്
തക്കം പാർക്കുന്നുണ്ട്.

എന്തുചെയ്യണമെന്നറിയാതെ
കണ്ണോടുകണ്ണ് നോക്കുന്നുണ്ട്;
നിനവേതുമില്ലാ പൂച്ചക്കുഞ്ഞിൻ
അള്ളലിൽ പുളഞ്ഞും,
മാന്തലിൽ നീറിയും,
കുറുമ്പിൽ നിറഞ്ഞുമാ
കഴുക്കോലും തറക്കല്ലും.

3 comments:

  1. ചുവരുകളില്ലാത്തൊരു വീട് വേണം കീയേ.... മരങ്ങള്‍ക്കിടയിലൂടെ മാനം മുഴുവനായി കാണുന്ന.... മഴവില്ല് കാണുന്ന വീട്....

    ReplyDelete
  2. സുരക്ഷിതമല്ലാത്തവീടുകളാണല്ലോ!

    ReplyDelete