കഥകൾ

Wednesday, September 14, 2016

പുതിയ അക്ക്വേറിയം

തീയും പുകയും കണ്ടു ഞെട്ടിയിട്ടല്ല;

നുണയുടെ ചെകിടിപ്പിക്കുന്നഉളുമ്പ്,
പൊലിപ്പിക്കുന്ന ആഴത്തിന്റെ  
ചെമ്പിച്ച നീലം,
വേരിറക്കാൻ മണ്ണില്ലാത്തൊരു പറ്റം
പുല്ലാനികൾ,

ഇതൊക്കെ കണ്ടു മടുത്താണ്
കാവേരിയെ ഒഴുക്കി വിട്ടു ഞാൻ 
ഒരുഅക്ക്വേറിയം വാങ്ങിയത്.

ഒച്ചയും ഒഴുക്കും ഇല്ലെങ്കിലെന്താ  
തുടക്കവും, ഒടുക്കവും 
ആഴവും, വ്യാപതിയും 
ഒന്നും അനിശ്ചിതമല്ലല്ലോ...!!!

4 comments:

 1. The thought of knowing the extent excites the brain more than the mind....the confinement would induce
  boredom...it would eventually break free...

  ReplyDelete
  Replies
  1. chila bandhanangalum aaswadhyakaram ennu anubhavam... ;P

   Delete
 2. നിശ്ചിതം അനിശ്ചിതം സുനിശ്ചിതം തുടക്കവും
  ഒടുക്കമെത്രയെത്രയെന്ന തെട്ടുമെട്ടുമോര്‍ക്കവേ.
  അനിശ്ചിതം ഒടുക്കമില്ലതൊട്ടുമിന്നുമോര്‍ക്കുകില്‍ -
  സുനിശ്ചിതം വരായ്കനമ്മിലെന്നുമില്ലൊടുക്കവും.-
  സത്യപ്രതാപന്‍

  ReplyDelete
  Replies
  1. njaan paranjathinte samskrutha paribhasha athalle udheshiche ;P ?

   Delete