കഥകൾ

Friday, July 01, 2016

കാറ്റിന്റെ ഭാഷ - നിന്റെയും !

കാറ്റിന്റെ ഭാഷ മരത്തിനുപോലും വശമില്ലെന്നിരിക്കെ 
ഇലകൾ എങ്ങനെയാണാവോ അതു സ്വായത്തമാക്കിയത്? 

അതുപോലെ തന്നെയായാവണം,
എനിക്കജ്ഞാതമായ നിന്റെ ഭാഷ -
അതുകേട്ടൊരു കുയിൽ പാടുന്നത്,
പൂവിരിയുന്നത്, 
മഞ്ഞുതുള്ളിയിലൊരു പുലരി
ഉമ്മവയ്ക്കുന്നത്.

അതിന്റെ തീവ്രതയിൽ തന്നെയാവണം 
ഞാൻ നിന്നിൽ കൊരുത്തുരുകുന്നത്...

ഇനിയില്ല, ഇനിയില്ലൊരു കടംപറച്ചിൽ 
വാക്കിന്റെ, നോക്കിന്റെ, 
എന്തിനു ഒരു തുള്ളി നോവിന്റെ പോലും; 
എന്നിട്ടും,
തരാതെ പോയതെന്തേ- 
ചില്ലിട്ടുവയ്‌ക്കാനായെങ്കിലും 
നിന്റെയാഭാഷാനിഘണ്ടു ??14 comments:

 1. ellam manasilakki kazhinjal pinne bakki onnumundaakilla keekoo..chila bhashakal ariyathe irikaknam..ariyathe ariyanam..:)

  ReplyDelete
 2. ഭാഷ മരിച്ച
  വര്‍ത്തമാനകാലത്തില്‍-
  നിന്നെനിക്ക് തിരിച്ചു പോകണം....
  എന്‍റെ നാട്ടു വഴികളിലൂടെ.......

  ReplyDelete
 3. അവനനവന്‍റെ ഭാഷയാണുചിതം.
  പക്ഷിമൃഗാദികളുടെ ഭാഷയും പഠിച്ചാല്‍‌ 'വരരുചി'യെപ്പോലെ
  മനഃപീഢ അനുഭവിക്കേണ്ടിവരും!
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. hmmm... oru bhashayum thettaayi manassilaakkathirikkaan kazhinjaal mathiyaayirunnu.

   Delete
 4. മറന്നു പോയ ഭാഷ.....
  കീയെ നന്നായിരിക്കുന്നു...

  ReplyDelete
 5. ഇനിയില്ല, ഇനിയില്ലൊരു കടംപറച്ചിൽ
  വാക്കിന്റെ, നോക്കിന്റെ,
  എന്തിനു ഒരു തുള്ളി നോവിന്റെ പോലും;
  എന്നിട്ടും,
  തരാതെ പോയതെന്തേ-
  ചില്ലിട്ടുവയ്‌ക്കാനായെങ്കിലും
  നിന്റെയാഭാഷാനിഘണ്ടു ??keyoooooooseeeeeeeeeeeee

  ReplyDelete
 6. Language means communicatആശയവിനിമയത്തിനാണ്‌ ഭാഷ.
  രണ്ട് എന്ന് ഉള്ളിടത്ത് ആശയവിനിമയം ആവശ്യമാകുന്നു, ഭാഷയും
  ഏകത്വം ഉള്ളിടത്ത് മൗനം തന്നെ ഉത്തമവും സ്വീകാര്യവുമായ ഭാഷ !
  Silence is the Universal Language...
  സാർവ്വലൗകികമായ ഭാഷയാണ്‌ മൗനം...!!

  ReplyDelete
  Replies
  1. ellaavarum.. eppozhokkayo randaanu.. ethra onaayaalum.

   Delete