കഥകൾ

Sunday, June 26, 2016

മടക്കം


കണക്കിൽ നിന്നും
കണക്കുകൂട്ടലിൽ നിന്നും
കണ്ണും മനസ്സും അടർത്തി ഞാൻ
ജനലിലൂടെ പുറത്തേക്കു നോക്കുന്നു,
ആഞ്ഞടിക്കുന്ന കാറ്റിനെന്റെ മനസ്സുകൈമാറുന്നു;
ഒന്നു വെളുപ്പിച്ചെടുക്കാൻ അപേക്ഷിക്കുന്നു.

കാറ്റൊന്നു കശക്കുന്നു, എത്താക്കൊമ്പൊന്നിൽ തൂക്കി
അതിശക്തം ഒന്നാഞ്ഞൂതുന്നു,
പതിഞ്ഞുപോയ ഓർമ്മകളെ;
ഫലം കാണാതെ, അരിശപ്പെട്ടു ആറ്റിൽ മുക്കി നീർത്തുന്നു
പാറപ്പുറത്തൊന്നടിച്ചു നോക്കുന്നു,
വാക്കിൻ വടുക്കളെ;

"ഇനിയെങ്ങനെ?, ഇതിൽ കൂടുതൽ എങ്ങനെ ???"
കാറ്റലറുന്നു ...

വെള്ളാരം കണ്ണുള്ള മീനൊന്ന്
എത്തി നോക്കി കണ്ണിറുക്കി ചിരിക്കുന്നു
കിന്നാരം കാറ്റിൻ കാതിലോതുന്നു...
കാറ്ററിയാ ചില വാക്കുകളെ
ചിത്രത്തുന്നലാക്കി വെള്ളാരം കണ്ണൻ
മനസ്സിൽ പതിപ്പിക്കുന്നു ...
കാറ്റെനിക്കെന്റെ മനസ്സു മടക്കുന്നു

മനംപുരട്ടുന്ന വാക്കുകളെ ഞാൻ ഇങ്ങനെ
വായിക്കുന്നു
'ഒരു വീട്,
അമ്മ,
കുട്ടികൾ,
പട്ടി, വേലി,
വേലിപ്പുറകിൽ നാലു
നിസ്സഹായതമുറ്റിയ കണ്ണുകൾ,'
പിന്നെയും എന്തൊക്കയോ

ചിത്രങ്ങൾക്കൊക്കെ ഞാൻ
ഓർമ്മകളേക്കാൾ കടുപ്പമുള്ള
ചതിയുടെ ചെഞ്ചുവപ്പു പൂശുന്നു,
മനസ്സിനെ പിടിച്ചു ഞാൻ വീണ്ടും
എന്നിലടയ്ക്കുന്നു;
എന്നിട്ട്
കണക്കുകൂട്ടലുകൾ ഇല്ലാതെ
വെറും കണക്കിലേക്കു
ഞാൻ മുഖം പൂഴ്ത്തുന്നു;

ഓർമ്മകളിൽ നിന്നു പോലും
എന്നെന്നേക്കുമായി...!!!

5 comments:

 1. കണക്കുകൂട്ടല്‍ തലപെരുക്കം വരുത്താതിരിക്കുമോ?
  കണക്കായി മുന്നോട്ടുപോകുകത്തന്നെ ഭേദം.....
  ആശംസകള്‍

  ReplyDelete
 2. keyuseeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  ReplyDelete
 3. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സാണ്‌...എന്നാണോ ഉദ്ദേശിക്കുന്നത് ?

  ReplyDelete
 4. Kankku kootalukal illathe kanakkilek mukham poozhthumbol mothathil thettaruth ketto keeyu..;)

  ReplyDelete
 5. Ithinea kurichu padikkan thalparyam arangilum onnu parijayapedamo.? 00971557341567 whatsapp or one misscall

  ReplyDelete