കഥകൾ

Wednesday, February 17, 2016

എഴുത്തുകാരുടെ പ്രണയം


എഴുതുന്നത്‌ പോലെ ആണോ പ്രണയം എന്നറിയാൻ 
അവർ പ്രണയം കളിച്ചു നോക്കുന്നു.

എപ്പോഴോക്കയോ എഴുതിയതിനേക്കാൾ 
മനോഹരമായി, 
പ്രണയിക്കുന്നു; ഇണചേരുന്നു.
മറ്റു ചിലപ്പോൾ എഴുതിയതിനേക്കാൾ 
വികൃതമായി 
കലഹിക്കുന്നു; ഇണചേരുന്നു.

ഉറങ്ങിക്കിടക്കുന്നവനെ 
അവൾ കബളിപ്പിക്കുന്നു;
മഴ വെയിൽ മായ്ക്കാത്ത വിധം 
അവളെ, അവന്റെ നെഞ്ചിൽ പച്ച കുത്തുന്നു.

കരാറിൽ ഇല്ലാത്ത ഒന്നെന്നു
ചൊല്ലി അവൻ പിണങ്ങുന്നു

എഴുത്താണെളുപ്പം എന്നറിഞ്ഞവൻ സുല്ലിടുന്നു,
പ്രണയക്കളി നിർത്തി ജീവിതത്തിലേക്ക് 
മടങ്ങാൻ നോക്കാതെ, അവൾ കളി കാര്യമാക്കുന്നു
ഈ കളിക്ക് സുല്ലില്ലെന്നു വാശിപിടിക്കുന്നു.

ഗതി കെട്ട അവൻ, നാല് വരെ എണ്ണാൻ പറയുന്നു 
രസമുള്ള കളിയെന്നു ചൊല്ലി, ചുണ്ട് നുകർന്നവൾ
കണ്ണ് പൂട്ടുന്നു...

നാലെണ്ണി കണ്ണ് തുറന്നവൾ അവനെ പരതുന്നു. 
നാളെണ്ണി, നിറം മങ്ങിയ വാക്കുകൾ കൂട്ടി ഇന്നും 
എഴുത്തിൽ പരതിക്കൊണ്ടെ ഇരിക്കുന്നു...

അവളെ പേടിച്ചവൻ  ഏതോ കോട്ടയിൽ തളച്ചിട്ട് 
കവിതകളെ  നാംബിടും മുന്നേ കശക്കിയെറിയുന്നു...
തന്നോട് തന്നെ കണ്ണ് പൊത്തിക്കളിക്കുന്നു.


19 comments:

 1. ഈ കവിത ഈ അടുത്തുണ്ടായ ഒരു സംഭവത്തോട് ചേര്‍ത്ത് വായിക്കാനാണ് എനിക്കിഷ്ട്ടം....നന്നായി ....|!!!

  ReplyDelete
  Replies
  1. സന്തോഷം .. പരിചയമില്ലാത്ത ഒരാളെ അകലെയിരുന്നു ഒന്ന് തൊടാൻ സാധിച്ചല്ലോ :)

   Delete
 2. Replies
  1. സന്തോഷം.. നന്ദി, വെള്ളനാടൻ ഡയറി :)

   Delete
 3. പ്രണയം വായിക്കാൻ ഒരു പ്രത്യേക സുഖമാണ് .. അതിവിടെയും ഉണ്ട് .. :)

  ReplyDelete
  Replies
  1. സംഗീ നിന്റെ സന്തോഷല്ലേ എന്റെം സന്തോഷം.... ഒന്നുല്ലെങ്കിലും ഒരേ കാറ്റും മഴയും ഗന്ധവും ഒക്കെ ഏറ്റല്ലേ നമ്മൾ ഒക്കെ ആ നാട്ടിൽ വളർന്നെ ;P

   Delete
 4. കളിയായാല്‍ കാര്യം പോക്കായി!
  ആശംസകള്‍

  ReplyDelete
  Replies
  1. തുടങ്ങുമ്പോൾ, കളി കാര്യമാകുമെന്നൊ, കാര്യം കളിയാകുമെന്നോ ആരും ചിന്തിക്കുന്നില്ലല്ലോ തങ്കപ്പേട്ടാ

   Delete
 5. പ്രണയിക്കുമ്പോൾ ആരും എഴുത്തുകാരായിപ്പോകും. ഞാൻ അനുവിനു രണ്ട് ദിവസം കൂടുമ്പോൾ അഞ്ചാറു പേജ് എഴുതിനിറച്ച കത്തയക്കുമായിരുന്നു ;)

  ReplyDelete
  Replies
  1. ഓ അങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു. 7 പേജസ് അങ്ങോട്ടും ഇങ്ങോട്ടും, 6/7 ഡെയ്സ് ഗ്യാപിൽ. കൊല്ലങ്ങളോളം എഴുതിയിട്ടും പ്രണയം പറഞ്ഞുമില്ല, അറിഞ്ഞുമില്ല. അതോണ്ടെന്തായി അവനിപ്പോൾ സുഖമായി ജീവിക്കുന്നു, ഞാനും ;P പക്ഷെ ഒന്നുണ്ട്, പ്രണയിച്ചവരെ കെട്ടിയാൽ പിന്നെ കവിത എഴുതാൻ പറ്റുമോ ? വി'ഷയ'(രഹ) ദാരിദ്ര്യം വരില്ലേ ;P

   Delete
 6. അപ്പോൾ എഴുതണം എന്നുണ്ടെങ്കിൽ ഒന്നു പ്രണയിച്ചാൽ മതീ ല്ലേ കീയാ..വറ്റാതിരിക്കട്ടെ പ്രണയവും എഴുത്തും ...ആശംസകൾ ...

  ReplyDelete
  Replies
  1. പ്രണയത്തേക്കാൾ, വിരഹത്തെക്കാൾ എഴുതാൻ ഉത്തമം, ഒരാളോടുള്ള വെറുപ്പും വിദ്വേഷവും ആണ് ;P
   പ്രണയം വന്നാൽ എഴുത്തിൽ തീ ഉണ്ടാകൂല.
   സുമ എന്നാ അനുവാചാകയുടെയും, KD എന്നാ അനുവാചകന്റെയും നിരാശയിൽ നിന്ന് ഉടലെടുത്ത ചിന്തയാണ് ;P
   'പാണ്ടൻ നായുടെ പല്ലിനു ... 'എന്നാണല്ലോ രണ്ടാളും പറയണേ ;)

   Love u dear ones.

   Delete
 7. ഇന്ന് ഇതിനോന്നിനും പ്രസകതിയില്ല ഒരു ഫ്ബി മെസ്സേജ് മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ whatsaap മെസ്സേജ് അതില്‍ കുടെ അപ്പുറം പ്രണയത്തിനു വിലയില്ലാതെ ആയിരിക്കുന്നു

  ReplyDelete