കഥകൾ

Wednesday, January 27, 2016

അപൂർ(ണ്ണo)വ്വo.


മരവിച്ച് മരവിച്ച് മറക്കണം എന്ന്
തീരുമാനിക്കുന്നതിന് മുന്നേ
വാക്കിൻറെ  വഴികളിലേക്കൊന്നു
തിരിഞ്ഞു പോകണം.

പണം കായ്പ്പിച്ച്
ഇല വിളർത്തുപോയ
പാതി വഴികളിൽ ഒരിക്കലും
പൂക്കാത്തൊരു കൊന്ന;

ഇരുളുപടരുമ്പോൾ നിൻറെ
തിടുക്കങ്ങളെ തടഞ്ഞു വച്ച്
സ്വയം തടവിലായ
അന്തിമുല്ല;

റാണി  എന്നെഴുതിയ
ഇലകൾക്കൊക്കെ
രാധ എന്ന
മൊഴി മാറ്റപ്പുകച്ചിൽ.

ഉറവയുടെ ആഴം കടൽ തിന്നു;
നക്ഷത്രങ്ങൾക്ക്  കനം തൂങ്ങി ;

വാക്കിനെ ഒറ്റാൻ -
- അമ്മയുടെ
നെഞ്ചിലെ കനം,
- അച്ഛന്റെ
തറഞ്ഞ മൌനം;
- പുഴയുടെ
കണ്ണീർ ചാലുകൾ,
മലക്കം മറിച്ചിലുകൾ;

'നാം..നാം' എന്ന് പേർത്ത
മുഖപടത്തിൽ
കാലം, കോലം, കുലം
അന്ത്യവിധി
കോറി ഇടുന്നു.
ഒപ്പം,
കഴുമരം മറന്നാലും
അന്ത്യ ശ്വാസത്തിൽ
എന്നെ പേറാൻ
നിന്നിലൊരു ഗർഭപാത്രം
ഉരുക്കൊള്ളുന്നു.

നിറുകിലെ ചുംബനം
പറിച്ചെടുത്തെതോ
സിന്ധൂരത്തിനടിയിൽ
നീ അടവയ്ക്കുമ്പോൾ ;
ഇനിയും നാം
എഴുതുമോ
'നമ്മൾ' എന്ന
അർത്ഥം തികഞ്ഞ
ഒരു പുതുകവിത ?


20 comments:

 1. ഈയിടെ ആയി അപൂർണവും അപൂർവ്വവും ഒക്കെ ആയേ കാണുന്നുള്ളൂ ..;)

  നല്ല ആശയം ..അർത്ഥം തികഞ്ഞ പുതു കവിതക്കായി കാത്തിരിക്കാം ല്ലേ...

  ReplyDelete
  Replies
  1. സുമേച്ചിയെ...കാത്തിരിക്കാംല്ലേ.

   Delete
 2. എഴുത്തൊക്കെ ഇപ്പോഴും ഉണ്ടല്ലേ :)
  പഴേ ലിപിയിലുള്ള കവിത ആണേൽ ഞാൻ കമന്റ് ഇട്ട് തകർത്തേനെ

  ReplyDelete
  Replies
  1. മൻസു കാണാനില്ലല്ലോ.
   സുഖല്ലേ ?

   ഞാൻ ന്യൂജെൻ അല്ലെ,പഴേ ലിപി അറിയൂല ;P

   Delete
 3. അര്‍ത്ഥം തിരയാനായി വാക്കിന്‍റെ വഴികളിലേക്ക്‌ തിരിഞ്ഞുപോക്കായിരുന്നു..........
  മുങ്ങിത്തപ്പി......
  നിറമുണ്ട്
  മണമുണ്ട്
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പേട്ടാ,
   അങ്ങനൊക്കെ എന്തെങ്കിലും ഉണ്ടെന്നുള്ള ആത്മധൈര്യം ഉണ്ടായിറ്റൊന്നുമല്ല..പിന്നെ അടക്കി വയ്ക്കാൻ പണ്ടേ പഠിച്ചിട്ടില്ല.
   ഒരു പാട് സ്നേഹം നല്ല വാക്കുകള്ക്കും, കരുതലിനും.

   Delete
 4. അപൂർണ്ണം അപൂർവ്വമ്മാകരുത് ..........

  ReplyDelete
  Replies
  1. എന്നാ അപൂര്വ്വം അപൂർണ്ണമാക്കിയാലോ ? ;P

   Delete
 5. "നിറുകിലെ ചുംബനം പറിച്ചെടുത്തെതോ സിന്ദൂരത്തിനടിയിൽ നീ അടവയ്ക്കുമ്പോൾ;
  ഇനിയും നാം എഴുതുമോ 'നമ്മൾ' എന്ന അർത്ഥം തികഞ്ഞ ഒരു പുതുകവിത?"

  അപ്രസക്തരായിപ്പോയ നമ്മള്‍! ചേര്‍ത്തെഴുതാനാവാത്ത വിധം പിരിഞ്ഞു പോയ "നമ്മുടെ" ആത്മാവ്.

  തിരിഞ്ഞു പോകലുകളും, തിരഞ്ഞു പോകലുകളും തീരുന്നിടങ്ങളില്‍ വാക്കിലൂടെയെങ്കിലും നമ്മിലോര്‍മ്മകള്‍ ഇനിയും പിറവികൊള്ളുമായിരിക്കും.. വാക്കിനെയൊറ്റാന്‍ ആരുമില്ലാതിരിക്കട്ടെ!!

  ആശംസകള്‍ കീയക്കുട്ടീ....

  ReplyDelete
  Replies
  1. വാക്കിനെ വാഗ്ദാനങ്ങളെ നാം തന്നെ ഒറ്റുന്നു.നന്ദി നിന്നോട് പറയാൻ വയ്യല്ലോ നിത്യ അതോണ്ട് സ്നേഹം

   Delete
 6. വ്യർത്ഥമായ് തോന്നുന്നൂ തോഴീ അവൻ കാണാതെനിക്കുള്ള
  നൃത്തഗീതാദികളിലേ നൈപുണിപോലും

  എന്ന ഈരടിയിൽ കുടുങ്ങി കിടപ്പാണു ഞാൻ രണ്ടുമൂന്ന് മാസമായിട്ട്. തിരിച്ചും മറിച്ചും "കരുണ" കേട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ബാധ ഒന്നൊഴിയുന്നതുവരെ പുതുകവിതകളെല്ലാം പരിധിക്ക് പുറത്താണു

  ReplyDelete
  Replies
  1. കളവു ചോല്ലുന്നതാകം കബളിപ്പിക്കുവാനെന്നെ
   ഗണികയായി തന്നെയെന്നെ ഗണിക്കയാവാം.

   അജിയേട്ട പന്ത്രണ്ടാം ക്ലാസ്സ്‌ മുതൽ എന്നെ പിടികൂടിയതാ വസവദത്ത. മദുസൂദനൻ നായർ പാടിയ ലിങ്ക് ഉണ്ടെങ്കിൽ തരണേ.

   Delete
 7. എല്ലാം ചുരുങ്ങി ചുരുങ്ങി എന്നിലേക്ക്‌
  മാത്രം.....
  നാം എന്നും നമ്മളെന്നും വാക്കുകള്‍ക്ക്
  നിഘണ്ടുവില്‍ അര്‍ത്ഥം തിരിയാത്ത കാലം ഉണ്ടാവട്ടെ ........

  ReplyDelete
  Replies
  1. നമ്മുടെ നിഘണ്ടുവിൽ നിന്ന് ഈ വാക്കുകൾ നീക്കം ചെയ്യപ്പെട്ടു എന്നോ ?

   Delete
 8. കവിത കൊള്ളാം. മറക്കണം എന്ന് തീരുമാനിച്ചതിനു ശേഷം ഒരു ഗർഭ പാത്രം ഉരുക്കൊള്ളുന്നതു മനസ്സിലായില്ല. നമ്മൾ എന്ന പുതു കവിത വരുമോ എന്ന ആശങ്കയും അസ്ഥാനത്തല്ലേ.

  ReplyDelete
  Replies
  1. എന്നെ തൂക്കിലേറ്റിയ കഴുമരം എന്നെ മറന്നേക്കാം
   പക്ഷെ, അവസാന ശ്വാസത്തിൽ എങ്കിലും നീ എന്നെ/ഓർമ്മകളെ പേറും.

   ഇപ്പോഴും കാത്തിരിപ്പ് തന്നെയാണ് നീ എന്റേത് മാത്രമായി തിരികെ വരും എന്ന്, അപൂർണ്ണമാക്കി നിർത്തിയ നമ്മൾ എന്ന കവിതക്ക് പുതുജീവൻ കൊടുക്കാൻ.
   ഇതൊക്കെയാണ് ഉദ്ദേശിച്ചത്, ഫലം കണ്ടില്ലാല്ലേ ;P

   Delete
 9. നന്നായിട്ടുണ്ട് ,,,
  ആശംസകൾ Dear keyooooooooooooose

  ReplyDelete
 10. റുകിലെ ചുംബനം
  പറിച്ചെടുത്തെതോ
  സിന്ധൂരത്തിനടിയിൽ
  നീ അടവയ്ക്കുമ്പോൾ ;
  ഇനിയും നാം
  എഴുതുമോ
  'നമ്മൾ' എന്ന
  അർത്ഥം തികഞ്ഞ
  ഒരു പുതുകവിത ?
  നല്ല വരികള്‍.!!

  ReplyDelete
  Replies
  1. നന്ദി കല്ലോലിനി ..ആദ്യായി ആണല്ലോ ഈ വഴി ..
   ഒരുപാട് സന്തോഷം :)

   Delete