കഥകൾ

Tuesday, January 19, 2016

എന്റെ പാതിക്ക് ...
" ഷ് ഷ് ..ശൂ ' പകുക്കാൻ സമയമേതുമില്ലിപ്പോ-
പട്ടിയുണ്ട് കുളിപ്പിക്കാൻ
കുട്ടിയുണ്ട് കളിപ്പിക്കാൻ "എന്നോതി 
പിൻവാതിൽ തുറന്ന, പ്രണയമേ...
കവിതയാൽ നീ ചമച്ച
നമ്മുടെ പറുദീസയിൽ നിന്നും
ഞാനിതാ  അടരുന്നു .

നിന്റെ വിരൽചിത്രങ്ങൽ ഉണർത്തിയ വർണ്ണങ്ങൾ
ഒരുമിച്ചു നുണഞ കോലൈസിനും,
ഒരുമിച്ചു നനഞ്ഞ മഴപ്പൂക്കൾക്കും,
ഒരുമിച്ചു തെരുത്ത താലിച്ചരടിനും  കൈമാറി -
 "കണ്ടാൽ പുഴയെന്നും
തൊട്ടാൽ കടലെന്നും" നീ പണ്ടുപറഞ്ഞ,
മുത്തശ്ശി മാവിന്റെ പോടിൽ ഒളിപ്പിച്ച,
എന്റെ ലോകത്തിലേക്ക്.

കാരണം,
ജീവിതം പോലെത്തന്നെ -
പ്രണയം എന്നതും
ഒരാൾ ഒറ്റക്ക് കാണേണ്ടുന്ന
                           സ്വപ്നം അല്ല തന്നെ !!!

13 comments:

 1. കാരണം,
  ജീവിതം പോലെത്തന്നെ -
  പ്രണയം എന്നതും
  ഒരാൾ ഒറ്റക്ക് കാണേണ്ടുന്ന
  സ്വപ്നം അല്ല തന്നെ !!!

  ReplyDelete
  Replies
  1. തീർത്തും അല്ല. എന്തെ അങ്ങനെ അല്ലെ ചേച്ചി ??

   Delete
 2. ബ്ലോഗ്‌ ലോകത്തില്‍ ഞാന്‍ വളരെയായി. കവിത കണ്ടു.

  ReplyDelete
 3. സമയമേതുമല്ലിപ്പോ.....
  ആശംസകള്‍

  ReplyDelete
  Replies
  1. സമയമില്ലാത്തപ്പോഴും ചൊരിഞ്ഞ് ആശംസകൾക്ക് നന്ദി

   Delete
 4. സ്വപ്നം ഒറ്റയ്ക്ക് കണ്ടാലും ആ സ്വപ്നങ്ങൾക്ക് നിറം പകരാൻ മറ്റൊരാൾ വേണം.നല്ല എഴുത്തിനു ആശംസകൾ .......

  ReplyDelete
  Replies
  1. തീർച്ചയായും വേണം.ആശംസക്ക് നന്ദി !!!

   Delete
  2. തീർച്ചയായും വേണം.ആശംസക്ക് നന്ദി !!!

   Delete