കഥകൾ

Tuesday, August 11, 2015

അസ്ഥിക്ക് പിടിച്ച പ്രണയം


1:
ഞാനും നീയും ഒരു കുഞ്ഞുകടലിന്റെ
ഇരുകരകളിൽ ഇരുന്ന് കഥ പറയുന്നു.

കാറ്റതിനെ മണലിൽ എഴുതി നോക്കുന്നു..
അക്ഷരത്തെറ്റെന്നു പുലമ്പി,
കാക്കത്തൊള്ളായിരം  ഞണ്ടിൻ കണ്ണുകൾ ചുളിയുന്നു,

അതുകണ്ട് വാശിയിൽ ചുംബനത്തിരയിൽ നാം പരസ്പരം നനയ്ക്കുന്നു ..
ആ നനവിൽ നിന്നൊരു ബീജം നാംബെടുക്കുന്നു,
അതിനെ നമ്മുടെ കഥയെന്നെഴുതി ആകാശത്തിലേക്ക് പടർത്തുന്നു.

അതിനെ നോക്കുന്ന കാക്കത്തൊള്ളായിരം കണ്ണുകൾ
സൂര്യ വെളിച്ചത്തിൽ പുളിക്കുന്നു,
നീ അടുത്ത കഥാബീജം എന്നിൽ നടുന്നു.
......
2:

സ്നേഹത്താൽ പൂത്തുലഞ്ഞു നീ
ഒരു തുള്ളി വസന്തമെന്റെ നാഭിയിൽ ഉറ്റിക്കും;
എന്റെ പ്രണയചൂടിൽ അടവിരിഞ്ഞതൊരു
കുഞ്ഞു താരകമാകും.
ഞാനതിനെ നിന്റെ നെഞ്ചിൽ ഉറക്കി
എന്റെ കൈക്കൂട്ടിൽ ഉണർത്തും.

രണ്ടും മൂന്നും നാലും  സമം ഒന്നെന്ന

ഒരു ഇമ്മിണി വല്യ കണക്ക്
ഓരോ അപ്പൂപ്പൻ താടിയിലും 
ഞാൻ  എഴുതിവയ്ക്കും.
എങ്ങോ പോയി വീണ് മുളച്ചവയൊക്കെ
ഇന്നുവരെയുള്ള എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും.

35 comments:


 1. റിനി .. ഞാൻ വാക്ക് പാലിച്ചിരിക്കുന്നു. അസ്ഥിയിൽ കയറിയ ഒരു പ്രണയത്തിന്റെ ഓർമ്മയിൽ ഒന്ന് ട്രൈ ചെയ്തതാ .... ഇനിയും പ്രണയം എഴുതാൻ പറഞ്ഞു എന്നെ കുഴക്കരുത് ..പ്ലീസ്

  ReplyDelete
 2. ലക്ഷണമൊത്ത പ്രണയം!!
  പ്രണയചിന്തകള്‍ക്ക് വെള്ളവും വളവും ഇടുന്ന കവിത!!!

  ReplyDelete
  Replies
  1. എഴുത്തിൽ എന്തും ആകാമല്ലോ.
   നമ്മളൊക്കെ വാക്കുകളാൽ പ്രണയിക്കുന്നവരും
   വിപ്ലവം മുഴക്കുന്നവരുമല്ലേ

   Delete
 3. കണക്കുതെറ്റിക്കാനായി ഓരോരോ ജന്മങ്ങള്‍.....
  ആശംസകള്‍

  ReplyDelete
  Replies
  1. അറിയാതെ തെറ്റുന്നത് അല്ലെ കണക്കുകൾ.

   Delete
 4. ഹ ഹാ .വാക്ക് പാലിയ്ക്കാന്‍ എഴുതിയതാണെങ്കിലും നല്ല രസമുണ്ടായിരുന്നു.

  ReplyDelete
 5. :) അക്ഷരത്തെറ്റുകളുടെ ആകെത്തുക

  ReplyDelete
  Replies
  1. അതെന്നെ തന്നെയല്ലേ ഉദേശിച്ചേ :(

   Delete
 6. പ്രണയക്കവിതകൾ മനോഹരമായി.

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. കവിതകളാൽ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒരു ഭാഗ്യം വേണ്ടേ ;P

   Delete
 7. റിനി പറഞ്ഞാലും ഇല്ലെങ്കിലും, ഇനിയും പ്രണയം എഴുതണം.
  ഞമ്മക്ക് ഇഷ്ടാണ്. !!

  ReplyDelete
  Replies
  1. ഇത് തന്നെ കഷ്ടപ്പെട്ടാണ്‌..
   നോക്കട്ടെ അവൻ എന്ത് പറയുന്നു എന്ന് ;P

   Delete
 8. കവിതയേക്കാൾ കടങ്കഥയോടാണ്‌ സാമ്യം.
  നന്നായിരിക്കുന്നു...ആശംസകൾ

  ReplyDelete
  Replies
  1. ജീവിതം തന്നെ അങ്ങനെയല്ലേ ..

   Delete
 9. പ്രണയം അസ്ഥിയിൽ പിടിക്കുമ്പോൾ ഭാഷയാണ് പിടഞ്ഞു വീഴുന്നത്.

  ReplyDelete
  Replies
  1. ഭാഷയ്ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോന്ന് കരുതിയാ ..ഇനിയിപ്പോ സൂക്ഷിക്കാംട്ട ;P

   Delete
 10. ഹോ...ഇത് അസ്ഥിയും കഴിഞ്ഞ് മജ്ജക്കും പിടിച്ചോ എന്നൊരു സംശയം !!

  ReplyDelete
  Replies
  1. പ്രണയം അങ്ങനെ തന്നെ അല്ലെ. :)

   Delete
 11. ഞാനതിനെ നിന്റെ നെഞ്ചിൽ ഉറക്കി
  എന്റെ കൈക്കൂട്ടിൽ ഉണർത്തും.

  വരികൾ എല്ലാം ഉണർത്തിയത് അസ്ഥിക്കു പിടിച്ച പ്രണയത്തെ ആണല്ലോ..;)

  ReplyDelete
  Replies
  1. സുമേച്ചിയെ ഡോണ്ട് ഡു..ഡോണ്ട് ഡു

   Delete
 12. തീ പിടിച്ച പ്രണയ വരികൾ...

  ReplyDelete
  Replies
  1. ആ തീയിൽ കരിയുമോന്നാണ് പേടി എന്റെ ശ്രീ

   Delete
 13. പ്രണയമഴയുടെ തീഷ്ണ കാവ്യങ്ങള്‍...
  പ്രണയത്തെ താലോലി ക്കുന്നവരെ
  അസൂയപ്പെടുത്തുമീ വരികള്‍ ...

  ReplyDelete
  Replies
  1. കണ്മഷിയും താലോലിക്കുന്നുണ്ടോ അത്തരമൊരു ഉട്ടോപ്യൻ പ്രണയത്തെ ;P

   Delete
 14. ഇഷ്ടമായി.. നല്ല വരികള്‍.. ആശംസകള്‍.

  ReplyDelete
 15. വളരെ നല്ല വരികൾ... എന്റെ ആശംസകൾ..

  ReplyDelete
 16. Ente pranayam

  തുറന്നിട്ട ജാലകം
  വിയര്‍പ്പു വസ്ത്രങ്ങളുടെ
  സ്‌ത്രൈണ ഗന്ധം പേറി
  പൂതച്ചിരിക്കുന്നു.......
  കാറ്റ് ചത്ത കുഞ്ഞിന്റെ
  ജാതി ചോദിച്ചുള്ളിലേക്ക്ിരച്ചു കേറുന്നു
  ശവക്കല്ലറയ്ക്ക് സംവരണം വേണോ വേണ്ടയോ
  എന്നതില്‍ തട്ടിത്തളരുന്നു
  നീ പൂത്ത പാലപ്പൂവല്ലെന്നും
  ദംഷ്ട്രകള്‍ കാട്ടി പേടിപ്പിച്ചവരുടെ
  പിന്‍ മുറക്കാരിയല്ലെന്നുമറിഞ്ഞ്
  കുഞ്ഞുങ്ങള്‍ നിന്റെ മുല കുടിക്കുന്നു

  ഞാനെന്റെ ചവണയൊരുക്കി
  കാത്തിരിക്കുന്നത്
  പാടത്തെ പറവയെ പിടിക്കാനല്ല
  നിന്റെ ശീത രക്ത കുഴലുകളെ
  മദിക്കുന്ന കൂത്താടികളെ
  ഭേദ്യം ചെയ്യാന്‍.........................

  ഇന്നലെ ചെയ്ത മഴയില്‍
  നീ ഒലിച്ചു പോയെന്നും
  ഇടവഴിയിലെ പേരറിയാത്ത മരച്ചില്ലപൊട്ടി
  ചോര വാര്‍ന്നെന്നും
  നാട്ടിന്‍ പുറത്തെ തുമ്പയ്ക്ക
  നിറഭേദം വന്നെന്നും വായിച്ചിരിക്കെ
  പുതപ്പിച്ചു കിടത്തിയ എന്റെ വിചാരങ്ങള്‍ക്കു മേലെ
  നീ സൂക്ഷ്മ കൃഷിയുടെ
  കറുത്ത പൈപ്പിട്ടിരിക്കുന്നു
  കിളയില്ലാത്ത വിഷമില്ലാത്ത പച്ചക്കറിക്കായി നാം
  ഓര്‍ഗാനിക് ഫാമിലേക്ക്
  ചുവടു വെക്കുന്നു.  ReplyDelete
  Replies
  1. വിനയേട്ട ഞാൻ മനോജ്‌ മാഷിന്റെ അവിടുത്തെ പഴയ കുട്ടി തന്നെയാ...
   ഇമ്മാതിരി കട്ടി കൂടിയ വർണ്ണവും പദവും ഒന്നും ദഹിക്കില്ല.. എന്നാലും സന്തോഷം ..വന്നു നോക്കുന്നുണ്ടല്ലോ എന്നെ. സുഖമല്ലേ.

   Delete
 17. നന്നായിട്ടുണ്ട് ...

  ReplyDelete
 18. നന്നായിട്ടുണ്ട് ,,,
  ആശംസകൾ Dear keyooooooooooooose

  ReplyDelete