കഥകൾ

Tuesday, July 21, 2015

എന്റെ പ്രണയംകണ്ട, കേട്ട, കൊണ്ട, പ്രണയങ്ങൾ
ഓരോ തിരയിലും തികട്ടും;
ഇടിത്തീപോലെ നിന്റെ ഇല്ലായ്മ
അസ്ഥിത്വത്തെ കരിയ്ക്കും;
എങ്കിലും വാശിയോടെ, 
വാശിയോടെ ഞാൻ -
കണ്ണിറുത്തു അനന്തതയിലെക്കെറിയും.

തേച്ചണച്ച കത്തിയെങ്കിലും 
അറുത്തുമുറിക്കാൻ പറയാതിരിക്കുക;
നിസ്സഹായതയുടെ നാല് -
മുയൽകണ്ണുകൾ എന്നിലേക്ക്‌... !

ചർദിച്ച മഴവില്ലുകളിൽ എതൊന്നിനെയും പോലെ 
എന്നെയും തിരസ്ക്കരിക്കുക.

 നിസ്വാർഥതയുടെ പര്യായപട്ടികയിൽ 
എന്റെ നാമം എഴുതപ്പെടുന്നു;
പ്രണയത്തിന്റെ ഉത്തുംഗതയിൽ,
വെറും ചോദ്യചിഹ്നമായി ഞാൻ വളഞ്ഞൊടിയുന്നു !!!22 comments:

 1. പ്രണയ പീലികൾ തേടി ഞാനെത്തീ
  കണ്ടതോ ഒടിഞ്ഞ പ്രണയവും ....

  എന്തോ ബാക്കി വെച്ച പ്രണയം

  ReplyDelete
  Replies
  1. പ്രണയം പൂർണ്ണമെങ്കിലും പ്രണയികൾ അപൂർണ്ണം തന്നെ.

   Delete
 2. ഓരോ ഉത്തരത്തിനോടുക്കം-
  ഒരു ചോദ്യ ചിഹ്നം
  യുക്തി രഹിതമായ്
  കടന്നു വരുന്നു

  ഉത്തരങ്ങൾ
  അടർത്തി മുറിച്ചു -
  നീ വാക്കുകളെ
  പുറത്തെടുക്കുമ്പോഴും
  ചോദ്യ ചിഹ്നങ്ങൾ
  മാത്രം ബാക്കിയവുന്നതെന്തേ ?

  ReplyDelete
  Replies
  1. ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും യുക്തി രണ്ടെന്നിരിക്കെ
   ഞാനെന്ന ഉത്തരം, ചോദ്യമായി അയുക്തമായി ഉയിർക്കുന്നു.

   നന്ദി കണ്മഷി ...

   Delete
 3. തിരയിലും തികട്ടും
  മഴവില്ലുകൾ ചർദിക്കും

  അത് കൊണ്ടാവും തിരസ്കാരങ്ങളിലും പ്രണയം ഇത്രമേൽ സുന്ദരം

  ReplyDelete

 4. ജീവിതം .. പ്രണയം .. അതിങ്ങനെയൊക്കെയാണ്
  ഇന്നില്‍ ജീവിക്കുമ്പൊള്‍ , അതില്ലാതെ ഒരു നിമിഷം
  പൊലും കഴിയിലെന്ന് വിലപിക്കും , കേഴും ...
  കാലം പുതിയ തീരങ്ങള്‍ തരും .. അതിലേക്ക്
  ചേക്കേറി പൊകുമ്പൊള്‍ പിന്നിട്ട മഴകള്‍ മറക്കും
  ഇന്നിന്റെ തീരങ്ങളില്‍ വേനല്‍ തൊടുമ്പൊള്‍
  ഇടക്കെപ്പൊഴോ പിന്നിലേ മഴയിലേക്കൊന്നൂളിയിടും ..
  ഇന്നിന്റെ തീരം വേനല്‍ വേവ് തൊടുന്നിലെങ്കിലൊ ,
  ഓര്‍മകളിലെവിടെയോ ഒരു തരി പൊട്ടായ് മാറി മാറി
  പതിയേ അതങ്ങട് മായും .. ഇതൊ ജീവിതം , ഇതൊ പ്രണയം
  എന്ന് പറയുമ്പൊള്‍ .. ചിലത് നേരുകളിലേക്ക് കണ്ണ് കൊരുക്കാതെ
  നിരന്തരം മഴ ചാര്‍ത്തില്‍ മറ്റൊരു വേവലാതികളുമില്ലാതെ
  നിറഞ്ഞ് തൂവുന്നുണ്ടാകും .. മനസല്ലേ പ്രധാനം .. അതപ്പപ്പൊള്‍ എന്ത്
  തരുന്നു .. എന്ത് തരുന്നില്ല .. വേവും കുളിരുമൊക്കെ പകര്‍ത്തി വച്ച്
  നമ്മേ . നമ്മുടെ സ്വപനങ്ങളില്‍ നിറവും , നിരാശയും കലര്‍ത്തുന്നു ..
  ഇനി .. ഇന്നിന്റെ മഴവില്ലിനേ എത്ര മായ്ക്കാന്‍ പറഞ്ഞാലും മുന്നേ
  പറഞ്ഞ പൊലേ തന്നെ അതസംഭവ്യം , മരണം എന്നൊക്കെ
  പറഞ്ഞ് തീവ്രത കൂട്ടാം .. എന്നിട്ട് നാളെയുടെ മഴയുടെ കൂടെ
  ഇറങ്ങി പൊകാം തിരിഞ്ഞ് നോട്ടമില്ലാതെ ...
  വായിച്ചൊട്ടൊത്തിരിയായ് നിന്നേ .. കിയൂസേ .. ഇന്നും നിരാശ
  മുറ്റുന്ന ഏതൊ രാവിന്റെ ബാക്കി പത്രം കൊണ്ട് പകര്‍ത്തിയിരിക്കുന്നല്ലേ ഇവിടേ ?
  നീയെന്നാണ് പ്രണയ മഴ കുളിച്ചൊരു പൈങ്കിളി എഴുതുക .? :)‌

  ReplyDelete
  Replies
  1. അതെ റിനി... ഏകാന്തത പകർന്ന് പോയ ഒരു അമാവാസി രാവിന്റെ നോവുന്ന ഓർമ്മ.
   ഇന്നിന്റെ പൌർണ്ണമിയിലും ദുസ്വപ്നം പോലെ കടന്നു വരുന്ന ചില ദുരന്തങ്ങൾ,
   അല്ലെങ്കിൽ അസ്തിത്വ പ്രതിസന്ധി ; ആ പകപ്പ് വാക്കിലൂടെ പുറത്തേക്ക്‌.

   അറിയാലോ പണ്ടേ പൈങ്കിളി വരൂല എന്ന് അതു കൊണ്ടാകും പ്രണയത്തിൽ അമ്പേ പരാജയപ്പെടുന്നതും. എന്നാലും നിന്നെ നിരാശപ്പെടുത്താൻ വയ്യ... Next പോസ്റ്റ്‌ പ്രണയം ആണ്.

   ഒരു പാട് കാലം കൂടി കടന്നു വന്നതിന് സ്നേഹം.

   Delete
 5. ഹൃദയം കൊണ്ട് ചിരിക്കുന്നവളെ ,.നീ
  അധരം കൊണ്ട് പാടുക ..
  വളഞ്ഞൊടിഞ്ഞ ചോദ്യ ചിഹ്നങ്ങളെ
  വളപ്പൊട്ട്‌ പോലെ
  സൂക്ഷിച്ചു വെയ്ക്കാനോരാളു വരും :)

  ReplyDelete
  Replies
  1. കണ്ണിൽ ചിരിപ്പൂ വിടർത്തുന്ന
   വാസന്തത്തിന്റെ കാവൽക്കാരാ...
   എനിക്കായി കാത്തൊരു പൂമഴ
   നീയെങ്ങു മറന്നു വച്ചു??

   Delete
 6. Post and comments are equally enjoyable

  ReplyDelete
  Replies
  1. ആവനാഴി ശൂന്യം ആയി എന്റെ അജിത്തേട്ടാ

   Delete
 7. വെറും ചോദ്യചിഹ്നമായി ഞാൻ വളഞ്ഞൊടിയുന്നു !!!
  ?
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പെട്ടാ

   Delete
 8. Valanjodinja chodychihnam pranayathaal nivarnnu nilkkunna utharamaakatte...aasamsakal..:)

  ReplyDelete
  Replies
  1. സുമേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല.
   നന്ദി ചേർത്ത് നിർത്തുന്നതിന്.

   Delete
 9. നല്ല കവിത. നന്നായി എഴുതിയിരിക്കുന്നു

  ശുഭാശംസകൾ......

  ReplyDelete
  Replies
  1. ഒരുപാട് നന്ദി സൌഗന്ധികം :)

   Delete
 10. പ്രണയത്തിന്റെ മൂർച്ച പോയ ആവർത്തനം.

  ReplyDelete
 11. keyooseeeeeeeeeeeeeeeeeeeee ee viliyil njaan ellam parayunnu

  ReplyDelete
 12. വരികള്‍ ഇഷ്ടമായി ,ആശംസകള്‍ കീ കു

  ReplyDelete
 13. ഇനിയും വരാനിരിക്കുന്ന കാലത്തിന്‍റെ പുതുമയില്‍ പഴയ പ്രണയത്തിന്‍െറ
  _____നീര്‍ മാതളങ്ങള്‍ ._________

  ReplyDelete