കഥകൾ

Monday, April 27, 2015

ഒഴിഞ്ഞുപോക്ക്

ഒഴുക്കു നിർത്തി  പുഴ 
പുറംതിരിഞ്ഞു കുന്നു കയറി,

ഓളങ്ങൾ മഴവില്ല് പൊട്ടിച്ചെടുത്ത് 
സെറ്റ് ഒപ്പിച്ചു, 

പള്ളത്തിയും കുട്ട്യോളും പായാരം നിർത്തി 
 മാനത്തേക്ക് പാറി,

ഇഴഞ്ഞു മടുത്ത ആമക്കാലുകൽ   മുയൽമാളം തേടി 
കുന്നിറങ്ങി,

ആമ്പൽ, വാതം വന്ന കാൽ പാറപ്പുറത്ത്നീർത്തി 
വെയിൽ കൊണ്ടു, 

കുന്നിറങ്ങാൻ കൂടെ ആരുമില്ലെന്ന്
പുഴ മരത്തോടും, മരം മഴയോടും പരിഭവം പറഞ്ഞു.

വഴിയേതെന്ന അറിവില്ലായ്മയും,
പെരുവഴിയെന്ന അറിവും വച്ച് -
പുഴ, മഴ, മാമരങ്ങൾ കൂട്ടത്തോടെ 
പാതാളത്തിലേക്ക്  പലായനം ചെയ്തു.

പുഴയാഴങ്ങൾ ഭ്രമിച്ച ഞാൻ 
വറ്റിവരണ്ട ചാലിൽ നിവർന്നു കിടന്നൊരു 
തീവണ്ടിക്ക് കാതോർത്തു.


24 comments:

 1. Ennatheyum pole karalinu oru kuthu thannallo keeya...thirinju nadakkanum maychu kalayanum kazhinjal pinne enth jeevitham...ippol train okke timinu varunnund ...maari kidakkan marakkanda...iniyum kure ith pole vaayichu kidungan ullathaa...:)

  ReplyDelete
  Replies
  1. ഹഹഹ എന്റെ സുമേച്ചിയെ

   Delete
 2. ജീവിതം വറ്റാതെ ഇരിക്കട്ടെ,
  വരണ്ട ചാലുകളില്ലാതെ എന്നും നനഞ്ഞും നിറഞ്ഞും കിടക്കട്ടെ,
  ഒരു തീവണ്ടിയും അതുവഴി വരാതെയുമിരിക്കട്ടെ,

  സ്നേഹാശംസകള്

  ReplyDelete
  Replies
  1. ഈ പറഞ്ഞതങ്ങു അറം പറ്റട്ടെ ;)

   Delete
 3. ഉറവകളിലേക്ക് തിരിച്ചൊഴുകുന്ന പ്രകൃതി

  ആശംസകൾ

  ReplyDelete
 4. ഭ്രമിച്ചുപോയി ഞാന്‍. ഇനി കുന്നുകേറട്ടെ

  ReplyDelete
  Replies
  1. മതി ഭ്രമം ആവണെനു മുന്നേ വേഗം കേറിക്കോള് അജിത്തെട്ടാ

   Delete
 5. ശ്ശോ!!!ഒറ്റ ഓട്ടം വെച്ച്‌ കൊടുത്താലോന്ന് ആലോചിക്കുവാരുന്നു.

  നല്ലതാണു.ഇഷ്ടം!!!

  ReplyDelete
  Replies
  1. എങ്ങോട്ടേക്ക് ഓടാനാ പ്ലാൻ ? നന്ദി സുധി.

   Delete
 6. വരളുന്ന കാലാവസ്ഥയുടെ ആവിഷ്കാരം ഭംഗിയായി.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പേട്ട...:)

   Delete
 7. വറ്റിവരണ്ട ഭൂമിയുടെ വാക്ക് ചിത്രങ്ങള്‍

  ReplyDelete

 8. കുന്നിറങ്ങാൻ കൂടെ ആരുമില്ലെന്ന്
  പുഴ മരത്തോടും, മരം മഴയോടും പരിഭവം പറഞ്ഞു.

  ReplyDelete
  Replies
  1. ശ്രീ .... കൂടെ കൂടാമോ ;)

   Delete
 9. കുന്നിൻ മുകളിലുള്ള പുഴയും മഴയും മരവും എന്തിനാണ് പാതാളത്തിലോട്ടു പാലായനം ചെയ്തത്?

  ReplyDelete
  Replies
  1. ആവോ എനിക്കറിയില്ല ... ഇന്നിൽ നിന്നൊരു ഒളിച്ചോട്ടം ...അതാകാനാണ് സാധ്യത

   Delete
 10. ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ...

  ReplyDelete
  Replies
  1. ഒരു പാട് നന്ദി ഷഹീം ആദ്യ വരവിന്

   Delete
 11. പാലായനം അല്ല പലായനം ആണ് ശരി ..

  ReplyDelete
 12. ആഫ്രിക്കൻ പായൽ മൂടിയ ഒരു കുളമുണ്ട് നാട്ടിലെ വീട്ടിൽ...അടുത്ത പോക്കിന് വൃത്തിയാക്കി ആമ്പൽ നടാനൊരു മോഹം...ഒരുപാട് ഇഷ്ടമായി കീയ.

  ReplyDelete
  Replies
  1. ആമ്പൽ നടു..തവളയും നെറ്റിപൊട്ടൻ മീനും എല്ലാം കൂടി മനസ്സിന് കുളിർമ പകരട്ടെ.

   Delete