കഥകൾ

Monday, November 17, 2014

കടംകഥ"നീ ഏറ്റവും ഏറെ സ്നേഹിക്കുന്നത് എന്നെയല്ലെ?
  ...  എന്തിലും ഏതിലും മേലെയായി ..?? "

  ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോൾ, കഴുത്തിൽ പൂണ്ടു കിടക്കുന്ന
 അവന്റെ തല ഉയർത്തി അവൾ ചോദിച്ചു.

 "നീയെനിക്കേറെ  പ്രിയപ്പെട്ടവൾ....  
താലിയിൽ കോർത്ത  ഇരയെക്കാൾ പ്രിയമോ   
പരലിനെയെന്നാൽ ... ഹും ... റ്റു ബി ഫ്രാങ്ക്...
ചൂണ്ടയിൽ കൊരുക്കുന്ന പരലിനെയാകാൻ  വഴി...".

അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ, 
തന്റെ പരാജയം ഒരു പൊട്ടിച്ചിരിയിൽ ഒളിപ്പിച്ച്
'വിറ' പുറത്തറിയിക്കാതിരിക്കാൻ,  
അവൾ  തന്റെ  ചുണ്ടുകൾ വികാരത്താൽ പിളർന്ന  
അവന്റെ വായ്ക്കുള്ളിൽ   തിരുകി .

ഉള്ളിലെ അലർച്ച, സീല്ക്കാരങ്ങളായി 
അവൾ പുറത്തേക്ക്ഒഴുക്കവേ,
അവൻ വികാരമൂർചയിൽ അവളിൽ വീണുകിതച്ചു.
28 comments:

 1. ചുമ്മാ പറയില്ല എന്നറിയാം
  പ്രണയം അരച്ച് പുരട്ടിയിട്ടുണ്ട്‌
  പിടിക്കുന്ന ഓരോ ഇരയിലും ചില താലികൾ ല്ലേ

  ReplyDelete
  Replies
  1. അതിലും ഭീകരമായി ... പ്രണയം പുരട്ടിയ ചൂണ്ടയിൽ കുടുങ്ങിപ്പോകുന്നോ ...ജന്മങ്ങൾ ??

   Delete
 2. ചൂണ്ടയില്‍ കുരുങ്ങുവോളം............
  ആശംസകള്‍

  ReplyDelete
  Replies
  1. അറിഞ്ഞു ചെന്നിരയാകുന്നവരും ..തങ്കപ്പേട്ടാ

   Delete
 3. ഷ്ടപ്പെട്ടില്യ.

  പോട്ടം ഷ്ടപ്പെട്ട്.

  ReplyDelete
  Replies
  1. കൂട്ടില്ല്യ..
   കൂട്ടുണ്ട്..

   Delete
 4. എങ്കിലും അവനെങ്ങനെ അത്രമാത്രം ക്രൂരനാവാന്‍ കഴിയുന്നു.. അറ്റ്‌ലീസ്റ്റ് വെറുതെയാണെങ്കിലും അവളുടെയത്രയെങ്കിലും ഒന്നഭിനയിച്ചിരുന്നെങ്കില്‍...

  ReplyDelete
  Replies
  1. സത്യസന്ധതയാവും ...നിത്യ ചിലപ്പോൾ.
   ചൂണ്ടയെ വേദനിപ്പിക്കാതിരിക്കാനും ചില നാട്യങ്ങൾ.

   Delete
 5. Replies
  1. എന്താ അങ്ങനെയല്ലേ ഓരോ ജീവിതങ്ങളും ?

   Delete
 6. അവള്‍ക്ക് പ്രിയം അത്തരം കടങ്കഥകളത്രേ..

  ReplyDelete
  Replies
  1. ഈ സംഗിക്കറിയാം അവളുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ ..ല്ലേ :P

   Delete
 7. പല ബന്ധങ്ങളും കടങ്കഥകളാകുന്ന കാലം ..!

  ReplyDelete
 8. " സ്നേഹതാലിയുടെ വരള്‍ച്ചയില്‍ ചില തീരങ്ങളിലേക്ക്
  ചേക്കേറി പൊകുന്നവരുണ്ട് , ആ തീരത്തില്‍
  മുഖമമര്‍ത്തി മധുര മഴ കൊള്ളുന്നവര്‍ "

  "നീ വന്നതിന് ശേഷമാണ് മഴക്ക് , മഞ്ഞിന്
  കാടിന് , നീലാകാശത്തിന് , കടലിന് ഇത്രയേറെ
  നിറം വച്ചത് .. അതൊക്കെ അങ്ങനെ തന്നെയാകാം
  പക്ഷേ ചില വര്‍ണ്ണങ്ങള്‍ കൂടുമ്പൊഴാകും
  കറുപ്പും വെളുപ്പുമായതിനൊക്കെ നിറം വയ്ക്കുക "

  ഇരകളെന്നും വേട്ടക്കാരന്റെ കൊതിയാണ്
  കീഴ്പ്പെട്ടാല്‍ വെറും ജഡവും .. ഇരകളായ്
  സ്വയം ഹോമിക്കുന്ന ജന്മങ്ങളുണ്ട് ..
  അറിഞ്ഞ് കൊണ്ട് വേട്ടമടകളിലേക്ക്
  ചെന്ന് കേറുന്നവര്‍ ..

  ഇരയായ് പൊയവരേ മഴകൊള്ളിക്കുന്നവരുണ്ട്
  ശിഷ്ടജീവിതം തോള്‍ ചായ്ച്ച് മഴക്കാലം
  സമ്മാനിക്കുന്നവര്‍ .. പ്രണയചൂണ്ടയില്‍
  അന്യൊന്യം കൊരുത്ത് അനക്കമറ്റ്
  അവസ്സാനം വരെ ഒന്നായ് പൊകുന്നവര്‍ ..

  അധരം വിറ കൊള്ളണ്ട , ഹൃദയമൊറ്റ് കൊടുക്കില്ല
  കാത് ചേര്‍ത്തൊന്ന് വയ്ക്കുക , സ്നേഹത്തിന്റെ അലയടികള്‍
  കേള്‍ക്കാം .. എപ്പൊഴും എന്നും ..

  കീയകുട്ടിയുടെ ശക്തി വരികളില്‍ ഇല്ലെങ്കിലും ആഴമുണ്ട് ..
  ലളിതമായ് തൊന്നാമെങ്കിലും , ചില വരികള്‍
  ഉള്ളിലേക്ക് കൂട്ടി കൊണ്ട് പൊകുന്നുണ്ട് ..
  എന്നത്തേയും പൊലെ ഇഷ്ടം പ്രീയ സഖി <3

  ReplyDelete
  Replies
  1. " ഇരകളെന്നും വേട്ടക്കാരന്റെ കൊതിയാണ്
   കീഴ്പ്പെട്ടാല്‍ വെറും ജഡവും .. ഇരകളായ്
   സ്വയം ഹോമിക്കുന്ന ജന്മങ്ങളുണ്ട് ..
   അറിഞ്ഞ് കൊണ്ട് വേട്ടമടകളിലേക്ക്
   ചെന്ന് കേറുന്നവര്‍ .." സത്യം റിനി ...


   "പ്രണയചൂണ്ടയില്‍
   അന്യൊന്യം കൊരുത്ത് അനക്കമറ്റ്
   അവസ്സാനം വരെ ഒന്നായ് പൊകുന്നവര്‍ .." അതിൽപരം ഭാഗ്യമെന്താണ് ഒരു ജന്മത്തിൽ വേണ്ടത് ?


   വരികളുടെ മൂർച്ച (എന്ന് നീ പറയുന്നു ) എന്നിലെക്കെത്തിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ സൌഹൃദമേ ... വാക്കുകൾ ഹൃദയത്തിൽ നിന്നാകുമ്പോൾ , കടന്ന കനൽ വഴികളിലേക്ക് നോക്കി പുഞ്ചിരിയോടെ നന്ദി പറയാൻ കഴിയുന്നു ...

   Delete
 9. ഒരു ചേച്ചി ഒരു ചേട്ടനെ കിസ്സടിച്ചു. ആ ചേട്ടൻ വികാര മൂർച്ഛയിൽ അവളിൽ വീണു കിതച്ചു. അതിനിടയിൽ അവർ എന്തൊക്കെയോ സംസാരിച്ചു. അതെന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. അയാം ദ സോറി :(

  ReplyDelete
  Replies
  1. ഈ കൊച്ചിന് ഇത്രയെങ്കിലും മനസ്സിലായല്ലോ ...അതെന്നെ വല്യ കാര്യം.ഇടയിൽ സംസാരിക്കുന്നതിൽ ഒരു കഴമ്പും ഇല്ല... വിഷമിക്കേണ്ട.
   അവനവനു മനസ്സിലാകുന്ന രീതിയിൽ മാത്രം വായിക്കുക.

   Delete
 10. ചൂണ്ടക്കാരനെ വേദനിപ്പിക്കാത്ത ഇരയുടെ മനസ്സ് അപാരം....

  ReplyDelete
  Replies
  1. അലിഖിതമായ വഴികൾ വച്ച് നീട്ടുന്നത് പലപ്പോഴും നിസ്സഹായതയാവും ഋതു ..

   Delete

 11. ഏറ്റവും ഏറെ സ്നേഹിയ്ക്കുന്നുവെങ്കിൽ തന്നെ എന്ത് വ്യത്യാസം ആണ് ഉണ്ടാകാൻ പോകുന്നത്? അവൻ പറയാനുള്ളത് പൂർത്തിയാക്കട്ടെ. സത്യം അറിഞ്ഞ് സമാധാനത്തോടെ ബാക്കി പൂർത്തിയാക്കാമല്ലൊ
  ഇവിടെ പരാജയം എവിടെ?
  ചൂണ്ടയിൽ ഇര വേണം എന്നത് മാത്രം സത്യം.
  ബീ പ്രാക്ടിക്കൽ. അതാണ്‌ ശരി കീയക്കുട്ടീ.

  ReplyDelete
  Replies
  1. ബിപിൻ എന്റെ അനുജനെ പോലെ സംസാരിക്കുന്നു...അവനോടു ഞാൻ പറയുന്നത് തന്നെ പറയട്ടെ..
   എല്ലാവരും തലച്ചോറ് കൊണ്ടല്ലല്ലോ ചിന്തിക്കുന്നത്... ഹൃദയം കൊണ്ട് കാണുന്നവരും ഏറെയാണ് ...

   Delete
 12. "പ്രണയചൂണ്ടയില്‍
  അന്യൊന്യം കൊരുത്ത് അനക്കമറ്റ്
  അവസ്സാനം വരെ ഒന്നായ് പൊകുന്നവര്‍ .." അതിൽപരം ഭാഗ്യമെന്താണ് ഒരു ജന്മത്തിൽ വേണ്ടത്എന്നിലെക്കെത്തിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ സൌഹൃദമേ ... വാക്കുകൾ ഹൃദയത്തിൽ നിന്നാകുമ്പോൾ പുഞ്ചിരിയോടെ നന്ദി പറയാൻ കഴിയുന്നു ...Dear Koottukareee [kadappadu keeyakutti]

  ReplyDelete
 13. ശരിക്കും അപൂർണമായ കടംകഥപോലെ.. കടംകഥയിൽ ഉത്തരം കൗതുകം ഉള്ളവയാണ്. ഇവിടെ ആ ഉത്തരം വിലക്കപ്പെടുന്നു...വിലക്കപ്പെടുന്ന ആ ഉത്തരം വായനക്കാരന്റെ ഉള്ളിൽ നിന്നും അലമുറയിടും തീർച്ച പക്ഷെ ഓരോരുത്തരുടെയും ഉത്തരം വെവ്വേറെ ആയിരിക്കും ....

  കവിത ഇഷ്ടപ്പെട്ടു..

  ReplyDelete