കഥകൾ

Thursday, October 23, 2014

നേർവായനമഞ്ഞു മറയ്ക്കുള്ളിൽവ്യാസനെ രചിച്ച്-
 വിധവകളിൽ വ്യാസനെ രചിപ്പിച്ച്
 സത്യവതി !

ഗംഗയുടെ അടിത്തട്ടിൽ
 മടിത്തട്ട്  രുചിപ്പിച്ച്
 കാമകാന്തം കുടിലനാഗിണി .
 
അധികാരത്തണലിൽ ഷണ്ഡഭാര്യക്ക് പുത്രവരം...!
സവർണ്ണരാൽകടന്നു പിടിക്കപ്പെട്ടർ,വശ്യവേശ്യകൾ...!!

 മെയ്ക്കരുത്തൊത്ത ഒരുവന് 
മെയ്പകുത്തവൾ
 മെരുങ്ങാരാക്ഷസി .

പകുത്തുഭോഗിക്കാൻ പറഞ്ഞവൾ,  
സ്വയം പകുത്തവൾ
 ലക്ഷണമൊത്ത ആര്യപുത്രിമാർ.

 സർപ്പങ്ങളെ പോലും പ്രസവിപ്പിക്കുന്ന ആര്യസ്രവങ്ങൾ...!
  നിര്വീര്യ ദ്രാവിഡ പടക്കുതിരകൾ, വയറ്റിൽ കണ്ണികൾ...!!

 അന്നും  ഇന്നും
വളഞ്ഞു തന്നെ വായിക്കണം -

 കുലപതി സംസ്കാരത്തിന്റെ പെണ്വരകളെ !
 ആര്യപുരുഷന്റെ 'വിഷയ വൈവിധ്യ'ത്തിന്
പാമ്പായും പെണ്ണായും ഇഴയുന്ന ദ്രാവിഡ  ജന്മങ്ങളെ !!
 ചൂതിനും അരക്കില്ലത്തിനും മേലെ മുഴയ്ക്കുന്ന
വർണ്ണ,വർഗ്ഗ, ലിംഗാസമത്വങ്ങളെ !!!


23 comments:

 1. അന്നും ഇന്നും
  വളഞ്ഞു തന്നെ വായിക്കണം -
  വളഞ്ഞുവിളയുന്ന വഴികളിലൂടെ...
  തിളങ്ങുന്ന വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ഒരുപാട് നന്ദി സി വി സർ, ഒപ്പം സ്നേഹവും

   Delete
 2. Replies
  1. കീഴടക്കിയില്ല എഴുത്ത് നിസ്സാറിനെ എന്ന് മനസ്സിലായി :P

   Delete
 3. ഇത്തവണ കൊട്ടേണ്ടിടത്ത് തന്നെയാണല്ലോ കൊട്ടിയത്... ഇഷ്ടപ്പെട്ടു...

  ReplyDelete
  Replies
  1. അപ്പൊ ഇത്രേം കാലോം അസ്ഥാനത്തായിരുന്നുല്ലെ..:O :P
   നന്ദി വിനുവേട്ടാ

   Delete
 4. വായന തുടങ്ങേണ്ടത് ഗംഗയിൽ നിന്നാണ്.
  പേറ്റുനോവാറും മുമ്പേ പൈതങ്ങളെ
  പുഴയിലെറിഞ്ഞ ഗംഗയിൽ നിന്ന്...

  ReplyDelete
  Replies
  1. അത്രയൊന്നും ഗഹനമായിരുന്നില്ല എന്റെയീ വായന
   നന്ദി ആദ്യവരവിനും കുറിപ്പിനും കൊച്ചു

   Delete
 5. പൊതുവെ കവിതകൾ മനസ്സിലാവാത്ത ഞാൻ കഷ്ടപ്പെട്ടും ഏറെ ചിന്തിച്ചും വായിച്ചുവരികയായിരുന്നു. ഒന്നും മനസ്സിലാവുന്നില്ലല്ലോ എന്ന ചിന്തയും. അപ്പോഴാണ്‌ കാണുന്നത്.
  "അന്നും ഇന്നും
  വളഞ്ഞു തന്നെ വായിക്കണം -"

  എന്ന വരികൾ. സമാധാനമായി...

  ഇഷ്ടപ്പെട്ടു. ആശംസകൾ...

  ReplyDelete
  Replies
  1. ഹരി മുൻ‌കൂർ ജാമ്യം എടുത്തു തന്നുല്ലേ ഞാൻ തന്നെ :(
   എന്നാലും വായിച്ചല്ലോ, അതുമതി...നന്ദി.

   Delete
 6. ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങൾ ആയിരുന്നു അവയെല്ലാം. ഇന്ന് നോക്കൂ അവ ആവർത്തിച്ചു കൊണ്ടേ ഇരിയ്ക്കുന്നു.

  ഇഴയുക എന്നതിൽ നിന്നും മോചനം സ്വയം ആഗ്രഹിയ്ക്കുക പോലും വയ്യേ?

  നല്ല അവതരണം. നല്ല കവിത.

  ReplyDelete
  Replies
  1. നന്ദി ഏട്ടാ ... മോചനം ആഗ്രഹിക്കുന്നുണ്ടാകും ...പക്ഷെ അതിരുകൾ തീർത്തവർ അതിലേറെ ശക്തരാകാം.

   Delete
 7. കുറച്ചൂടെ വളഞ്ഞെഴുതണം... എന്നാലെ മനസ്സിലാവൂ..... :\
  ആകെ മൊത്തം വായിച്ചാല്‍ എവിടെയോ എന്തോ അറിയുന്നുണ്ട്.. എന്നാല്‍ പറയാന്‍ കഴിയില്ല... :O പിന്നെ പറയാം..

  ReplyDelete
  Replies
  1. നിത്യേ... ആകെ തലതിരിഞ്ഞോ കുട്ട്യേ?
   മനസ്സിലാകാതെ ആണേലും കീനെ വായിച്ചില്ലേ സന്തോഷം.
   സുഖം എന്ന് തന്നെ കരുതുന്നു

   Delete
 8. ആയിരം ഗാന്ധാരിമാർ
  കാഴ്ചകളെ ഇരുളിൽ മുക്കിക്കൊല്ലുന്നു.
  ദ്രൌപതീ എന്ന് ചേർത്ത് വെക്കുന്നു
  ഉടൽ വളകൾ പണിയുന്ന ആണിടങ്ങൾ

  ReplyDelete
  Replies
  1. ഉടൽ വളകൾ പണിയുന്ന ആണിടങ്ങൾ

   Delete
 9. A classic is a book that has never finished saying what it has to say.

  ReplyDelete
 10. പാമ്പായും പെണ്ണായും ഇഴയുന്ന ദ്രാവിഡ ജന്മങ്ങളെ..
  ശക്തവും ദീപ്തവുമായ വരികൾ .... ആദ്യമായാണ് ഇവിടെ..വൈകിയെത്തിയ വായനക്കാരിയാണ് ...

  ReplyDelete