കഥകൾ

Thursday, October 23, 2014

നേർവായനമഞ്ഞു മറയ്ക്കുള്ളിൽവ്യാസനെ രചിച്ച്-
 വിധവകളിൽ വ്യാസനെ രചിപ്പിച്ച്
 സത്യവതി !

ഗംഗയുടെ അടിത്തട്ടിൽ
 മടിത്തട്ട്  രുചിപ്പിച്ച്
 കാമകാന്തം കുടിലനാഗിണി .
 
അധികാരത്തണലിൽ ഷണ്ഡഭാര്യക്ക് പുത്രവരം...!
സവർണ്ണരാൽകടന്നു പിടിക്കപ്പെട്ടർ,വശ്യവേശ്യകൾ...!!

 മെയ്ക്കരുത്തൊത്ത ഒരുവന് 
മെയ്പകുത്തവൾ
 മെരുങ്ങാരാക്ഷസി .

പകുത്തുഭോഗിക്കാൻ പറഞ്ഞവൾ,  
സ്വയം പകുത്തവൾ
 ലക്ഷണമൊത്ത ആര്യപുത്രിമാർ.

 സർപ്പങ്ങളെ പോലും പ്രസവിപ്പിക്കുന്ന ആര്യസ്രവങ്ങൾ...!
  നിര്വീര്യ ദ്രാവിഡ പടക്കുതിരകൾ, വയറ്റിൽ കണ്ണികൾ...!!

 അന്നും  ഇന്നും
വളഞ്ഞു തന്നെ വായിക്കണം -

 കുലപതി സംസ്കാരത്തിന്റെ പെണ്വരകളെ !
 ആര്യപുരുഷന്റെ 'വിഷയ വൈവിധ്യ'ത്തിന്
പാമ്പായും പെണ്ണായും ഇഴയുന്ന ദ്രാവിഡ  ജന്മങ്ങളെ !!
 ചൂതിനും അരക്കില്ലത്തിനും മേലെ മുഴയ്ക്കുന്ന
വർണ്ണ,വർഗ്ഗ, ലിംഗാസമത്വങ്ങളെ !!!