കഥകൾ

Wednesday, September 24, 2014

ചുവരെഴുത്തുകൾഎന്റെ ശവപ്പെട്ടി പണിയുന്നവനേ...
  കാണുന്ന മഹാഗണിയിൽ,
 ഉള്ളിൽ നനുത്ത വെളുത്ത സാറ്റിനിൽ,
 പതുപതെ ഒരെണ്ണം പണിയുക.
...  വിശാലമായ കട്ടിലിൽ നനുത്ത വിരികളിൽ-
 ഉറങ്ങാത്തവളുടെ അത്യാഗ്രഹം !

 പുറമേ സുവർണ്ണ ലോഹത്തിൽ
 അലങ്കാര കിന്നരികൾ പതിക്കുക 
... ജീവിക്കേ കിടക്കാൻ ചായം തേച്ച-
 കുടിൽ ഇല്ലത്തവളുടെ അതിമോഹം !!


ഒരൊച്ചയും കടക്കാത്തവിധം ആണിയടിച്ചേക്കുക..
... ജീവിച്ചിരിക്കെ ഓരോ ദിവസവും മരിച്ചവളുടെ
ജീവിക്കാനുള്ള അത്യാവേശം !!!

............................

മരമെന്ന് അറിഞ്ഞിരുന്നെങ്കിൽ
പടർന്നാഴ്ന്ന വേരുകളെക്കുറിച്ചും,
പന്തലിച്ച ശാഖകളെക്കുറിച്ചും
 ഞാൻ ഉത്ക്കണ്ഠപ്പെട്ടെനെ....


അതിനാൽ ഒന്നും ചോദിക്കാതെ, ഞാൻ
നിനക്ക് ചുറ്റുമുള്ളതിനെയെല്ലാം മായ്ച്ചു കളയുന്നു ...
ചിത്രം വരച്ചു മായ്ക്കുന്ന
ഒരു കുഞ്ഞിന്റെ ലാഘവത്തോടെ !!!"

...............................എനിക്ക് വെറുപ്പാണ് ..
 ഉയർന്നതും,ചൂഴ്ന്നതും കണ്ടുണരുന്ന 
പ്രണയമറ്റ പൌരുഷത്തെ,

ഏതൊരാണ്കടാക്ഷത്തിലും തുളുമ്പിമറിയുന്ന  
നേർത്ത സ്ത്രീത്വത്തെ,

നാഗമായി മുറുകുന്ന താലിതൂക്കി,  
ശലഭത്തെനോക്കി ചിറികോട്ടുന്ന 
പാതിവ്രത്യത്തെ,

കൂമൻകണ്ണുകളെ ഭയന്ന് പേറുന്ന,  
കരളും കനവും അറുത്ത തന്മയ്യീഭാവമറ്റ  
ഭർതൃത്വത്തെ,

എനിക്ക് വെറുപ്പാണ് ..
വെറും കയ്യടിക്കായി പകർന്നാടെണ്ടി വരുന്ന
  തീണ്ടാരിവേഷങ്ങളെ !!!

.....................................അര നിമിഷം പകുക്കാനില്ലാത്ത
സ്നേഹത്തിന്റെ കടലാഴം അളന്നാണ്
 തലച്ചോർ വളർന്നു ഹൃദയം ചുരുങ്ങിയത് !!!

30 comments:

 1. "അതിനാൽ ഒന്നും ചോദിക്കാതെ, ഞാൻ
  നിനക്ക് ചുറ്റുമുള്ളതിനെയെല്ലാം മായ്ച്ചു കളയുന്നു ...
  ചിത്രം വരച്ചു മായ്ക്കുന്ന ഒരു കുഞ്ഞിന്റെ ലാഘവത്തോടെ !!!"

  ReplyDelete
  Replies
  1. അതെ .. ഇപ്പോൾ ഞാനും നീയും നമ്മുടെ ലോകവും മാത്രം :)

   Delete
 2. തലച്ചോറ് വളരുകയും ഹൃദയം ചുരുങ്ങുച്ചുരുങ്ങി ഇല്ലാണ്ടാവുകയും ചെയ്തു

  ReplyDelete
  Replies
  1. എന്റെ അജിയെട്ട നിങ്ങള്ക്കും നമ്മളെ അവസ്ഥയായോ ..എങ്ങനെ കഴിഞ്ഞ ആളാ :P

   Delete
 3. എനിക്ക് വെറുപ്പാണ് ..
  വെറും കയ്യടിക്കായി പകർന്നാടെണ്ടി വരുന്ന
  ഈ തീണ്ടാരിവേഷങ്ങളെ !!!


  ഇപ്പോൾ എല്ലാം കയ്യടിക്കു വേണ്ടി മാത്രം ആയതുകൊണ്ടാണ് തലച്ചോർ വളരുകയും ഹൃദയം ചുരുങ്ങുകയും ചെയ്യുന്നത് ..:)

  ReplyDelete
  Replies
  1. അതെ സുമേച്ചി, പക്ഷെ എനിക്ക് വെറുപ്പാണ് ... ഈ നാട്യങ്ങളെ .

   Delete
 4. ഞാൻ ഉത്‌ക്കണ്‌ഠപ്പെട്ടെനെ മര്യാദക്ക് ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ .പക്ഷേങ്കി ഇതിനെ കുറിച്ചൊക്കെ ഇങ്ങനെയൊക്കെ പറയാന്‍ നിങ്ങ കഴിഞ്ഞല്ലേ ആളോള്ളൂ കീയെ.....വരികള്‍ക്കിടയിലെ എല്ലാം തീക്ഷണമാണ്‌ സഖാവേ.

  ReplyDelete
  Replies
  1. ന്റെ കാത്തി ആ സഖാവെ വിളിയിൽ ഞാൻ പഴയ കോളേജ് ഇലക്ഷൻ ദിവസത്തിലേക്ക് ഒന്ന് പോയി വന്നു....
   എട്ടു നിലയിൽ ഞങ്ങൾ സഖാക്കളെല്ലാം താഴെ വീണു ... ഒരു പ്രണയം വന്നു ചേർന്നത്‌ ഞാനായിട്ടങ്ങ് വായിൽ കൊള്ളാത്ത ഫിലോസഫി പറഞ്ഞു വേണ്ടാന്നും വച്ച് ...
   അങ്ങനെ ടോട്ടൽ നഷ്ട്ടക്കചോടമാണ് ആ വിളി എന്നെ ഒര്മിപ്പിച്ചത് :P

   പക്ഷെ ആ നഷ്ടങ്ങളാണ് എനിക്കിന്നീ കാണുന്ന ലാഭങ്ങളൊക്കെ തന്നത് :D

   Delete
  2. ജീവിതത്തിലും ലോകത്തിലും എന്തും നഷ്ടത്തിൽ നിന്നാണ് ലാഭത്തിലേക്ക് എത്തുന്നത്‌ കീയാ..സൊ ഡോണ്‍'റ്റ് വറി ബി ഹാപ്പി ..:)

   Delete
 5. അനുഭവത്തിന്‍റെ തീച്ചുളയില്‍ വെന്ത് തലച്ചോര്‍ വികസിക്കുകയും
  ഹൃദയം ചുരുങ്ങുകയും ചെയ്യുന്ന കാഴ്ച!
  തീക്ഷ്ണമായ വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ഒരുപാട് നന്ദിയും സ്നേഹവും ... എന്നെ വായിച്ചതിനും കുറിച്ചതിനും

   Delete
 6. നൂറു മേനി വിളയുന്ന ഭാവന ........
  ആദ്യ കവിത ഏറെ ഇഷ്ടം

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം നിസ്സാർ.
   എന്നെ വായിക്കാൻ ചിലവിട്ട സമയത്തിനു നന്ദിയും .

   Delete
 7. ശവപ്പെട്ടി
  ഒരെണ്ണം മതി പക്ഷെ ഹൃദയവും
  തലച്ചോറും ഒരുമിച്ചു അടക്കരുത്
  ഹൃദയത്തെ
  പ്രണയം കൊണ്ടടയ്ക്കുക
  ഒരു ചിരി പുരട്ടുക നീ വയ്ക്കുന്ന
  അവസാന ഉമ്മയിൽ ഗംഭീരം കീയകുട്ടി

  ReplyDelete
  Replies
  1. നന്ദി ബൈജു ...
   തലച്ചോറിലേക്ക് വളർന്നേറിയ ഹൃദയമുള്ളവനെ
   ഉമ്മകൾ കൊണ്ടല്ലാതെ എങ്ങനെ നേരിടാനാണ് ??പാവം ഞാൻല്ലേ .:P

   Delete
 8. ശവപ്പെട്ടി.... ആലോചിച്ചാൽ അതോരു വലിയ സംഭവമാണ്‌. “സപ്തർഷികളുടെ അമൂല്യരക്നം” ആണ്‌ ഈ കവിത വായിച്ചപ്പോൾ ഓർമ്മവന്നത്. ഒരു ഈജിപ്ഷ്യൻ റാണിയുടെ പിരമിഡിന്റെ ചരിത്രവും ഇതിഹാസവും ചേർന്ന നോവൽ.

  യാഥാസ്ഥിതികതയുടെ കർക്കശ ലോകത്തിനെ, ഹൃദയശൂന്യമായ പൗരുഷത്തെ, ദുർബ്ബല സ്ത്രീത്വത്തെ.... എനിക്ക് വെറുപ്പാണ്‌.

  “തലച്ചോർ വളർന്നുകൊള്ളട്ടെ... പക്ഷെ, അത് നിങ്ങളുടെ ഹൃദയത്തെ ഞെരുക്കരുത്” എന്ന വേദവാക്യം നമ്മുടെ തലയിൽനിന്നും ഹൃദയങ്ങളിലേക്ക് ഇറങ്ങട്ടെ...

  ReplyDelete
  Replies
  1. ഞാൻ വായിചിട്ടില്ലട്ടോ...പക്ഷെ ഒരു സിനിമയാണ് ഇതിനുള്ള വിത്ത് പാകിയത്‌.

   വളരെ നന്ദി ഹരി , ഒപ്പം സ്നേഹവും വിശദമായ വായനക്കും കുറിപ്പിനും

   Delete


 9. രണ്ട് മൂന്ന് മുഖങ്ങള്‍ , വരികളിലുണ്ട് കീയു ......
  ജീവിതത്തിനേ വാരി മുറുക്കേപിടിച്ചൊടുന്നു
  ആകുലതയുടെ ഒരു മനം , മഴയുടെ കമ്പടം
  തീര്‍ത്തിട്ടും വേവിലേക്ക് വരികള്‍ നിറക്കുന്ന
  മറ്റൊരു മനം , ഇല്ലാതാകുമ്പൊഴാണ് നാം
  ആഴമറിയുക , നിറഞ്ഞ് നില്‍ക്കുന്നവന്റെ
  വരികള്‍ക്ക് വേവിന്റെ തൊതളക്കുവാന്‍
  എങ്ങനെയാണ് കഴിയുക ...... ല്ലേ ..?
  നിലാവിന്റെ മുറ്റത്ത് നിര്‍ത്തുമ്പൊഴും
  നിലാവിന്റെ ശോഭയില്‍ മുഖം വിവര്‍ണ്ണമാകുമ്പൊഴും
  ഇരുളിന്റെ മിഴികുത്തുകള്‍ ഒഴുകുന്ന മനസ്സുകള്‍ ...
  മരണത്തിന്റെ ഇരുട്ടിലേക്ക് പൊകുന്നുവെന്നാകുമ്പൊഴും
  പ്രണയത്തിന്റെ കരകളില്‍ പകര്‍ന്നാടുന്നവള്‍

  ചുറ്റുമുള്ള ശിഖരങ്ങളിലേല്ലാം പല മനസ്സുകളുടെ
  ചേക്കറലുണ്ട് , നീ കാണുന്ന കണ്ണില്‍ നിന്നും
  അവ മായ്ച്ച് കളയുമ്പൊള്‍ നിന്റെ മനസ്സൊടൊപ്പൊം
  മരവും മഴകൊള്ളുന്നുണ്ടാകുമെന്നറിയുക ..
  അതില്‍ നിന്റെ സ്നേഹത്തിനാഴമുണ്ടെന്ന്
  മരമറിയുന്നെന്നും ..

  ചില മുഖങ്ങളുണ്ട് , വാക്കില്‍ നിറക്കുന്ന അറക്കുന്ന
  പതിവൃതാഭാവം .. മറകള്‍ക്കുള്ളില്‍ തിളക്കുന്ന
  പലതിനേയും വീണ്‍ വാക്കുകളില്‍ തളച്ച്
  ഒരുക്കി ഒരുങ്ങി ഇറക്കുന്ന വാക്കുകളില്‍ തേന്‍
  ചാലിച്ച് വര്‍ണ്ണ പൊലിമയോടെ നീട്ടി തുപ്പുന്നവര്‍ ..

  ഹൃദയം വിട്ട് തലച്ചൊറെത്തുമ്പൊള്‍ ഒന്നറിയുക ..
  ഹൃദയത്തിലാണേല്‍ മറക്കാം , ഹൃദയം തന്നെയാണേല്‍ ....?

  ആദ്യ വരികള്‍ ശക്തം , ദീപ്തം , ആഴം കീയുസേ
  സ്നേഹം ...

  ReplyDelete
  Replies
  1. അതെ നിറഞ്ഞു നില്ക്കുന്നവന് അറിയാനേ കഴിയില്ല ... ഈ ആകുലതകൾ
   കാരണം ആകുലതകൾ അവൻ തീര്ക്കുന്നതല്ല , കടിഞ്ഞാണില്ലാത്ത മനസ്സിന്റെ സൃഷ്ടികളാണ് അവ.

   അതെ, ഓർമ്മകളും, കേൾവികളും, കാഴ്ചകളും, ഇന്നും,നാളെയും .. എല്ലാം ഒളിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് ... തീക്ഷ്ണമാര്ന്നു നിന്നെ മുറിവെൽപ്പിക്കുമ്പോഴും ഓര്ക്കുക, ഊര്ജ്ജം നീ പകരുന്ന എണ്ണ തന്നെയാണ് .

   ഹൃദയം തന്ന്നെ ആണേൽ , തലച്ചോർ ഊരിഎറിഞ്ഞു അവിടെ ഹൃദയം വയ്ക്കും.

   പിണക്കം നിന്റെ വൈകിയ വരവുകൾക്ക്..
   സ്നേഹം ഉള്ളറിഞ്ഞ വായനയ്ക്ക് ..

   Delete
 10. കീയകുട്ടി വരികളിലെ നോവും തീയും ഊതി ഉണക്കി മനോഹരമായ കവിത പണിയുന്നോൾ... കുറെ തെരക്കി അവ്ടേം ഇവ്ടേം ഈ കീയകുട്ട്യേ ഒന്ന് കണ്ടെത്താൻ. ചങ്ങാത്തം കൂടാൻ.. ഇനിയും വരാം. ഒരല്പം നോവാൻ.. ഭാവുകങ്ങൾ കീയേച്ചി... <3

  ReplyDelete
  Replies
  1. അയ്യെടാ ഈ പെണ്‍കുട്ടീടെ വർത്താനം എനിക്ക് ശ്ശി സുഖിച്ചുട്ടോ. :p
   fb ഉണ്ടെങ്കിൽ എന്നെ ഇവിടെ കിട്ടും.https://www.facebook.com/nikhi.maryvijay

   Delete
 11. തലച്ചോറ് വലുതാവുമ്പോള്‍ ഹൃദയം ചുരുങ്ങി ചെറുതാവുന്നു.. അതെനിക്ക് ഇഷ്ടപ്പെട്ടു..
  തലച്ചോറിലെ ആകുല ചിന്തകളെ താഴിട്ടു പൂട്ടി, നന്മകള്‍ കൊണ്ട് നിറച്ചാല്‍ ഹൃദയം വീണ്ടും വികസിക്കും.. തീണ്ടാരി വേഷങ്ങള്‍ പകര്‍ന്നാടുന്നതിനിടയ്ക്കു സമയം എവിടെ.. വേഷങ്ങള്‍ അഴിച്ചുവെച്ചു ജീവിക്കാന്‍ ശ്രമിക്കാം നമുക്ക്. ആശംസകള്‍.

  ReplyDelete
  Replies
  1. അങ്ങനെതന്നെ ആവാനാണ് ഇപ്പോഴത്തെ ശ്രമം ശ്രീജിത്ത് ..
   സന്തോഷം ഈ വരവിനും കുറിപ്പിനും.

   Delete
 12. ജീവിയ്ക്കാനുള്ള ഈ അത്യാവേശം ഉണ്ടല്ലോ അതാണ്‌ ഈ വേഷങ്ങൾ കെട്ടിയാടാൻ പ്രേരിപ്പിയ്ക്കുന്നത്. ഹൃദയം ചുരുങ്ങുന്നതും അത് കൊണ്ട് തന്നെ. നല്ല കവിത

  ReplyDelete
  Replies
  1. ജീവിക്കാൻ അത്യാവേശം ഉള്ളവരാണത്രെ ആത്മഹത്യ ചെയ്യുന്നവരും.
   ഈ അടുത്തൊരു യാത്രക്കിടയിൽ കേട്ടതാ. അപ്പോൾ മനസ്സിലായി എനിക്ക് ജീവിക്കാൻ വലിയ ആവേശം ഒന്നുമില്ലെന്ന് :P


   ഒരുപാട് നന്ദി :)

   Delete
 13. ആഹാ , വരാൻ വൈകിയെന്നു തോന്നുന്നു . നല്ല ശൈലി , നല്ലെഴുത്ത്, സമൂഹത്തോട് കലഹിക്കുന്ന മനസ്

  ReplyDelete
  Replies
  1. സമൂഹത്തിനോടോ അതോ സ്വന്തം സ്വത്വത്തോടോ എന്നറിയില്ല.
   പക്ഷെ കലഹപ്രിയ ഒന്നുമല്ലെന്നാണ് അവന്റെ അഭിപ്രായം :D

   Delete
 14. kiyoose ninnile vaakkukalude theevratha njann palappozhum ariyathe povunnu
  ashamsakal dear

  ReplyDelete
 15. ഇരുട്ടിലെ
  ശലഭം പോലെ
  നിന്റെ പ്രണയം
  വഴി തെറ്റി എന്നിൽ തട്ടുമ്പോൾ,
  ജാലകം തുറന്നു വെച്ച്
  പോകൂ എന്ന്
  ആരോ പറയുന്നു....

  ReplyDelete
 16. ജീവിച്ചിരിക്കെ ഓരോ ദിവസവും മരിച്ചവളുടെ
  ജീവിക്കാനുള്ള അത്യാവേശം !!!
  കൊതിപ്പിക്കുന്ന വരികൾ കീയക്കുട്ടിസ്സേ

  ReplyDelete