കഥകൾ

Monday, September 01, 2014

അനാമിക
കടലിനെ ഇളക്കിമറിച്ച് കയറി വന്ന കാറ്റ്  ആമിയുടെ സാരി പറിച്ചെറിയാൻ ഒരു ശ്രമംനടത്തി, സേഫ്റ്റി  പിന്നിന്റെ ഉറപ്പിനെ പ്രാകി ചുറ്റിത്തിരിഞ്ഞു നിന്നു. പെയ്യാൻവിറപൂണ്ടതെല്ലാം ഉള്ളിലൊതുക്കി കരിമേഘം  മറയുന്ന സൂര്യനെ തെല്ലിട മറച്ചു  മാറിനിന്നു.

"ഇന്നും പെയ്യില്ലെന്നാ തോന്നുന്നേ" ... "ശ്രീയ്ക്കറിയുമോ കൗമാരപ്രണയവും മുപ്പത്കടന്നവരുടെ പ്രണയവും തമ്മിലുള്ള വ്യത്യാസം?  അത് ഇതുപോലെയാണ് കാറ്റുംമഴയും പോലെ "...

"കാറ്റ് കൗമാരക്കാരെ പോലെ സീമകളില്ലാതെ വീശുന്നു...ചിലപ്പോഴൊക്കെ പതിയെസ്നേഹിച്ച്, മറ്റു ചിലപ്പോള തീവ്രമായി പ്രണയിച്ച്, ഒന്നിനെയും ഗൗനിക്കാതെ തങ്ങളുടെമൂർച്ചകളിലൂടെ ആഞ്ഞടിക്കുന്നു. നാളെയെ കുറിച്ച് വ്യക്തമായ സ്വപ്നം കാണുന്നു..."


"എന്നാൽ മഴയാകട്ടെ ഉള്ളിലൊരു നൂറുചോദ്യവുമായി, പെയ്യാനാഞ്ഞുംപെയ്യാതെ, നാംബെടുത്ത വിത്തുകളെയും 
വേരുറയ്ക്കാമുളം കാടിനേയും ഓർത്ത്വിതുമ്പുന്നു. നാളെയെ സ്വപ്നം കാണാൻ പോലും ഭയക്കുന്നു. ഉറപൊട്ടുന്ന ഓരോ മഴനാമ്പും തന്റെ മാത്രം തെറ്റെന്നു സ്വയം പഠിപ്പിക്കുന്നു.  
പരിപൂർണ്ണയാണ്, ഇതിലേറെ ഒന്നുംകൊതിക്കുന്നില്ലെന്നു നടിക്കുന്നു....

 എന്നിട്ട് കൊതികൾ പെരുകിപ്പെരുകി
സ്വയം കാർന്നു തിന്നുന്നൊരുകുഞ്ഞർബുദക്കാറ്റിന്റെയോ, നെഞ്ചിലടക്കിയ മോഹക്കൊള്ളിയാന്റെയോ ഉയർച്ചയിൽ സ്വയം പെയ്തൊഴിയുന്നു"


മൌനം ....!!!

അസംതൃപ്തമായ ഉത്തരങ്ങളിൽ അവസാനിക്കുന്ന എന്നത്തെയും ചോദ്യോത്തരപംക്തിപോലെ അവൻ അമര്ത്തി മൂളി.  

താനും ആമിയുമാകുന്ന ഘനീഭവിച്ചമൌനത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ശ്രീ  എഴുന്നേറ്റു. സ്വപ്നം നിറഞ്ഞ കടലിലെക്കോ യാഥാർത്യത്തിന്റെ കരയിലേക്കോ എന്ന് നിശ്ചയമില്ലാതെ...


28 comments:

 1. സ്വപ്നം നിറഞ്ഞ കടലും യാഥാര്‍ത്ഥ്യങ്ങളുടെ കരയും ഉണ്ട്. ഇടയ്ക്കിടെ പോയിവരും!

  ReplyDelete
  Replies
  1. ആ കടലിൽ തന്നെ കഴിഞ്ഞൂടെ ഏട്ടാ

   Delete
 2. എല്ലാം ഒരു ഭ്രമമാണ്..
  ഉയർന്നു പൊങ്ങി ഉരുണ്ടു വരുന്ന ഒരു തിരപോലെ ..
  ഈ പ്രണയവും...

  ആശംസകൾ !

  ReplyDelete
  Replies
  1. ഭ്രമമാണ് പ്രണയം ..വെറും ഭ്രമം ..
   എനിക്കല്ലാട്ടോ :P

   Delete
 3. മൊത്തം കൺ‌ഫ്യൂഷനായല്ലോ...

  ReplyDelete
  Replies
  1. ജീവിതല്ലേ വിനുവേട്ട അങ്ങനെ ആവാതെ തരമില്ലല്ലോ.

   Delete
 4. എന്റെ പ്രണയം സ്വാര്‍ത്ഥമാണ്. നിന്റെയും അതിന്റെ ഭാഷ മൌനമാണ്.

  ReplyDelete
  Replies
  1. എന്റെയും ..പക്ഷെ ഭാഷ അല്പം കഠിനമാണ് ..അതാ കുഴപ്പം :P

   Delete
 5. എന്നിലൂടെ എന്നിലേക്കുള്ള ദൂരം നിറഞ്ഞ കടലിലെക്കോ യാഥാർത്യത്തിന്റെ കരയിലേക്കോ എന്ന് നിശ്ചയമില്ലാതെ ഞാൻ പലപ്പോഴും വ്യാകുല പ്പെടാരറുണ്ട്. വ്യാകുലതകളുടെ കെട്ടു പാടുകളിൽ പെട്ട് ഞാനിപ്പോഴും കടലിലെ തിരയിളക്കം പോലെ അലയടിച്ചു യുരരുന്നു ലക്ഷ്യ പ്രാപതിയുടെ നിമിഷവുംകാത്ത്....
  ആശംസകൾ ഡിയർ

  ReplyDelete
  Replies
  1. വേഗം ലക്ഷ്യത്തിൽ എത്തട്ടെ ...

   Delete
 6. കരയിൽ നിന്നും കടലിലേക്കുള്ള ദൂരം അതാണ് പ്രണയം ..;) ..പ്രണയ വ്യത്യാസം വിവരിച്ചത് എനിക്കിഷ്ടമായി കീയാ..:)

  ReplyDelete
  Replies
  1. സുമെചീീീീീീീീീീീീ....ഇഷ്ടം ...ഉമ്മാാാാാാ

   Delete
 7. നന്നായിട്ടുണ്ട് ..ആശംസകള്‍ ..ഈ ആമി ഇപ്പോള്‍ കഥാകാരന്മാരുടെ ഇഷ്ട്ടപേരാണ്

  ReplyDelete
  Replies
  1. സന്തോഷം ..എന്റെ മോളുടെ വിളിപ്പേരും :)

   Delete
 8. ഉറപൊട്ടുന്ന ഓരോ മഴനാമ്പും തന്റെ മാത്രം തെറ്റെന്നു സ്വയം പഠിപ്പിക്കുന്നു.
  ഇങ്ങനെ പഠിക്കാനാണ്‌ ചുറ്റുമുള്ളവർ ഇത്രയും കാലംകൊണ്ട് മഴയെ പഠിപ്പിച്ചിട്ടുള്ളത്.
  എന്നിട്ടോ, മഴയ്ക്ക്
  സ്വയം കാർന്നു തിന്നുന്നൊരുകുഞ്ഞർബുദക്കാറ്റിന്റെയോ, നെഞ്ചിലടക്കിയ മോഹക്കൊള്ളിയാന്റെയോ ഉയർച്ചയിൽ സ്വയം പെയ്തൊഴിയേണ്ടിവരുന്നു.

  ReplyDelete
  Replies

  1. മഴ അത് വിശ്വസിക്കുന്നു ... എന്ത് പൊട്ടത്തിയാല്ലെ

   Delete

 9. നീ ഗദ്യത്തിലേക്ക് തിരിഞ്ഞോ ..? നന്നായി . :)

  ReplyDelete
  Replies
  1. മൻസു നീ സൂക്ഷിച്ചോ ..നിനക്കൊരു ഭീഷണിയാണ് എന്റെയീ ചുവടു മാറ്റം.
   ഇനി യാത്ര വിവരണം ആണ് :P

   Delete
 10. .പ്രണയത്തിന്റെ അർത്ഥങ്ങൾ കണ്ടു പിടിയ്ക്കാൻ പണിപ്പെട്ട് പാഴായി പ്പോകുന്ന ജീവിതം.

  ReplyDelete
  Replies
  1. പാഴായിപ്പോകുന്നു എന്നത് നമ്മുടെ കാഴ്ചയാകാം.
   അർഥം അവർ നിർണ്ണയിക്കട്ടെ അല്ലെ ..

   Delete
 11. നേരിലേക്ക് നടക്കുമ്പൊഴും ,
  ഭാവനയില്‍ വിലസുമ്പൊഴും
  ഒരുതരം മൗനം പിടികൂടാറുണ്ട്
  ഒന്ന് മുന്നിലേക്കുള്ള ആകുലചിന്തയുടെ
  മറ്റൊന്ന് പ്രണയത്തിന്റെ നിറമുള്ളത് ...
  കരക്കും കടലിനുമിടയില്‍ ഘനീഭവിച്ച് പൊകുന്ന
  നമ്മുടെ മഴവില്ലുകള്‍ക്ക് ചന്തം പകരാന്‍
  വരും കാലമത്രയും പെയ്താലും തീരാത്ത
  മഴഗര്‍ഭകാലങ്ങള്‍ ഉരുവാകുന്നുണ്ട് വിണ്ണില്‍ ..
  മൗനത്തൊളം സംവേദന ക്ഷമതയുള്ള മറ്റെന്താണ്
  മൗനത്തൊളം വായിക്കപെടാനാകുന്ന ഒന്നില്ല തന്നെ ..
  മഴയും കാറ്റുമൊരുപൊലെ വീശുന്ന പ്രണയകരകള്‍
  ഇന്നലെയുടെ കിനാവില്ല , ഇന്നിന്റെ മൗനമല്ല
  നാളെയുടെ നേരാണ് , സാക്ഷാല്‍ക്കാരത്തിന്റെ നേര്
  " കുറെയായ് കീയു നിന്നെ നെരെ വായിച്ചിട്ട് "

  ReplyDelete
  Replies
  1. കരയ്ക്കും കടലിനുമിടയിൽ മരവിച്ചു നില്ക്കുന്ന മഴവില്ലിനും
   നിന്റെ മൌനത്തിനും ഒരേ മണമാണ്... അനിശ്ചിതത്വത്തതിന്റെ മരണമണം.
   വൈകിയ വായനയ്ക്കും കുറിപ്പിനും സ്നേഹം പകരം.

   Delete
 12. നന്നായിട്ടുണ്ട്
  ആശംസകള്‍  ReplyDelete
 13. ഉപ്പു മണമുള്ള കാറ്റ്

  ReplyDelete
 14. ഇതെനിക്കിഷ്ടായി... ഈ കാറ്റും മഴയും... എന്‍റെ സ്വപ്നങ്ങളുടെ കടലിനു മീതെ കാറും കോളും ഇനിയും അടങ്ങിയിട്ടില്ല...

  ReplyDelete