കഥകൾ

Tuesday, July 08, 2014

ഛായാചിത്രം

ജാലകം,
രണ്ടായി ഒഴുകി മറയുന്ന പുഴ,
തെങ്ങിന്തലപ്പിലെ കാക്ക,
മണ്ണെടുത്ത്‌ മുടന്തിയ കുന്ന്,
പായനീർത്തി അലസമായി ഒഴുകുന്ന തോണിക്കാരൻ,
വേരുകളാൽ മണ്ണിനെ പുണർന്നു പിടിക്കുന്ന കുഞ്ഞുകണ്ടൽ,
ദൂരെ പാലത്തിലൂടെ നിരയായി പായും ജീവിതങ്ങൾ...!!!

" ഉം... കൊള്ളാം ..  പക്ഷെ അതല്ല,
 മറവിക്ക് പകുക്കാതെ,  ജാലകത്തിനിപ്പുറക്കാഴ്ചകൾ...

നമ്മളിൽ നിന്നടർന്നു വീണ ഉമ്മകളുടെ,
പ്രണയത്തിന്റെ, കാമത്തിന്റെ
തൂമഞ്ഞു നിറവും -
ആധികളുടെ, അനിശ്ചിതത്വത്തിന്റെ, അതീതകളുടെ
മിഴിത്തുള്ളിക്കറുപ്പും
മാത്രം ചേർന്ന ദ്വിവർണ്ണ ചിത്രം!

ഫ്രെയിം വരഞ്ഞിടാതെ
അനുവാചർക്കു വേണ്ടുംവിധം
വളച്ചു വായിക്കാവുന്ന
നമ്മുടെ ഒരു 'സെൽഫ് പോറ്റ്രൈറ്റ് '."

പക്ഷേ എത്രയേറെ  വെളുപ്പിച്ചാലും കാണും
"ചതിയുണ്ടോ ..?" എന്ന ഭയപ്പാടിന്റെ
കണ്ണേറാപൊട്ടും തകർത്ത്,തുളഞ്ഞു കേറിയ മുൾവേലികളുടെ  കോറിവരയലുകൾ !

25 comments:

 1. ആ മുൾവേലികളുടെ കോറിവരയലുകൾ ആണ് മറവിക്ക് പിടികൊടുക്കാതെ ഇപ്പോഴും തെളിമയോടെ നിൽക്കുന്ന ദ്വിവർണ്ണ ചിത്രത്തിന്റെ ഫ്രെയിം...;) ഇഷ്ടം ആയിട്ടോ കീയാ ..

  ReplyDelete
  Replies
  1. സുമേച്ചിയെ...ആ 'ഫ്രെയിമിംഗ്' എനിക്കങ്ങിഷ്ടായിട്ടോ.

   Delete
 2. വരച്ചു തീര്‍ക്കാന്‍ ഇനിയും ഉണ്ട് ബാക്കി.............

  ReplyDelete
  Replies
  1. അതെയതെ, ഇത്രയും വരച്ചതിന്റെ വിഷമം നമുക്കല്ലേ അറിയൂ :P

   Delete
 3. പുതിയ ഒരു ഭാവം ഫ്രെയിം ഇല്ലാത്തതിന്റെ വശ്യത മനോഹരം

  ReplyDelete
  Replies
  1. ബൈജു ... ഫ്രെയിം ഇല്ലായ്മയാണ് എന്റെയൊരു കുഴപ്പം, എന്നാണു പറയപ്പെടുന്നത്‌ .
   ഒരു പാട് സന്തോഷം

   Delete
 4. കൊള്ളാം .. പക്ഷെ അതല്ല,
  മറവിക്ക് പകുക്കാതെ, ജാലകത്തിനിപ്പുറക്കാഴ്ചകൾ..

  ReplyDelete
  Replies
  1. ജാലകത്തിനിപ്പുറകാഴ്ചയാണോ അപ്പൊ ഇഷ്ടായെ ? :)

   Delete
 5. ദ്വിവർണ്ണ ചിത്രം മനോഹരം... പക്ഷേ, കവിതയിൽ ഒളിപ്പിച്ചത് പലതും മനസ്സിലാവാതെ പോകുന്നു... പണ്ടേ ഞാൻ കവിതയിൽ അത്ര പോരാ...

  ReplyDelete
  Replies
  1. വിനുവേട്ടാ നിങ്ങൾ പോരാത്തതല്ലാട്ടോ, എന്റെ എഴുത്തിലെ അവഗാഹം കൊണ്ടാണ് :P

   Delete
 6. വായിച്ച് വായിച്ച് വളഞ്ഞും തിരിഞ്ഞും വായിച്ചു കൊള്ളാമീ സെൽഫ് പോട്രൈറ്റ് ... :)

  ReplyDelete
  Replies
  1. നന്ദി ശരത്തെ, വളഞ്ഞു വായിക്കാൻ എടുത്ത സമയത്തിനും, അത് കുറിക്കാൻ കാണിച്ച മനസ്സിനും.

   Delete
 7. നന്നായിട്ടുണ്ട്

  ReplyDelete
 8. കവിമാത്രമല്ല, നല്ലൊരു ചിത്രകാരി/ചിത്രകാരൻ കൂടിയാണെന്ന് മനസ്സിലായി... എത്രമനോഹരമായ ഫ്രെയിമിംഗ്... :)

  നന്നായിരിക്കുന്നു...

  ReplyDelete
  Replies
  1. മൂപ്പര് നല്ല ചിത്രകാരനാണ് ..എന്നെ ഇങ്ങനെ വരച്ചെടുത്തില്ലേ ;P

   Delete
 9. നിന്റെ കണ്ണിലൂടെ വരികളിലേക്കിറങ്ങിയ
  ഓര്‍മകള്‍ക്ക് വല്ലാത്തൊരു സുഗന്ധം കീയുസേ ..
  ദൂരേ , മിഴികളില്‍ പതിഞ്ഞത് , നിന്നിലേക്ക് മൊഴിഞ്ഞത്
  നീ വരികളില്‍ പകര്‍ത്തിയത് .. മറക്കുവാനാഞ്ഞാലും
  ചിലതൊക്കെ മറവിക്കിപ്പുറം വന്നടിഞ്ഞ് കിടക്കും
  ഇടക്കെടുത്തൊമനിക്കാന്‍ വന്ന് തൊട്ടുരുമി കിടക്കും ..
  ആകുലതകളുടെ ആകെതുകയാകം " ചോദ്യങ്ങള്‍ "
  അതില്‍ സ്നേഹത്തിന്റെ ദൃഡതയില്‍ പൂക്കുന്ന , വിട്ട് പൊകരുതെന്ന്
  ആശിക്കുന്ന ചില കണികകളുണ്ട് , പക്ഷേ ചില സാഹചര്യങ്ങളില്‍
  അവ ചിലപ്പൊള്‍ തിരിഞ്ഞ് കൊത്തിയേക്കാം ..
  എനിക്കിഷ്ടായേട്ടൊ .. " ദ്വിവര്‍ണ്ണ ചിത്രം "

  ReplyDelete
  Replies
  1. "" ഞാൻ ഒന്നും ഉരുത്തിരിക്കുന്നില്ല ...നിന്നിലൂടെ ഈ എന്നെയല്ലാതെ.""

   ഈ തിരിഞ്ഞു കൊത്തലുകൾ ഇല്ലെങ്കിൽ നീ ദൈവമായി പോകും
   അതോണ്ട് നീ പിശാചായി ഇങ്ങനൊക്കെത്തന്നെ മതിട്ടോ. :D ;P

   Delete
 10. നമ്മളിൽ നിന്നടർന്നു വീണ ഉമ്മകളുടെ,
  പ്രണയത്തിന്റെ, കാമത്തിന്റെ
  തൂമഞ്ഞു നിറവും -
  ആധികളുടെ, അനിശ്ചിതത്വത്തിന്റെ, അതീതകളുടെ
  മിഴിത്തുള്ളിക്കറുപ്പും
  മാത്രം ചേർന്ന ദ്വിവർണ്ണ ചിത്രം! LOVE U കീയുസേ ..

  ReplyDelete
 11. ജീവന്റെ കറുപ്പും വെളുപ്പും.. വല്ലാത്ത പിരിമുറുക്കം അനുഭവപ്പെടുത്തുന്നു കവിത.നല്ല ഇമേജറി. ചിത്രങ്ങൾ, സത്യങ്ങൾ.

  ReplyDelete
 12. 'ഫ്രെയിം വരഞ്ഞിടാതെ
  അനുവാചർക്കു വേണ്ടുംവിധം
  വളച്ചു വായിക്കാവുന്ന
  നമ്മുടെ ഒരു 'സെൽഫ് പോറ്റ്രൈറ്റ് '

  മനോഹരം :)

  ReplyDelete
 13. ആത്മാവിന്‍ നഷ്ടസുഗന്ധങ്ങള്‍ പോലെ ഓര്‍മ്മകളാലൊരു സെല്‍ഫി. കവിത എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്.

  ReplyDelete
 14. ചായങ്ങളില്‍ കവിത പടര്‍ത്തുന്ന വരക്കാരന്‍
  എല്ലാ ഫ്രയിമുകളിലും ഒളിപ്പിക്കും
  വാക്കിന്റെ ചായക്കൂട്ടുകള്‍ കൊണ്ടൊരു കവിത ..
  അത് വായിച്ചെടുക്കുമ്പോഴാണ്‌
  അനുവാചകനില്‍ കവിയും കലാകാരനും
  ഒന്നായി ഒരു ബിംബമായി
  ഹൃദയ ക്ഷേത്രത്തിലെ പ്രതിഷ്ഠയാവുന്നത് ...

  താങ്കളതില്‍ വിജയിച്ചിരിക്കുന്നു :) ആശംസകള്‍

  ReplyDelete
 15. ഈ പോട്രയ്റ്റിനു എന്തൊരു വശ്യത...!!

  ReplyDelete