കഥകൾ

Tuesday, June 03, 2014

ഗലേഷ്യ

സ്നേഹം, പ്രണയം, രതി
അനുപാതം കൃത്യമായ ഒരു വാങ്മയീചിത്രമായി
നിന്നോട്   ചേർത്തെന്നെ  വരയ്ക്കുന്ന   കഥാകാരാ …
“അവസാനിച്ചു ” എന്നെഴുതും  മുന്നേ  പ്രവാചകനെ പോലെ 
എന്റെ  അന്ത്യമൊന്നു   പ്രവചിക്കു ...

നിന്റെതൂലികയിൽ  പിറന്ന
ഏതൊരു   സ്ത്രീയെയും  പോലെ
ദൂരങ്ങളോ, രോഗങ്ങളോ,
പുതുആകാശങ്ങളോ തീർത്ത്
മടക്കിയ  താളുകളിലേക്ക്
എന്നെ, നിന്നിൽ  നിന്നിണപിരിക്കുമോ ?

അതോ
'നിൻ മാറിൽ ചായാത്ത ഓരോ ഉറക്കവും,
മരണക്കിടക്കയിലാണ്'
എന്നെൻ  സിരകൾ  വരച്ച ;
എന്റെ അധരങ്ങൾക്ക് തുടിപ്പും
തോളുകൾക്ക് കുളിരും
എഴുതിചാർത്തി പെണ്ണാക്കിയ നീ;
ഗലെഷ്യയുടെ  പിഗ്മാലിയനെപോലെ
സമൂഹത്തിന്റെ മതിലുകളോടും,
മനസ്സിന്റെ അതിരുകളോടും പടവെട്ടി
എന്നെയും  സ്വന്തമാക്കുമോ ??

മഴക്കുളിരിൽ നീയില്ലാതെ
നനയില്ലെന്നു കയർത്തപ്പോൾ..
'ഞാൻ കൂടെയുണ്ടെ'ന്ന് ഉറപ്പുപറഞ്ഞ നീ
നക്ഷത്രകണ്ണുകളെ ഭയന്ന്
എന്നെ നീയില്ലാ തീരത്ത് അലയാൻ വിട്ട്,
അനുവാചകരെ രസിപ്പിക്കാനായി
അടുത്ത കഥാബീജം തേടുമോ ?

അതോ
എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട്,
കഥാന്ത്യത്തിൽ എന്നെയും ചേർത്തണച്ച്
പ്രണയത്തിന്റെ ചവിട്ടുപടികളിൽ ഇരുന്ന്
അരിനെല്ലിക്ക തിന്ന്
കൊത്തൻ കല്ല്‌ കളിക്കുമോ ??

പിറവി തന്ന അതേ  തൂലികയാൽ
സർപ്പമോ,  ഇടിത്തീയോ ആയി
മരണത്തിന്റെ മഴവിൽ കൂട്ടിൽ
എന്നെ ഒളിപ്പിക്കാനാണ് ഭാവമെങ്കിൽ,

വെയിൽചിക്കുന്ന ഒരു ഇടവപ്പാതി നേരം
നിന്റെ മടിയിൽ കിടന്ന്,
ചിതയായി ആളാതെ,
ഉപേക്ഷയിൽ എരിഞ്ഞൊരു ശുഭപര്യവസാനം ...
എനിക്ക് നീ തരണം.
വാക്കുകളിൽ  നിന്ന് ശാപമോക്ഷം  തന്നവനെ
പ്രണയിച്ചതിനുള്ള ശിക്ഷയായി
നിന്നിലടിഞ്ഞൊരു  മരണം
അതെങ്കിലും എനിക്ക്  തരണം.

33 comments:

 1. ഒറ്റ വായന കഴിഞ്ഞു ..
  കുറെ നാളുകള്‍ക്ക് ശേഷമാണ് നിന്നിലും ബ്ലൊഗിലും ..
  വിശദമായ് വരാം പൊന്നെ ..

  ReplyDelete
  Replies
  1. വരണം വരാതിരിക്കരുതെട്ടോ ... കുറെ ആയി നല്ല കമന്റ് വന്നിട്ട് ;P

   Delete
  2. പ്രീയദേ , തെരുവോരങ്ങളില്‍ കണ്ണില്‍
   പതിയുന്ന ഒന്നിനേ വരികളിലേക്ക്
   ആനയിക്കുമ്പൊള്‍ പൊലും നീ വിടരുന്നുണ്ട് ..!
   വരികളിലൂടെ വാക്കുകള്‍ കൂടി ചേരുമ്പൊള്‍
   നിനക്കാണ് രൂപം വയ്ക്കാറ് , അതെന്തെഴുതിയാലും ..
   കലാകാരന്റെ സൃഷ്ടിയില്‍ ജീവന്‍ വീഴുമ്പൊഴാകും
   ആ ഹൃദയം ഏറ്റം ആനന്ദിക്കുക .. വളരെ പണിപെട്ട്
   രൂപപെടുത്തുന്ന മുഖത്തിന് ജീവന്‍ വീഴുമ്പൊള്‍
   ഒരൊറ്റ വായനയിലൂടെ നീയാകുമ്പൊള്‍ .........
   എന്നാണ് , എങ്ങനെയാണ് നിന്നെ എഴുതി തീര്‍ക്കുക .. ?
   തൊരപെരുമഴയുടെ അങ്ങേയറ്റം നില നില്‍ക്കുന്ന
   കുളിരിന്റെ ഒരു കുഞ്ഞ് കൈകുമ്പിള്‍ പകരം
   കൊണ്ട് തരാന്‍ നിനക്കാകുന്ന ദിവസ്സം .. ഒന്നിച്ചെഴുതി -
   ഒന്നായി അലിയാം ... ചിത്രവും , രൂപവും , വരികളിലും
   നിന്റെ മണം കൊണ്ട ജീവന്‍ നിറയുമ്പൊഴാണ് നമ്മളാകുക ....
   പ്രീയ നിഖി ... ബ്ലൊഗിലേക്ക് വരാന്‍ സമയം .........
   എഴുതുക എന്നുമെന്നും , ഇടവേള കൊടുക്കാതെ ...
   കൂടേ ഹൃദയത്തിനാഴത്തില്‍ നിന്നും മുന്‍കൂറ്
   ജന്മദിനാശംസകള്‍ .. പ്രീയപെട്ടവള്‍ക്ക് ...!

   Delete
  3. ഹാവു കുറെക്കാലമായി ആ വിളി ഒന്ന് കേട്ടിട്ട്.മനസ്സ് ഒന്ന് കുളിർത്തുട്ടോ ;പ

   എന്നെ അറിയും മുന്നേ നമ്മളെ എഴുതിയ പ്രവാചകാ ..നീയാണ് അവസാനം
   കുറിക്കെണ്ടവൻ. നിന്നാൽ പിറവിയെടുത്ത എന്നെ, നിന്നെക്കാൾ അറിയാൻ, നിന്നെക്കാൾ മനോഹരമായി എന്നെ വായിക്കാൻ വേറെ ആരാണ് ?!

   ജന്മദിനത്തിനു എന്നെതേടി വന്ന എല്ലാത്തിനും നന്ദി.

   Delete
 2. അനുപാതം കൃത്യമായ ഒരു വാങ്മയീചിത്രമയീ
  നിന്നോട് ചേർത്തെന്നെ വരയ്ക്കുന്ന കഥാകാരാ …<< ചിത്രമായി എന്നല്ലേ വേണ്ടത്?

  ReplyDelete
  Replies
  1. ഹലോ ... വേറെ എന്തേലും കൂടൊക്കെ പറയാം.പിശുക്ക് വേണ്ടാട്ടോ പറഞ്ഞേക്കാം :/

   സംഗതി തിരുത്തികേട്ടോ.. ആരും അറിയണ്ട ;P ;D

   Delete
 3. അവസാനം ശുഭകരമായി പര്യവസാനിക്കും..
  എന്നറിയില്ലാട്ടോ.. അത് അവസാനിപ്പിക്കുന്നവനേ അറിയൂ... :p
  അവന് കനിവുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു...

  "എനിക്ക് ഇതുപോലെ കടുപ്പം കുറഞ്ഞ ചായയാണ് ഇഷ്ടം"..
  വളരെ നന്നായി..
  ആശംസകൾ...

  ReplyDelete
  Replies
  1. ഇനി ചായ ഇടുമ്പോൾ കടുപ്പം കുറയ്ക്കാംട്ടോ ഗിരി :)
   അറം പറ്റട്ടെ ആ പ്രാർത്ഥന :P

   Delete
 4. മഴക്കുളിരിൽ നീയില്ലാതെ
  നനയില്ലെന്നു കയർത്തപ്പോൾ..
  'ഞാൻ കൂടെയുണ്ടെ'ന്ന് ഉറപ്പുപറഞ്ഞ നീ
  നക്ഷത്രകണ്ണുകളെ ഭയന്ന്
  എന്നെ നീയില്ലാ തീരത്ത് അലയാൻ വിട്ട്,
  അനുവാചകരെ രസിപ്പിക്കാനായി
  അടുത്ത കഥാബീജം തേടുമോ ?


  സംഭവിച്ചു കൂടായ്കയില്ല ..;) എന്നാലും എല്ലാം ശുഭപര്യവസായി ആകട്ടെ...ഇഷ്ടം ആയിട്ടോ കീയ..കുറെ കാലം ആയി ഇത് പോലെ ഒരെണ്ണം അവിടെ നിന്നും വന്നിട്ട് ..:)

  ReplyDelete
  Replies
  1. സുമേച്ചി... നാക്ക് പൊന്നാവട്ടെ ..അവനും ഇതൊക്കെ വായിച്ചാൽ മതിയായിരുന്നു .. ഒരു മനസ്സലിവുവരാനേ :P

   Delete
 5. കുറച്ചു നാളുകള്‍ക്ക് ശേഷം ഗലേഷ്യയുമായി വന്നിരിക്കുമ്പോള്‍, ചില്ലറ എഴുതല്ല എഴുതി വച്ചിരികുന്നത്.എന്നാലും അവസാനമസാനം എഴുതി വന്നപ്പോ ആ പഴയ ആളുതന്നെ ആയി.

  ReplyDelete
  Replies
  1. ജാത്യാലുള്ളതു തുടച്ചാൽ പോകില്ലാന്നല്ലേ കാത്തി

   Delete
 6. മഴക്കുളിരിൽ നീയില്ലാതെ
  നനയില്ലെന്നു കയർത്തപ്പോൾ..
  'ഞാൻ കൂടെയുണ്ടെ'ന്ന് ഉറപ്പുപറഞ്ഞ നീ
  നക്ഷത്രകണ്ണുകളെ ഭയന്ന്
  എന്നെ നീയില്ലാ തീരത്ത് അലയാൻ വിട്ട്,
  അനുവാചകരെ രസിപ്പിക്കാനായി
  അടുത്ത കഥാബീജം തേടുമോ ?

  അതോ
  എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട്,
  കഥാന്ത്യത്തിൽ എന്നെയും ചേർത്തണച്ച്
  പ്രണയത്തിന്റെ ചവിട്ടുപടികളിൽ ഇരുന്ന്
  അരിനെല്ലിക്ക തിന്ന്
  കൊത്തൻ കല്ല്‌ കളിക്കുമോ ??ആശംസകൾ...MY DEAR

  ReplyDelete
 7. കവിതാന്തം ഗഹനം!

  ReplyDelete
  Replies
  1. ആവോ എനിക്കറിയില്ലേ ..ഞാൻ ഈ നാട്ടുകാരിയെ അല്ല

   Delete
 8. നല്ല കവിത

  ശുഭാശംസകൾ......

  ReplyDelete
 9. നല്ല കവിത കീയക്കുട്ടീ... ഒന്നൂടി പിടിച്ചിരുന്നേല്‍ അതി ഗംഭീരം ആയേനെ എന്ന് വായന പറയുന്നു (ഒരഭിപ്രായം മാത്രം ട്ടോ) . ആശംസകള്‍ :)

  ReplyDelete
  Replies
  1. പിടുത്തം വിട്ടുപോയെന്റെ ആർഷെ
   സ്നേഹം!!

   Delete
 10. ഗഹനമായ കവിത...
  നീണ്ട ഇടവേളയ്ക്കുശേഷമുള്ള എഴുത്തായതുകൊണ്ടായിരിക്കാം. അല്ലേ :)

  ReplyDelete
 11. മുൻപ് ഒരിക്കൽ ഒരു കവിതയെഴുതിപ്പേടിപ്പിച്ചിട്ട് ഡിലീറ്റ് ചെയ്ത് പോയിട്ട് ഇപ്പോഴാണ്‌ കാണുന്നത് !!!

  ReplyDelete
  Replies
  1. അതൊക്കെ നമ്മുടെ ഓരോ ചെറിയ നമ്പരുകളല്ലേ:P
   സന്തോഷം പോസിറ്റീവ് ആയ ഈ അഭിപ്രായത്തിന്

   Delete
 12. Mokhathileykku ...!

  Manoharam, Ashamsakal...!!!

  ReplyDelete
 13. "പിറവി തന്ന അതേ തൂലികയാൽ
  സർപ്പമോ, ഇടിത്തീയോ ആയി
  മരണത്തിന്റെ മഴവിൽ കൂട്ടിൽ
  എന്നെ ഒളിപ്പിക്കാനാണ് ഭാവമെങ്കിൽ,"

  എന്തോ ഈ വരികള്‍ ഏറെ ഇഷ്ടമായി കീ..
  ഇപ്പോള്‍ എന്നെയും ഒളിപ്പിക്കുന്നത് കൊണ്ടോ എന്തോ...!

  ReplyDelete
 14. എന്താണ് നിത്യ ..ആരാണ് ഒളിപ്പിക്കുന്നത്? കൂട് പൊളിച്ചു പുറത്തു വരൂ.

  ReplyDelete
 15. ചിത്രകാരൻ സ്വന്തം ചിത്രങ്ങളെ ഉപേക്ഷിച്ച് പോകുമോ...? പുതിയ ചിത്രങ്ങൾക്ക് ജന്മം നൽകുവാനുള്ള തപസ്യയിൽ, മുമ്പേ ജനിച്ച ചിത്രങ്ങൾക്ക് വ്യസനം തോന്നുക സ്വാഭാവികമല്ലേ?

  ReplyDelete
  Replies
  1. ചിത്രകാരന് പോയല്ലേ പറ്റു വിനുവേട്ട...
   അവനെ കാത്ത് കാലം ചേര്ത്തു വച്ചതെല്ലാം ഇല്ലേ.
   ഒരുപാട് സന്തോഷം മറക്കാതെ ഒരു വരി കുറിച്ചതിന്

   Delete
 16. കൊള്ളാം നല്ല വരികള്‍ ,,

  ReplyDelete
 17. നല്ല വരികള്‍ ,,വളരെ നന്നായി..
  ആശംസകൾ...

  ReplyDelete
  Replies
  1. നന്ദി അസീസ്‌, ആദ്യ വരവിനും കുറിപ്പിനും

   Delete