കഥകൾ

Thursday, February 06, 2014

നിഴൽ ചൂട്
 
അന്യതയുടെ മറക്കുട ചൂടി ഇരിക്കേണ്ടി വരുമ്പോൾ,

കണ്ണുകൾ കൊണ്ട് കൊളുത്തി വലിക്കും നീ ...
ഒന്ന് കൊരുത്തു കിടക്കാൻ വിറകൊണ്ട്  വരളുകയാവും 
അപ്പോൾ പാവം ചുണ്ടുകൾ !

തലയിൽ വീണ കൽപിത  നീറിനെ തട്ടിക്കളയും നീ ...
അറിയാതൊരു കൊള്ളിയാൻ  ഉയിർക്കുകയാവും 
അപ്പോൾ  അടിവയറ്റിൽ  !

'പ്രകൃതിയുടെ വിളി'ക്ക് ഞാൻ വഴികാട്ടാൻ പറയും  നീ ...
ധൃതിപ്പെട്ട പോക്കിലെ ഞെരടലിൽ പുളഞ്ഞ്  ത്രസിക്കയാവും 
അപ്പോൾ ഉണർന്ന മാറിടം !

വീണ്ടും കാണാമെന്ന ഭംഗിവാക്കിൽ 
പേഴ്സും തിരുകി കുഞ്ഞിനെ എടുക്കും  നീ ...
ഒരു തലയാട്ടലിൽ ഒതുങ്ങി, മീസാൻ കല്ലിനടിയിൽ ഒളിക്കുകയാവും 
അപ്പോൾ നിഴൽ ചൂടുകൾ !!! 

48 comments:

 1. നന്നായിട്ടുണ്ട്

  ReplyDelete
 2. കവിതയിലെ “നീ” അത്ര ശരിയല്ലയെന്ന് ആ “നീ”യോട് പറഞ്ഞേക്കൂ കീയക്കുട്ടീ!

  ReplyDelete
  Replies
  1. പറയാഞ്ഞിട്ടാ ? നന്നാവൂലന്നല്ലെ വാശി, അജിയേട്ട.

   Delete
 3. നന്നായിരിക്കുന്നു...

  ReplyDelete
 4. ആ പേഴ്സ് തന്നെയാണ് ഞാൻ അതിൽ വെറുതേ നിഴൽ ചൂടിനു വരുന്ന വെറും പണമാണ് നീ ഈ ആത്മനൊമ്പരങ്ങൾ ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. കൊള്ളാലോ .ഇതെനിക്കും ഇഷ്ടായി :)

   Delete
 5. നീ ആരെന്നത് പ്രശ്നമല്ല, പക്ഷെ, ഇടക്ക് വെച്ച് നീയും, ഞാനും തമ്മില്‍ മാറിപ്പോയോ എന്ന് സംശയം തോന്നിപ്പിക്കുന്നു, അവസാനത്തെ വരികള്‍... എന്‍റെ അറിവില്ലായ്മ ആണെങ്കില്‍ തിരുത്തണേ !

  ReplyDelete
  Replies
  1. തിരുത്തി ..മാറിയിട്ടില്ല. അല്ല പാർവണം അവൻ കുഞ്ഞിനെ എടുത്തൂടെ? ഓഹോ അപ്പോൾ നിങ്ങൾ ഓന്റെ ആളാല്ലേ :/

   Delete
 6. നന്നായിട്ടുണ്ട്! :)

  ReplyDelete
 7. മീസാൻ കല്ലിലെ തുമ്പികളുടെ
  നൊമ്പരങ്ങൾ എഴുതണമെന്നു
  വിചാരിച്ചു ഇരിക്കുകയായിരുന്നു ....

  നിങ്ങളെ കൊണ്ട് തോറ്റു ...
  ഒന്നും സമ്മതിക്കില്ല

  ReplyDelete
  Replies
  1. മണ്ണുംചാരി നിന്നോ... ഞാൻ കല്ലും കൊണ്ട് പോയി ;D

   Delete
 8. വീണ്ടും കാണാമെന്ന ഭംഗിവാക്കിൽ
  പേഴ്സും തിരുകി കുഞ്ഞിനെ എടുക്കും നീ ...
  ഒരു തലയാട്ടലിൽ ഒതുങ്ങി, മീസാൻ കല്ലിനടിയിൽ ഒളിക്കുകയാവും
  അപ്പോൾ നിഴൽ ചൂടുകൾ !!! MY DEAR കീയക്കുട്ടീ ആശംസകള്‍

  ReplyDelete
 9. നന്നായിരിക്കുന്നു...

  ReplyDelete
 10. നല്ല കവിതയായി നിഴല്‍ചൂട്.
  അവസാനത്തെ വരികള്‍ ഷാര്‍പ് ആണ്.

  ReplyDelete
 11. ഒന്നുകൂടെ ചെത്തിമിനുക്കാമായിരുന്നു എന്ന് തോന്നി .

  ReplyDelete
 12. മനോഹരം!! ആ നിന്റെ മുന്നിൽ എന്നിട്ടും ഞാൻ വഴങ്ങി തരുന്നു!! നിന്നെ അല്ലാതെ മറ്റാരെയും സ്നേഹിച്ചു ശീലമില്ലല്ലോ

  ReplyDelete
  Replies
  1. തീർച്ചയായും കാരണം
   നിനക്കതല്ലാതെ മറ്റു വഴികളും ഇല്ലല്ലോ. :(

   Delete
 13. ഇതിപ്പോ പബ്ലിഷ് ചെയ്തതിനു ശേഷം നാലാം തവണയാണ് വായിക്കുന്നത്... എനിക്കൊന്നും മനസ്സിലായില്ല... അല്ലെങ്കില്‍ ഇപ്പോള്‍ മനസ്സിലാവാന്‍ ഏറെ താമസം വരുന്നു... അതാന്നു കീയെ അഭിപ്രായം പറയാത്തത്...
  പക്ഷേ "വീണ്ടും കാണാം" എന്നത് ഒരിക്കലും ഒരു ഭംഗിവാക്കാകാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു...

  ReplyDelete
  Replies
  1. വാക്കുകളെയോ, അർത്ഥത്തെയോ അതോ കീയെനെയോ ?
   ആ നാക്ക് പൊന്നാവട്ടെ ;P

   Delete
  2. കുറച്ചു കഴിഞ്ഞാല്‍ മനസ്സിലാകുമായിരിക്കും... ല്ലേ..
   ആകെ ഒരു പൊരുത്തക്കേട്... ;)
   കീയേനെ എന്നാ മനസ്സിലാക്കാനാ...:P
   പൊന്നായിട്ടു വേണം പണയം വയ്ക്കാന്‍... :)

   Delete
  3. പൊരുത്തക്കേടുകളുടെ ആകെത്തുകയല്ലേ ജീവിതം നിത്യ :)

   Delete
  4. അത് കൊണ്ടല്ലേ കീ എനിക്കീ വരികള്‍ ഇഷ്ടമായത്... :)

   Delete
 14. മനസ്സിലാക്കാൻ ശ്രമിച്ചതാ ... തലയ്ക്കകത്ത് നിഴൽ ചൂടുകൾ ആവിപോലെ വട്ടമിട്ട് പറന്നു..
  ആശംസകൾ..

  ReplyDelete
  Replies
  1. അപ്പൊ വേഗം വിട്ടോ കുതിര വട്ടതെക്കോ ഊളൻ പാറയിലെക്കോ :D

   Delete
 15. കുറച്ചേ ഉള്ളുവെങ്കിലും ശക്തമായ വരികൾ... എന്തിനാ അധികം അല്ലേ? :)

  ReplyDelete
 16. ഏട്ടൻ ആദ്യമായാണല്ലോ ..നന്ദി വരവിനും കുറിപ്പിനും
  ഒരു രഹസ്യം പറയാം ..കുറെ എഴുതാൻ അറിയില്ലത്തോണ്ട , കുറച്ചു വരികളിൽ ഒപ്പിക്കുന്നത്

  ReplyDelete
 17. http://roopantharanam.blogspot.com/2014/04/blog-post.html

  അത് പഴയ ഞാനായിരുന്നു എനിക്ക് രൂപാന്തരണം നടന്നുകൊണ്ടിരിക്കുന്നു എന്നെ ഇനി ഇവിടെ തേടുക http://roopantharanam.blogspot.com

  പരിണാമത്തിന്റെ ഏതു ദശയിലാണ് കീയക്കുട്ടീ.... തീരാറായോ..?

  ReplyDelete
  Replies
  1. അവസാനദശയിൽ ആണ് ... ചിറകുകൾ വിരിഞ്ഞു കഴിഞ്ഞു... പതിയെ
   പാറിത്തുടങ്ങി... :)..അതോണ്ടല്ലേ ഇപ്പൊ പോസ്റ്റിന്റെ എണ്ണത്തിൽ കുറവ് ;P

   Delete
  2. വിശാലമായ ആകാശവും.. ചിരിക്കുന്ന പൂക്കളും സ്വന്തം... അപ്പോള്‍ പറക്കൂ... പോസ്റ്റിന്റെ എണ്ണത്തില്‍ കുറവില്ലാതെ... :)

   Delete
 18. ഒരു നല്ല ആശയം. കുറച്ചുകൂടി നന്നായി അവതരിപ്പിക്കാമായിരുന്നു എന്നു തോന്നുന്നു. ആശംസകള്‍.

  ReplyDelete
 19. ശക്തമായ വരികൾ. . ആശംസകള്‍.

  ReplyDelete
 20. Sharp n touching...My words fail bfore yr lines...

  ReplyDelete