കഥകൾ

Thursday, October 24, 2013

പ്യൂപ്പാദശ

 
തലയെ ബ്രായ്ക്കറ്റില്‍ ഇട്ടതുപോലെ കൈകള്‍  രണ്ടും മുകളിലേക്ക് വച്ച്
തലയല്പം ഇടത്തേക്ക് ചെരിച്ച്, 'തേന്‍' ഒലിപ്പിച്ചു കിടക്കുന്ന ചുണ്ടുകളില്‍,
ഞാന്‍ അമര്‍ത്തി  മുത്തി. പറിച്ചെടുക്കാന്‍ ആവാത്ത വിധം എന്റെ ചുണ്ടുകള്‍
ഒട്ടിപ്പോയപോലെ...! 

"ചുംബിച്ച ചുണ്ടുകള്‍ക്ക്  വിടതരിക " ഉള്ളിലിരുന്നു "ലോല" പറഞ്ഞു കൊണ്ടിരുന്നു.
അതിലും മേലെയായി  മുഴങ്ങി "ഏത്  നരകത്തിലെക്കെങ്കിലും പോയി തുലയ്‌ ,
പക്ഷെ എന്റെ മോള്‍ .. അവളെ ഞാന്‍ വിട്ടു തരില്ല ".

എടുത്താല്‍ പൊന്താത്ത ഡിഗ്രികളും, കഥാബീജങ്ങള്‍ പരക്കം പായുന്ന
എന്നിലെ എന്നെയും വാതിപ്പടിയില്‍ ഊരിയിട്ടു  ഞാന്‍ പുറത്തിറങ്ങി .
 
പാതിരാത്രിക്ക് അവന്  ഏതു രീതിയിലും വായിക്കേണ്ടുന്ന,
പകലില്‍ മൂലയ്ക്കലേക്ക് വലിച്ചെറിയെണ്ടുന്ന
പുസ്തകമായി മാറിയപ്പോഴാണ്
ഓരോരോ പേജുകളായി  ഞാന്‍ അടച്ചു തുടങ്ങിയത്.
ഇന്നത്തോടെ അത് പൂര്‍ണ്ണമാകുന്നു !

കടലാസ്സായിക്കഴിഞ്ഞാല്‍ നശിക്കാന്‍ ഒരു കോപ്പ വെള്ളമോ 
ഒരു പൊരി തീയോ മതിയെന്ന് വിത്തായിരിക്കുംമ്പോഴേ
ജീനില്‍ അടക്കം ചെയ്യുന്നു  അമ്മപ്രകൃതി !!!

31 comments:

 1. തീയാലും വെള്ളത്താലും നശിക്കാത്ത പുസ്തകമാക!

  ReplyDelete
  Replies
  1. അതിന് ഞാൻ പൂമ്പാറ്റ ആയില്ലേ അജിയെട്ടാ...:)

   Delete
 2. പൊള്ളുന്ന പുസ്തകം!!!

  ReplyDelete
  Replies
  1. പൊള്ളിയ പുസ്തകം എന്ന് തിരുത്തിവായിക്കാൻ അപേക്ഷ ;)
   ഈ വരവിനും എഴുത്തിനും സ്നേഹം !

   Delete
 3. ഇനി ബുക്കും എടുത്തോണ്ട് തെക്കിനിയിൽ പോയി ഇരുന്നു വായിക്കരുത്
  വായിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ ഒക്കെ കേറി നിരങ്ങാൻ കീയക്കുട്ടി എന്താ മണിച്ചിത്രത്താഴിലെ ഗംഗയാ?
  എന്തായാലും കഥാപാത്രങ്ങളെ ഇത്ര ആഴത്തിൽ വായിച്ചു അവരെ ഇത്ര ഹൃദയത്തോടെ ചേർക്കുന്ന എഴുത്തുകാരിക്ക് സ്വന്തമായി നല്ല പുസ്തകം ഇറക്കുവാൻ സമയമായി

  ReplyDelete
  Replies
  1. ബൈജുവേ നോക്കി വരയ്ക്കണോരാരാ? സ്വന്തമായി imagine ചെയ്യാൻ പറ്റാത്തോരല്ലേ.
   സ്വന്തം കഥാപാത്രങ്ങളെ സൃഷ്ട്ടിക്കാൻ കഴിയാത്തവർ അല്ലെ ഇങ്ങനെ മറ്റു കഥാപാത്രങ്ങളെ ആവാഹിച്ച് ഇതുപോലെ തരികിട കാട്ടണേ ...

   അതോണ്ട് സ്വന്തമായി ബുക്കെന്ന അത്യാഗ്രഹം നടക്കാൻ വഴിയേതുമില്ല.ഈ ചിന്തധ്യോധകത്തിനു നന്ദി സുഹൃത്തേ

   Delete
 4. രാത്രികളിൽ തഴുകിയ
  വിരലുകൾ
  നിഴലുകളായത്
  എപ്പോഴാണ്....

  ReplyDelete
 5. ആദ്യ വായനയില്‍ ,"ലോല" മനസ്സിലേക്കെത്തിയെങ്കിലും
  പിന്നിടങ്ങോട്ട് ഒരു മനസ്സിന്റെ വിഹ്വലതകള്‍
  പടര്‍ന്ന് പന്തലിക്കുന്നത് കണ്ടൂ ....

  തലയേ ബ്രാക്കറ്റില്‍ വച്ച പൊലേ .. ഒരു ചിത്രം നല്‍കി -
  ഈ വരികള്‍ .. മക്കള്‍ ചിലപ്പൊള്‍ ഉറങ്ങുന്നത് ഇങ്ങനെയാണ് ..
  തേനിറങ്ങുന്ന ചുണ്ടുകളില്‍ വാല്‍സല്യം പൂകി ഉമ്മ
  വയ്ക്കുമ്പൊള്‍ മനസ്സും അധരങ്ങളും ഒട്ടി പൊകാറുണ്ട് ..

  ഉള്ളിലിരുന്ന് , വരികളിലൂടെ കടന്ന് വന്ന ലോല
  വിട ചൊല്ലാന്‍ മുറവിളി കൂട്ടുമ്പൊഴും ...
  മകളില്‍ കുരുങ്ങി കിടക്കുന്ന മനം ..

  അവള്‍, നിര്‍വികാരതയുടെ പാര്യമ്യത്തിലെത്തി
  സ്വന്തം സത്വത്തെ പൊഴിച്ച് പടിയിറങ്ങി പൊകുന്നു ..
  ഒരൊ വരികളും, നൂറായിരം അര്‍ത്ഥതലങ്ങളില്‍
  പൊതിഞ്ഞ് കൊണ്ട് നടക്കുന്ന മനസ്സുള്ളവളേ ,
  ഒരൊറ്റ വായനയില്‍ , അടുത്ത പകലില്‍ പുറം തള്ളുമ്പൊള്‍..

  ഒരു പുസ്തകമായി മാത്രം മൂലയിലൊതുക്കുമ്പൊഴാകും
  ഒരൊ സ്ത്രീയും അവളുടെ പുരുഷനില്‍ നിന്നും അകലുക .
  ഈ വരികളില്‍ , അതു പ്രതിഫലിക്കുന്നുണ്ട് ..

  മരത്തിന്റെ ഉള്ളം അറിയുന്നുണ്ടാകുമല്ലേ
  ജനനം തൊട്ട് തന്നെ , എന്നൊ ഒരിക്കല്‍
  കടലാസായി കഴിഞ്ഞാല്‍ ഒരൊറ്റ തീപ്പൊരിയില്‍
  ഒരൊറ്റ ജല സ്പര്‍ശത്തില്‍ ഇല്ലാണ്ടായി പൊകേണ്ടതെന്ന് ..

  ലോല നല്‍കിയ സ്വാധീന സ്പര്‍ശത്തില്‍ നീ ഒരുക്കിയ
  വരികള്‍ക്ക് അടക്കി വച്ചൊരുക്കിയ അര്‍ത്ഥങ്ങളുണ്ട്
  ഒരൊറ്റ വരിയില്‍ മറുപടി പറഞ്ഞ് പൊകുവാന്‍
  എനിക്കാകുന്നില്ല , അതിലേക്കിറങ്ങുമ്പൊള്‍
  വരികള്‍ നിലക്കുന്നുമില്ല .. ഒരൊ മനസ്സും പുസ്കത്തിലേ
  വരികളാകട്ടെ , ജീവനുള്ള വരികള്‍ , അതിലൂടെ ജീവിക്കട്ടെ.
  കടലാസുകള്‍ കത്തിയമര്‍ന്ന് പൊയാലും , അക്ഷരങ്ങള്‍ മനസ്സില്‍
  കുടികൊള്ളുന്ന മനസ്സുകളിലൂടെ ജന്മാന്തരങ്ങളൊളം ..
  സ്നേഹപൂര്‍വം ..

  ReplyDelete
  Replies

  1. ഒരൊ വരികളും, നൂറായിരം അര്‍ത്ഥതലങ്ങളില്‍
   പൊതിഞ്ഞ് കൊണ്ട് നടക്കുന്ന മനസ്സുള്ളവളേ ,
   ഒരൊറ്റ വായനയില്‍ , അടുത്ത പകലില്‍ പുറം തള്ളുമ്പൊള്‍.,
   അവള്‍, നിര്‍വികാരതയുടെ പാര്യമ്യത്തിലെത്തി
   സ്വന്തം സത്വത്തെ പൊഴിച്ച് പടിയിറങ്ങി പൊകുന്നു!
   അതെ അതാണ്‌ സത്യം !

   ചില കഥാപാത്രങ്ങള ഉള്ളിലങ്ങനെ കയറിക്കൂടി ആർജ്ജവം തരും..താൻ ആയി ജീവിക്കാൻ എഴുതാൻ... എല്ലാം മനസ്സിലാക്കി കൂടെ നില്ക്കുന്നവൻ ആണ് ഊർജ്ജം തരുന്നത്.. താനായി നിലകൊള്ളാൻ !

   വാക്കുകളിൽ ഒതുങ്ങാത്ത അത്രയും സ്നേഹം ഈ നല്ല വായനയ്ക്ക് .

   Delete
 6. പാതിരാത്രിക്ക് അവന് ഏതു രീതിയിലും വായിക്കേണ്ടുന്ന,
  പകലില്‍ മൂലയ്ക്കലേക്ക് വലിച്ചെറിയെണ്ടുന്ന
  പുസ്തകമായി മാറിയപ്പോഴാണ്
  ഓരോരോ പേജുകളായി ഞാന്‍ അടച്ചു തുടങ്ങിയത്........

  ReplyDelete
  Replies
  1. മൊഹമ്മദ്‌ ആദ്യ വരവിനും വായനയ്ക്കും ഒരുപാട് നന്ദി .
   അങ്ങനെ സ്വയം അടയാൻ പിൻവാങ്ങാൻ വിധിക്കപ്പെട്ട ചില ജന്മങ്ങൾ !

   Delete
 7. ഒന്നും വേണ്ടായിരുന്നു.ഇതൊന്നും വേണ്ടായിരുന്നു. വായിക്കാന്‍ കഴിയാത്ത പുസ്തകം അടച്ചു വയ്ക്കുക തന്നെ.

  ReplyDelete
  Replies
  1. കാത്തി.., വായിക്കാൻ കഴിയാത്ത പുസ്തകം വാങ്ങിക്കുകയെ അരുത് ..ഷോ കേസിൽ വയ്ക്കാൻ.

   Delete
 8. പ്യൂപ്പയുടെ സത്ത് ഒരുപാടുണ്ട്; ഒരു നീണ്ട വിശകലനത്തിന് മുതിരുന്നില്ല.
  ഒരു നല്ല ആശംസകള്‍ മാത്രം ഇവിടെ കുറിച്ചിടട്ടെ !!

  ReplyDelete
  Replies
  1. ധ്വനി ..മനസ്സിലാക്കിയതിൽ ഒരു പാട് സന്തോഷം.
   നല്ല വരികള്ക്ക് മനസ്സ് നിറഞ്ഞ നന്ദി !

   Delete
 9. ഞാൻ ഇതുവരെ തുറന്നിട്ടിലാലോ...
  ഇതുകണ്ടപ്പോൾ ഭയങ്കര ആഗ്രഹം തുറക്കാൻ..
  ഒന്ന് തുറന്നുനോക്കിയിട്ട് ഓരോ പേജും പെട്ടന്ന് അടച്ചോളാം ഞാൻ !

  ReplyDelete
  Replies
  1. തുറന്നോ തുറന്നോ.... അടച്ചു വച്ച് അടച്ചു വച്ച് ചിതല് തിന്നു പോകും .
   അടയ്ക്കേണ്ട... നല്ല വായന സമ്മാനിക്കു !

   Delete
 10. കീയക്കുട്ടി ഞാൻ എന്ത് പറയും ...തൽക്കാലം ഇതുമാത്രം .....great ...

  ReplyDelete
  Replies
  1. പ്രിയ നീലിമാ ..
   നീ പറയാതെ പകർത്തുന്ന ചിലതുണ്ട്... അതിൽ ഞാനുണ്ട് നീയുണ്ട് ..നേരുണ്ട് !
   ഒരുപാടിഷ്ടം നന്ദി സ്നേഹം ..പകരം.

   Delete
 11. എന്തെല്ലാം വികൃതികളാണ് അമ്മപ്രകൃതിയുടെ കൈവശം..

  ReplyDelete
  Replies
  1. സത്യം... ചെറുപ്പത്തിലെ നേരെ വളർത്താതേതിന്റെയാ .. അല്ലെ.
   നന്ദി വരവിനും കുറിപ്പിനും.

   Delete
 12. ഇത് ഒരു തുറന്ന പുസ്തകം ആണല്ലോ ...;)

  ReplyDelete
  Replies
  1. ചേച്ചി നന്നായി വായിക്കുന്നുണ്ടല്ലേ ..
   സ്നേഹം, ഇഷ്ടം !

   Delete
 13. സുന്ദരം ഈ വരികള്‍ ,ഹൃദ്യം
  ഭാവുകങ്ങള്‍

  ReplyDelete
 14. Njn enthu parayaanaanu keeyechii.... Oru neduveerppil samastha sthree bhavanakaleyum purathek kalayukayallathe......

  ReplyDelete
 15. കീയക്കുട്ടി ഞാനും എന്ത് പറയും ...തൽക്കാലം ഇതുമാത്രം .....great ...

  ReplyDelete