കഥകൾ

Wednesday, October 30, 2013

അത്യാഗ്രഹംപകുതി ചുണ്ടോടു ചേർത്ത്
ബാക്കി വിരലിൽ തിരുകി വേറുതേയെരിച്ച്  
ഷൂവിന്നടിയിൽ  ചവിട്ടി അരയ്ക്കാനല്ല -
എന്നെ നിനക്ക് നീട്ടിയത്.!

അവസാനശ്വാസം വരെ എന്നെ മാത്രം നുകർന്ന്, 
'ഹോ തീർന്നോ'  എന്ന നിരാശയിൽ,
നഷ്ടബോധത്തിൽ, നീ തിളയ്ക്കുന്നത് കണ്ട് 
കണ്ണടയ്ക്കാനാണ്  !

63 comments:

 1. ഒരെണ്ണം തീരുമ്പോഴേയ്ക്കും അടുത്തത് കത്തിയ്ക്കുന്നവരുടെ കാര്യമോ...

  ReplyDelete
  Replies
  1. ദുഷ്ടൻമാർ !
   പാവം ബീഡി :(

   Delete
 2. കഷ്ടം തന്നെ.

  ReplyDelete
 3. എരിഞ്ഞെരിഞ്ഞ് നീ എന്നോടടുക്കുംതോറും എനിക്ക് പൊള്ളുന്നു അതുകൊണ്ടല്ലേ പകുതിക്കുവെച്ചുനിന്നെ കെടുത്തി ഉപേക്ഷിക്കുന്നത്

  ബീടിപ്പുകപോലെ സുഖം ഈ എഴുത്ത്
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രണയത്തീയെക്കുറി ച്ച് മനംതോരാതെ എഴുതണ ഗോപൻ തന്നെയിത് പറയണം
   ആ പുകയുടെ മണമേ അറിയാവു....നേർത്തതാണെങ്കിൽ ഒരു സുഖം തന്നെ !

   Delete
 4. നീ എന്തിനാണ് ഈ ചുവന്ന പൊട്ടു ചുണ്ടത്ത് ഇട്ടിരിക്കുന്നത് എന്റെ സിഗരറ്റെ?

  ReplyDelete
  Replies
  1. എന്നെ മറന്നു കിനാകാണുമ്പോൾ ആ ചുണ്ടിലൊരു ചൂടായി വിരിയാൻ :P :)

   Delete
 5. കുറ്റബോധം തീരയില്ല ...നഷ്ടപെടുമ്പോള്‍.

  ReplyDelete
  Replies
  1. ദുഷ്ടൻ തന്നെ :/
   "നഷ്ടപെടുമ്പോള്‍".. അല്ല നഷ്ടപ്പെടുത്തുമ്പോൾ :@

   Delete
 6. നിയമപ്രകാരമുള്ള മുന്നറിയിപ്പ് കണ്ടില്ല

  (ജയിലില്‍ പോകണോ കവിയേ..?)

  ReplyDelete
  Replies
  1. കർത്താവേ ചതിച്ചോ...
   അജിയെട്ടാ മനസ്സമാധാനത്തോടെ ഉറങ്ങാൻ സമ്മതിക്കരുതെട്ടൊ :@

   Delete
 7. ഇത് കലക്കി....

  കീയക്കുട്ടി ക്ഷമിക്കണം ... ഞാന്‍ ഇതെന്റെ FB സ്റ്റാറ്റസ് ആക്കുന്നുണ്ട്... കടപ്പാടും വച്ചിട്ടുണ്ട്.... (ഡിസന്റ് ആയ മോഷണം .. :p )

  ReplyDelete
  Replies
  1. മോഷണം ഒരു കലയാണ്‌ ... മാന്യൻമാരായ കലാകാരന്മാരെ
   എനിക്ക് ബഹുമാനമാണ്.
   സന്തോഷം നന്ദി !

   Delete
  2. സന്തോഷം നന്ദി !

   Delete
 8. കവിതയുടെ രണ്ടാം പകുതിയിൽ എരിയുന്ന സിഗരറ്റിന്(ജീവിക്കുന്ന) ഒരു സ്വാർത്ഥത കടന്നുകൂടിയില്ലേ എന്നൊരു സംശയം ...കവിത കൊള്ളാം..

  ReplyDelete
  Replies
  1. സിഗരറ്റാണേലും ..അതുമൊരു മനുഷ്യനല്ലേ ശരത്തെ ...
   അതിനും ആയിക്കൂടെ അല്പം സ്വാർഥത ?? ;P

   Delete
 9. ജീവിതത്തില്‍ ഒരിക്കലുമൊരു " ബീഡി" ആകരുത്‌....
  സ്വയമെരിയുകയും, മറ്റുള്ളവരെ എരിക്കുകയും ചെയ്യുന്ന ഒന്ന്...
  എനിക്ക്‌ മെഴുകുതിരിയാവാനാണിഷ്ടം...
  സ്വയമെരിഞ്ഞ്‌ ഒടുങ്ങും വരെ
  മറ്റുള്ളവര്‍ക്ക്‌ പ്രകാശമേകീ ഉരുകി തീരുക.....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട മെഴുകേ ..എന്നെ നിന്നിലെ തിരിയാക്കിയാലും ... നിന്നെ ഉരുക്കി, സ്വയം കത്തി ..നമുക്ക് പ്രകാശം പരത്താം

   ഹല്ല പിന്നെ ..കുടു :@

   Delete
 10. I T C group
  കവിത കാണേണ്ട...
  പരസ്യത്തിന് ഉപയോഗിച്ചു കളയും.....

  ReplyDelete
 11. ഓരോ ശ്വാസത്തിലും -
  പ്രണയത്തിന്റെ വിഷം -
  പുരട്ടിയ ഒരു കോർപ്പറേറ്റ്
  കവിത...

  ReplyDelete
  Replies
  1. സാർ ...

   പത്മരാജനെ തന്നിരുന്നില്ലെങ്കിൽ ഒരു ബീഡി കഥപറയുമായിരുന്നില്ല, ഒരു പക്ഷെ .
   എല്ലാം അടങ്ങിയ ഒരു ചിരി പകരം...:D

   Delete
 12. മറ്റുള്ളവരുടെ ആസ്വാദനത്തിലൂടെ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജൻമ്മമേ നിന്റെ വേർപാട് മറ്റൊന്നിന്നിന്റെ തുടക്കമാവുന്നു കപട സ്നേഹത്തിൻ വെറുമൊരു ഇരയല്ലയോ നീ.......
  പ്രിയ നിഖി ഒഴുക്കോടെയുള്ള ഈ വരവ് ഞാൻ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസു
  www.hrdyam.blogspot.com

  ReplyDelete
  Replies
  1. ഷംസു ..നല്ല വാക്കിനും വായനയ്ക്കും ഒരുപാട് നന്ദി !

   Delete
 13. മരിക്കും മുന്‍പ് നിന്നോടൊരു വാക്ക്
  ഞാന്‍ ഇനിയും ജനിക്കും
  ഓരോ മരണത്തിലും നിന്നില്‍
  ചെറു മുറിപ്പാടുകള്‍ വീഴ്ത്തി ഞാന്‍ പൊരുതും
  ഒരുനാള്‍ എന്‍റെ മുറിവുകളില്‍ നിന്നും
  രക്തം കിനിഞ്ഞും, പുഴുക്കള്‍ നുരച്ചും
  പഴുത്തും, പുഴുത്തും നീ അവസാനിക്കും
  അന്നും ഞാന്‍ മരിച്ചുകൊണ്ടേയിരിക്കും
  വീണ്ടും പുനര്‍ജനിക്കാന്‍
  നിന്നെയും നിന്റെ കൂട്ടരെയും
  വേരോടെ മുടിക്കാന്‍
  എന്‍റെ ആയുസ്സിന്നു പകരം ചോദിക്കാന്‍ !

  നന്നായിരിക്കുന്നു കീയ, ആശംസകള്‍ !

  ReplyDelete
  Replies
  1. അതെ ഞാൻ ഉയിര്ക്കുക തന്നെ ചെയ്യും ...!

   ഒരു പാട് നന്ദി കുറിപ്പിനും അറിഞ്ഞ വായനക്കും പ്രവീണ്‍

   Delete
 14. നിലനില്പ്പിന്റെ സ്നേഹം..നന്നായിരിക്കുന്നു

  ReplyDelete
 15. അവസാനശ്വാസം വരെ എന്നെ മാത്രം നുകർന്നു കൊണ്ട് ഒടുങ്ങണം എന്നത് ഒരിക്കലും ഒരത്യാഗ്രഹമല്ല; കൊടുക്കുന്ന ഓരോ സ്നേഹവായ്പില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ആഗ്രഹത്തിന്‍റെ തരി മാത്രം !!
  ഇങ്ങനെ ചവിട്ടിയരയ്ക്കപ്പെടേണ്ടതല്ലല്ലോ ഒരു ജീവിതം !!

  ആശംസകള്‍ !! വരികള്‍ക്ക് !!

  ReplyDelete
  Replies
  1. ഈ പ്രതിധ്വനി എനിക്കിഷ്ടമായി.
   സ്നേഹത്തോടെ

   Delete
 16. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാർഥർ ആണ്..അങ്ങനെ അല്ലായിരുന്നേൽ ഭൂമി സ്വര്ഗം ആകുല്ലേ കീയെ?

  ReplyDelete
  Replies
  1. തീര്ച്ചയായും ചേച്ചി.....
   FB ഇപ്പോഴും pending ആണേ :)

   Delete
 17. http://www.arifathabouqi.blogspot.in,ee blogonnu vaayikkumo

  ReplyDelete

 18. കുറച്ചു മുന്നേ അവസാനശ്വാസം വലിക്കാന്‍ മോഹിപ്പിക്കുകയാണല്ലോ...

  ReplyDelete
 19. അവനനവന് അഭിമത വീക്ഷണം.. :)

  ReplyDelete
 20. ബീഡിക്ക് വംശനാശ ഭീഷണി.. ഇപ്പൊ വെറുതെ എരിക്കാനും വേണ്ട ആർക്കും.
  വരികൾ ഏറെ മികവോടെ ജ്വലിക്കുന്നു.
  ആശംസകൾ !

  ReplyDelete
 21. ചിരിക്കുന്ന ചുണ്ടുകളിൽ വച്ച് പുകയ്ക്കുമ്പോൾ അയാൾ ചിരിക്കാറില്ല. ഏതോ ചിന്താഭാരത്തിന്റെ ഭാണ്ഡം മുഖത്ത് പേറലാണ് പതിവ്. പക്ഷെ, അപ്പോഴും, ബീഡിയും, സിഗരറ്റും ഭീതിപ്പെടുത്തുന്ന പരിഹാസച്ചിരിയിൽ ആയിരിക്കും. മനോഹരമായ എഴുത്ത്. പിടിച്ചുനിർത്തുന്ന സന്ദേശം.

  ReplyDelete
 22. വളരെ നല്ല ആഗ്രഹം തന്നെ
  മറ്റുള്ളവരുടെ ആഗ്രഹങ്ങളും ചിന്തകളും കൂടി നാം തിരിച്ചറിയണം
  ഇന്ന് ഇല്ലാതെ പോകുന്നതും അത് തന്നെ
  നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. മറ്റുള്ളവരുടെ ആഗ്രഹങ്ങളും ചിന്തകളും കൂടി നാം തിരിച്ചറിയണം ..hmmm

   Thanks Chechi...

   Delete
 23. വിരോധമില്ല, എന്നെ നീയറിഞ്ഞ നിമിഷാർത്ഥത്തിൽ
  നിന്നിലൊരു തലതിരിഞ്ഞ കോശത്തിൽ
  ഞാനെന്റെ പേരു കോറിവരച്ചിട്ടുണ്ട്,
  എരിഞ്ഞുതീർന്നുപോകിലും നിന്നിലൊരർബുദമായ് വളരാൻ

  ReplyDelete
 24. എരിഞ്ഞൊടുങ്ങുന്ന ബീഡിയ്ക്കുമുണ്ട് മോഹങ്ങള്‍....അല്ലേ..?
  നന്നായി :)

  ReplyDelete
 25. എരിയുമ്പോഴും മനോഹരമായ നിന്‍റെ മുഖം പകര്‍ത്തുകയായിരുന്നു ഞാന്‍ എന്നില്‍.
  നിന്‍റെ ആത്മാവിലലിയുമ്പോഴും എനിക്കായി നീ നല്‍കിയ ലോകത്തിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു ഞാന്‍ നിന്നെ.

  ReplyDelete
  Replies
  1. എരിയുമ്പോഴും മനോഹരമായ നിന്‍റെ മുഖം പകര്‍ത്തുകയായിരുന്നു ഞാന്‍ എന്നില്‍.
   നിന്‍റെ ആത്മാവിലലിയുമ്പോഴും എനിക്കായി നീ നല്‍കിയ ലോകത്തിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു ഞാന്‍ നിന്നെ...ithokke nunayaanennu :! :/

   Delete
 26. എരിഞ്ഞടങ്ങുന്ന ബീടിക്കും ആഗ്രഹങ്ങള്‍ അല്ലേ :)

  ReplyDelete
 27. ഒരു ജീവന്‍ മറ്റൊരു ജീവനോട് ഒട്ടിച്ചേരുമ്പോള്‍ തീര്‍ച്ചയായും ഇത് തന്നെയാവും ചിന്തിക്കുക. ബിംബ കല്‍പ്പനയിലൂടെ ഒരു സത്യം അര്‍ത്ഥവത്തായി പറഞ്ഞിരിക്കുന്നു. കീയക്കുട്ടി എന്ന് കണ്ട് വന്നതാണ്. പേര് പോലെ വേറിട്ട് നില്‍ക്കുന്ന പോസ്റ്റ്. സന്തോഷമായി...

  ReplyDelete
  Replies
  1. ഒരു ജീവന്‍ മറ്റൊരു ജീവനോട് ഒട്ടിച്ചേരുമ്പോള്‍ തീര്‍ച്ചയായും ഇത് തന്നെയാവും ചിന്തിക്കുക..Very true,... thanks !!

   Delete
 28. nallathu , veendum kurikkuka ..aashamsakal nerunnu

  ReplyDelete
 29. വളരെ മനോഹരം... എരിഞ്ഞടങ്ങും മുൻപുള്ള ഓർമപ്പെടുത്തലുകൾ !

  ReplyDelete