കഥകൾ

Wednesday, October 09, 2013

പോച്ചക്കാരി രമണിയുടെ ആത്മഗതംമറ്റൊരു മടിചൂടിൽ, വേശ്യയെന്ന വിളിപ്പേരുചാർത്തി അവൻ ഓടി മറഞ്ഞിരുന്നില്ലെങ്കിൽ ,
പിഞ്ഞാണത്തിൽ വറ്റുതപ്പിയൊരു കുഞ്ഞുകൈ ഓടിയിരുന്നില്ലെങ്കിൽ,
ചൂട്ടു വെട്ടങ്ങൾ ഓരോന്നായി എന്റെ മേൽ അണഞ്ഞിരുന്നില്ലെങ്കിൽ,
മുഖം നോക്കാതെ, ഭാരം അളന്നുഞാൻ കണക്കുപറഞ്ഞിരുന്നില്ലെങ്കിൽ, 

പാതി വ്രത്യത്തെകുറിച്ചും, സംസ്കാരതെക്കുറിച്ചും ഞാൻ ഊററം കൊണ്ടേനെ...!

ഭോഗ,ഉപഭോഗ സംസ്ക്കാരത്തെ അടച്ചാക്ഷേപിച്ച്, 
ആത്മീയതയെയും, 'റൈറ്റ് '& 'റെസ്പോൻസിബിലിറ്റി ' യെയും കുറിച്ചൊരു 
കവലപ്രസംഗം നടത്തിയേനെ ..!

അറ്റകൈക്ക് .. FB വാളിൽ അതെഴുതി കുറെ ലൈക്കും കമന്റും വാങ്ങി 
എന്റെ ബൌദ്ധിക സീമ നാല്പേരെ അറിയിച്ചതിൽ ആത്മ നിർവൃതി അടഞ്ഞേനെ !

അതിനെങ്ങനെ .. ഒരു നേരമെങ്കിലും നേരെ കഴിച്ചില്ലെങ്കിൽ 
പണ്ടാരം ഈ വയറ് കേൾക്കില്ല,...കുഞ്ഞും !!!

36 comments:

 1. കീയേ...വായനയില്‍ ഇവിടെത്തെ ബൌദ്ധിക സീമയില്‍ ആത്മനിര്‍വൃതിയുണ്ടായിരിക്കുന്നു.സമ്മതിക്കണം ചങ്ങായീ സമ്മയ്ക്കണം,നല്ല ചിന്തയ്ക്ക് ആശംസകള്‍.

  ReplyDelete
  Replies
  1. കാത്തീ ...പെരുത്തിഷ്ടായി ചങ്ങായി ഈ ബർത്താനം.
   സന്തോഷായിട്ടോ ... സത്യത്തിൽ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യണം എന്ന് വിജാരിച്ചില്ല തുടങ്ങിയപ്പോൾ ..പിന്നെ ഒരു ദുർബല നിമിഷത്തിൽ ആ കടും കൈ അങ്ങ് ചെയ്തതാ ..;P

   Delete
 2. പോച്ചക്കാരി രമണിയെന്ന് ഏതോ ബുക്കില്‍ വായിച്ച ഓര്‍മ്മ.

  (ഫേസ് ബുക്കില്‍ നിന്നിറങ്ങി ബ്ലോഗില്‍ വന്ന് വല്ലപ്പോഴുമൊക്കെ വല്ലതും എഴുതിയിട്ടൂടെ കുഞ്ഞേ.....?)

  ReplyDelete
  Replies
  1. നമ്മുടെ ആട് ജീവിതത്തിലെ ഒരാടിന്റെ വിളിപ്പേരല്ലേ അജിയെട്ടാ.

   ആഗ്രഹമില്ലഞ്ഞിട്ടല്ലന്നെ ..stuff വേണ്ടേ ഇവിടെ എഴുതാൻ ..അവിടെ ആവുമ്പോൾ എന്തും എഴുതി cmnt ഇട്ടു കളിക്കാലോ ;D

   എത്രകാലായ് ദുഷ്ടൻ അജിയേട്ടൻ മിണ്ടീട്ട് :/

   Delete
 3. ആദ്യ വരികളും അവസാന വരികളും വളരെ നന്ന്. ഇടയ്ക്ക് കൂടി ശ്രധിക്കാംയിരുന്നു . :) ആശംസകള്‍

  ReplyDelete
  Replies
  1. ശ്രദ്ധിച്ചാലും ഇതിങ്ങനെയേ വരൂ ..അനുഭവങ്ങളല്ലേ വരികളാവുന്നത്
   നന്ദി ആർഷാ നല്ല വരികൾക്ക് !

   Delete
 4. അറ്റകൈക്ക് .. FB വാളിൽ അതെഴുതി കുറെ ലൈക്കും കമന്റും വാങ്ങി
  എന്റെ ബൌദ്ധിക സീമ നാല്പേരെ അറിയിച്ചതിൽ ആത്മ നിർവൃതി അടഞ്ഞേനെ !

  ഇതിഷ്ടം ആയി....കുറിക്കു കൊള്ളുന്ന വാക്കുകൾ...

  അതിനെങ്ങനെ ഫേസ്ബുക്കിൽ നിന്നിറങ്ങിയാൽ അല്ലെ ഈ ബ്ലോഗില്‍ വല്ലതും എഴുതാൻ പറ്റൂ....ശ്രി അജിത്തിന്റെ ചോദ്യത്തിനെ പിന്താങ്ങുന്നു ..;)

  ReplyDelete
 5. ചിലപ്പോഴൊക്കെ എനിക്കങ്ങനെ ഫീൽ ചെയ്തിട്ടുണ്ട് .FB ക്കായി മാത്രമാണ് ഞാൻ അടക്കമുള്ള ചിലർ കാര്യങ്ങൾ ചെയ്യുന്നതെന്ന് ...
  നമ്മളൊക്കെ വല്ലാതെ ഒതുങ്ങിപ്പോകുന്നുണ്ട് അതിലേക്ക് ..
  മാറ്റണം എന്നുണ്ട് ..പക്ഷെ വേറെ എന്ത് ചെയ്യാനാ ..സമയം കളയാൻ ;
  നന്നാവാൻ ശ്രമിക്കാംട്ടോ ചേച്ചി .

  ReplyDelete
 6. ഇതൊക്കെ സത്യമാണല്ലോ...
  ഇനിയും ഉണരട്ടെ മനസ്സിൽ ഇതുപോലെ വലിയ ചിന്തകൾ .
  ആശംസകൾ സുഹൃത്തെ..

  ReplyDelete
  Replies
  1. അല്ല ഗിരീ ഞാൻ നുണ പറയാറുണ്ടോ??

   Delete
 7. അതിനെങ്ങനെ .. ഒരു നേരമെങ്കിലും നേരെ കഴിച്ചില്ലെങ്കിൽ
  പണ്ടാരം ഈ വയറ് കേൾക്കില്ല,...കുഞ്ഞും !!!

  ReplyDelete
  Replies
  1. എന്താ അങ്ങനെയല്ലേ റെനീഷ് ?

   Delete
 8. പനിത്രന്‍ തീക്കുനി മനസിലെത്തുന്നു................

  ReplyDelete
  Replies
  1. അതൊക്കെ ഇത്തിരി കടന്ന കൈ അല്ലേ ..;P
   എന്നാലും സന്തോഷം നല്ല വാക്കുകൾക്ക്

   Delete
 9. ഒരു ദുര്‍ബല നിമിഷത്തില്‍ പോസ്റ്റ്‌ ചെയ്ത ഈ കടുംകൈ നന്നായിരിക്കുന്നു.. എന്നാണ് എന്‍റെ അഭിപ്രായം... പലപ്പോഴും നിങ്ങളുടെ 'ബൌദ്ധിക സീമ' ഇമെയില്‍ ആയി നേരിട്ട് കിട്ടുന്നത് കൊണ്ട് ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തല്‍ ഇല്ല.. എന്നാലും വരികളില്‍ ഒരുപാട് സത്യങ്ങള്‍ വിളിച്ചു പറയുന്നത് കാണുമ്പോള്‍ ഒരിഷ്ടം... :)

  ReplyDelete
  Replies
  1. ആ ഇഷ്ടത്തോടെനിക്കും ഇഷ്ടം സംഗീ ;D

   Delete
 10. സത്യം ഉറങ്ങുന്ന വരികൾ.......ആശംസകൾ.........

  ReplyDelete
  Replies
  1. നന്ദി ..സ്നേഹം .. നല്ല വാക്കുകൾക്ക് :)

   Delete
 11. 'അങ്ങിനെ' ആയിരുന്നില്ലെങ്കില്‍....
  'ഇങ്ങിനെ' യൊക്കെ ചെയ്തേനെ......

  എന്ത് എളുപ്പം അല്ലെ?
  പക്ഷെ എന്ത് ചെയ്യാം.....
  'ഒരു നേരമെങ്കിലും നേരെ കഴിച്ചില്ലെങ്കിൽ
  പണ്ടാരം ഈ വയറ് കേൾക്കില്ല,...കുഞ്ഞും !!!' ....

  :)

  ReplyDelete
  Replies
  1. അല്ല അല്ല..

   'ഇങ്ങനെ' ആയിരുന്നില്ലെങ്കിൽ 'അങ്ങനെ' ആയേനെ എന്ന് ;p

   Delete
 12. aesthetic dear.....outburst of simple feelings and thoughts on an aggressive canvas.....

  love u unconditionally.....

  ReplyDelete
  Replies
  1. Thank you so much for such a creative appreciation !

   Delete
 13. പോച്ചക്കാരി രമണി!!! - ബെന്യാമിന്‍ ല്ലേ?

  :)

  ReplyDelete
 14. ജീവിതം, അതിജീവനം ആയിമാറുമ്പോള്‍ രമണികള്‍ പോച്ചക്കാരികളായി മാറുന്നു. വയറും കുഞ്ഞും എവിടെയും, എന്തിനുമുള്ള കാരണങ്ങളായി മാറുന്നു !! രണ്ടും കരയും, വിശന്നാല്‍ !!!

  FB-പരാമര്‍ശമുള്ള വരികള്‍ ഒഴിച്ചാല്‍, നല്ലത് !

  ഭാവുകങ്ങള്‍ !!

  ReplyDelete
  Replies
  1. നന്ദി ധ്വനി .
   ചില FB വിലയാട്ടങ്ങളോട്പു തോന്നിയ പുച്ഛം അറിയാതെ വന്നു പോയതാ .. ക്ഷമിക്കെട്ടോ

   Delete
 15. പേറ്റുനോവിൻ മറുപുറം താണ്ടുന്ന ഹൃദയപിടച്ചിൽ കാതുകളിൽ വന്നലയ്ക്കുന്ന തീവ്രത.... കുഞ്ഞു കരച്ചിൽ കാതിൽ വന്നലയ്ക്കുന്ന നിർവൃതി....ഇതിൽ പരം മറ്റന്തുണ്ട് ഒരെഴുത്തിൻ സംതൃപ്തി ...
  പ്രിയ സഖീ വാക്കുകളുടെ വേഗത വരികൾക്കിടയിലെ ആഴം അതുപലപ്പോഴും വേർത്തിരിച്ചെടുക്കാൻ ഞാൻ അശക്തനാവുന്നു. എന്തിനു സഖീ നിൻ ഹൃദയ താള ലയം എന്നിൽ മുറിവേൽപ്പിക്കുന്നു.... സഖിയുടെ വാക്കുകൾ പലപ്പോഴും ഹൃദയം ഹൃദയത്തോട് പറയുന്നൊരപൂർവത എന്നിൽ സ്പഷ്ടമാകുന്നു എഴുത്തിൻ ബാണ്ട കെട്ടുകൾ ഇടക്കൊക്കെ ഒന്ന് പൊടി തട്ടിയെടുത്തൂടെ വാക്കുകളുടെ കാത്തിരിപ്പ് സുഖമുള്ളോരനുഭൂതി തരുന്നു
  കാത്തിരിപ്പിൻ വിരസത അനുഭൂതിയെ ചിലപ്പൊഴെക്കെ നിഗ്രഹിച്ചേക്കാം അതിനിട വരുത്തില്ലന്നുള്ള പ്രതീക്ഷയോടെ.....
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
  www .hrdyam .blogspot.com

  ReplyDelete
 16. എന്റെ വരികളും ചിന്തകളും ഷംസുവിൽ തറയാറുന്ടെന്നരിഞ്ഞതിൽ സന്തോഷം.
  ഗ്യാപ് കുറയ്ക്കാൻ ശ്രമിക്കാം !

  ReplyDelete
 17. നല്ല ഇടം ,നൊമ്പരങ്ങളെ വേരോടെ പറിച്ചു നടാന്‍ പറ്റിയോരിടമാണല്ലോ ബ്ലോഗ്‌ ,പിന്നെ ആവിശ്യമില്ലാത്തവര്‍ ശല്യ മായി മാറില്ലല്ലോ ,മോഹപുസ്തകത്തെക്കാള്‍ നല്ലൊരിടം

  ReplyDelete
  Replies
  1. തീർച്ചയായും സർ.
   മുഖപുസ്തകം പട്ടണമാണ്...എല്ലാവരെയും ഒന്ന് കണ്ടിറങ്ങാൻ.
   ഇത് സ്വന്തം ഇടം ... ഒരേ മനസ്സുള്ളവർക്കായി .
   ഒരു പാട് സന്തോഷം ഈ വരവിന് ..

   Delete
 18. ബെന്യാമിന്റെ ആടുജീവിതത്തിലെ പോച്ചക്കാരി രമണിയെന്ന സ്ത്രീയെ(ആടിന് പേരിടാൻ പശ്ചാത്തലമായ സ്ത്രീ ) ഇത്രയും അർത്ഥവത്തായി ആക്ഷേപഹാസ്യരീതിയിൽ ചിത്രീകരിച്ചത് വളരെ നന്നായി ..
  ഈ വരികൾക്കിടയിൽ വായിക്കാനേറെയുണ്ട് ....ചിന്താശേഷിയുള്ളവർ വായിക്കട്ടെ,ഉൾക്കൊള്ളട്ടെ ....നല്ല കവിത ..വളരെ ഇഷ്ടപ്പെട്ടു ..

  ReplyDelete
  Replies
  1. ശരത് ഒരുപാട് നന്നിയുണ്ട് ഈ അറിഞ്ഞ വായനയ്ക്ക്.

   ചില കഥാപാത്രങ്ങൾ മനസ്സില് കയറിക്കൂടും ... അവർക്ക് പലമുഖങ്ങൾ പേരുകൾ
   പക്ഷെ ഒരേ വികാരം അനുഭവം ... നമ്മുടെ തൊട്ടടുതുനാടാം നാം അറിയാതെ നമ്മിലൊരാളാ യി.

   ചില മൂടുപടങ്ങൾ ഉണ്ട് നാം എടുത്തണിയുന്നത്‌ മറ്റാരൊക്കയോ ആണെന്ന് നടിക്കാൻ.
   സുഖലോലുപതയിൽ മറ്റൊന്നും ചെയ്യാനില്ലാതെ കാട്ടിക്കൂട്ടുന്നത് ... എന്നാൽ ജീവിക്കാൻ വേണ്ടി മാത്രം ... പല വേഷങ്ങളും കെട്ടേണ്ടി വരുന്ന നിസ്സഹായർ ആണ് പലപ്പോഴും തരാം താഴ്ത്തപ്പെടുന്നത്.
   ചോറിനു വേണ്ടി ലൈംഗിക തൊഴിലാളികൾ (അങ്ങനെ വിളിക്കരുതെന്നും ..വേണമെന്നും ഉള്ള ചര്ച്ച ഉള്ളില വച്ച് തന്നെ ) ആയവരെ "വെറും" വേശ്യ എന്ന് പറയുമ്പോൾ.. ലക്ഷങ്ങൾക്ക് വേണ്ടി നൈറ്റ്‌ ഔട്ട്‌ ചെയ്യുന്നവർ socity ladies ആയി ..നെഞ്ച് വിരിച്ച് നടക്കുന്ന സമൂഹം ആണ് നമ്മുടേത്‌.
   ഒരിക്കൽ കൂടി സ്നേഹം അറിയിക്കുന്നു.

   Delete
 19. നേരുകളൊട് മുട്ടി നില്‍ക്കുന്ന നിന്റെ വരികള്‍ക്ക്
  എന്നുമൊരു മണമുണ്ട് , ചമയങ്ങളില്ലാത്ത
  എന്റെ കൂട്ടുകാരിയുടെ ഉള്ളത്തിന്റെ മണം ..
  സ്ത്രീപക്ഷമെന്ന് ഉറക്കേ വിളിച്ച് പറയാനാളുന്ന
  വരികള്‍ പിറക്കുന്നു എന്നത് , ചില വെന്ത
  മനസ്സുകളുടെ കാഴ്ചകള്‍ , അനുഭവങ്ങള്‍
  നിന്റെ മരത്തില്‍ പൂക്കുന്നത് കൊണ്ടാകാം ...
  നീ ഈ വരികളിലൂടെ തന്നെ വ്യക്തമായ അമ്പുകള്‍
  എയ്തിട്ടുണ്ട് സ്ത്രീസമൂഹത്തിനെതിരെ ....
  വരികളിലും , വാക്കുകളിലും നിറക്കുന്ന സദാചാര
  ചിന്തകളും , ഞാന്‍ നല്ലതെന്ന് നൂറ് പേരെ കൊണ്ട്
  പറയിപ്പിക്കുവാന്‍ ഒരൊ മനസ്സുകള്‍ കാട്ടുന്ന വ്യഗ്രതയും
  ഇതില്‍ ഭദ്രമാണ് . അതിലൂടെ നിന്നിലേക്ക് വന്നു നില്‍ക്കുന്നു ..
  അവള്‍ക്ക് , എന്തൊക്കെ പറഞ്ഞാലും , ആരൊക്കെ അകറ്റിയാലും
  കുടുംബം എന്നതില്‍ കുരുങ്ങി കിടക്കുന്നുണ്ടവള്‍ ....
  ഒറ്റയുടെ തേറേറി നടന്നാലും ഇടക്കെപ്പൊഴോ , പാവം സ്ത്രീ
  ആഗ്രഹിക്കുന്ന ചിലതുണ്ട് , മടികുത്തഴിക്കുന്ന കാമ ചിന്തക്കള്‍ക്കപ്പുറം
  അവള്‍ കൊതിക്കുന്ന നെഞ്ചിന്റെ ചൂടുണ്ട് ...
  വരികള്‍ക്കുള്ളില്‍ തളം കെട്ടി കിടക്കുന്ന ഒരുവേള തിളക്കുകയും
  ഒരുവേള മോഹിക്കുകയും ചെയ്യുന്നൊരു പെണ്‍ മനസ്സ് ...
  ഒരുപാട് ഇഷ്ടം , പല മുഖങ്ങളിലൂടെ കേറി വായിക്കാനാകുന്ന
  നിന്റെ വരികളൊട് , അഭിമാനം നീ എന്റെ കൂട്ടുകാരി എന്ന് പറയാന്‍ ..

  ReplyDelete
  Replies
  1. റിനീ ..ഇതിനൊരു മറുപടി എഴുതാൻ ഞാൻ ആശക്തയാണ്. ഓരോ വരികളും അത്രമേൽ എന്നെ അറിഞ്ഞു എഴുതിയിരിക്കുന്നു. വരികളുടെ ലോകത്ത് വച്ച് കണ്ടുമുട്ടി എന്നിൽ പതിഞ്ഞ സുഹൃത്താണ് നീ . എന്റെ കണ്ണാടിയാണ് നിന്റെ സൌഹൃദം ..നിന്റെ വരികളിൽ കൂടി ഞാൻ എന്നെ കാണുന്നുണ്ട്... ആസ്വദിക്കുന്നും . നന്ദി ഔപചാരികതയ്ക്കല്ല ..മറ്റൊരുവാക്കും അറിയാത്തതോണ്ട് .

   സ്നേഹം വരികളെയും ചിന്തകളെയും ഞാൻ എന്ന വ്യക്തിയും ഹൃദയത്തിൽ വയ്ക്കുന്നതിന് .

   Delete
 20. നല്ല വരികള്‍,,,

  ReplyDelete