കഥകൾ

Tuesday, September 03, 2013

സോപാധിക പ്രണയo


നമുക്ക്  പോകാം... ചെമ്മാനത്തേരേറിചക്രവാള സീമ മറികടന്ന് 
നമുക്ക് പോകാം ...!

രാവെട്ട നുറുങ്ങിൽ, നനുത്ത നിശാവസ്ത്രം കാറ്റിൽ പറക്കുന്നതറിയാതെ,
വെണ്മേഘപ്പടവുകളിറങ്ങി, ആകാശഗംഗക്കരയിൽ  വെണ്‍താരകം പൂത്തുനിൽക്കുന്ന പാരിജാത ചോട്ടിൽകണ്ണുകളിൽ  ആഴ്ന്നിരിക്കാം !

അവിടെ വച്ച് നീ എനിക്കായി കാത്തുവച്ച സമ്മാനം ... പകരം 
ചഷക വിയർപ്പിനാൽ ഈറനായ എന്റെ  അധരങ്ങളാൽ 
ഞാൻ നിന്റെ കണ്ണുകളെ മൂടും.....
അപ്പോൾ നെഞ്ഞോടമർത്തി  നീയാ ഈണം മൂളണം
ഉറക്കമില്ലാതെ  ചിണുങ്ങുന്ന രാവുകളിൽ 
എന്നെ തഴുകി ഉറക്കാറുള്ള ഗാനം...!

നമ്മുടെ പ്രണയത്തിൽ നാണംപൂണ്ടമ്പിളി  തിരി താഴ്ത്തുമ്പോൾ,
എനിക്കാമണലിൽ നിന്നിൽ പുതഞ്ഞു കിടക്കണം!
തെന്നലിൻ തലോടലിൽ നമ്മിലേക്ക്പൊഴിയുന്ന പാരിജാതത്തിന്റെ വശ്യഗന്ധത്തിൽ , നിന്റെ ഓരോ ഉച്ച്വാസവും എനിക്കെന്റെ ശ്വാസമാക്കണം!
ഏത് കുളിരിലും ഉറവയെടുക്കുന്ന നിന്റെ സ്വേദത്തിൽ  നനഞ്ഞു വിറയ്ക്കണം!
മിന്നാമിനുങ്ങുകൾ ഇത്തിരി വെളിച്ചം വീശി ഒളിച്ചു നോക്കുമ്പോൾ,
നാണിച്ചു ചുവക്കുന്ന എന്റെ മുഖം കാണാൻ,
നിന്റെ കണ്ണെനിക്ക് കണ്ണാടിയാവണം!

അസൂയ പൂണ്ടു സൂര്യൻ മറനീക്കും മുൻപേ
നിന്നിൽ പടർന്ന മുടികോതികണ്ണിൽ വിടർന്ന  പ്രണയാലസ്യം കഴുകി
ഇമതുറക്കലിൽ ഇടറി വീഴേണ്ടുന്ന  ജന്മത്തിലേക്ക് ...നമുക്ക് ...തിരികെ..
'വെറും' പരിജിതരായി !

എങ്കിലും,  നോട്ടങ്ങൾ ഇടയുമ്പോൾ പോലും ഒന്നായി ..ഓരോ കടന്നുപോക്കിലും അറിയാതെ ഒന്ന് മുട്ടിയുരുമ്മി ..

മറ്റൊരു രാവുറക്കത്തിനുകൊതിപൂണ്ട്‌ ...  'ഒരുവഴി'ക്കായി നമുക്ക് ഇരുവഴിയാവാം...

49 comments:

 1. ഇരുവഴി ആയി പിരിഞ്ഞാലും വീണ്ടും ഒന്ന് ചേരേണ്ടി വരില്ലേ...ഇരുവഴി ആയി പിരിഞ്ഞ പുഴ കടലിൽ ഒന്നാകുന്നത് പോലെ...;)...വേണം അങ്ങനെ മതി കീയ..:)

  ReplyDelete
  Replies
  1. അയ്യോ സുമേച്ചി ഇരുവഴിയെന്നല്ല...അത് വെറും ഒരു മറ....ഒരുവഴിക്കാവാനുള്ള ചില കുനിഷ്ട്‌ നാടകങ്ങൾ ;P

   Delete
 2. അടുത്ത കാലത്ത് വായിച്ചതിൽ നിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്‌.
  മനോഹരം ട്ടോ .

  ReplyDelete
  Replies
  1. ചെക്കാ നിനക്കിപ്പോൾ പൈങ്കിളിയെ പിടിക്കൂല്ലേ. ;/
   എന്റെ മൻസു നിനക്കറിയാലോ ഇതൊന്നും നമുക്ക് വഴങ്ങൂല ... പിന്നെ ചില്ലറ മോഹങ്ങളൊക്കെ അങ്ങെഴുതിക്കൂട്ടി അതെന്നെ ...
   'ചെറുവാടി 'ക്കിഷ്ടായാൽ ഞാൻ പേരുമാറ്റും ..ധന്യആവും;P
   ഇപ്പൊ കുറച്ചായി നമ്മൾ അങ്കത്തട്ടിൽ കേറിട്ടല്ലേ ... അപ്പൊ കാവിലെ വിളക്കിന് കാണാം;D

   Delete
 3. ഉം........... നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. നിധീഷേ ... എന്താ ഒരു മൂളൽ ..കഷ്ട്ടപ്പെട്ടിഷ്ടായതാ ?;P

   Delete
 4. ആഹാ..മനോഹരമായ വരികളിൽ പ്രണയം തുളൂമ്പി നിൽക്കുന്നു.കവിതപോലുള്ള പദവിന്യാസത്താൽ എന്റെ നെഞ്ചകത്തിലെവിടെയോ രാവുറക്കം മാറുന്നൂ...ഞാൻ ഉണരുന്നു നാളെയെ ചുമക്കുന്ന ഗർഭത്തിൻ വക്കിൽ കണ്ണൂം നട്ട്... ഈ നല്ല എഴുത്തുകാർ മലയാളത്തിനു വരമാകും എന്ന പ്രതീക്ഷയോടെ.നമസ്കാരം കീയക്കുട്ടീ..............

  ReplyDelete
  Replies
  1. ഏട്ടാ .. എന്റെ വരികൾ കൊളുത്തി വലിച്ചാ രാവുറക്കം അലസിയെങ്കിൽ ...അതിൽപ്പരം സന്തോഷം വേറെയില്ല ..
   എഴുതുമ്പോൾ..ഞാൻ പോയ ഇടങ്ങളിൽ... നിറങ്ങളിൽ.. മണങ്ങളിൽ വികാരങ്ങളിൽ ....വാക്കിൻ തുമ്പ്പിടിച്ച് വന്നുനെങ്കിൽ ...ഒരുപാട് നന്ദി !!
   പലയിടതും കണ്ടിട്ടുണ്ട് ഞാൻ ഏട്ടനെ ...ഈ വരവിന് നന്ദിയും സന്തോഷവും... ഒരുപാട് !!

   അതെ ഒരു കാത്തിരിപ്പാണ് ഇന്നത്തെ കിനാക്കൾ മുളപൊട്ടുന്ന ഒരു നാളേക്കായി !

   Delete
 5. തരകേടില്ല കുട്ട്യേ ..പുഴയാണെങ്കില്‍ ഒടുവില്‍ ഒരു കടലില്‍ ,വഴിയാണെങ്കില്‍ ഒരു നാല്‍ക്കവലയില്‍ കണ്ടുമുട്ടും വീണ്ടും.

  ReplyDelete
  Replies
  1. മുട്ടട്ടെ മുട്ടട്ടെ കാത്തി ... അതിനുവേണ്ടിയല്ലേ ഈ ഗതിമാറി ഒഴുക്ക് !

   Delete
 6. ഹേയ്..ഇത് ശരിയല്ല
  നിരുപാധികപ്രണയം മതി!

  ReplyDelete
  Replies
  1. എന്റെ അജിയേട്ട അതുമാത്രം പറയരുത്.. ഇതു പ്രണയവും ഉപാദികളോടെ തന്നെ ആവില്ലേ ...തിരികെ സ്നേഹിക്കണം എന്ന ഉപാദി എങ്കിലും ?

   പക്ഷെ ഞാനിത്തിരി കൂടിയ ഇനമാ ... നട്ടപ്പാതിരക്ക് വിളിച്ച് പാട്ട് പാടാൻ പറഞ്ഞുകളയും, വാരിത്തന്നാലെ തിന്നു എന്ന് വാശിപിടിക്കും ആ ഞാൻ നിരുപാദിക പ്രണയത്തെ പറ്റി പറയാൻ ആളല്ലേ ..
   ഇനി അടിച്ചു വിട്ടാൽ തന്നെ അവനെന്നെ ഓടിചിട്ടടിക്കും ...:(

   Delete
 7. Replies
  1. എഴുത്തിലെ ഉള്ളു പ്രണയo എന്നൊരു പരാതി ഇന്നലേം കേട്ടു ;P;)

   Delete
 8. Wanna Unconditionl love..

  Allelum nthina ee novinte thiru sheshippu?

  Like it dear :) .

  ReplyDelete
  Replies
  1. Great to talk about it.. but when it comes to reality... i think most of us have conditions...or at least expectations...


   നോവൊന്നും എനിക്കും ഇഷ്ടമല്ല പക്ഷെ എന്റെ കയ്യിലിരുപ്പിന്റെയാണെന്നാ മൂപ്പര് പറയണേ ;/

   നന്ദി മനു ആദ്യ വരവിനും കുറിപ്പിനും :)

   Delete
 9. പ്രണയം വന്നു വന്നു ഒരു വഴിക്കായി വഴിയിൽ കിടക്കുന്ന ചെണ്ട ആയി

  ReplyDelete
  Replies
  1. ഉവ്വോ? എനിക്കറിയില്ലേ ...ഇമ്മാതിരി വലിയ കാര്യങ്ങൾ ഒന്നും ;P

   Delete
 10. പ്രിയ കൂട്ടുകാരീ ഹൃദയ രക്തം മഷിയായി പേനയിൽ ആവാഹിചെഴുതുന്നത് കൊണ്ടാകാം താങ്കളുടെ വാക്കുകലിലെ തീവ്രത എന്നെ പലപ്പൊഴും നൊമ്പരപ്പെടുത്താറുണ്ട്

  "നമ്മുടെ പ്രണയത്തിൽ നാണംപൂണ്ടമ്പിളി തിരി താഴ്ത്തുമ്പോൾ,
  എനിക്കാമണലിൽ നിന്നിൽ പുതഞ്ഞു കിടക്കണം!
  തെന്നലിൻ തലോടലിൽ നമ്മിലേക്ക്‌ പൊഴിയുന്ന പാരിജാതത്തിന്റെ വശ്യഗന്ധത്തിൽ , നിന്റെ ഓരോ ഉച്ച്വാസവും എനിക്കെന്റെ ശ്വാസമാക്കണം!

  ഏത് കുളിരിലും ഉറവയെടുക്കുന്ന നിന്റെ സ്വേദത്തിൽ നനഞ്ഞു വിറയ്ക്കണം!
  മിന്നാമിനുങ്ങുകൾ ഇത്തിരി വെളിച്ചം വീശി ഒളിച്ചു നോക്കുമ്പോൾ,
  നാണിച്ചു ചുവക്കുന്ന എന്റെ മുഖം കാണാൻ,
  നിന്റെ കണ്ണെനിക്ക് കണ്ണാടിയാവണം"

  പേറ്റുനോവിൻ മറുപുറം താണ്ടുന്ന ഹൃദയപിടച്ചിൽ കാതുകളിൽ വന്നലയ്ക്കുന്ന തീവ്രത താങ്കളിൽ എത്രമാത്രം വേദന നല്കി കുഞ്ഞു കരച്ചിൽ കാതിൽ വന്നലയ്ക്കുന്ന നിർവൃതി പിന്നീട് അനുഭവസ്തയായില്ലേ അതിൽ പങ്കു ചേരാം ഈ പ്രിയ കൂട്ടുകാരൻ
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസു
  www.hrdyam.blogspot.com

  ReplyDelete
  Replies
  1. അതിലൊരിത്തിരി സത്യമുണ്ട് ഷംസു, സച്ചിദാനന്ദൻ പറഞ്ഞതുപോലെ ബാഹ്യസമ്മർദങ്ങളല്ല, ആ ന്തരിക സമ്മർദങ്ങളാണല്ലോ ... ചിന്തകള് തരുന്നത് !
   ഞാൻ അനുഭവിക്കുമ്പോൾ മാത്രമേ അത് പുറത്തേക്ക് വരുന്നുള്ളൂ..അതുകൊണ്ടാണ് ഇപ്പോഴും എഴുതാൻ കഴിയാത്തതും.

   ജന്മസിദ്ധി ഇല്ല ..ജീവിതം തന്നതുമാത്രമെയുള്ളൂ ..

   ഒരുപാട് നന്ദി ഷംസു ശരിയായി അറിയുന്നതിന് !

   Delete
 11. നന്നായെഴുതി കീയചേച്ചി

  ReplyDelete
  Replies
  1. നന്ദി സാത്വിക്കുട്ടി :)

   Delete
 12. തീവ്ര പ്രണയം .പ്രണയത്തിനോട് എനിക്കും വല്ലാത്തൊരു പ്രണയമാണ് .ഇഷ്ട്ടായി കീയക്കുട്ടി.

  ReplyDelete
  Replies
  1. എന്തുണ്ട് നീലിമ വിശേഷങ്ങൾ ? കാണാറെ ഇല്ലാല്ലേ .. അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ബ്ലോഗിൽ വച്ചെങ്കിലും കാണാറുണ്ടായിരുന്നു.

   പ്രണയത്തോടെനിക്കും പ്രണയമാണ്.. ഒപ്പം അദ്ധേഹത്തോടും ;P .
   സുഖായി ഇരിക്കൂ !

   Delete
 13. ആദ്യം തന്നെ ഹൃദ്യമായ സ്വീകരണം ..
  " നിന്നില്‍ നിന്നുമൊരു പ്രണയമെഴുതി കണ്ടു "
  പിന്നെ ഒരു തെറ്റ് .. അവര്‍ത്തനം " പ്രണയം " "യം " അതൊന്നു മാറ്റു ..
  പൂജ്യമാണ് ഉപയോഗിച്ചിരിക്കുന്നത് .

  ഇരുവഴിയിലേക്ക് പൂക്കുന്ന പൂക്കളായി നാം ..
  വസന്തകാലത്തില്‍ ഒന്നായി , ഒന്നിച്ച്
  വര്‍ഷപാദത്തില്‍ നനഞ്ഞ് അലിഞ്ഞ് ..
  അനിവാര്യമായ പിന്‍ മാറ്റത്തിനു മുന്നെ " ഇടവേള "
  ഒരൊ ഇടവേളകളില്‍ ഹൃത്ത് നോവുന്നുണ്ടല്ലേ ?
  നമ്മള്‍ എന്ന ധ്രുവത്തിലെത്താന്‍ ഒരു ഗ്രീഷ്മകാലം കൂടീ ..
  പിന്നെ വാടാതെ കൊഴിയാതെ പൂക്കാതെ കാലങ്ങളൊളം ...

  നാണിച്ച് തല താഴ്ത്തിയ അമ്പിളി ,
  നിറഞ്ഞ സ്നേഹത്തിന്റെ പുഞ്ചിരി
  പ്രണയനിറങ്ങളുടെ ചുംബനം
  പൂര്‍ണമാകുന്ന പ്രണയകാലം ...

  അഗ്നിയുള്ള വാക്കുകളാണ് നിന്റെ അടയാളങ്ങള്‍
  പ്രണയത്തില്‍ നീ " നാണിച്ച് കുമ്പിട്ട് നില്‍ക്കുന്ന പൊല്‍"
  വരികളില്‍ തണല്‍ കൊതിക്കുന്ന പെണ്ണിന്റെ മനസ്സ് ..
  സ്നേഹത്തിനപ്പുറം ഒന്നിനും സ്ഥാനമില്ലെന്ന ആണയിടല്‍ ..

  എഴുതിയതിനുമപ്പുറം , എഴുതാനിനിയുമുണ്ട് ,
  മനസ്സില്‍ കൊരുത്ത് കിടക്കുന്ന പലതും .. അല്ലേ ?
  സ്നേഹം .. കീയകുട്ടി ...

  ReplyDelete
  Replies
  1. ഹോ കണ്ടുപിടിച്ചൂല്ലേ ..ആ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തിയപ്പോൾ ഞാൻ നിന്നെ ഓർത്തു ..പണ്ടും ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് ...സ്കോറിട്ടാ ..;P
   ഈ പോസ്റ്റിന്റെ പകുതി ക്രെഡിറ്റ്‌ നിനക്കും പകുതി അവനുമാണ് ... പ്രണയം എഴുതാൻ പറഞ്ഞതിന് നിനക്കും .. എന്നെ വാർത്തെടുത്തതിന് അവനും :)

   അഗ്നിയുള്ള വാക്കുകൾക്കു മുകളിലവൻ വസന്തകംബളം നീര്ത്തിരിക്കുന്നു ... ഒരു പെണ്ണായി ഞാൻ, അവനിൽ മാത്രമായി വിടർന്നുപോയിരിക്കുന്നു ...കണ്ണും കാതും ചുറ്റുപാടിൽ നിന്നടർത്തി ഞാൻ അവനിൽ കൊരുത്തിരിക്കുന്നു ..

   അതെ എഴുതാനിനിയും ഏറെയുണ്ട് ... അറിയില്ല... തന്നതും തരുന്നതും വാക്കുകളിൽ വരച്ചിടാൻ .. ഒരു ഡിസംബർ കൂടി വരവാകുന്നു....
   മഞ്ഞു പുതഞ്ഞ ആ പുലരികൾ.. തണുപ്പിൽ കിടിലം കൊണ്ട പകലുകൾ... അവന്റെ ചൂടെറ്റുറങ്ങിയ രാവുകൾ...കോച്ചുന്ന തണുപ്പിൽ പരസ്പരം പകര്ന്ന ചഷകങ്ങൾ ..എങ്ങനെ എഴുതിത്തീർക്കാനാണ് ??

   പക്ഷെ ഈ ഡിസംബർ ഒന്നും കാത്തുവയ്ക്കുന്നില്ല ഓർമ്മകൾ അല്ലാതെ ...

   നിന്റെ സുന്ദരമായ വരികള്ക്ക് സ്നേഹം പകരം... ഏറെ അടുത്ത സുഹൃത്തായതിനാൽ നിനക്കെന്നെ മറിച്ചു വായിക്കാനാവില്ലല്ലോ .. ദുഷ്ടാ കാണാം ..:)

   Delete
 14. തീവ്ര പ്രണയം നന്നായി അവതരിപ്പിച്ചു...കൊള്ളാം

  ReplyDelete
  Replies
  1. ആദ്യ വരവിനും വരിക്കും നന്ദി !!

   Delete
 15. ഇവിടെ ഒരു മുളകുപാടം ഉണ്ടായിരുന്നു കടന്നുപോകുന്ന കാറ്റിനു എരിവുമണം നല്‍കിയ മുളകുപാടം , ഇന്നതിന്റെ ഓരത്തു ഒരു പാരിജാതം പൂത്തിരിക്കുന്നു, നിറയെപൂത്ത പ്രണയപാരിജാതം. മുളകുമണം കൊതിച്ചെത്തിയ കാറ്റിനും പാരിജാതം മുത്താതെ പോകാനാവില്ലല്ലോ.

  കീയൂദേശത്തിനി മുളകുപൂക്കുന്ന കാലംവരട്ടെ എന്നാശംസയോടെ

  ReplyDelete
  Replies
  1. മുളകുപാടം കണ്ണെരിച്ചതിന്റെ പരാതി കേട്ട് മടുത്താണ് ഈ എളിയ സംരംഭം ഏറ്റെടുത്തത് ..ഇഷ്ടായില്ലന്നു ഞാൻ അറിഞ്ഞു ..അതോണ്ടെന്നെ കുറച്ചു മുളക് ഞാൻ പൊടിച്ചു വച്ചിട്ടുണ്ട്... ഒരു കാറ്റിൽ അത് നിന്റെ കണ്ണുകൾ തേടിയെത്തും ..ജാഗ്രതൈ
   എന്നെ പ്രേമിക്കാൻ സമ്മതിക്കൂലല്ലേ ദുഷ്ടാ നീ.. കൂട്ടില്ല :/

   Delete
 16. പ്രണയം വാർന്നോഴുകുകയാണല്ലോ കീയകുട്ട്യെ......
  കവിതകളിലെ പ്രണയത്തിന് ജീവിതത്തിലെ പ്രണയത്തി നെക്കാളും തീവ്രത കൂടും....
  "എങ്കിലും, നോട്ടങ്ങൾ ഇടയുമ്പോൾപോലും ഒന്നായി...ഓരോ കടന്നുപോക്കിലുംഅറിയാതെ ഒന്ന് മുട്ടിയുരുമ്മി..
  മറ്റൊരു രാവുറക്കത്തിനുകൊതിപൂണ്ട്.. ഒരുവഴിക്കായ് നമുക്ക് ഇരുവഴിയാവാം..."

  ReplyDelete
  Replies
  1. ഒരുപാട് നന്ദി പ്രിയ കണ്മഷി ... ഏറെ പ്രിയപ്പെട്ട എന്റെ സുഹൃത്ത്‌ സർ ;P

   Delete
 17. ഒരുവഴിക്കായ് നമുക്ക് ഇരുവഴിയാവാം...

  ReplyDelete
 18. ഇമതുറക്കലിൽ ഇടറി വീഴേണ്ടുന്ന ഈ ജന്മത്തിലേക്ക് ...നമുക്ക് ...തിരികെ..
  'വെറും' പരിജിതരായി !// പരിചിതരായി

  എങ്കിലും, നോട്ടങ്ങൾ ഇടയുമ്പോൾ പോലും ഒന്നായി ..ഓരോ കടന്നുപോക്കിലും അറിയാതെ ഒന്ന് മുട്ടിയുരുമ്മി ..

  മറ്റൊരു രാവുറക്കത്തിനുകൊതിപൂണ്ട്‌ ... 'ഒരുവഴി'ക്കായി നമുക്ക് ഇരുവഴിയാവാം...
  .........................................................
  നേടിയത് മനോഹരം നേടാന്‍ കൊതിക്കുന്നത് അതിമനോഹരം............
  ആശംസകള്‍..

  ReplyDelete
 19. ഒരുവഴിയാണോ ഇരുവഴിയാണോ എന്ന് സംശയിക്കുന്നതാണ് നല്ലത് ...
  അല്ലെങ്കിൽ സമൂഹം പെരുവഴിയിലാക്കും ......നല്ല കവിത( അഭിപ്രായം നിരുപാധികം)

  ReplyDelete
  Replies
  1. നമ്മളെ പെരുവഴിയിലാക്കുക എന്നതാണല്ലോ ഈ സമൂഹത്തിന്റെ ഒരു സന്തോഷം.
   നിരുപാധിക അഭിപ്രായത്തിന് ഒരുപാട് നന്ദി !

   Delete
 20. ഒരുപാടു കാലത്തിനു ശേഷം വീണ്ടും കീയക്കുട്ടിയെ വായിച്ചു, തീഷ്ണ പ്രണയത്തിന്‍റെ എന്നതിനേക്കാള്‍ എനിക്ക് തോന്നിയത് ഇന്നത്തെ one night stand നെ കുറിച്ചാണ് !
  ആശംസകള്‍ !

  ReplyDelete
  Replies
  1. പ്രവീണ്‍
   തെറ്റാണ് ആ വായന എന്ന് ഞാൻ പറയില്ല...അങ്ങനെയും വായിക്കപ്പെടാം.
   കുടുംബം ഒന്നും പ്രണയം മറ്റൊന്നും എന്നും വായിക്കാം
   ഇതു സ്വപ്നവും യാഥാർത്യവും തമ്മിലുള്ള അന്തരവുമാവാം.

   എന്ത് തന്നെ ആയാലും ആ പ്രണയവും തീക്ഷ്ണം തന്നെയാണ്..
   എങ്കിലും നേർ ജീവിതത്തിലേക്ക് ഇറങ്ങിവരേണ്ടി വരും എന്നത് യാഥാർത്ഥ്യം.

   നന്ദിയും സ്നേഹവും വരവിനും വായനക്കും :)

   Delete
 21. ഒരുപാടു കാലത്തിനു ശേഷം വീണ്ടും
  വായിച്ചു

  ReplyDelete
 22. ഒരു മഴ
  ഒരു ചിരി
  ഒരു പ്രണയം
  എല്ലാം പെട്ടെന്നാരുന്നു
  മഴ തോര്‍ന്നു
  ചിരി മാഞ്ഞു
  പ്രണയം പെയ്തു ചോര്‍ന്ന്‍
  അകായിയിലെ അലുമിനിയം പാത്രത്തില്‍
  ടിക്ക് ടിക്ക് എന്ന് ഉറക്കം കെടുത്തുന്നു .

  ReplyDelete
  Replies
  1. പ്രണയം പെയ്തു ചോര്‍ന്ന്‍ ഉറക്കം കെടുത്തുന്നു !

   Delete
 23. ഇങ്ങനെ ഒക്കെ ഉണ്ടല്ലേ??? :)

  ReplyDelete
 24. കവിതകളോട്‌ പണ്ടെ വല്യ അടുപ്പമില്ല, പക്ഷെ മീരയുടേ ആരാച്ചാര്‍ വായിച്ച്തു കാരണം ഉള്ളില്‍ തട്ടി..ആദ്യമായാണ് ഈ വഴി ഒരു വാക്കു പറയാതെ പോകരുതല്ലൊ..വന്നു കണ്ടു, വായിച്ചു...

  ReplyDelete