കഥകൾ

Friday, June 28, 2013

ആരാച്ചാർ
കീഴടക്കപ്പെടുന്നതിനു മുന്നേ
 നിറഞ്ഞ ചിരിയോടെ, കണ്ണിൽ  നോക്കി ,
ചെന്നു പ്രാപിക്കണം കണ്ണിൽ കാമമുള്ള കരിമൂർഖനെ !

എന്നിൽ പടർന്നേറുമ്പോൾ  ശൽക്കങ്ങൾ ഉരഞ്ഞു കീറണം ...!
അരിച്ചരിച്ചു കയറുന്ന  വിഷത്തിൽ നീലിച്ചു നീലിച്ച്-
ചുറ്റിപ്പിണയലിൽ,  കീഴടക്കപ്പെടുന്ന ഉന്മത്തതയിൽ.. ശ്വാസം കിട്ടാതെ,
സ്വയംമറന്നെൻ അരഞ്ഞാണച്ചരടിൽ  ലക്ഷണമൊത്തൊരു  കുരുക്കു തീർക്കണം...!

കെട്ട് മുറുക്കി ഉദ്ധരിപ്പിക്കാതെ, ഉദ്ധരിച്ചു നിൽക്കുമ്പോൾ-
കഴുത്തിലെ രണ്ടും മൂന്നും കശേരുവിനിടയിൽ ...കൃത്യമായി...!!
ഇരുപത് സെക്കൻഡിൽ... !!

നവദ്വാരങ്ങളിലൂടെയും വിസ്സർജ്ജിക്കണം...
കണ്ണിലെ കാമവും, നെഞ്ചിലെ പകയും, കേട്ടലറയ്ക്കുന്ന തത്വജ്ഞാനവും !!!
(മീരയുടെ ആരാച്ചാർ വായിച്ചതിനുശേഷം  'ചേതന' 'മാനസ' എന്ന രണ്ടാത്മാക്കൾ എന്നിൽ കേറിക്കൂടി ഇരിക്കുന്നു .. അവയെ ആവാഹിക്കാതെ ചിരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.)

48 comments:

 1. ആരാച്ചാര്‍ നോവല്‍ ഇപ്പോള്‍ വായിച്ചു കഴിഞ്ഞതേയുള്ളൂ... ചേതനയുടെ വാക്കുകളുടെ കരുത്തിനെ ഈ എഴുത്തിലും കൊണ്ടു വരാന്‍ സാധിച്ചു.... അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ജെപി, . അതുപോലെ പകർത്താൻ ഞാൻ ആശക്തയാണ്... അതെന്നിൽ ഉണ്ടാക്കിയ വിഭ്രാന്തിയുടെ തിരയിളക്കം മാത്രം.. ഒരു പക്ഷെ ഒരു സ്ത്രീ പക്ഷ വായനയും ആവാം . അറിയില്ല !

   ഒരുപാട് നന്ദി ഈ വായനക്ക്

   Delete
 2. നയാഗ്ര നദിയിൽ ഒരു കല്ലെടുത്തെറിഞ്ഞു ഞാൻ തിരിച്ചു നടക്കും
  ഇത്തിരി വെള്ളമുള്ള ഏതെങ്കിലും ഒരു തോട് അത്രമാത്രം ഭൂമിയിൽ കാണുമെന്നു ഏതു പുരുഷനും മോഹിക്കാം വെള്ളച്ചാട്ടത്തിൽ കുളിക്കണം എന്ന് എനിക്ക് ഇനി മോഹം ഇല്ല മീര ഇതുപോലുള്ള നോവൽ എഴുതിയാൽ കുളിക്കാതിരിക്കാൻ പറ്റില്ലല്ലോ

  ReplyDelete
  Replies
  1. "നിന്നെ എനിക്കനുഭവിക്കണം" എന്ന് പറയുന്ന പുരുഷന്റെ അടുത്തേക്ക്‌
   കണ്ണിൽ നോക്കി ചിരിച്ചു കൊണ്ട് കയറിചെല്ലുന്ന ചേതന...അങ്ങോട്ട്‌ കയറി ചെല്ലുന്ന പെണ്ണിനെ ഇതൊരു പുരുഷനും ഭയക്കുമെന്ന് ഊറിചിരിക്കുന്നുണ്ടവൾ !

   "കുളിക്കുക" എന്ന പ്രവർത്തി തീര്ത്തും സ്വയം രമിക്കലാണ്.
   തന്നെ, തന്റെ ആത്മാവിനെ വെള്ളത്തിന്‌ പകർന്ന്‌, വെള്ളത്തിനെ തന്നിലേക്ക് ഒഴുക്കുകയാണ് വേണ്ടത് ...അവിടെയേ കുളി നിസ്വാർത്ഥമാകുന്നുള്ളൂ ...സ്വയം സമർപ്പണം ആകുന്നുള്ളൂ.!

   Delete
 3. അഭിപ്രായം പറയണമെന്നുണ്ട് പക്ഷെ എന്ത് പറയണമെന്നറിയില്ല ..

  ReplyDelete
  Replies
  1. അത് സാരമില്ല, വന്നല്ലോ വായിച്ചല്ലോ അതെന്നെ സന്തോഷം !

   Delete
 4. കീയകുട്ടിയേ ,
  " വൈകിയ പിറന്നാളാശംസകള്‍ പ്രീയ കീയകുട്ടി .. "
  വായിക്കാന്‍ തരപെട്ടിട്ടും വായിക്കാന്‍ കഴിയാതെ
  പൊയ ഒന്നാണ് മീരയുടെ " ആരാച്ചാര്‍ "
  അതിലേക്കിറങ്ങാതെ , അതിനോടൊത്ത് വായിക്കാനാവില്ല
  എനിക്കീ വരികളേ , ഇതു ന്റെ കീയയുടെ എന്ന മനസ്സിലൂടെ
  മാത്രമേ എനിക്ക് കാണുവാനും കഴിയൂ ..

  ചിന്തയുടെ കനല്‍ , ഭംഗിയായ് വരികളില്‍ അടുക്കി വച്ചിട്ടുണ്ട്
  തീവ്രമുഖത്തിന്റെ നേരാകണം പലപ്പൊഴും വരികള്‍ ,
  മറയപെടലുകള്‍ ഇല്ലാതെ , വെട്ടി തിരുത്തലുകള്‍ ഇല്ലാതെ ..
  അവസ്സാനമാകുമ്പൊള്‍ അതിലൊരു വേറിട്ട വികാരം
  കടന്ന് വന്ന് പൊലെ , അതായത് അവസ്സാന വരികള്‍ ..
  നോവലില്‍ കുരുങ്ങി കിടന്ന മനസ്സ് , വരികളിലൂടെ
  ഉള്ളില്‍ മിടിച്ച് കൊണ്ടിരിക്കുന്ന കഥാപാത്ര മനസ്സിലേക്ക്
  ചെന്നെത്തുമ്പൊഴും , നാമൊക്കെ നമ്മളിലേക്ക് കുടിയേറി പൊകും -
  എന്നതിന് തെളിവാകാം ആ അവസ്സാനത്തേ ലാംന്‍ഡിംഗ് ..
  " നീ സ്നേഹസ്പര്‍ശനത്തില്‍ സമരസപെട്ടു എന്നു കരുതിയിരുന്നു "
  "ഏതൊ സ്നേഹകുളിരില്‍ , , കനല്‍ കെട്ടുവെന്നും "
  നീ തുറന്ന് വിട്ടിരുന്നു ഒരു തീപൊരിയില്‍ നിന്നും അനേകായിരം
  ചിന്തകളേ ആളികത്തികാനുള്ള പ്രാപ്തിയുണ്ടായിരുന്നു ..
  അതു വീണ്ടും കാണുന്നുവെന്നതില്‍ അഭിമാനം ഉണ്ട്..

  സ്ത്രീപക്ഷമെന്ന് തുറന്ന് പറയാം , നിന്റെ വായനയും ..
  പക്ഷേ പക്ഷം ഏതായാലും , ചിന്തയുടെ കരുത്തുണ്ട്
  കഥാകാരിയും , കവിയത്രിയും സ്ത്രീയായ് പൊയതിന്റെ
  ഒരു കോട്ടവും രണ്ടിലും കാണാനാവില്ല ..
  കാരണം മനസ്സിലേക്ക് ഉത്തേജ്ജിക്കപ്പെടുന്നത് വാരിയെടുത്തിട്ടാല്‍
  അവിടെ എന്തുണ്ട് പാറ്റി കളയാന്‍ , പിന്നെ നോട്ടം ലിംഗ വ്യത്യാസമോടെ വേണം ..

  ആരാച്ചാര്‍ വായിക്കാതെ തന്നെ പറയുന്നു , ഇതില്‍ ശക്തിയുണ്ട്
  എന്റെ കീയുന്റെ പഴയ ശക്തി .. ഇനിയുമെഴുതുക
  കാത്തിരിക്കുന്നു .. സ്നേഹം ..

  ReplyDelete
  Replies
  1. ഒരു ആത്മ മിത്രതിനു മാത്രമേ ഇത്ര ഭംഗിയായി ഇതിനെ വായിക്കാനാകു , അതിനു ഒരുപാട് സ്നേഹം.!
   റിനി പറഞ്ഞതെത്രയോ ശരി. ആ കഥാപാത്രത്തിലേക്ക് പരകായപ്രവേശം ചെയ്യുന്നുവെങ്കിലും "ഞാൻ " നിലനില്ക്കുന്നു. അവസാനവരികളിൽ നീ കണ്ടത്, കഥാ പാത്ര കൊക്കൂണിൽ നിന്നിറങ്ങിയ എന്നെ തന്നെയാണ് !!

   അതെ സത്യമാണ് ഞാൻ സമരസപ്പെട്ടിരിക്കുന്നു ... ജീവിതവുമായി... ഒഴുക്കിൽ പൊങ്ങ് തടിപോൽ ഒഴുകുകയാണ്...അത് കൊണ്ട് തന്നെ കനൽ ചാരം മൂടിയിരിക്കുന്നു ! പിന്നെ ഇത്തരം ചില അവസരങ്ങളിൽ ഫിനിക്സ് പക്ഷിയെപ്പോൽ കനൽ ജ്വാലയാകുന്നു എന്ന് മാത്രം.!

   ലിംഗ, മത ജാതി ഭേദങ്ങൾക്ക് പുറത്തു നില്ക്കാൻ കഴിയുന്നത്‌ കൊണ്ടാണ് റിനിക്ക് ഒരു സ്ത്രീ പക്ഷരചനയെ വളരേ പോസിറ്റീവ് ആയി ഉൾക്കൊള്ളാൻ കഴിയുന്നത്‌...... ഒപ്പം ഇങ്ങനെ വളർത്തി കൊണ്ട് വന്നതിനു ആ അമ്മയെ മനസ്സാ നമിക്കുന്നു...മറ്റു സ്ത്രീകളിൽ അമ്മയെ ദർശിക്കുന്നവനെ സ്ത്രീ വികാരങ്ങളെ ഉൾക്കൊള്ളാനും, അവരെ ബഹുമാനിക്കാനും കഴിയു. എന്റെ പ്രിയ കൂട്ടുകാരന് അത് സാധിക്കുന്നു.
   ഒരുപാട് നന്ദി നല്ല വായനക്കും സ്നേഹത്തിനും പ്രോത്സാഹനത്തിനും !

   Delete
 5. Replies
  1. ലോഗിൽ സൈൻ ചെയ്തതിനു നന്ദി അജിത്തേട്ടാ !

   Delete
 6. ആരാച്ചാർ വായിച്ചില്ല :( ഇനി അത് വായിക്കട്ടെ .......

  ReplyDelete
  Replies
  1. വായിക്ക് ... ഇഷ്ടാവും !

   Delete
 7. ഒരു സ്ത്രീ ആരാച്ചാർ ആകുന്നതിലൂടെ ഒരേ സമയം ജീവിതത്തിലൂടെയും മരണത്തിലൂടെയും നമ്മെ കയ്പിടിച്ചു കൊണ്ട് പോകുന്ന നോവെൽ .ഒറ്റയിരുപ്പിനു വായിച്ചു തീർത്തതാണ് ...ആവാഹനം നന്നായിരിക്കുന്നു കീയ..അഭിനന്ദനങ്ങൾ !!!

  ReplyDelete
  Replies
  1. നന്ദി സുമേച്ചി ..ഒറ്റയിരിപ്പിനു വായിക്കാൻ തോന്നും ...ചില കഥാപാത്രങ്ങൾ, സോനഗച്ചി എല്ലാം മനസ്സിൽ ...!!
   കൊൽകട്ട കുറച്ചു കാലം ഞാൻ ജീവിച്ചിരുന്നു ... പലസ്ഥലങ്ങളും കെട്ടും അറിഞ്ഞും ഉള്ളവ...

   ഒരു സ്ഥലത്ത് മാത്രം എനിക്കൊരു കല്ല്‌ കടി അനുഭവപ്പെട്ടു... രാമുദായുടെ കൈകൾ വെട്ടി മാറ്റിയതല്ലേ.. പിന്നെങ്ങനെ മണി ബന്ധത്തിൽ പിടിച്ചു പൾസ് നോക്കി ..അതോ വൈകല്യത്തെ കുറിച്ച് ഞാൻ മനസ്സിലാക്കിയതിലുള്ള തെറ്റോ?

   Delete
 8. This comment has been removed by the author.

  ReplyDelete
 9. പ്രിയ കൂട്ടുകാരീ ഹൃദയ വരികൾ പേനയിൽ പകർന്ന് കലിയടങ്ങുവോളം പ്രഹരശരങ്ങൾ തൊടുക്കവേ മുറിവേറ്റ നീറ്റലിൽ പിടയുന്ന ഹൃദയത്തിൻ തീവ്രത വാക്കുകളിൽ ആവാഹിക്കാനുള്ള ശ്രമം വിജയിച്ചതിന്റെ സന്തോഷം വാക്കുകൾക്കതീതമത്രെ. അളവറ്റ സന്തോഷം താങ്കളുടെ സ്നേഹഭാജനമായതിൽ

  "കീഴടക്കപ്പെടുന്നതിനു മുന്നേ
  നിറഞ്ഞ ചിരിയോടെ, കണ്ണിൽ നോക്കി ,
  ചെന്നു പ്രാപിക്കണം കണ്ണിൽ കാമമുള്ള കരിമൂർഖനെ !

  എന്നിൽ പടർന്നേറുമ്പോൾ ശൽക്കങ്ങൾ ഉരഞ്ഞു കീറണം ...!
  അരിച്ചരിച്ചു കയറുന്ന വിഷത്തിൽ നീലിച്ചു നീലിച്ച്-
  ചുറ്റിപ്പിണയലിൽ, കീഴടക്കപ്പെടുന്ന ഉന്മത്തതയിൽ.. ശ്വാസം കിട്ടാതെ,
  സ്വയംമറന്നെൻ അരഞ്ഞാണച്ചരടിൽ ലക്ഷണമൊത്തൊരു കുരുക്കു തീർക്കണം...!
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
  www.hrdyam.blogspot.com

  ReplyDelete
  Replies
  1. ഒരുപാട് നന്ദി ഷംസു ... സ്നേഹം ചാലിച്ച വാക്കുകളുള്ള ഷംസു പ്രിയപ്പെട്ടവനാകാതെങ്ങനെ ?

   Delete
 10. മനോഹരം. ഇപ്പൊ വീണ്ടും കീയ, കീയയായി....
  ആരാച്ചാര്‍ വായിച്ചിട്ടില്ല...വായിച്ചു കഴിഞ്ഞാല്‍... ഈ വരികള്‍ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റുമായിരിക്കും.
  ..ഒരു 'ആസിഡ്‌' തുള്ളി!

  ReplyDelete
  Replies
  1. എനിക്കും കീയ ആവാന ഇഷ്ടം ..പക്ഷെ നടക്കണി ല്ലന്നെ :(
   വായിക്കു പാർവണം ..ഇതിനേക്കാൾ ഭംഗിയായി നിങ്ങൾക്കത് വരികളിൽ വിരിയിക്കാൻ കഴിയും ആ വായനതരുന്ന പിരിമുറുക്കം

   Delete
 11. ആരാച്ചാരെ ഇതുവരെ കൈയില്‍ കിട്ടിയില്ല....ഇത് കഠിനം തന്നെട്ടോ.

  ReplyDelete
  Replies
  1. എന്ത് ചെയ്യാം കാത്തി ... എന്റെ തെറ്റല്ല മീരെടെയാ ;P

   Delete
 12. ആദ്യമായൊട്ടണിവിടെ. ആരാചാറിന്റെ തീക്ഷണമായ ഭാവം ഇവിടെയും കണ്ടു. കുരുക്ക്‌ വായനക്കരന്റെ കഴുത്തിലേക്കും നീളുന്ന അനുഭവം. ആശംസകൾ.

  ആരാച്ചാർ ഇത്ര വലിചുനീട്ടേണ്ടിയിരുന്നൊ എന്നൊരു തോന്നലുണ്ടായി വായനക്കൊടുവിൽ. എങ്കിലും അതൊരു സ്ത്രീപക്ഷ വായന എന്ന് കേവലമായൊരു വിശേഷണം നൽകുവാൻ മാത്രമുള്ള ഒന്നല്ല എന്ന് നിസ്സംശയം പറയാം.

  ReplyDelete
  Replies
  1. ഒരുപാട് ഉപകഥകളും, ഓർമ്മകളും മനസ്സിൽ നില്ക്കുന്നെയില്ല എന്നത് സത്യം തന്നെ.
   പക്ഷെ ചേതനയുടെ വികാരം നന്നായിത്തന്നെ പകര്ന്നു തരാൻ കഴിഞ്ഞു മീരയ്ക്ക്.

   അതെ ഒരു കുരുക്ക് നമ്മുടെ കഴുത്തിലും..

   ഒരുപാട് നന്ദി ഈ വരവിനും കുറിപ്പിനും !

   Delete
 13. കൊള്ളാമല്ലോ . തലക്കെട്ട് എനിയ്ക്ക് ഇഷ്ടമായി .

  ReplyDelete
  Replies
  1. തലക്കെട്ടിനു കടപ്പാട് മീരയ്ക്ക് !
   നന്ദി !

   Delete
 14. വളരെ ശക്തം ഈ വരികൾ കീയക്കുട്ടി ..
  ആരാച്ചാർ വായിച്ചിട്ടില്ല .ഇനി അതൊന്നു വാങ്ങി വായിച്ചിട്ട് തന്നെ .

  ReplyDelete
 15. വളരെ ശക്തം ഈ വരികൾ കീയക്കുട്ടി. ഒരുപാടു ഇഷ്ട്ടപ്പെട്ടു . മീരയുടെ ആരാച്ചാർ വായിച്ചിട്ടില്ല .
  എത്രയും പെട്ടെന്ന് അതൊന്നു വായിക്കാൻ തോന്നുന്നു ഇത് വായിച്ചപ്പോൾ .
  ( കുറച്ചു ദിവസം മുന്നേ ഒരു കമന്റ് ഇട്ടിരുന്നു ചിലപ്പോള സ്പാമിൽ കാണും )

  ReplyDelete
  Replies
  1. വായിക്കണം നീലിമ ..
   കണ്ടില്ലാട്ടോ മുൻപേ ഇട്ട കമന്റ്‌ ..നോക്കാമെ.

   സുഖമല്ലേ?
   മഴ കൂടെയില്ലേ ?

   Delete
 16. വെട്ടുന്നെങ്കില്‍ അടിവേരുതോണ്ടി വെട്ടണം
  ശപിക്കുന്നെങ്കില്‍ അറംപറ്റുംപോലെ ശപിക്കണം
  അല്ലാത്തതെല്ലാം മുങ്ങിത്താഴുന്നവനെ കച്ചിത്തുരുമ്പുകാട്ടി മോഹിപ്പിക്കുന്നതുപോലെയാ

  ആശംസകള്‍ കീയാ

  ReplyDelete
 17. അപ്പൊ ഇത് പോരാന്ന .... അയ്യോ..

  എന്തായാലും എനിക്കിഷ്ടായി ഗോപന്റെ ഫിലോസഫി ... !!

  ReplyDelete

 18. കീയകുട്ടി....
  എന്തെഴുതിയാലും തികയില്ല ഈ കവിതയെ പുകഴ്ത്താൻ.
  അത്ര ഗംഭീരമായി മെരുക്കി എഴുതിയിരിക്കുവല്ലേ...
  തീഷ്ണമായ ചില ചിന്തകൾ
  മനസിന്റെ ഭിത്തി പൊട്ടിച്ചു
  പുറത്ത് ചാടുമ്പോൾ
  കിട്ടുന്ന ഒരു നിർവൃതി നീ ഇപ്പോൾ അനുഭവിക്കുന്നുണ്ടാകും അല്ലെ...
  ചില കഥാപാത്രങ്ങൾ അങ്ങനെയാണ്...
  നമ്മളെ കഴുത്തിൽ കുരുക്കിട്ടു വരിച്ചു മുറുക്കി കൊണ്ടിരിക്കും.

  ReplyDelete
  Replies
  1. പ്രിയ കണ്മഷി ...ഒന്നും പറയുന്നില്ല.... ഒരുപാട് നന്ദി, ഏതവസ്ഥയിലും കൂടെയുള്ള സൌഹൃദത്തിന് !

   Delete
 19. കീക്കു ....
  ആരാച്ചാർ ഞാൻ വായിച്ചിട്ടില്ല
  ഈ വരികൾ കുറെ തവണ വായിച്ചു -
  എന്തോ ഒരു തരം അസ്വസ്ഥത പരത്തുന്ന വശ്യതയുണ്ട് ഈ വരികള്ക്ക് .

  ആരാച്ചാര് വായിക്കണം എനിക്ക്.. :( :( :(
  വായിച്ചിട്ട് ബാക്കി പറയാം ട്ടോ..

  ReplyDelete
 20. അവനിക്കുട്ടി ....

  കാണാറെ ഇല്ല നമ്മൾ ഇപ്പോൾ.... ഒന്നിനുമല്ലാത്ത ..എവിടെയുമെത്താത്ത വെറും ഓട്ടക്കാർ ..!

  ഒരു പാട് സ്നേഹോം ഇഷ്ടോം പ്രിയേ

  ReplyDelete
 21. ആരാച്ചാർ വായിച്ചിട്ടില്ല ..വരികളിലെ തീ അറിയുന്നു ..ആശംസകൾ .

  ReplyDelete

 22. ശക്തമായ ഭാഷ ….നല്ല കവിത …
  ആരാച്ചാർ വായിച്ചിട്ടില്ല …..വായിക്കണം
  ആശംസകൾ !!!!

  ReplyDelete
 23. ആരാച്ചാർ വായിച്ചിട്ടില്ല.
  ഏതു അര്ത്ഥത്തിൽ എഴുതിയോ അതേ അര്ത്ഥത്തിൽ വായിക്കുന്ന ആളുടെ മനസ്സില് അതിലെ കഥാപാത്രങ്ങൾ കൂടുകൂട്ടും. ഇവിടെ അങ്ങിനെ സംഭവിച്ചു എന്ന് മനസ്സിലാകുന്നു. ആ കഥാപാത്രങ്ങൾ അതേ ശക്തിയോടെ വായനക്കാരിയുടെ കൈ ചലിപ്പിച്ചു - കുത്തിക്കുറിക്കാൻ! ആശംസകൾ.

  ReplyDelete
  Replies
  1. ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് !

   Delete
 24. vakkukalude artham manasilakkiyengilum varikalude athmavine ariyanulla padavam illathadil enikku ghedamundu endayalum thangal oru valiya ezhuthu kari aanu

  ReplyDelete
 25. മീരയുടെ കഥകൾ വായിക്കുന്നു...

  ReplyDelete