കഥകൾ

Saturday, June 22, 2013


കത്തിതീരുന്ന ജീവിതമോ ഉരുകി ഒലിച്ചുപോയ സ്വപ്നങ്ങളോ , മരണമധുരമോ  അല്ല, എന്റെ  നിസ്സാരത ...അപ്രധാനത... അതാണെന്നെ ഈ ജന്മദിനവും ഓർമ്മപ്പെടുത്തുന്നത് !

നന്ദി ചൊല്ലാനുണ്ട് എന്നെ ജീവിപ്പിക്കുന്ന ഏറെപ്പെരോട് ..

ആദ്യം പറയേണ്ടത് ഒന്നും പകരം വയ്ക്കാൻ ഇല്ലാത്ത എന്റെ കുഞ്ഞുണ്ടികളുടെ  സ്നേഹത്തിന്, എന്റെ എല്ലാ കുറവുകളെയും സ്നേഹിക്കുന്നതിന്, ലോക സുന്ദരിപ്പട്ടം എപ്പോഴും അണിയിക്കുന്നതിന്,  നെറ്റിയിലും കണ്കളിലും പരതി  എന്റെ സൌഖ്യം ഉറപ്പിക്കുന്നതിന്, പാട്ടുപാടി തഴുകി ഉറക്കുന്നതിന്, ഇടയ്ക്കിടെ നല്ല ഭേഷായി  ചീത്ത പറയുന്നതിന്, അകവും പുറവും ഉമ്മകൾ കൊണ്ട് നിറയ്ക്കുന്നതിന് !

പിന്നെ മോനായി വന്ന്  ഏട്ടനായി ഭരിച്ച് .. ആത്മമിത്രമായി വളർന്ന  എന്റെ കുട്ടനും , തഴുകിതലോടി കൂടെ നില്ക്കുന്ന അമ്മയ്ക്കും അച്ഛനും!

കുട്ടനും അച്ഛനും അമ്മയ്ക്കുമൊപ്പം ചേര്ത്തു വയ്ക്കാൻ പാകത്തിൽ എന്നിൽ ചേർന്ന എന്റെ ചില ബന്ധങ്ങൾക്ക് ..
കെട്ടിപ്പിടിച്ചു ചുണ്ടുമ്മ തരുന്ന, മക്കളോടൊപ്പം എന്നെയും കൂട്ടുന്ന, എനിക്ക് വേണ്ടി ആരോടും കലഹിക്കുന്ന നിനക്ക് !
ഇകി  ചിരിച്ചു കാണാൻ ആഗ്രഹിക്കുന്ന നിനക്ക് !
മുത്തെ വിളിയിൽ ഖൽബിൽ എന്നെ കാക്കുന്ന നിനക്ക് ...!
കീയു വിളിയിൽ എന്നെ തളിർപ്പിക്കുന്ന, ഒരിക്കലും കാണാതെ എന്നാൽ എന്നും കൂടെയുള്ള നിനക്ക് ...!

ജീവിതത്തിനും സർക്യുടിനും ഇടയിൽ താളം പിഴയ്ക്കുമ്പോൾ ആശ്വാസമാകുന്ന എന്റെ രണ്ട് ഓഫീസ് സൗഹൃദങ്ങൾക്ക് !

എന്നെ കീറിമുറിച്ചു, ചിന്തകൾ നഷ്ടങ്ങൾ  മോഹങ്ങൾ  എല്ലാം പുറത്തേക്കു വാരി  വലിച്ചെറിയുമ്പോൾ വായിച്ച്  കൂടെ ചേർന്ന കാണാതാവുമ്പോൾ "ആൾ എവിടെ" എന്ന്  അന്വേഷിക്കുന്ന എന്റെ പ്രിയ സ്നേഹിതർക്ക്‌ .. !

അവസാനമെങ്കിലും, ഒരു നന്ദി  എല്ലാം മറക്കുന്ന, ചിലപാട്ടുകൾ കേൾക്കുമ്പോൾ കണ്ണുനിറയുന്ന, അടച്ചു  പൂട്ടിയ ഫോൾടറുകളിൽ  മനസ്സറിയാതെ തലോടുന്ന ഹൃദയമേ നിനക്ക്...
വഴുതിയെക്കാവുന്ന ഒരുപാട് നിമിഷങ്ങളിൽ സ്വപ്‌നങ്ങൾ തന്നതിന് ...!
ഈഴപിന്നിയ  സ്വപനങ്ങൾ കീറി എറിഞ്ഞതിന്...!
വീണ്ടും മുളയ്ക്കാൻ പാകത്തിൽ പതം വരുത്തിയതിന് ... !

ഒരുപാട് നന്ദി...
ഓർമകളിൽ ചിരിക്കാനും തേങ്ങാനും കഴിയുന്ന ഒരു ഞാൻ അവശേഷിക്കുന്നു എന്നോർമിപ്പിക്കുന്നതിന് ..!
എന്നിൽ ഇപ്പോഴും ഒരല്പം ഞാൻ അവശേഷിച്ചിരിക്കുന്നു  എന്നാവർത്തിക്കുന്നതിന്...!
ലാഭനഷ്ടങ്ങളുടെ തുലാസിന് മുന്നിൽ  ഇപ്പോഴും അടിപതറുന്നതിന് ...!
പിറന്നിട്ടെയില്ല എന്ന് വിശ്വസിപ്പിക്കുമ്പോൾ, നുണച്ചി എന്ന് പറഞ്ഞു തെളിവ് നിരത്തുന്നതിന് ...!
ഓർമ്മകളെ  അടിച്ചുകൂട്ടി തീയിടുന്ന യുക്തിയുടെ മുന ഒടിക്കുന്നതിന് ...!
എന്നെ ഇങ്ങനെ ചിരിക്കാൻ പരിശീലിപ്പിക്കുന്നതിന് ...! നന്ദി.... നന്ദി മാത്രം!!!


ഒരു വർഷത്തിനപ്പുറം  ഈ അവസരം വരുമോ എന്നറിവില്ലത്തതിനാൽ .... എന്നെ സഹിക്കുന്ന ഓരോരുത്തർക്കും നന്ദി !!
35 comments:

 1. മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!!

  ReplyDelete
 2. ''നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ...." ഇതല്ലേ സത്യത്തിൽ ഉദ്ദേശിച്ചത് ?

  ReplyDelete
  Replies
  1. അല്ല .."..എന്റെ വഴിയിലെ തണലിനും നന്ദി...
   മിഴി ചുവപ്പിച്ച സൂര്യനും ...നന്ദി "

   http://www.youtube.com/watch?v=mhUuyzMntQ8

   Delete
 3. ഒരു ജന്മദിനത്തിനു ഇത്രയതികം നന്ദിയോ.... :)

  ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍..

  ReplyDelete
  Replies
  1. ഈ ജന്മം എന്റെ നേടിയെടുക്കൽ അല്ല മറിച്ച് മറ്റുള്ളവരുടെ ദയയും കരുണയും അല്ലെ..
   എന്റെ ജന്മദിനം എന്നത് അപ്രധാനവും മറക്കപ്പെടാവുന്നതും തന്നെയാണ്...പക്ഷെ ഞാൻ മറന്നു കൂടാ കടപ്പാടുകൾ നന്ദിയിലൂടെങ്കിലും അറിയിക്കാൻ ..അത് കൊണ്ട് മാത്രം !!!

   Delete
 4. കീയേ ... ജന്മദിനം ആശംസിക്കുംപോൾ രാവിലെതന്നെ വേണം ല്ലേ.... ചൂടോടെ പറയാൻ വിട്ടുപോയ ക്ഷമാപണത്തോടെ ... ഒരായിരം ജന്മദിനാശംസകൾ .. ഒരു നൂറുകൊല്ലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
  (എന്റെ ജന്മദിനവും ജൂണിൽ തന്നെ ആയിരുന്നു.!!!)

  ReplyDelete
  Replies
  1. അപ്പൊ ക്ഷമാപണത്തോടെ ആശംസകൾ പകരം കൈമാറുന്നു.
   നന്ദി സ്നേഹം !

   Delete
 5. കീയക്കുട്ട്യേ ..............
  ഞാൻ ദേ ഇപ്പഴാ പോസ്റ്റ്‌ കണ്ടേട്ടോ.
  ന്റെ വിചാരം ജൂണ്‍ ഓർ ജൂലൈ ഏഴാന്തി ആണ് നിന്റെ ജന്മദിനംന്നാണ്.
  ആ........അത് പോട്ടെ.
  തൽക്കാലം "സ്നേഹം മാത്രം മണക്കണ ജന്മദിനആശംസേടെ കൊറേ പൂക്കൾ :)
  ഇത് പിടിച്ചോട്ടോ ചൂടോടെ.....!!!!!!!

  (അല്ല ,അപ്പൊ ഈ ഏഴാന്തി ദിവസം ആര്ടെ പിറന്നാളാ?????)

  ReplyDelete
  Replies
  1. എന്നാപിന്നെ ജൂലൈ 7 ന് ഒന്നൂടി ആഘോഷിക്കാം ...ഇത്തവണത്തെ പോലെ ആക്കണ്ട ..സമ്മാനം അയച്ചോട്ടോ ..പാത്തൂസ് :)

   Delete
 6. പിറന്നാള്‍ ആശംസകള്‍ ,എപ്പോഴും തിരിഞ്ഞു നോട്ടങ്ങള്‍ നല്ലതാണ് .

  ReplyDelete
  Replies
  1. തിരിഞ്ഞു നോക്കാറുണ്ട് അടി പതറാറില്ല (കഴിഞ്ഞതിനെ ഓർത്ത് )
   നന്ദി !

   Delete
 7. ഈ ജന്മദിനാന്ത്യ വേളയില്‍ നിന്നോടോതുവാന്‍
  ഇത്രമാത്രം കീ ഒരു നൂറിഷ്ടം, ഒരായിരം നന്മകള്‍ .....
  നിന്‍റെ നിസ്സാരത, നിന്‍റെ അപ്രധാനത
  അതാണ്‌ നിന്നെ നീയായി നിര്‍ത്തുന്നതെങ്കില്‍
  ആ നിസ്സാരതയും പ്രാധാന്യമില്ലായ്മയും
  തന്നെയാണ് നിന്‍റെ ആത്മാവ്....
  നിന്നേ സ്നേഹിക്കുന്നവരുടെയും...
  ഹൃദയപൂര്‍വ്വം കീയക്കുട്ടിക്ക് ഒരിക്കല്‍ കൂടി നേരട്ടെ
  നിമിഷങ്ങള്‍ മനോഹരമാകുന്ന വരും കാലം..

  വര്‍ഷാന്തരങ്ങള്‍ക്കപ്പുറമീ വല്യേച്ചി
  വല്യമ്മൂമ്മയായി മാറുമ്പോഴീ
  വല്യേട്ടന്‍ കാണുമോ ആശംസയറിയിക്കാന്‍ .. ;) :P

  ReplyDelete
  Replies
  1. വല്യേകുഞ്ഞേട്ടൻ കുഞ്ഞൂട്ടി പരാധീനനായി വരണേട്ടോ...
   നിന്റെ ആശംസകളും വരികളും ഈറനാക്കുന്നുണ്ട് ഹൃദയത്തെ ...
   ഒരുപാടിഷ്ടത്തോടെ കീ

   Delete
 8. കവിതയിലൂടെ നിന്നെ വായിക്കുമ്പോൾ ഞാൻ പരാജയപ്പെടാറുണ്ട് .
  പക്ഷെ ഇവിടെ പങ്കുവെച്ച ജന്മദിന ചിന്തകൾ നന്നായി . മനസ്സിനെ പകർത്തിയ ചിന്തകളിൽ ആത്മാർത്ഥത കാണുന്നു നിഖീ .
  വൈകി എങ്കിലും എന്റെയും സ്നേഹാശംസകൾ

  ReplyDelete
  Replies
  1. മൻസു ... വാരി വലിച്ചിടുന്ന വരികളിലവിടിവിടെ ആയി ചിതറിക്കിടക്കുന്നു ഈ ഞാൻ
   ജിഗ്സോപസിൽ അടുക്കുന്ന പോലെ കൃത്യമായി അടുക്കിയലെ കാണു എന്ന് മാത്രം ..അത് പലപ്പോഴും എന്നെക്കൊണ്ട് പോലും സാധിക്കില്ല !

   ഈ വാക്കുകൾ കുറിക്കുമ്പോൾ മന്സുവും ഉണ്ടായിരുന്നു ...
   ഒരുപാട് നന്ദി... സ്നേഹവും !

   Delete
 9. എന്റെ പ്രിയ കൂട്ടുകാരീ ഹാപ്പി അല്ല ബർത്ത്ഡേ....
  ഭൂമിയിലെ നമ്മുടെ ജീവന്‍റെ തുടിപ്പ് നിലയ്ക്കുന്ന ദിനം എണ്ണപെട്ടതിന്‍റെ ഒരു ദിവസം കൂടി സമാഗതമായിരിക്കുന്നു. എന്ന ഓർമ പ്പെടുത്തൽ മാത്രം.എനി എത്ര നാള്‍ എനി എത്ര നാള്‍ എനി എത്ര നാള്‍... അറിയായ്കയല്ല നിമിഷ നേരം കൊണ്ട് തീര്‍ന്നു പോകാവുന്ന ഒന്നാണ് നമ്മുടെ ജീവന്‍ എന്ന്....
  "ജീവന്‍റെ അകലം ഭൂമി വിടുന്ന സമയത്തിന് വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍"
  പറയൂ കൂട്ടുകാരി മറ്റുള്ളവരെ പോലെ സ്നേഹാശംസകൾ നൽകണോ അതോ നഷ്ടപ്പെടുന്നതിന്റെ വേദനക്ക് ദൈർക്യം കുറയ്ക്കാൻ ഉടയ തമ്പുരാനോട്‌ പ്രാർത്ഥിക്കണമോ ?....
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
  www.hrdyam.blogspot.com
  pls fb id

  ReplyDelete
  Replies
  1. ഒരു പാട് നന്ദി ഷംസു !
   https://www.facebook.com/nikhi.maryvijay

   Delete
 10. ഹൃദയംകൊണ്ട് തൊട്ടൊരു സ്നേഹാശംസ
  സ്നേഹത്തിന്റെ തേന്‍തുള്ളി നുണഞ്ഞ് ഒരു പൂമ്പാറ്റയായി വര്‍ണങ്ങള്‍ വിടര്‍ത്തി പാറട്ടെ ഒരുപാട് കാലം :)  ReplyDelete
  Replies
  1. ഗോപാ ആദ്യം കണ്ടിട്ട് ..മറ്റുള്ളോരോട് പറഞ്ഞതല്ലാതെ ആശംസിചില്ലല്ലോ കൂട്ടില്ല.
   പിന്നെ ആശംസ എനിക്കിഷ്ടായി....അമേൻ :)

   Delete
 11. "പിറന്നാളുകൾ ഓരോന്നും നാഴികകല്ലുകൾ അല്ലയോ."..പണ്ട് പഠിച്ച കവിത ആണ്..ഇത് വായിച്ചപ്പോൾ ഓര്മ വന്നു..വൈകി ആണെങ്കിലും ആശംസകൾ, ആയുരാരോഗ്യ സൌഖ്യത്തോടെ നീണ്ട കാലം ഇങ്ങനെ എഴുതിയും കഥ പറഞ്ഞും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ !!!

  ReplyDelete
  Replies
  1. അയ്യോ വിട്ടുപോയിരുന്നോ മറുപടി ഇടാൻ
   sorrytto ...

   നന്ദി ചേച്ചി :)

   Delete
 12. പിറന്നനാളായിരുന്നു എന്ന് എനിക്ക് പോസ്റ്റ്‌ വായിച്ചിട്ട് മനസ്സിലായില്ല, അജിത്‌ ഭായിയുടെ വിഷ് കണ്ടപ്പോഴ കത്തിയത് ഉള്ള കാര്യം പറയാല്ലോ അത്ര ഭംഗി ആയി ആ പോസ്റ്റ്‌ വായിച്ചതിന്റെ പ്രായശ്ചിത്തം ആയി പിറന്നാൾ കുട്ടിയുടെ കുറച്ചു പഴയ പോസ്റ്റ്‌ വായിച്ചു
  ഇപ്പൊ ആശംസയായി തരാൻ അത് വായിച്ചപ്പോൾ കൂടിയ ചെറിയ ഒരു ഹൃദയമിടിപ്പുണ്ട് ദീർഖായുസ്സായിട്ടിരിക്കട്ടെ ആഗ്രഹം ഉള്ളിടത്തോളം ആരോഗ്യത്തോടെ

  ReplyDelete
  Replies
  1. അത്ര ഭംഗിയായി വായിച്ചു എന്നല്ല , എഴുതി എന്ന് പറയു...;P
   ആ ഹൃദയം നോർമൽ ആയി മിടിക്കുന്നു എന്ന് വിശ്വസിക്കട്ടെ !!

   നന്ദി ആദ്യ വരവിന്

   Delete
 13. ഉത്രാടം ആണോ നക്ഷത്രം??
  ജൂലൈ ഏഴു ബര്‍ത്ത് ഡേ?
  രണ്ടും എന്നെ ഞെട്ടിക്കും!

  എന്തായാലും, ആശംസകള്‍.!!

  ഇനിയും നന്ദി പ്രകാശിപ്പിക്കാന്‍ വാക്കുകളും വരികളും നിറയെ ഉണ്ടാകട്ടെ... വര്‍ഷങ്ങളോളം...!

  ReplyDelete
 14. രണ്ടും അല്ല ..അതോണ്ട് ഞെട്ടണ്ടാട്ടോ..;P

  പിന്നെ ആശംസ സ്വീകരിച്ചു..ഒരുപാട് സന്തോഷം !!

  ReplyDelete
 15. കീക്കു കാൻസർ ആണോ ? :)
  ഞാനും അതെ
  belated wishes

  ReplyDelete
  Replies
  1. മറ്റു പലതിലുമെന്ന പോലെ ഇതിലും ഒരു സാമ്യം അല്ലെ അവ്നിക്കുട്ട്ട്യെ...
   ഒരു പാട് സന്തോഷം മോളെ

   Delete
 16. aaru ne bhadreee thaapasyaa kanyeee ashramam edennu cholluuu........... ne ashippadendennnuu cholluuu.....

  ReplyDelete
  Replies
  1. chakshu shravan galastamam darduram bhakshanathinapekshikkum polee.... pandar peru vazhi ambalam thannile thandaray koodi viyogam varum pole... nadya ozhugunna kashtangal poleyum endelum anel shremikkumm

   Delete
  2. അതെ ഏതു നരകത്തിലായാലും ..ഒരുമിച്ചു. എന്ന ഒരു വാക്ക്... അതുമാത്രം...
   അതുമാത്രം മതിയെന്റെ പാറ്വെ ;P;D

   Delete