കഥകൾ

Monday, May 20, 2013

ഞങ്ങളെ മടങ്ങാൻ അനുവദിക്കുക !തിരിച്ചു പോകാൻ അനുവദിക്കുക....
വെറും സ്തനോപസ്ഥം മാത്രമെന്ന് തിരിച്ചറിഞ്ഞില്ലേ ?
ഇനി ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

വെച്ച് വിളമ്പാൻ, കാമം ശമിപ്പിക്കാൻ മാത്രമായോരുക്കിയ
ശരീരത്തിൽ നിന്ന്  സ്ത്രീത്വത്തെ മോചിപ്പിക്കാൻ
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

നിങ്ങളുടെ മൃഗീയ രതിതൻ പട്ടടയിൽ ഒടുങ്ങാൻ വിധിക്കപ്പെട്ട 
പെണ്‍കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കാൻ
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

ശരീരം ദ്രവിച്ച്, ചിന്തകൾ ഊളൻ കുത്തിപ്പൊടിഞ്ഞ്,
അമ്മയുടെ ഗർഭപാത്രവും ചുമന്ന്
ചണ്‌ഡവാതത്തിൽ അനാധിയാം ഇരുളിലേക്ക്
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

"സ്ത്രീയിൽ നിന്ന് ശരീരത്തിലേക്ക് ലോപിച്ച ഈ വിധി
മറ്റൊരു ധ്രുവ തിരിച്ചിലിൽ നിങ്ങൾക്ക് വരാതിരിക്കട്ടെ"
എന്ന ആശംസ കൈമാറി ..
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ... !!!

35 comments:

 1. ഞാനും , അവനുമടങ്ങുന്ന മനസ്സിലേക്ക് ഒരു ചൂണ്ടലാണീ വരികള്‍ ..
  ഇന്നും എത്ര പുരോമനം പറഞ്ഞാലും " അവള്‍ "
  വെറും കുടുംബിനി മാത്രമാകുവാന്‍ നാമൊക്കെ മനസ്സ്
  കൊണ്ട് ആഗ്രഹിക്കുന്നുണ്ട് , ഒപ്പം നടക്കാന്‍ പാകത്തില്‍
  അവളേ കരം പിടിച്ച് ചേര്‍ക്കാന്‍ , മനസ്സനുവദിക്കാത്ത പൊലെ ..
  അവളുടെ വിചാരങ്ങള്‍ , അവളുടെ സങ്കല്പ്പങ്ങള്‍ക്ക് വിലങ്ങിട്ട്
  നിര്‍ത്തുവാന്‍ പുരുഷനെന്ന ശക്തി അവള്‍ക്ക് മേലേ അധികാരം
  എടുക്കുന്നുണ്ട് , കുറെയോക്കെ മാറ്റങ്ങള്‍ ഇന്നുണ്ടേലും ...
  കാമം എന്നത് , എതൊരുത്തനും എപ്പൊഴും ആരൊടും തൊന്നാവുന്ന
  ഒന്നായി പുലരുന്നുണ്ട് , അവനിലൂടെ ജനിച്ച് വീഴുന്ന പെണ്മക്കളേ
  വരെ ഭോഗത്തിനായി ഉപയോഗികുമ്പൊള്‍ ആ മനസ്സിന്റെ കാടത്തം
  എവിടെ വരെ എത്തിയെന്നത് നമ്മുക്ക് ഊഹിക്കാവുന്നതെ ഉള്ളു ..
  കീയകുട്ടി , നീ എഴുതി ചേര്‍ത്ത മടക്കമല്ല വേണ്ടത് ,
  ഇനിയുമിനിയും ഒരു പെണ്‍കുഞ്ഞ് ജനിക്കാതിരിക്കുകയല്ല വേണ്ടത്
  ഉണരുകയാണ് , ആണ്‍ വര്‍ഗ്ഗത്തിന്റെ കിരാത ചിന്തകള്‍ക്കെതിരേ ഉണരുക ..
  നീയും ഞാനും ഒന്നെന്ന സത്യത്തില്‍ നിന്നും , സമത്വമെന്ന സത്യത്തിലേക്ക് .
  കൂടെ നല്ല മനസ്സുകള്‍ ഉണ്ടാകും , എല്ലാം ഒരു തൊഴുത്തില്‍ കെട്ടേണ്ടവരാകില്ല
  " എങ്കിലും " ഈ നോവറിയുന്നു , മനസ്സിന്റെ മടിപ്പ് ..
  നിനക്ക് വേണ്ടി പിച്ചി ചീന്താന്‍ , ഇനിയൊരു പെണ്മനസ്സിന് ജന്മം
  നല്‍കാതിരിക്കാന്‍ വേണ്ടി എന്നെ മടങ്ങാന്‍ അനുവദിക്കൂ എന്ന് പറയുന്നടുത്ത്
  വേദനയുടെ തീവ്രതയുണ്ട് , നിസ്സഹായവ്സ്ഥയുണ്ട് ,
  മനസ്സിലാക്കുന്നു ആ വ്യഥയുടെ ആഴവും അതില്‍ നിന്നലയടിക്കുന്ന പലതും ..
  സ്നേഹം ഒരുപാട് ഈ തീവ്രത മുറ്റുന്ന വരികള്‍ക്ക് ..
  കൂടേ ഇനിയെന്നെ കൊണ്ട് കാത്തിരിപ്പിക്കരുതേട്ടൊ :)

  ReplyDelete
  Replies
  1. നല്ല വായനയ്ക്ക് ...നിസ്സഹായതയുടെ അലമുറ മനസേറ്റിയതിനും ..ഒരു പാട് സ്നേഹം

   പിന്നെ അടുത്തത് അങ്ങനെ ആക്കണം എന്ന് ആഗ്രഹം ഉണ്ട് ... നോക്കട്ടെട്ടോ :)

   Delete
 2. സ്ത്രീയിൽ നിന്ന് ശരീരത്തിലേക്ക് ലോപിച്ച ഈ വിധി
  മറ്റൊരു ധ്രുവ തിരിച്ചിലിൽ .......................

  ReplyDelete
 3. വെച്ച് വിളമ്പാനും , കാമം ശമിപ്പിക്കാനും , വെറും ശരീരം മാത്രമായി ഒതുങ്ങാനും ഉള്ളതല്ല സ്ത്രീ എന്ന് ആദ്യം നിങ്ങൾ തന്നെ തീരുമാനിക്കൂ ....; വേറൊന്നും വേണ്ടിവരില്ല സധൈര്യം ജീവിതത്തെ നേരിടൂ :)

  ReplyDelete
 4. സ്ത്രീയുടെ ഉള്ളില്‍ ഇതാണ് എങ്കില്‍ എങ്ങിനെ നിങ്ങള്‍ രക്ഷപെടും

  ReplyDelete
 5. വേഗത്തില്‍ എഴുതുമ്പോള്‍ അക്ഷര തെറ്റ് വരുന്ന പോലെ, കയ്യക്ഷരം മോശമാകുന്ന പോലെ, അത് പോലെ തന്നെയാണ് വികാരവിക്ഷുബ്ദമായി എഴുതുമ്പോള്‍ ആശയം മാത്രം ബാക്കി വെച്ച്, കവിത 'മടങ്ങി'യിരിക്കുന്നത്.

  എനിക്കിഷ്ടപെട്ടില്ല !
  (കീയയുടെ 'എഴുത്തു' ഇഷ്ടപെടുന്ന ആളെന്നതിനാലും, അതിന്‍റെ 'രസമാപിനി' താഴേക്ക്‌ പോകരുത് എന്ന് ആഗ്രഹക്കുന്നതിനാലും ആണ്, ഇത്ര പോലും എഴുതാന്‍ അറിയാത്ത ഞാന്‍ ഇങ്ങനെ പറഞ്ഞത്. എഴുതാന്‍ അറിയില്ലെങ്കിലും ആസ്വദിക്കാന്‍ അറിയാം എന്ന ആത്മവിശ്വാസം..:)- വിമര്‍ശനം ആയി കാണണ്ട. )

  ReplyDelete
  Replies
  1. പാർവണത്തിന്റെ അഭിപ്രായത്തെ ഞാൻ കുറച്ചു കാണുകയെ ഇല്ല ..
   തുറന്ന അഭിപ്രായത്തിനു ഒരുപാട് ഇഷ്ടം പകരം :)

   കവിത 'മടങ്ങി'യിരിക്കുന്നത്...ഇഷ്ടായി ഇത്
   എന്തോ ചെയ്യും ..അങ്ങനെയ തോന്നിയെ.. അതങ്ങ് എഴുതി അത്രന്നെ

   Delete
 6. DEAR കൂട്ടുകാരീ പലപ്പോഴും ഇവിടം വന്നിരുന്ന ഈ കൂട്ടുകാരൻ ഇടക്കെപ്പോഴോ വഴി തെറ്റി അലഞ്ഞു ഒരിക്കൽ പോലും ഒന്നോർക്കാൻ ശ്രമിച്ചിരുന്നുവോ ?അതിനെവിടന്ന് സമയം അല്ലെ പുതിയ മുഖങ്ങളിൽ പഴമ പലപ്പോഴും നമ്മൾ നഷ്ടപ്പെടുത്തുന്നു......തിരികെ ലഭിക്കാത്തവിധം....

  ശരീരം ദ്രവിച്ച്, ചിന്തകൾ ഊളൻ കുത്തിപ്പൊടിഞ്ഞ്,
  അമ്മയുടെ ഗർഭപാത്രവും ചുമന്ന്
  ചണ്‌ഡവാതത്തിൽ അനാധിയാം ഇരുളിലേക്ക്
  ഞങ്ങളെ മടങ്ങാൻ അനുവദിക്കു മടങ്ങാൻ അനുവദിക്കാം പക്ഷെ തിരികെവരാൻ വെമ്പൽ കൊള്ളരുത് പിന്നീട് ഒരിക്കൽ അതിന് കഴിഞ്ഞെന്നു വരില്ല കൂട്ടുകാരിയുടെ വരികളിലെ തീവ്രത അതെന്നെ വല്ലാതെ ഉൾപുളകമണീക്കുന്നു എഴുതൂ വീണ്ടും വീണ്ടും വാക്കുകൾ ഹൃദയം കൊണ്ടെഴുതൂ......
  ഇടക്കെപ്പോഴെങ്കിലും ഒന്നിവിടംവരെ വരണേ www.hrdyam.blogspot.com
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  ReplyDelete
  Replies
  1. ഞാൻ വരാറുണ്ടല്ലോ ഷംസു ...
   നന്ദിയും സ്നേഹവും ഈ ഹൃദയപൂർവ്വമുള്ള വാക്കുകൾക്ക് :)

   Delete
 7. കരുത്തുള്ള എഴുത്ത്.

  ReplyDelete
  Replies
  1. കരുത്തുറ്റ പ്രോത്സാഹനം :)

   Delete
 8. മനസ്സിനേയും ശരീരത്തെയും കൂട്ടിപ്പിടിച്ചേ പുരുഷന് ചുബിക്കാനാകൂ,'ശരീരത്തെമാത്രം ച്ചുംബിക്കുന്നവനേ നീ പുരുഷനല്ല' എന്ന സ്ത്രീയുടെ അലര്‍ച്ചയില്‍ ചൂളാത്ത മനുഷ്യജന്മമുണ്ടോ തിരിച്ചുപോകുകയല്ല കീയാ വേണ്ടത് തിരിച്ചു വരുകയാണ് കണ്ണകിയെപോലെ ഒരലര്‍ച്ചയോടെ.

  ആശംസകള്‍

  ReplyDelete
  Replies
  1. ഗോപാ ഈ കമന്റ്‌ വന്ന അന്ന് മുതൽ ഞാൻ ഇത് വായിക്കും ..എന്തോ വല്ലാതെ ഇഷ്ടായി.
   മനസ്സ് ചേർത്തെന്നെ ചുംബിക്കുന്ന എന്റെ പുരുഷന് സമർപ്പിക്കുന്നു ഇത് .
   ഒരുപാട് സ്നേഹംട്ടോ പകരം .


   Delete
 9. ഇതൊരുതരം ഏറ്റു പറച്ചിലാണ് സ്വന്തം കഴിവില്ലായ്മയുടെ ഏറ്റു പറച്ചില്‍...

  ReplyDelete
  Replies
  1. ആണോ കുമാറെ....ആവാം.
   beauty holds in the eye of the beholder !!

   Delete
  2. "beauty holds in the eye of the beholder" yes ..അതാണ്‌ കീയെക്കൊണ്ട് ഇതു എഴുതിപ്പിച്ചത് :)

   Delete
 10. തീപ്പൊരിയും ചൂടും പറക്കുന്ന വാക്കുകൾ, പക്ഷെ തിരിച്ചുപോക്ക് ഒരു പരാജയമല്ലേ ..

  ReplyDelete
 11. "സ്ത്രീയിൽ നിന്ന് ശരീരത്തിലേക്ക് ലോപിച്ച ഈ വിധി ..

  എഴുത്ത് ശക്തം ... സ്ത്രീയായി നിന്ന് സ്ത്രീകളിലേക്ക് കരുത്ത് പകരുന്നതാവട്ടെ കരുത്തുറ്റ കവിതകള്‍ ...ആശംസകള്‍...

  ReplyDelete
  Replies
  1. നന്ദി ശലീ ..
   കരുത്തുറ്റ കവിതകളുടെ അമരക്കാരന്റെ വരികളെ സ്നേഹപൂര്വ്വം ചേര്ത്തു വയ്ക്കുന്നു !

   Delete
 12. ഇഷ്ട്ടായി ന്നു പറഞ്ഞതിന് ആദ്യമേ നന്ദി അറിയിക്കട്ടെ. ഇത്രേം നല്ല കവിതകൾക്ക് കമന്റ്‌ ഇടാനുള്ള വിവരമൊന്നും ഇല്ലാത്തതു കൊണ്ട് ഒന്നും മിണ്ടാതെ പോകാറാണ് പതിവ് . ഇതും ഇഷ്ട്ടായി .

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം നീലിമ ..ആദ്യ കമന്റ്‌ സ്നേഹപൂര്വ്വം സ്വീകരിച്ചിരിക്കുന്നു :)

   Delete
 13. നന്നായിരിക്കുന്നു..ശക്തമായ വരികളും വാക്കുകളും..

  ReplyDelete
 14. ശൂന്യത യിലേക്ക് ഒഴുകുന്ന അഭ്യർത്ഥന ...ആശംസകൾ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്പീലി

  ReplyDelete
 15. കോവൈല്‍ നിന്നും ആശംസകള്‍

  ReplyDelete
 16. madangenda.
  shakthayaayi thirchu varika....  ReplyDelete
 17. എന്തേ കീ നീയറിയുന്നില്ലേ പെണ്ണിന്‍റെ ശക്തി....
  എന്നിട്ടുമെന്തേ ഒരു മടക്കം....
  ശരീരമല്ല മനസ്സാണ് പ്രധാനം....
  അറിയാം എനിക്കറിയാം, നിന്‍റെ ശക്തി നിനക്കറിയാമെന്നു...
  അല്ലെങ്കില്‍ ആശംസയാണോ താക്കീതാണോ എന്നറിയാത്ത അവസാനത്തെ വരികള്‍ നീ പറയില്ലായിരുന്നു....

  ഇഷ്ടായി... വരികളും, വാക്കുകളും... വാക്കുകളിലെ തീവ്രതയും, രോഷവും, നിസ്സഹായതയും....

  ReplyDelete
 18. നിങ്ങൾ മടങ്ങാൻ അർഹർ തന്നെ
  പക്ഷെ അകപ്പെട്ടു പോയ ജീവിതക്കുരുക്കിൽ
  നിന്നും അത്രവേഗം നിങ്ങൾക്ക് മടങ്ങുവാൻ കഴിയുമോ!
  ഇല്ല. ഇല്ല തന്നെ കാരണം നിങ്ങൾ അവിടെ തളച്ചിടപ്പെട്ടവർ തന്നെ
  ഇനി വിധിയെ പഴിച്ചിട്ട് എന്ത് കാര്യം/ നന്നായിപ്പറഞ്ഞു ആശസകൾ

  ReplyDelete
 19. ഞാന്‍ ഇപ്പോള്‍ എന്താ പറയുക ,എഴുത്ത് ഗംഭീരം

  ReplyDelete