കഥകൾ

Monday, May 13, 2013വേപഥുക്കളെ വെറും അഭിനയമേലങ്കി പുതപ്പിച്ചു
തെരുവിലേക്കാട്ടിയിറക്കിയിരിക്കുന്നു !!

ആവർത്തനങ്ങളാണ് ..വിരലുകൾ പലതാണ് ...
പക്ഷെ ചൂണ്ടപ്പെടുന്നത്‌ എന്നിലേക്ക്‌ മാത്രം !

മരണത്തിനും ഭ്രാന്തിനുമിടയിലുള്ള
ഒരുചാണ്‍ വിടവിലൂടെയാണ് നിപതിച്ചത് ... നിന്നിലേക്ക്‌ !!

ആവേഗങ്ങളുടെ കോളിളക്കങ്ങൾ നഷ്ടപ്പെടുത്തുന്നത്
നമ്മളെയല്ല ....ഭാഗ്യം കെട്ട നമ്മുടെ സ്വത്വത്തെയാണ് !

കൂകിആർത്ത് എറിഞ്ഞുടയ്ക്കപ്പെടുന്നത് ഗ്ലാസ്സോ പാത്രമോ അല്ല
നാം ഓമനിച്ചു നെഞ്ജെറ്റുന്ന നമ്മുടെ പ്രണയത്തെയാണ് !!

ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും ശരീരമല്ല
സമനിലതെറ്റുന്ന മനസ്സാണ്!

ആയതിനാൽ .....
ചായം തുടച്ചു, പായ തെറുത്തു മടങ്ങേണ്ടിയിരിക്കുന്നു
വഴിമറന്ന മടക്കം പരക്കം പായുന്നു, ഈ വഴി ഒന്ന് താണ്ടുവാൻ!!!

17 comments:

 1. ആവര്‍ത്തനങ്ങളുടെ വേവുപഥുക്കളേ
  കെട്ടി നിര്‍ത്തുമ്പൊള്‍ ..
  ഒരായിരം കരള്‍ കുത്തുകളെ വരികളാക്കുമ്പൊള്‍
  നീ, നിന്നെ തന്നെ മറന്ന് , സ്വന്തം സ്വത്വത്തെ മറന്ന്
  അവനില്‍ നിന്നടര്‍ന്ന് വീഴുമ്പൊള്‍ .. അറിയുക ..
  പരസ്പരം അടരാന്‍ കഴിയാത്ത വീഥികളില്‍ വച്ചെവിടെയോ ആണ്
  നാം വേര്‍പെട്ട് പൊകുന്നതെന്ന് .. മനസ്സ് കൊണ്ട് ...!
  മനസ്സ് നഷ്ടമായി തളര്‍ന്ന് വീഴുന്ന പലതിനേയും
  പിന്നീട് ചേര്‍ത്തെടുക്കുമ്പൊള്‍ വടുക്കള്‍ നീറിയേക്കാം ..
  പക്ഷേ , നാം അന്യൊന്യം ഇത്രയേറെ ചേര്‍ന്നു പൊകുകയും
  അവിടെ സ്നേഹം മാത്രം നിറയുകയും , വാക്കുകള്‍ കൂരമ്പുകള്‍
  ആകുകയും ചെയ്യുന്നടുത്ത് , പൊഴിയുമെന്ന് തൊന്നിടത്ത് നിന്ന്
  നാം പുനര്‍ജനിക്കും , പുതുമയുള്ള ഒരു വാക്ക് കൊണ്ട് ..
  അതിലൂടെ വീണ്ടും നീന്തും , പ്രണയ സാഗരത്തിലൂടെ
  നമ്മുടെ തീരം തേടി .. വേവുകള്‍ സുഖദമാണ് പ്രീയദേ ..
  അതു മുന്നിലേ പ്രണയയാത്രക്ക് ജീവനും , കരുതലും പകരും
  നാളെയുടെ ചെറു പൊള്ളലില്‍ വീണു പൊകാതെ കാക്കുവാന്‍
  കാലം നമ്മേ പ്രാപ്തമാക്കുന്ന വേനല്‍ നോവുകളേ ഹൃത്തേറ്റുക ..
  വരികളില്‍ നോവിന്റെ ചോര മണക്കുന്നു കീയകുട്ടി ..
  വളരെ ശക്തമായി തന്നെ .. എങ്കിലും ഒരു പ്രണയം തുളുമ്പുന്ന
  വരികളൊട് താല്പര്യം ഉണ്ട് നിന്റെ വിരല്‍ തുമ്പില്‍ നിന്നും
  ഇഷ്ടത്തൊടെ ...!

  ReplyDelete
  Replies
  1. നാം ഇത്രയേറെ ചേർന്നുപോകുംബോഴുമുള്ള ചില ചോർച്ചകൾ ... നിനക്കും, നമ്മുടെ സ്നേഹത്തിനും മുകളിലായി സ്വയം സ്ഥാപിക്കപ്പെടുംബോഴുള്ള തകര്ന്നു വീഴ്ചകൾ !!!
   ഓരോന്നും പാഠമാകുമ്പോഴും, ഓരോ പരിഭവക്കനലിൽ നിന്നും പ്രണയം ഫിനിക്സ് പക്ഷിയാവുന്നത് കാണുന്നുണ്ട് ഞാൻ അല്ല നമ്മൾ !!

   പ്രിയനേ അറിയുന്നു, ഏതു വേദനയേയും ഊതി ഉറക്കാൻ ... ചൂടാറ്റി മഴപൊഴിക്കാൻ ... നിന്റെ ചേർക്കലുകൾ മാത്രം മതിയെന്ന് !!

   ചോരമണമോ ? റിനി ചോര കുടിക്കാതിരുന്നാൽ മതി ദുഷ്ട നീ !
   ആഗ്രഹം എനിക്കുമതുതന്നെ നിന്നെയും ഉമ്മുവിനെയും പോലെ പ്രണയം പറഞ്ഞു ആളെ മക്കാർ ആക്കണമെന്ന് ... ഞാനേ ആളിത്തിരി Rough n tough ആ അതോണ്ട് അതൊന്നും വരണില്ലാന്നെ :(..
   നന്ദി ആദ്യമേ വന്നതിനും വിശദമായി എന്നെ( ഐ മീൻ വരികളെ ) അറിയുന്നതിനും

   Delete
 2. ആത്മാർഥമായി അഭിപ്രായം എഴുതാൻ ഇവിടെ പറ്റൂല .
  പതിവ് വായിച്ചു നന്നായി എന്ന ചടങ്ങ് കമന്റും പറയുന്നില്ല .
  വായന അടയാളപ്പെടുത്താൻ ഈ :) പോരെ നിഖീ ?

  ReplyDelete
  Replies
  1. പണി FByil തന്നില്ലേ മനസു... Wait for more dear...:@

   അടയാളത്തിന് ചിരിക്കണ്ട .."അടയാളം ബെച്ചിക്കണ്" എന്ന് പറഞ്ഞാല മതി...ഇത് വേറൊരു ദുഷ്ടൻ :/ :്
   എന്നാലും സന്തോഷംണ്ടുട്ടോ മനസു. .. എന്റെ എഴുത്ത് മനസ്സിലാവാഞ്ഞിട്ടും വരണ്ണ്ടല്ലോ നീ മുടങ്ങാതെ ..Thanks ....and i really mean it :)

   Delete
 3. Replies
  1. സന്തോഷം സുഹൃത്തേ ആദ്യ വരവിനും അടയാളത്തിനും !

   Delete
 4. ചൂണ്ടുന്ന വിരലുകളോടൊക്കെ തിരിഞ്ഞ് നിന്ന് ഉത്തരം പറയുന്നു...!!

  ReplyDelete
  Replies
  1. അതിലൊരു വിരളീ അജിയെട്ടന്റെം ;P

   ഇല്ല ഏട്ടാ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മാത്രം ..ചോദ്യചിഹ്ന്നമായി ഈ ഞാൻ !!

   Delete
 5. ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും ശരീരമല്ല
  സമനിലതെറ്റുന്ന മനസ്സാണ്!
  ഈ വരികൾ എനിക്ക് കുറെ ഇഷ്ടം ആയി കേട്ടോ കീയെ..:)

  നടന്നു വന്നത് പോലെ എളുപ്പമാകില്ല മടക്ക യാത്ര ..എങ്കിലും ശുഭാശംസകൾ!!!

  ReplyDelete
  Replies

  1. ഇനി ഒരു മടക്കമില്ല സുമേച്ചി ...ഒടുക്കം വരെ ...ഇവിടെത്തന്നെ !!
   വേനൽ മഴ ആശ്വാസം തന്നെ ;P

   Delete
 6. വായിച്ച് നിന്റെ ഭാഷ എനിക്ക് ഒരു കൊറച്ചൊക്കെ മനസിലാവാൻ തുടങ്ങിയെക്കുന്നു കീയു .
  പിന്നെ മുഴോനും മനസിലാക്കി തരാൻ റിനി മഹാരാജ് ആദ്യമേ തന്നെ വന്നു വിസ്തരിക്കുന്നുണ്ടല്ലോ.(കളിയാക്ക്യെതല്ല കാര്യായി പറഞ്ഞതാ.റിനി ടെ കമന്റ്‌ ആണ് നിന്റെ പോസ്റ്റ്‌ പലതും ന്റെ തലേൽക്ക് എത്തിച്ച് തരണത് .)

  ഇഷ്ടപ്പെട്ടു :)
  പിന്നെ ദേ സുമേച്ചി പറഞ്ഞ വരികൾ എനിക്കും ഏറെ ഇഷ്ടായി.

  ReplyDelete
  Replies
  1. റിനിക്കറിയാലോ എന്റെം ഉമ്മുന്റെം ഒക്കെ ഉള്ളം ..അതോണ്ടാ ആ പഹയൻ പറയാതൊളിച്ചതു പോലും വായിക്കണേ...

   ഉമ്മുനുമ്മ :)

   Delete
 7. മരണത്തിനും ഭ്രാന്തിനും ഇടയില്‍ ഒരു ചെറിയ നൂല്‍പ്പാലമുണ്ട് അതിലൂടെ കൈകൊര്‍ത്തുപിടിച്ച് നടന്നാല്‍ അങ്ങുദൂരെ പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്ന ഒരു താഴ്വര കാണാം,തേന്‍ചുരത്തി ശലഭങ്ങളെ കാത്തിരിക്കുന്ന അവര്‍ക്കിടയിലേക്ക് കൈകോര്‍ത്തുപിടിച്ച് വര്‍ണ്ണച്ചിറകുവിരിച്ച് പറക്കാം.മനസ്സിനെ സമനിലതെറ്റാതെ കാക്കാന്‍ താഴ്വരയിലെ മണമുള്ള തണുത്ത കാറ്റ് കൂട്ടിനുണ്ടാകും

  മായാത്ത ചായം തെച്ചരങ്ങിലെത്തിയോര്‍
  കഥതീരുംവരെ ഒരു വേഷമായ് കാത്തിരിപ്പവര്‍

  ആശംസകള്‍ കീയെ ഈ വരികള്‍ക്ക്

  ReplyDelete
  Replies
  1. കൈവിട്ടകന്നു ദൂരെ പോയോർ ...
   ആ നൂല്പാലത്തിൽ എന്നെ തളച്ചവർ ...
   അകമേ കരിവേഷത്തിലും പുറമേ പച്ചച്ചിരി ചിരിച്ചോർ ....

   എല്ലാവരെയും വിട്ടകന്ന് അവനിൽ കരം ചേർത്ത് ... ഗോപൻ ചൂണ്ടിയ താഴ്വാരത്തിലേക്ക് ഞങ്ങൾ നടന്നുപോകുന്നു ...തിരിഞൊട്ട് നോക്കാതെ.. അടക്കം പറച്ചിലുകൾക്ക് കാതു കൊടുക്കാതെ ....

   നന്ദി ..സ്നേഹം ഗോപ ..

   Delete
 8. കവിതകൾ അതിന്റെ വരികൾക്കപ്പുറമുള്ള തലത്തിൽ മനസിലാക്കാൻ ഞാൻ അശക്തനാണ് . എങ്കിലും വരികളിലൂടെ എനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞു

  ReplyDelete
 9. ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും ശരീരമല്ല
  സമനിലതെറ്റുന്ന മനസ്സാണ്!

  പ്രണയം ശരീരത്തോടവരുത് ഹൃദയത്തോട് ആവണം

  തിരക്കുകൾ കൂട്ടുകാരിയെ എഴുത്തിന്റെ ലോകത്ത്‌ നിന്ന് അകറ്റരുത് ഹൃദയ വാക്കുകൾക്ക് തീവ്രത കൊടുക്കാനുള്ള ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ ഒരു ഹൃദയത്തിനുടമായാണ് താങ്കൾ.....

  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
  www.hrdyam.blogspot.com

  ReplyDelete
 10. ചിത്രം വര ആസ്വദിച്ചു. വായിക്കാം മറ്റൊരവസരത്തില്‍ വരാം

  ReplyDelete