കഥകൾ

Monday, April 08, 2013

ചന്ദ്രപത്മം


"ഇനി വിളിക്കരുതെ"ന്നൊറ്റ  വാക്കോതി കരിമേഘവാതിൽ കൊട്ടിയടച്ചതാണവൻ 
"നീ വിളിക്കാതിനി കണ്ണ് തുറക്കില്ലെ" ന്ന് കൂമ്പിവാടിയതാണവൾ 

നിലാവൊളിയിൽ,  പൊയ്കയിൽ  കാത്തു നിന്നിട്ടും ...
അർക്കൻറെ  പുറകിലൊളിച്ച് പ്രണയാഭ പകർന്നിട്ടും...
പരസ്പരം, മനപ്പൂർവ്വം അറിയാതെ അകന്നവർ!

ജന്മസുകൃതമെന്നു പുകഴ്ത്തി ..ഒരുനിമിഷം കൊണ്ട് പ്രണയത്തെ ഒറ്റുകൊടുത്തവർ !!!

29 comments:

 1. ഇപ്പ്രാവശ്യം എനിക്ക് ഇച്ചിരി പിടി കിട്ടി .
  ഞാൻ മനസിലാക്കീതന്ന്യാണോന്ന് ബാക്കീള്ളോരും മനസിലാക്ക്യേ ന്ന് നോക്കട്ടെ എന്നിട്ട് പറയാം ബാക്കി.

  പക്ഷെ നിയ്ക്കെന്തോ അത്രങ്ങട് ഇഷ്ടായില്ല.
  മുഴോനും വീർക്കാത്ത ബലൂണ്‍ പോലെ ഒരു ഭംഗി കുറവ്............

  ReplyDelete
  Replies
  1. ഉമ്മുനു മനസ്സിലായോ??കുട്ടിക്ക് മനസ്സിലായത്‌ തന്നെയാ ശരീട്ടോ

   പിന്നെ മുഴോനും വീര്പ്പിക്കാൻ പറ്റണില്ല ഉമ്മുവെ.... പോട്ടിപ്പോകുമോന്ന പേടി കൊണ്ടാവും.

   ആദ്യം വന്നെന് എന്റെ കുട്ടിക്കൊരുമ്മ

   Delete
 2. കൊള്ളാം കേട്ടോ കീയക്കുട്ടീ.

  മുഴോനും വീർക്കാത്ത ബലൂണ്‍ പോലെ ഒരു ഭംഗി കുറവ്............

  ഒരു കവിതയെപ്പറ്റി ഇങ്ങനെ വിശേഷിപ്പിച്ചത് എന്റെ ജീവിതത്തിലാദ്യമായാണ് കേള്‍ക്കുന്നത്

  ReplyDelete
  Replies
  1. :( ന്താ ചെയ്യാ അജിത്തേട്ടാ എനിക്കിങ്ങനെയൊക്കെ പറയാനേ നിശ്ശള്ളൂ .
   കീയക്കുട്ട്യോട് ആയോണ്ട് പിന്നെ കൊഴപ്പല്ല്യ .
   അല്ലെ കീയു??????

   Delete
  2. ന്റെ അജിത്തേട്ടാ , ഞാന്‍ ചിരിച്ചേട്ടൊ .........
   സത്യമായും ഞാനും ആദ്യമായി കേള്‍ക്കുകയാ ,,
   പിന്നേ ഉമയാണ് പറഞ്ഞത് കൊണ്ട് ,
   പ്രശ്നമില്ല , ഇതൊക്കെ പ്രതീക്ഷിക്കാം :) :)

   Delete
  3. അജിത്തേട്ടാ ..... :)

   എന്റെ ഉമ്മുന്റെ കയ്യിലങ്ങനെ എന്തെല്ലാം നമ്പരുകൾ ഉണ്ടെന്നോ ..
   ഞാനും ആസ്വദിച്ചു ആ ഉപമ :)

   Delete
  4. ഒരു കൊഴപ്പോല്ല്യന്റെ ഉമ്മുവേ

   Delete
  5. അതെ റിനി .. ഇതും ഇതിനപ്പുറോം ... :)

   Delete
 3. "ഒരു നിമിഷം കൊണ്ട് പ്രണയത്തെ ഒറ്റുകൊടുത്തവര്‍ !!!"

  എല്ലാമുണ്ടിതില്‍ ; പറയുവാന്‍ ഇനിയേറെ ഒന്നുമില്ലെനിക്ക്...
  ജന്മസുകൃതമെന്നോതിയില്ലെന്നതൊഴിച്ചാല്‍ ഈ ഒറ്റുകൊടുപ്പ് എന്നിലുമവളിലുമുറങ്ങുന്ന സത്യം... അനിവാര്യതയുടെ അവശേഷിപ്പുകള്‍ ...!

  നന്നായിട്ടുണ്ട് കീ...

  ReplyDelete
  Replies
  1. ഞാൻ വിയോജിക്കുന്നു നിത്യാ ... അനിവാര്യമായിരുന്നില്ല.
   നിങ്ങൾ സ്നേഹം ആയിരുന്നെങ്കിൽ .. സമൂഹനീതി ... നീതിയെ ആയിരുന്നില്ല

   തെറ്റു തന്നെയാണ് നമ്മൾ ചെയ്തത് ... ചെയ്യുന്നത് ..

   നീ ... നിനക്ക് മാത്രേ ഇതിഷ്ടായുള്ളൂട്ടോ ;P

   Delete
  2. കീ, ചതുരംഗപലകയില്‍ കാലം കൊത്തിവച്ചത് കാലാളുകളെയും തേരാളികളേയും നഷ്ടപ്പെട്ട രാജാവിനെയായിരുന്നു... രാജ്യം തിരിച്ചു പിടിക്കാന്‍ മനസ്സ് ഉപേക്ഷിക്കേണ്ടി വന്നത് രാജധര്‍മ്മമാവാം..., ചെയ്യുന്ന തെറ്റുകള്‍ക്കിടയില്‍ ആ ശരികള്‍ മാത്രമായിരുന്നു ലക്‌ഷ്യം... നീതി... ചിലരോട് പുലര്‍ത്തിയ നീതി, സ്വയം അനീതിയായ് മാറുകയായിരുന്നു....

   അതെ കീ തെറ്റുകള്‍ തന്നെയാണ് നമ്മള്‍ ചെയ്യുന്നത്... സ്നേഹത്തില്‍ ത്യാഗം പാടില്ല എന്നറിയാതെ പോയത് നമ്മുടെ തെറ്റ് തന്നെ....

   എനിക്കെല്ലാം ഇഷ്ടമാണല്ലോ കീ... അല്ലേല്‍ ആര്‍ക്കാ കീ ഇഷ്ടമാല്ലാത്തെ... എല്ലാര്‍ക്കും ഇഷ്ടം തന്നെ...

   മുഴോനും വീര്‍ക്കാത്ത ബലൂണാണ് ഉമ്മൂസ്സെ കുട്ടികള്‍ക്ക് നല്ലത്... ഇല്ലേല്‍ വേഗത്തില്‍ പൊട്ടിപ്പോകും...:)പിന്നെ കരച്ചിലാകും... :)

   Delete
 4. വിധിയെന്ന ഓമനപേരിട്ട് വിളിക്കാം ... വെറുതെ ...!
  കാത്തിരിപ്പ് ഒരൊ വശത്തിന്റെയും മനസ്സാണ് ...
  അന്യൊന്യം അതിന്റെ മിടിപ്പറിയുന്നില്ല , എങ്കില്‍
  ചികഞ്ഞ് പൊകേണ്ട കാര്യമില്ല ......... ഒരു ഓമനപേരില്‍ തന്നെ
  കുഴിച്ച് മൂടാം .. ഇന്നലെയുടെ ഇന്നിന്റെ പ്രണയാംശങ്ങളെല്ലാം ..!
  ജന്മസുകൃതമെന്ന പദത്തിനോട് മതിപ്പ് പൊരാ കീയകുട്ടീ ..
  അതവിടെ വേണമായിരുന്നോ എന്നറിയില്ല .....?
  ഒരൊ മനസ്സ് അവരുടെ വരുതികളിലാണ്, അതിലൂടെ മാത്രമേ
  വരകളും വഴികളുമുണ്ടാകൂ ............ എങ്കിലും പക്ഷേ
  ശക്തി പൊരാന്നേ ഞാന്‍ പറയൂ കേട്ടൊ , ഉള്ളത്തില്‍ തൊട്ടില്ലാന്നും .....

  ReplyDelete
  Replies
  1. അങ്ങനെ ഒരു ഓമനപ്പേരിലും തള യ്ക്കില്ല ഞാൻ നമ്മുടെ മാത്രം തെറ്റിനെ .
   എനിക്കുനേരെ കൊട്ടിയടച്ച വാതിലുകൾ.. .. അത് തുറക്കുക തന്നെ ചെയ്യും ... നമ്മൾ സ്നേഹം ആയിരുന്നെങ്കിൽ !!! ആ പദത്തിനോട് പ്രത്യേക മമതയില്ല എനിക്കും... പക്ഷെ അവളുടെ മനസ്സങ്ങനെയാണ് എന്നോട് പറഞ്ഞത്.
   പരസ്പരം മിടിപ്പറിഞ്ഞും , സ്വയം തദുക്കുന്നവർ.. കാലം ഒരിക്കലും മാപ്പ് നല്കാതിരിക്കട്ടെ !!!

   ശക്തി എന്നെ ക്ഷയിച്ചതാനെന്റെ, ഉള്ളിൽ തൊടാനും കഴിവില്ലാതായിരിക്കുന്നു.
   അല്ലെങ്കിലും ഞാൻ അങ്ങനെ ആയിരുന്നു എന്നും... ഉള്ളിലെ വികാരങ്ങൾ ഒരിക്കലും വാക്കിലോ പ്രവൃത്തി യിലോ തുളുമ്പാത്തവൾ ... !

   പ്രകടമാക്കാനാവതവളുടെ സ്നേഹവും നന്ദിയും പകരം !!

   Delete
  2. ഉള്ളിലെ വികാരങ്ങള്‍ വാക്കിലോ പ്രവൃത്തിയിലോ വന്നില്ലെങ്കിലും ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തെ തിരിച്ചറിയുമ്പോള്‍ അല്ലെ യഥാര്‍ത്ഥ സ്നേഹം ഉണ്ടാകുന്നെ...;)

   Delete
 5. പലതിനും വേണ്ടി പ്രണയത്തെ ഒറ്റുകൊടുക്കുന്നവര്‍ ആണ് അധികവും..സാഹചര്യം, സമ്മര്‍ദം അതിനെ അതിജീവിക്കാന്‍ പ്രണയത്തിനു കഴിവില്ലാതായിരിക്കുന്നു..എന്താപ്പോ ചെയ്യാ കീയെ?

  ReplyDelete
  Replies
  1. എനിക്കറിഞ്ഞൂടാ സുമെച്യെ നിങ്ങളെന്നെ പറ .

   Delete
 6. ഒറ്റുകാര്‍ക്ക് മാപ്പില്ല

  ആശംസകള്‍

  ReplyDelete
  Replies
  1. മാപ്പ് കൊടുക്കരുത് :)

   Delete
 7. പ്രണയത്തെ ഒറ്റുകൊടുത്തവർ .........കൊള്ളാം കീയക്കുട്ടീ....

  ReplyDelete
 8. ന്താപ്പേ...പ്രണയത്തെ ഒറ്റുകൊടുത്തവര്‍.. .

  ReplyDelete
  Replies
  1. ഒന്നൂല്യെന്നെ അങ്ങട് ഒറ്റി അതെന്നെ !

   Delete
 9. Replies
  1. നന്ദി വരവിനും വാക്കിനും.

   Delete
 10. ഒരു നിമിഷം കൊണ്ട് പ്രണയത്തെ ഒററ്റു കൊടുത്തവള്‍ ,,,,,,,,,,,

  ReplyDelete
  Replies
  1. അല്ല അവളല്ല അവനാകും :/

   Delete

 11. ജന്മസുകൃതമെന്നു പുകഴ്ത്തി ..ഒരുനിമിഷം കൊണ്ട് പ്രണയത്തെ ഒറ്റുകൊടുത്തവർ !!!

  .. അവരെപ്പോഴും അങ്ങിനെയാണ് .. ഒറ്റു കൊടുക്കാൻ പണ്ടേ കേമർ ..

  ReplyDelete
 12. പ്രണയത്തെ എങ്ങനെ ഒറ്റു കൊടുക്കാൻ ??

  ReplyDelete
 13. പ്രണയിച്ചിട്ടുന്ടെങ്കിൽ മാപ്പ് കൊടുത്തെ പറ്റൂ എത്ര ഒറ്റിയാലും അത്ര മാത്രം അവർ പ്രണയിച്ചിട്ടുണ്ടാകും ഉറപ്പു
  പ്രണയം അസ്ഥിയിൽ പിടിച്ചാൽ പ്രണയിനിക്ക് വേണ്ടി പ്രണയം ത്യജിച്ചു ജീവൻ കൊടുത്ത എത്രയോ ത്യാഗ കഥകൾ.. അത് വഞ്ചനയുടെ ഒറ്റി ആണെന്ന് പ്രണയിച്ച ആര്ക്കും സമ്മതിക്കുവാനവില്ലല്ലൊ ഒറ്റി കൊടുത്താലും
  ഭാവനക്ക് ഫുൾ മാർക്ക്

  ReplyDelete