കഥകൾ

Tuesday, March 19, 2013

വിഫലമീ യാത്ര !

മുറ തെറ്റാതെത്തുന്ന മാസമുറകളിൽ 
കാൽ വഴുക്കിയ "അമ്മമോഹം !

ചോരിവാ തേനൊഴുക്ക് കൊതിച്ച്
വിങ്ങിമറിയും "താത"സാഗരം !

വിരിയാ അണ്ഡഭാണ്ഡത്തിൽ,
മുളപൊട്ടാ വിത്തിൻ മടിശീലയിൽ,
ശ്വാസംമുട്ടി അലറി ഒടുങ്ങുന്ന
നറുപാൽപുഞ്ചിരി !

സ്നേഹവും കാമവും അറ്റ -
കലണ്ടർ കളമൊപ്പിച്ച ഇണചേരലുകൾ !

ഒളിഞ്ഞും തെളിഞ്ഞുമുള്ള "മച്ചി" വിളികൾ..!!
ഊഷരഭൂക്കൾതൻ   നിശബ്ദപ്രയാണങ്ങൾ ..!!!
Image Courtesy: Google

34 comments:

 1. ഒരു അമ്മ മനസ്സിന്റെ നേര്‍ ചിത്രം .....!
  നഷ്ടമായെന്ന് കരുതിയ കീയകുട്ടിയുടെ
  പഴയ പ്രതാപം വീണ്ടെടുക്കുന്ന വരികള്‍ ......!
  കുഞ്ഞ് , സ്വപ്നമായി മാറുമ്പൊള്‍ .........
  ആര്‍ത്തവം... ശാപവും , ഭീതിയും , വേദനയുമാകുമ്പൊള്‍ ..!
  കാമവും , സ്നേഹവും തീണ്ടാതെ , തീയതികള്‍ കുറിച്ച്
  എഴുതി വയ്ക്കപെടുന്ന ശാരീരിക ബന്ധങ്ങള്‍ ...
  ഒന്നോര്‍ത്ത് സമാധാനിക്കാം , ഒരു കുഞ്ഞി കാലിന്
  രൂപം കൊടുക്കാന്‍ ആ ബന്ധനങ്ങള്‍ക്കായാല്‍ ..
  " പിന്നീട് ആ കുഞ്ഞിന് തലയുയര്‍ത്തി പറയാം
  ഏതൊ നിമിഷത്തില്‍ , അവരുടെ സുഖത്തിന്റെ
  അവിശിഷ്ടമല്ല ഞാനെന്ന് "
  കുറ്റം മുഴുവനും പെണ്ണിന്റെ തലയിലേക്ക് കെട്ടി വച്ച്
  രക്ഷ്പെടുന്ന കുടുംബത്തിന്റെ ഊളിയിടല്‍ ഒരൊറ്റ വാക്കില്‍
  കീയകുട്ടി ചേര്‍ത്തു വച്ചേട്ടൊ .....................
  ഒരുപാട് മനസ്സുകളുടെ നൊമ്പരവും നോവും ഈ വരികളില്‍
  തളം കെട്ടി കിടപ്പുണ്ട് .....................
  കൈവിടാതെ , തിരികേ കൊണ്ടു വന്ന ഈ ശക്തിക്ക്
  ഒരുപാട് ആശംസകള്‍ ........ സ്നേഹപൂര്‍വം

  ReplyDelete
  Replies
  1. അത്ര തീവ്രമോന്നും അല്ലാന്ന അമ്മ ഇപ്പോഴും പറയണേ ..എന്നാലും റിനി ഓക്കേ പറഞ്ഞല്ലോ സമാധാനം :)

   അതെ ഇതെഴുതുമ്പോൾ എന്റെ മനസ്സില് ഉണ്ടായിരുന്നത് രണ്ടു മുഖങ്ങൾ ... അമ്മക്കൊതിയോടെ ബ്ലാന്കെറ്റ് ചുരുട്ടി കയ്യില വയ്ക്കുന്ന എന്റെ പ്രിയപ്പെട്ടവർ... അവരുടെ വിഷമം...

   കൂടെ ഇരുവശവും ചേർന്ന് തിരതോടുവിക്കാൻ കൊതിക്കുന്ന ഞങ്ങളും....
   ഒരു കുഞ്ഞാംബൽപ്പൂ പകരം :)

   Delete
 2. ശക്തമായ വരികള്‍ കീയകുട്ടി...

  ReplyDelete
  Replies
  1. സത്യാണോ കാത്തി ? എന്തായാലും സന്തോഷം സ്നേഹം :)

   Delete
 3. Replies
  1. ഒരുപാട് സന്തോഷം ... പകരം നന്ദി യിൽ പൊതിഞ്ഞൊരു നാരങ്ങാ മിട്ടായി :)

   Delete
 4. ജയ് ജയ് കീയക്കുട്ടി !!!!!!!!!

  ReplyDelete
  Replies
  1. അയ്യോ ഒരു സ്മൈലീനെ ഇടാൻ മറന്നു. :) :) :) ഇനീപ്പോ ഒന്നിന് പകരം കിടക്കട്ടെ ഒരു മൂന്നെണ്ണം.അല്ലെ???
   നമുക്കെന്തിന്റെ കുറവാ!!!!!!!!

   Delete
  2. തെറ്റിപ്പോയി... കീയകുട്ടി കീ ജയ് എന്ന് മാറ്റി പറയു കുട്ട്യേ ...
   നമുക്കോ കുറവോ..കൂടുതലല്ലേ ഉമ്മു കൂടുതൽ....കണ്ണീരും കിനാക്കളും ;) ;P ...അതെങ്ങനുണ്ട് ഇഷ്ടായോ ??

   Delete
 5. നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete
 6. മൌനം കൊണ്ടൊരു കമന്റ്

  ReplyDelete
  Replies
  1. മൌനംകൊണ്ടൊരു നന്ദി വാക്കും ...ചോരയ്ക്ക് ചോരാന്നല്ലേ അജിയെട്ടാ ;)

   Delete
 7. ആശംസകള്‍ കീയകുട്ടി ..നല്ല വരികള്‍ .എഴുത്ത് മുന്നോട്ടു നയിക്കട്ടെ

  ReplyDelete
  Replies
  1. നന്ദിയും സ്നേഹവും പ്രമോദ് :)

   Delete
 8. കാത്തിരുപ്പിന്റെ കടുത്ത പ്രാണവേദനയെ
  മോഹനൂലില്‍ നെയ്യുന്ന കുഞ്ഞുടുപ്പുകള്‍ കൊണ്ട് മറച്ചുപിടിക്കുന്ന ജീവിതങ്ങള്‍.

  നന്നായി കവിത
  ആശംസകള്‍

  ReplyDelete
  Replies
  1. മോഹ നൂലിൽ നെയ്യുന്നകുഞ്ഞുടുപ്പുകൾ നാളെയിലേക്ക് പ്രകാശം വിരിക്കുന്ന ജീവിതങ്ങള!!!

   Delete
 9. ആശംസകള്‍ കീയക്കുട്ടി

  ReplyDelete
 10. കീയക്കുട്ടീ കൊള്ളാട്ടോ...
  വരികള്‍ ഒരു നോവ്‌ നല്‍കി മനസ്സില്‍..,...
  ഒരു പുഞ്ചിരി കൊണ്ട് ഒരു വസന്തം വിരിയിക്കാന്‍ കഴിയാതെ പോകുന്നതിന്റെ നോവ്‌.......,...
  ഒളിഞ്ഞും തെളിഞ്ഞുമുള്ള വിളികളില്‍ നീറുന്ന ഒരു ജന്മത്തിന്റെ നോവ്‌....,...
  ഊഷരതയില്‍ നിന്നും ഊര്‍വ്വരതയിലേക്ക് ഒരു യാത്രയുണ്ടാകട്ടെ..

  ReplyDelete
  Replies
  1. ഞാൻ കണ്ടു പരിജയിച്ച ചില ജന്മങ്ങൾ... വ്യർത്ഥ ത നിഴലിച്ച മുഖങ്ങളിൽ പ്രതീക്ഷയുടെ ചില മിന്നലാട്ടങ്ങൾ....

   അതെ അവരും പൂർണതയിലേക്ക്‌ നയിക്കപ്പെടട്ടെ..!!!
   നന്ദി നിത്യ...സ്നേഹത്തിന്റെ ഒരു പോന്നോടോം സമ്മാനം....അതിലേരി ഒഴുകൂ നിന്റെ തീരത്തേക്ക്

   Delete
 11. അമ്മമനസ്സിന്റെ വേദന കറുത്ത തുണിക്കുള്ളിൽ ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്നു

  ReplyDelete
  Replies
  1. കറുത്ത മറനീക്കി ചിലപ്പോഴെങ്കിലും പുറത്തേക്കൊഴുകുന്ന കണ്ണീർപ്പുഴകൾ
   നന്ദി ഈ വരവിന്

   Delete
 12. എങ്ങനാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നെ...? വളരെ നന്നായിരിക്കുന്നു..

  ReplyDelete
  Replies
  1. അയ്യോ അമലേ കാര്യമായിട്ടാ ? കുറെക്കാലമായി പ്രിയരൊക്കെ പോര ഇനിയും വരാനുണ്ടെന്ന് പറയുന്നു...
   ഇപ്പ്രാവശ്യം അവരും ഗ്രീൻ സിഗ്നൽ തന്നു..

   അപ്പൊ അമളത് ഇരട്ടി മധുരമാക്കിട്ടോ ..ഒരുപാട് നന്ദി :)

   Delete
 13. keeyakkuttiii... viphalamee yathrayude inspiration evidunnaaa????
  nee ente veettil njanariyathe pathungi vararundoooo kuttaaa...

  (From my ....)

  ReplyDelete
  Replies
  1. കുട്ടായി ...
   എനിക്ക് നിന്നെ അറിയാൻ നിന്റെ വീട്ടിലെത്തേണ്ട കാര്യമുണ്ടോ...എത്ര അകന്നാലും നമുക്കൊറ്റ ആകാശമേ തന്നതീശൻ !!!

   Delete
 14. ഒളിഞ്ഞും തെളിഞ്ഞുമുള്ള "മച്ചി" വിളികൾ..!!

  അമ്മ ആകാൻ കഴിയാതിരിക്കുന്നതിന്റെ വേദന ഇരട്ടിപ്പിക്കും ഈ വിളി ..ആശംസകൾ കീയ !!!

  ReplyDelete
  Replies
  1. ഒരുപാടിഷ്ടം ചേച്ചി...മുറതെറ്റാതെ എത്തുന്നതിന് ;P ;)

   Delete
 15. നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി രാജീവ് ഒപ്പം ഒരുപിടി സ്നേഹപൂക്കളും :)

   Delete
 16. അതേയ് കീക്കു,
  ഞാനും ഇവിടെ മുറ തെറ്റാതെ എത്തിക്കൊണ്ടിരുന്നതാ,
  പിന്നെപ്പോഴോ ഒന്ന് കാൽ വഴുക്കിപോയി.

  "സ്നേഹവും കാമവും അറ്റ -
  കലണ്ടർ കളമൊപ്പിച്ച ഇണചേരലുകൾ !"
  ഇത് പോലെ സമാധാനത്തോടെ, സ്വസ്ഥായി വായിക്ക്കാൻ പറ്റാത്തോണ്ടാ ട്ടോ വരാതിരുന്നേ ;

  കീക്കു തകര്ക്കുന്നുണ്ട് ട്ടോ, :)
  -അവ്നി

  ReplyDelete
 17. എത്രയെത്ര വഴുക്കലുകൾ കൂട്ടിച്ചേർക്കുമ്പോളാണ് ജീവത മാകുന്നത് കീയകുട്ടി. ഒരാൾക്ക് മുറ തെറ്റുമ്പോൾ വഴുക്കും...
  മറ്റൊരാൾക്ക് മുറ തെറ്റാതിരിക്കുമ്പോൾ വഴുക്കും...

  സ്വപ്നങ്ങളും ജീവിതവും
  സമാന്തര രേഖ യാകുമ്പോള്‍
  വഴുക്കലിന്റെ വ്യാപ്തി കൂടും.

  തീഷ്ണമായ കവിതകൾ മുറ തെറ്റാതെ
  വരട്ടെ....

  ReplyDelete
 18. മാസമുറയൊരു അലമുറയാകുന്നു...
  നാശം..നാശം..എന്ന് പിറുപിറുക്കുന്നു...

  ഞാനും കണ്ടിട്ടുണ്ട്... ഈ ചിത്രം...
  ഇഷ്ടായി!

  ReplyDelete