കഥകൾ

Sunday, January 27, 2013

അനിവാര്യം-ഈ വേര്‍പിരിയല്‍ !!

ചുള്ളികാടിന്റെയും നന്ദിതയുടെയും ശകലങ്ങളിലൂടെ,
എന്റെ അഭാവത്തിന്റെ വേദന കാരമുള്ളില്‍ നിറച്ചെന്‍
സിരകളിലേക്ക് ആഴ്താന്‍ ശ്രമിക്കുന്നു, നീ.

കമ്പളത്തിന്റെ പൊടി തട്ടുന്ന ലാഘവത്തോടെ
എന്നിലെ എന്നെ തട്ടിപ്പറത്തിയ നീ - പക്ഷെ ഒന്നറിയുക :
നിന്റെയീ വ്യര്‍ത്ഥ ശ്രമങ്ങള്‍ ആരംഭിക്കുന്നതിനെത്രയോ മുന്നേ
നീയെന്നില്‍ നിന്നിതള്‍ അടര്ന്നിരിക്കുന്നു...ഒരിക്കലും തിരികെ ചേരാത്ത വിധം !!!

എന്തിനും ഏതിനും കണക്കു സൂക്ഷിക്കുന്ന നിനക്ക്, ഈ വ്യവഹാരത്തിലെ ലാഭം :
എനിക്കായി ചിലവിടെണ്ടി വന്നേക്കാവുമായിരുന്ന സ്നേഹം, സമയം ...!!!
എനിക്കാവട്ടെ, തിരികെ  പിടിക്കാന്‍ ശ്രമിക്കുന്ന ഈ ജീവിതം, ആത്മാഭിമാനം  !!!

നഷ്ടക്കണക്കില്‍ എഴുതിതള്ളാന്‍ നിനക്ക്  ഈ ഞാന്‍   !
എനിക്ക്, നീയില്ലാതെ ജീവിക്കാനാവില്ല എന്ന എന്റെ വിശ്വാസം !!

ഒരു ബസ്‌ യാത്രക്കിടയില്‍ പരിചയപ്പെട്ടവരുടെ ചേതോവികാരത്തോടെ 
നാം വഴിപിരിയുന്നു..
ശരിതെറ്റുകള്‍ ഇല്ലാത്ത ...എന്റെതും നിന്റെതും ആയ
കണക്കുകളില്‍ നിന്ന് മുക്തമായ സ്വതന്ത്രജീവിതത്തിലേക്ക്...!!!

44 comments:

 1. Replies
  1. ഒരാളുടെ മാത്രം അനിവാര്യതയാകുന്നിടത്ത് പ്രണയം അവിശ്വാസ ചരടില്‍ തൂങ്ങി മരിക്കുന്നു !!!

   Delete
  2. താങ്കളുടെ കവിതകളേക്കാള്‍ മനോഹരങ്ങളാണ്‍ കമന്‍റുകള്‍ക്കുള്ള മറുപടികള്‍

   Delete
 2. പിരിയലും പിന്നെ കൂടിച്ചേരലും വീണ്ടും പിരിയലും...

  ReplyDelete
  Replies
  1. ഒരു ഉണങ്ങാ മുറിവില്‍ ഓര്‍മ്മകള്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ആഘാതത്തില്‍ ചീറ്റിത്തെറിക്കുന്ന ശോണാക്ഷരങ്ങള്‍ !!!

   Delete
 3. നഷ്ടങ്ങള്‍ എപ്പോഴും വേദനയാണ്... നന്നായിട്ടുണ്ട്...

  ReplyDelete
  Replies
  1. വേദനയാണ് നഷ്ടങ്ങള്‍, പക്ഷെ ചില വേര്പിരിയലുകള്‍ അനിവാര്യവും
   നന്ദി അമല്‍

   Delete
 4. അനിവാര്യം ...ഈ വേര്‍പിരിയല്‍ , ചിലപ്പോള്‍ വീണ്ടും ഒരു കൂടി ചേരല്‍ കൂടെഅനിവാര്യമായേക്കാം ..കീയ അഭിനന്ദനങ്ങള്‍!!!

  ReplyDelete
  Replies
  1. ഇല്ല സുമേച്ചി ...ഒരു ജന്മത്തിലും ...അതാഗ്രഹിക്കുന്നില്ല :)...ഒരുപാടിഷ്ടംട്ടോ.

   Delete
 5. അനിവാര്യമായത് , മനസ്സിന്റെ താളപിഴകളില്‍
  രൂപപെട്ടു പൊകുന്ന ഒന്നാകാം ...
  കണക്കുകള്‍ കൂട്ടി നോക്കുമ്പൊള്‍ നഷ്ടവും ലാഭവും
  ആരുടെ പക്ഷത്തായാലും , അന്തിമ വിധിയുടെ നിമിഷങ്ങളില്‍
  അതിനു മൂല്യമുണ്ടാകില്ല ...
  പക്ഷേ , കാലം ചിലപ്പൊള്‍ തിരിഞ്ഞു നോക്കാന്‍
  പ്രേരിപ്പിക്കുമ്പൊള്‍ , കണ്ണില്‍ മഴപെയ്തുണ്ടാകുന്നുവെങ്കില്‍
  ആ കണ്ണു പേറുന്ന ഹൃദയം നഷ്ടങ്ങളുടെ തുലാസേറും ...
  രണ്ടു സ്വപ്നങ്ങളുടെ ഇടക്ക് പൊലിഞ്ഞു പൊകുന്ന ചിലതാകാം
  വേര്‍പിരിയിലിന് ആക്കം കൂട്ടുക , ആരും ഒരിക്കലും ആഗ്രഹിക്കാത്തത് ..
  എങ്കിലും നിശ്ബദമായി അരികിലേക്ക് വരുന്ന അനിവാര്യമായ നേരുകള്‍ ..
  " അനിവാര്യം " ഇതിലേ " 0" മലയാള അക്ഷരമല്ല കീയകുട്ടി ( സീറോ ആണ് ഇട്ടേക്കുന്നത് )
  അതൊന്നു മാറ്റിക്കൊ കേട്ടൊ .. ചേര്‍ച്ചയില്ല നോട്ടിഫികേഷനില്‍ വരുമ്പൊള്‍
  (കീയകുട്ടിയുടെ പഴയ ശക്തി പ്രഭാവം
  തിരിച്ചു കിട്ടുന്നില്ലേ.....? ഒരൊ വാക്കിലും ആയിരം അര്‍ത്ഥങ്ങള്‍
  വായിക്കുന്നവര്‍ക്ക് വിട്ടു കൊടുക്കുന്ന ആ എഴുത്തിന്റെ ശക്തി .)
  ഒന്നുടേ സമയമെടുത്ത് എഴുതേട്ടൊ .. സ്നേഹാശംസകള്‍ ..

  ReplyDelete
  Replies
  1. അതെ എല്ലാം അനിവാര്യതകള്‍ ആയിരുന്നു...പൊള്ളിച്ച വേനലും ... തഴുകിയ തെന്നലും...പെയ്തു കുളിര്‍പ്പിക്കുന്ന വര്‍ഷവും....
   രണ്ടു സ്വപ്നങ്ങള്‍ക്കിടയില്‍ വെന്തടിയുന്നതിലും നല്ലത് നേരിലേക്ക് നടക്കുന്നത് തന്നെ!!

   തണലറിയാതെ നടക്കാന്‍ പഠിച്ചവള്‍.. വേനല്ക്കിനാവില്‍ പൊഴിയാതെ നിന്നവള്‍...
   ഈ തണലില്‍...അല്പം അഹങ്കരിക്കുന്നില്ലേ എന്നുമാത്രമേ ഉള്ളു ഒരല്പം സംശയം ;P
   മൂര്ച്ചപോയ പടവാള്‍....അതാക്കിയ ആളെ തല്ലണേ നമുക്ക് ;)

   Delete
 6. നഷ്ടക്കണക്കില്‍ എഴുതിതള്ളാന്‍

  എനിക്ക്, നീയില്ലാതെ ജീവിക്കാനാവില്ല എന്ന എന്റെ വിശ്വാസം...

  കവിതയുടെ peak ലാണ് ഈ വരികള്‍....

  കീയ..കവിത ഇഷ്ട്മായി..
  സലാം..

  ReplyDelete
  Replies
  1. എന്റെ എല്ലാം എല്ലാം ഉള്‍ക്കൊണ്ട വരികള്‍ അറിഞ്ഞതില്‍ ഒരുപാടിഷ്ടം :)

   Delete
 7. വേര്‍പിരിയുമ്പോള്‍ സ്വതന്ത്ര ജീവിതം കിട്ടും പോലും :(

  ReplyDelete
  Replies
  1. കിട്ടുംട്ടോ... ചിലപ്പോഴൊക്കെ ...:)

   Delete
 8. This comment has been removed by the author.

  ReplyDelete
  Replies
  1. DEAR കൂട്ടുകാരി....
   നഷ്ട സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സമയമില്ല ഒട്ടും നമുക്ക്. വലിച്ചെറിഞവന്
   ആര്‍ത്തു ചിരിക്കാന്‍ ഒരുമുഴം കയറില്‍ ജീവന്‍ ഒടുക്കില്ല നമ്മള്‍.ഒരിടത്ത് നഷ്ടപ്പെട്ടത് കൊണ്ട് സ്നേഹം മരിച്ചെന്ന് നമമള്‍ കരുതിയാല്‍ മറ്റുള്ളവരെ പോലെ നമ്മള്ളും....

   ആര്‍ത്തു ചിരിക്കുന്നവരുടെ കൂടെ അല്ല ഞാന്‍ ഒന്നു കരയാന്‍ പോലും കഴിയാതെ മരവിച്ച ഹൃദയവുമായി നില്‍കേണ്ടി വന്ന ഹത ഭാഗ്യയായ എന്‍റെ കൂട്ടുകാരിയുടെ കൂടെയാണ് ഞാന്‍.....

   സ്നേഹത്തോടെ പ്രാര്‍ഥനയോടെ തിരക്കിനിടയില്‍ മറന്നു പോയ ഹത ഭാഗ്യനായ ഷംസു
   www.hrdyam.blogspot.com

   Delete
  2. ഷംസു...പഠിക്കുമ്പോള്‍ അറബിക്കില്‍ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു ഈ പേരില്‍.
   ഹൃദയതാളം അറിഞ്ഞതില്‍ ഒരുപാട് നന്ദി....ഈ സ്നേഹവരികള്‍ക്ക് പകരം ഒരുപാട് സ്നേഹം

   Delete
 9. എനിക്ക്, നീയില്ലാതെ ജീവിക്കാനാവില്ല എന്ന എന്റെ വിശ്വാസം !!

  ReplyDelete
  Replies
  1. അതെ പ്രിയ രാജീവ്...ആ തിരിച്ചറിവായിരുന്നു എന്റെ ശക്തിയും !!

   Delete
 10. കമ്പളത്തിന്റെ പൊടി തട്ടുന്ന ലാഘവത്തോടെ
  എന്നിലെ എന്നെ തട്ടിപ്പറത്തിയ നീ

  ReplyDelete
  Replies
  1. ഹം ..... ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും ഒരിത്തിരി ഞാന്‍ കാത്തു വയ്ക്കപ്പെട്ടിരുന്നു...
   നന്ദി അശ്വതി ഈ വരവിന് :)

   Delete
 11. വഴി പിഴക്കുന്നതിനേക്കാള്‍ നല്ലതാണ്, വഴി പിരിയല്‍!
  അതുകൊണ്ടാണല്ലോ ഇടക്കിടക്ക് തിരിഞ്ഞു നോക്കാന്‍ പറ്റുന്നതും...

  പിരിഞ്ഞാലും പിഴക്കില്ലെന്നല്ലേ വാഗ്ദാനം...

  ReplyDelete
  Replies
  1. വാക്ക് ഞാന്‍ മാറ്റി ട്ടില്ലട്ടോ... പക്ഷേ തിരിഞ്ഞു നോട്ടം ഇല്ലെന്നെ;P

   Delete
 12. പ്രിയപ്പെട്ട സുഹൃത്ത,
  നന്നായിട്ടുണ്ട്
  ബന്തനങ്ങളെ പൊട്ടിച്ചെറിയാം . മുന്നില്‍ സ്വതന്ത്രമായ ഒരു പാത വെട്ടി തുറക്കാം. ആ വീഥിയില്‍ പനിനീര്‍ പൂക്കള്‍ മെത്തയൊരുക്കട്ടെ. ആശംസകള്‍
  വൈകിയെത്തിയതില്‍ ക്ഷമിക്കണം.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷവും സ്നേഹവും പകരം, ഗിരി

   Delete
 13. വേര്‍പാട് നല്‍കുന്നത് രണ്ടു പേര്‍ക്കും സ്വാതന്ത്ര്യം ആയിരിയ്ക്കും എന്നുറപ്പാണോ...

  ചിലപ്പോഴൊക്കെ അങ്ങനെയാകാം, പക്ഷേ...

  എന്തായാലും വരികള്‍ നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. ആകാം ആകാതിരിക്കാം... പക്ഷെ,,,

   Delete
 14. വേര്‍പാടുകള്‍ മുക്തമാക്കുന്നത് ശരീരത്തെ മാത്രമല്ലേ കീയാ? മനസ്സിന്‍റെ തടവറകള്‍ക്കവ സമ്മാനിക്കുന്നത് കൂടുതല്‍ ഇഴമുറുക്കങ്ങളല്ലേ, ഒരു തരം വീര്‍പ്പുമുട്ടിക്കുന്ന രാപ്പകലുകള്‍? വരികള്‍ നന്നായി ട്ടൊ.

  ReplyDelete
  Replies
  1. മനസ്സുകള്‍ അകലുന്നതാണ് ശരിയായ വേര്‍പാട്.... അത് വേര്‍പെട്ടു കഴിഞ്ഞാല്‍......
   ശരീരങ്ങള്‍ ..... ശരീരങ്ങളുടെ ദൂരത്തിനെന്തു പ്രസക്തി ???
   ഒരുപാട് സ്നേഹം പ്രിയ ഇലഞ്ഞിപ്പൂവേ...

   Delete
 15. ഒന്ന് ചേര്‍ന്ന് ഒന്നായി തീര്‍ന്ന നമ്മള്‍...
  എന്റെ വ്യര്‍ത്ഥശ്രമങ്ങള്‍ക്കും (അതെ!! എന്റെ ശ്രമങ്ങള്‍ വ്യര്‍ത്ഥമായിരുന്നു.. വെറുതെയായിരുന്നു ) എത്രയോ മുന്നേ നിന്നില്‍ നിന്നിതളടര്‍ന്ന ഞാന്‍.. എന്നെ വെറുത്ത നീ...
  കണക്കുകള്‍ കൂട്ടി ജീവിതം ജീവിക്കുമ്പോഴും വെറുമൊരു പൂജ്യത്തിന്റെ വില നിനക്ക് നല്‍കുമ്പോഴും നീയറിഞ്ഞിരുന്നില്ല എന്റെ കണക്കുകളില്‍ നിന്നോടുള്ള സ്നേഹത്തെ ഗുണിക്കാന്‍ മാത്രമേ എനിക്കറിയാമായിരുന്നു എന്ന്... എന്റെത് നിന്റെത് എന്ന സ്വാതന്ത്ര്യത്തിലേക്ക്, ശരിതെറ്റുകള്‍ ഇല്ലാത്ത നാളെയിലേക്ക് യാത്രയാവുന്നു നാം... എന്നോ കണ്ടു പിരിഞ്ഞവര്‍....

  ReplyDelete
  Replies
  1. എന്നെ പൂജ്യമായി ഗണിച്ചു, ഗുണിച്ച നീ ഇന്നെന്റെ പൂജ്യതയെകുറിച്ച് വാചാലനാവുമ്പോള്‍ അറിയാതെ ഓക്കാനം വന്നുപോകുന്നു..

   നിത്യേ .... നിന്നില്‍ നിന്നും എനിക്കൊരിക്കലും വേര്‍പാടുണ്ടാവാതിരിക്കട്ടെ !!!

   Delete
 16. കീയക്കുട്ടി ആദ്യമായിവിടെ
  വന്നത് നന്നായി എന്ന് തോന്നുന്നു
  ഹൃദ്യമായ വരികള്‍ ഇഷ്ടായി
  പക്ഷെ ഇവിടെ ചിത്രത്തിന് കുറേക്കൂടി
  വലുപ്പം കൂട്ടി കവിത താഴേക്കു നിര്‍ത്തിയാല്‍
  ഒരു കവിതയുടെ ചേലുണ്ടാകും എന്ന് തോന്നുന്നു
  ഇവിടിപ്പോള്‍ അക്ഷരങ്ങള്‍ മുറിഞ്ഞു മാറി നില്ക്കുന്നതുപോലൊരു തോന്നല്‍
  കവിത അവിടെ പ്പകുതിയും ഇവിടെപ്പകുതിയുമായി ഒടിച്ചു മാറ്റാതെ ഒന്നിച്ചു നിര്‍ത്തുക.
  വേര്‍പാട് അത് വേദനാജനകമെങ്കിലും പിരിയേണ്ടപ്പോള്‍ പിരിഞ്ഞില്ലെങ്കില്‍ പിന്നാ
  വേദനയുടെ ആഴവും പരപ്പും വര്‍ദ്ധിക്കാനും അത് അസ്സഹനീയമാകാനും മതി
  ആശംസകള്‍

  ReplyDelete
  Replies
  1. "വേര്‍പാട് അത് വേദനാജനകമെങ്കിലും പിരിയേണ്ടപ്പോള്‍ പിരിഞ്ഞില്ലെങ്കില്‍ പിന്നാവേദനയുടെ ആഴവും പരപ്പും വര്‍ദ്ധിക്കാനും അത് അസ്സഹനീയമാകാനും മതി" അഭിപ്രായങ്ങള്‍ സസന്തോഷം കണക്കിലെടുതിരിക്കുന്നു....സ്നേഹപൂര്‍വ്വം ....

   Delete
 17. നല്ല കവിത കീയചേച്ചി,

  ReplyDelete
  Replies
  1. സന്തോഷം സ്നേഹം പ്രിയ സാത്വിക്കുട്ടി

   Delete
 18. എഴുത്തും വാക്കുകളും അതിന്റെ മൂര്‍ച്ചയും ഇഷ്ടമായി.
  പക്ഷെ, പിരിയുവാന്‍ (അതെത്ര അനിവാര്യമാണെങ്കിലും)ആശംസിക്കാനാവില്ല :)

  ReplyDelete


 19. Your writing is so clear, concise and true, touches every chord in my heart. Eppo vaayichaalum sets me thinking deeply. Its like you read my inner-most thoughts out aloud.
  Abhinandangal kiyakutty, you have an awesome talent, keep writing.

  ReplyDelete
  Replies
  1. Anganonnumalla Smee...thonnalukal anubhavangal onnum kalarthathe ezhuthunnu...

   If my lines r touching u...thn no dbt... we crossed same roads...:)

   Delete
 20. അടര്ന്നുപോകുന്നതെന്തും ഉണങ്ങാത്ത ഒരു മുറിപ്പാട് അവശേഷിപ്പിക്കും
  അരുതെന്നുചോല്ലി അത് തിരികെ വിളിച്ചുകൊന്ടെയിരിക്കും

  ആശംസകള്‍ കീയാ

  ReplyDelete
  Replies
  1. Aruthumaattumbol undaavilla oru murivum murippadum gopa

   Delete
 21. നഷ്ടം നിനക്ക് മാത്രമാണ്,
  കണക്കു സൂക്ഷിക്കാതെ ഞാൻ പകര്ന്നുതരുന്ന സ്നേഹത്തിന്റെ നഷ്ടം..

  ReplyDelete
 22. പോവുക, നീ സ്വതന്ത്രനാണ്
  എന്റെ പ്രണയത്തിനു തെളിവുകളില്ല അഭിജ്ഞാനങ്ങളും.

  ReplyDelete