കഥകൾ

Friday, January 04, 2013

കറിവേപ്പിലഎണ്ണയില്‍ പൊള്ളി മൊരിഞ്ഞ്,
കീറിമുറിച്ചു കറിയില്‍ തിളച്ച്,
പച്ചയ്ക്ക് കൊത്തിഅരിഞ്ഞ്,
സ്വയമൊടുങ്ങി രുചിപകരുന്നവള്‍ ! 

ഈമ്പിഎടുത്ത്, ചവച്ചുതുപ്പി,
നുള്ളിമാറ്റിവലിച്ചെറിഞ്ഞ്...!,
തൊട്ടുതീണ്ടാതെ, 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവള്‍.. ! 

ചണ്ടിയാക്കപ്പെട്ടു വീണ് കിടക്കുമ്പോള്‍
ചുണ്ടിലൂറുന്ന ചിരി ആരുംകാണാറില്ല !
വലിച്ചെറിയപ്പെടുമെന്നറിഞ്ഞുകൊണ്ട് വഴങ്ങുന്നവളുടെ 
ഇരയാക്കപ്പെട്ടവളുടെ, ഒടുക്കത്തെച്ചിരി.... !!


40 comments:

 1. എങ്കിലും ചണ്ടിയാക്കപ്പെട്ടു വീണ് കിടക്കുമ്പോള്‍ ഉള്ളിലൊരു വിങ്ങല്‍ ഉണ്ടാവില്ലേ കീയേ.......
  നറുമണം പകര്‍ന്നിട്ടും , പുതുരുചി പകര്‍ന്നിട്ടും , ജീവിതം ഹോമിക്കപെട്ടല്ലോ എന്നോര്‍ത്ത്

  ReplyDelete
  Replies
  1. ആവോ അറിയില്ല ..നന്ദി ആദ്യം വന്നതിനു :)

   Delete
 2. Replies
  1. അങ്ങ് ദൂരെയിരുന്നു നക്ഷത്ര കണ്ണ് കൊണ്ട് കാണാന്‍ കഴിയുമോ എന്റെയീ നന്ദി വാക്ക് ?!?!   Delete
 3. വലിച്ചെറിയപ്പെടുമെന്നറിഞ്ഞുകൊണ്ട് വഴങ്ങുന്നവളുടെ -
  ഇരയാക്കപ്പെട്ടവളുടെ, ഒടുക്കത്തെച്ചിരി.... !!

  എന്നാലും അങ്ങനെ അങ്ങ് ചിരിക്കാന്‍ പറ്റുമോ കുട്ടി? ഒരു നൊമ്പരം വിങ്ങില്ലേ ഉള്ളില്‍?

  ReplyDelete
  Replies
  1. നമുക്കുവേണ്ടി നൊമ്പരപ്പെടത്തവരെ എന്തിനറിയിക്കണം നമ്മുടെ വിങ്ങലുകള്‍, സുമേച്ചി??

   Delete

 4. എന്തോ.. ആ "ഒടുക്കത്തെ ചിരി " പ്രയോഗം എനിക്കങ്ങ് പിടിക്കുന്നില്ല കീയക്കുട്ടി .

  ReplyDelete
  Replies
  1. ചില സത്യങ്ങള്‍ അങ്ങനെയാണ് മന്സു !!!

   Delete
 5. അവസാനത്തെ നാല് വരി....വേണ്ടായിരുന്നു!
  ആദ്യത്തെ നാല് വരി.....അതിമനോഹരം!

  ReplyDelete
  Replies
  1. അങ്ങനെയോ ?!?! ഇനിയിപ്പോ എന്ത് ചെയ്യും പബ്ലിഷ് ചെയ്തു പോയില്ലേ പാര്‍വ്വണം ;p

   Delete
 6. കറിവേപ്പിലപോലെയൊരു കവിത:

  കറിവേപ്പിലയെ അങ്ങിനെയങ്ങ് പുശ്ചിച്ഛ് തള്ളേണ്ടാ (സിന്ധു ജോയ് എഴുതിയ ഒരു കുറിപ്പ്)

  ReplyDelete
  Replies
  1. കരിവേപ്പിലപോലെ എടുത്തെറിഞ്ഞു എന്നാണോ അജിയെട്ട ;p ??

   Delete
 7. വലിച്ചെറിയപ്പെടും എന്നറിഞ്ഞിട്ടും...
  എല്ലാം മറന്നു നിനക്കായ് സമര്‍പ്പിക്കപ്പെടുമ്പോഴും..
  നിനക്ക് വേണ്ടി പൊള്ളിയും, തിളച്ചും,
  പച്ചയ്ക്ക് കൊത്തിയരിയപ്പെട്ടപ്പോള്‍ പോലും നൊന്തില്ല..
  ചവച്ചുതുപ്പി നീ ചവുട്ടിയരച്ചപ്പോള്‍ മാത്രം
  നോവിന്റെ ഉച്ചസ്ഥായില്‍ ഞാനൊന്ന് ചിരിച്ചോട്ടെ..
  എന്റെ ഒടുക്കത്തെ ചിരി..;
  നീ തന്ന കാലത്തിനു നേരെ എനിക്കതല്ലാതെന്തു കഴിയാന്‍!

  ReplyDelete
  Replies
  1. "ചവച്ചുതുപ്പി നീ ചവുട്ടിയരച്ചപ്പോള്‍ മാത്രം
   നോവിന്റെ ഉച്ചസ്ഥായില്‍ ഞാനൊന്ന് ചിരിച്ചോട്ടെ..
   എന്റെ ഒടുക്കത്തെ ചിരി...."

   നിത്യ നിന്നോടെന്തു പറയാന്‍..സ്നേഹം നന്ദി ഇഷ്ടം !!!

   Delete
 8. കറിവേപ്പില്ല ഭയങ്കര സംഭവം തന്നെയാണ് കീയേ....

  ReplyDelete
 9. ഒടുക്കത്തെ ചിരിക്കു പകരം മധുരമുള്ള ഒരു പുഞ്ചിരിയാരുന്നെങ്കില്‍
  നന്നായിരുന്നേനെ..!!

  ആശംസകള്‍

  ReplyDelete
  Replies
  1. ചവച്ചു തുപ്പി എറിഞ്ഞിട്ടും മധുരമുള്ള ചിരിയോ...അതിനിനിയും ഞാന്‍ വളരേണ്ടിയിരിക്കുന്നു !!!

   Delete
 10. പ്രിയപ്പെട്ട കീയ,

  ആശയം ഭംഗിയായി പ്രതിഫലിപ്പിക്കത്തക്ക ശക്തിയുള്ള വാക്കുകള്‍
  കറിവേപ്പില വളരെ വളരെ നല്ല ഇല എന്നത് മനസ്സില്‍ വച്ചുകൊണ്ട്തന്നെ
  ആരും കരിവേപ്പിലപോലെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അതെ ആരും അങ്ങനെ ആവാതിരിക്കട്ടെ... നന്ദി സ്നേഹം പ്രിയ ഗിരീഷ്‌ .

   Delete
 11. അങ്ങനെ കറിവേപ്പിലയെയും ബ്ലോഗിലെടുത്തു.

  ReplyDelete
  Replies
  1. എന്നേം ബ്ലോഗ്ഗില്‍ എടുക്കുവോ?

   Delete
 12. സത്യം പറയട്ടെ കീയകുട്ടി ..
  എനിക്കാണേല്‍ ഇഷ്ടാ കറിവേപ്പില ..
  ഞാന്‍ അതു കളയാറുമില്ല ,
  അതു കൊണ്ട് ഈ പാര്‍ശ്വവല്‍ക്കരണം
  എന്നേ ബാധിക്കുന്നില്ല , അതിലൂടെ വായിക്കുവാനും ..
  പക്ഷേ ഒരു നിയമം ഉണ്ട് , കാലകാലമായി അനുവര്‍ത്തിച്ച്
  പൊരുന്നത് , അവിടെ ഇരയുടെ ദുഖം , മനസ്സ് ചണ്ടിയാക്കപെടുന്നതിന്റെ
  വേവ് ഇതൊന്നും മുഖവിലക്കെടുക്കാറില്ല ...
  ചില ജന്മങ്ങളുണ്ട് ഇതുപൊലെ , അവസ്സാനം വരെ ഊറ്റിയെടുത്തിട്ടും
  ആര്‍ക്കും വേണ്ടാതേ ചവിറ്റുകുട്ടയിലേക്ക് പൊകുന്നവര്‍
  ഒരൊ വരികളിലും , ആ ജീവിതങ്ങളും മുഖവും കാണുന്നുണ്ട് ..
  നിയോഗമെന്നത് , ഒരൊ ജന്മത്തിനും ഉണ്ട് ...
  കറിവേപ്പിലക്ക് ഒരു നിയോഗം .. പക്ഷേ കാലമതിനേ മാറ്റി മറിക്കും ..
  ഇന്നത്തേത് പൊലെ " ഡയബറ്റിക്കിന് ഏറ്റം ഫലപ്രദമത്രേ
  പച്ചക്ക് കറിവേപ്പില കഴിക്കുന്നത് "ഞാന്‍ കാണാറുണ്ട് ,
  തണുത്ത വെള്ളത്തില്‍ തലേന്നേ ഇട്ടു വച്ചിരിക്കുന്ന
  ഞെട്ടൊട് കൂടിയ വേപ്പിലകള്‍ .. "
  കൂടേ കാണാം നമ്മുക്ക് ആ ഇതളുകള്‍
  സ്വയം അഭിമാനിക്കുന്നത് " നിയോഗങ്ങള്‍ മാറ്റി മറിക്കപെടുമ്പൊഴും
  ചിലത് , അതിലേക്ക് തന്നെ പൊകും , ഏതൊ ശാപം പൊലെ ...
  ചെറിയ വരികളില്‍ കൂടുതല്‍ ചിന്തകള്‍ ഉണ്ട് ..
  പക്ഷേ ഞാന്‍ പറയും , പഴയതിന്റെ തലത്തിലേക്കൊന്നും
  കീയകുട്ടി എത്തുന്നില്ല എന്ന് , ഇനിയുമെഴുതുക മടി കൂടാതെ ..

  ReplyDelete
  Replies
  1. ഇതിനുള്ള മറുപടി ഞാന്‍ പറയാം റിനീ.
   എല്ലാരോടും ദേഷ്യം പോലെ എന്തോ ഒന്ന്,അല്ലെങ്കില്‍ മനസ്സില്‍ ആകെ എല്ലാത്തിനോടും ഒരു വെറുപ്പോ ഒക്കെ തോന്നുമ്പോഴേ കീയക്കുട്ടിക്ക് വാക്കുകളും ചിന്തകളും വഴങ്ങൂ ത്രെ!!!!
   ഈയിടെ ആയി നമ്മളെ പോലെ ഉള്ള നല്ല സൌഹൃദങ്ങള്‍ അതിനു കീയൂനെ സമ്മതിക്കുന്നില്ല.
   മനസ്സില്‍ എന്തേലും സ്‌ട്രെസ് ഓ ടെന്‍ഷന്‍ ഓ ഒക്കെ വന്നാല്‍ നമ്മള്‍ എന്തേലും പൊട്ടത്തരം പറഞ്ഞ് അതൊക്കെ മാറ്റും.
   അപ്പൊ അവള്‍ ഹാപ്പി ആവും.
   അപ്പൊ പോസ്റ്റ്‌ വരൂം ഇല്ല.
   ഇതാ പ്രശ്നം.
   അല്ലെ കീയു?
   (അല്ലെങ്കിലും ആണെന്നേ പറയാവൂ.അല്ലെങ്കില്‍ ഈ റിനി കളിയാക്കും ന്നെ.)

   ഇനി കീയൂനോട് ,
   കീയൂ നിന്‍റെ അക്ഷരങ്ങളെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന കൊറേ ആള്‍ക്കാരുണ്ട്.
   അപ്പൊ പിന്നെ നീ ഇടയ്ക്കിടെ ആ മാനസികാവസ്ഥയില്‍ എത്തിയേ പറ്റൂ.
   അതിനു ഞാന്‍ വേണേല്‍ എന്തേലും വികൃതി കാണിച്ച് നിന്നെ ദേഷ്യം പിടിപ്പിക്കാം.
   എന്നെക്കൊണ്ട് അത്രയേ പറ്റൂ.

   Delete
  2. റിനി ശരിയാവും.. വര്‍ഷങ്ങള്‍ കൊഴിയുമ്പോള്‍ മുറിവിന്റെ ആഴം കുറയുന്നതാവം...ഏതോ കരസ്പര്‍ശം തഴുകിത്തണ്‌പ്പിക്കുന്നതാവം
   അതാവാം മൂര്ച്ചക്കുരവിനു കാരണം .

   ഉമ്മു നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ...ഉമ്മ എന്റെ കുട്ടിക്ക് .

   Delete
 13. കീയെ..
  ഞാന്‍ വീണ്ടും വന്നു.
  നിന്റെ പഴയ കവിത പോലെ ഒരുഷാറില്ല..
  ന്നാലും തിരിച്ചു വന്നപ്പോ നിങ്ങടെയൊക്കെ ഒരുപാട് പോസ്റ്റ്‌, സന്തോഷം :)

  ReplyDelete
  Replies
  1. പാണ്ടന്‍ നായുടെ ....അല്ലെ പല്ലു :)

   Delete
 14. കറിവേപ്പില ഓരോ
  ഇരകളുടെയും നൊമ്പരമാണ്....
  കവിത മനോഹരം കീയകുട്ടി

  ഡല്‍ഹി 23/12

  "ഇരകളെ ഈമ്പി
  ചവച്ചരച്ചീടുന്ന
  ദുസ്സഹ നീതിതന്‍ അന്ത്യകാലം"

  ReplyDelete
  Replies
  1. കണ്മഷി....അറിയുന്നതിന് ഒരുപാട് സ്നേഹം !!!

   Delete
 15. 'ചണ്ടിയാക്കപ്പെട്ടു വീണ് കിടക്കുമ്പോള്‍
  ചുണ്ടിലൂറുന്ന ചിരി ആരുംകാണാറില്ല'
  മനോഹരം കീയകുട്ടി

  ReplyDelete
  Replies
  1. ഒരുപാട് സ്നേഹം റെനീഷ്‌ !!!

   Delete
 16. Swayam chandiyakkapedathirikkuka.Naslla koottukalil ethumbol kariveppilakkum oushadha gunamundu .. orpadu... aa gunangale muzhuvan nashtapeduthi ...

  Pozhiyathe orilamathram ippozhum bhakiyakki ippozhum ninne mathram kathirikkunna ....ella hridyavedanayodum koodi

  ReplyDelete
 17. ഇന്നെന്റെ ചിന്തക്കു ചിന്തേരിടാൻ... ഈ ഗാനശകലത്തിനപ്പുറം ഒരു കമ്മ്ന്റ് എനിക്കില്ലാ...
  സ്നേഹാശംസകൾ..
  പ്രാർത്ഥനകൾ..
  അസിൻ

  ReplyDelete
  Replies
  1. ആദ്യ വരവല്ലേ? നന്ദി സ്നേഹം അസിന്‍

   Delete
 18. kavitha muzhuvanayum ishtappettu. nannaitundu

  ReplyDelete
  Replies
  1. ആദ്യവരവിനും വരിക്കും നന്ദി രമ്യ :)

   Delete
 19. ഇഷ്ടായി ആരും ആരേം കരിവേപ്പിലകളാക്കാതിരിക്കട്ടെ

  ReplyDelete