കഥകൾ

Friday, November 30, 2012

അടുക്കള
അടുക്കള,  
നീ അണയും വരെയും ഒരു പോര്‍ക്കളത്തെ ദ്യോദിപ്പിച്ചു !!!


മനം പോലെ കലുഷിതമായ-
പൊട്ടിത്തെറിക്കാന്‍ വെമ്പിയ പ്രഷര്‍കുക്കര്‍ ..!

ഓര്‍മകളില്‍ കൈകടത്തി ശര്‍ദിപ്പിച്ച
അഴുക്കുകള്‍ കുമിഞ്ഞ സിങ്ക് ..!

യാഥാര്‍ത്യത്തിന്‍റെ ചൂടെറ്റും വേവാത്ത എന്നെ പാകപ്പെടുത്താന്‍- ഗ്യാസ് നിറച്ചഎന്‍റെ പട്ടട ..!

(ഒരിക്കല്‍ ഒരു കുഞ്ഞു തീപ്പൊരിയില്‍
ഞാനെന്ന സാമ്രാജ്യം ചിന്നിചിതറുന്നത് എത്രയോ വട്ടം നിനവ് കണ്ടിരിക്കുന്നു)

പാത്രങ്ങള്‍ മലക്കം മറിയുന്ന രണപടഹങ്ങള്‍ ..!
അടുപ്പില്‍ കരിഞ്ഞെരിയുന്ന സ്വപ്‌നങ്ങള്‍ ..! 


കഴിവ്കേടുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കാഹളങ്ങള്‍ ..!
പരാജിതന്‍റെ കണ്ണുനീരില്‍ ചവിട്ടിയുള്ള താണ്ഡവങ്ങള്‍ ..!
ശകുനിയുടെ കുതന്ത്രങ്ങള്‍..!!! ..!

കബന്ധീകരിക്കപ്പെട്ട മോഹങ്ങളുടെ,
ദീനരോദനം..രുധിരപ്പുഴകള്‍ ..!  


                                  ***
മിന്നല്‍ വേഗതയില്‍...........
സര്‍വ്വവും നഷ്ട്ടപ്പെട്ട ഈ യുദ്ധാനന്തരഭൂവിലേക്ക്
നിയമങ്ങള്‍ ലംഘിച്ച്.....നീ.....?!?!

അലസമായി പാറിയ മുടിയിഴകളിലും,
അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിക്കിടക്കുന്ന വീതനപ്പുറത്തും 
ആധിപത്യം സ്ഥാപിച്ചുനീ

ഈ പരാജിതയുടെ സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു ... !


ഓരോ കടന്നുപോക്കിലും എന്നിലാകവേ കൈകടത്തിയും,
പുറകിലൂടെ, കഴുത്തില്‍ അധരവടുക്കള്‍ തീര്‍ത്തും,
ഒരു ശ്വാസത്തിന് പോലും പഴുതുതരാതെ കണ്ണ് തുറിക്കുന്നതുവരെ, കരവലയത്തില്‍ ചേര്‍ത്ത് അമര്‍ത്തിയും, 
പല്ലികള്‍ മാത്രം വിഹരിച്ചിരുന്ന കൊട്ടത്തളത്തെ
ഒരു വികാരവിക്ഷുബ്ധ കേന്ദ്രമാക്കി മാറ്റിയും,  
നീ, ഞാനെന്ന ലോകത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ്...!


അതിജീവനത്തിന്‍റെ  പാതയില്‍ നിന്നും
ജീവനത്തിന്‍റെ പാതയിലേക്ക്  കരംപിടിച്ച്,
പ്രണയത്തിനും കാമത്തിനും അപ്പുറം,
കരുതലിന്‍റെയും  സ്നേഹത്തിന്‍റെയും തേരോട്ടത്താല്‍ 
നീ, എന്നില്‍ വെന്നിക്കൊടി പാറിക്കുകയാണ് !!!


32 comments:

 1. എന്താ.. ഒരു എഴുത്ത് ... ഫ്ലോ .....
  നീ, വെന്നിക്കൊടി പാറിക്കുകയാണ് !!!

  നന്നായുണ്ട്

  ReplyDelete
  Replies
  1. ആ പറഞ്ഞതൊന്നും ഉണ്ടാവില്ല , എന്നാലും അങ്ങട് സുഖിച്ചൂട്ടോ നിധീഷേ ... ഒരുപാട് സന്തോഷം !!!

   Delete
 2. അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്

  ReplyDelete
  Replies
  1. അരങ്ങില്‍ നിന്നും അടുക്കളയിലെക്കൊരു എത്തിനോട്ടം മാത്രം !!!
   അജിയെട്ടനിപ്പോള്‍ ഒട്ടും ആക്റ്റീവ് അല്ലല്ലോ...എന്ത് പറ്റി ??

   Delete
 3. വാക്കുകളുടെ വിത്യസ്തമായ ചേരുവകളില്‍ ഹൃദ്യമായ രുചിഭേദങ്ങള്‍ .

  ReplyDelete
  Replies
  1. നന്ദി ഇക്കാ !!! പുതിയ പോസ്റ്റ്‌ വായിച്ചു... എന്റെ വല്യ ബുദ്ധിയിലതങ്ങു ശരിയായി കത്തിയില്ല, അതാ മിണ്ടാണ്ട്‌ ഓടിയേ ..

   Delete
 4. നന്നായിട്ടുണ്ട് കീയക്കുട്ട്യേ !!!!!!!!!!!!!
  ആദ്യത്തെ ആള്‍ പറഞ്ഞ പോലെ നീ വെന്നിക്കൊടി പാറിക്കുകയാണ്.
  ഇതിനോടും നിന്നോടുള്ള പോലെ കൊറേ സ്നേഹായി.

  ReplyDelete
  Replies
  1. സ്നേഹം എന്നോട് മാത്രം മതീട്ടോ...
   പിന്നെ നിനക്കിഷ്ടാവുമല്ലോ... എന്റെ വാക്കുകളിലെവിടോക്കെയോ നീയുമില്ലേ ഉമ്മു...

   Delete
 5. 'ഞാന്‍' എന്നാ ലോകത്തെ തകര്‍ത്തു തരിപ്പണമാക്കിട്ടാണോ...വെന്നിക്കൊടി പാറിച്ചത്??
  കൊള്ളാം....

  ReplyDelete
  Replies
  1. ഞാന്‍ എന്ന ബോധത്തെ തകര്‍ത്തു,തകര്‍ത്തെറിയപ്പെട്ട എന്നില്‍ .....

   Delete
 6. അടുപ്പില്‍ കരിഞ്ഞെരിയുന്ന സ്വപ്‌നങ്ങള്‍.സംഭവായി കീയേ......

  ReplyDelete
  Replies
  1. അടുക്കളത്തോട്ടത്തില്‍ തഴച്ചു വളര്‍ന്നിരുന്ന മോഹഭംഗങ്ങള്‍ ....!!!
   ഇന്ന്, ശാന്തമായ രണഭൂമി !!!

   സ്നേഹം കാത്തി ..

   Delete
 7. എരിയുന്ന കനലിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ നിറയുന്ന കണ്ണുനീരിനും അതേ ചൂട്
  തരിപ്പണമാക്കപ്പെട്ട എനിക്ക് നിന്റെ തണുത്ത സ്പര്‍ശനത്തേക്കാള്‍ സ്വന്തനവും വേറെന്ത്.

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. ആ കണ്ണുനീരില്‍ ആറിയുറഞ്ഞ്‌ ഞാന്‍...ശാപമോക്ഷത്തിനായി നിന്‍റെ ഹൃദയസ്പര്‍ശം കാത്ത് ...ഇപ്പോഴും !!

   Delete
 8. പ്രിയ കീയ, കാത്തി പറഞ്ഞപോലെ വലിയ സംഭവായി. നന്നായി എഴുതി. ആശംസകള്‍
  സ്നേഹത്തോടെ,
  ഗിരീഷ്

  ReplyDelete
  Replies
  1. അപ്പൊ കാത്തിയോടു പറഞ്ഞത് തന്നെ ഗിരിയോടും ;P
   കൂടെ സ്പെഷ്യല്‍ ഒരു സ്നേഹവും :)

   Delete
 9. നീ... നിന്നിലപ്പുറം ഞാനില്ലെന്നു അറിയുന്ന നീ...
  കാലുഷ്യത്താല്‍ പരാജിതനാം എന്റെ സാമ്രാജ്യം പിടിച്ചടക്കി, എന്റെ ദുഃഖങ്ങളെയും വേദനകളെയും തകര്‍ത്ത് തരിപ്പണമാക്കി, കരുതലിന്‍റെയും സ്നേഹത്തിന്റെയും നവജീവന്‍ എന്നില്‍ നിറച്ചു.. എന്റെ സാമ്രാജ്യത്തിനു മുകളില്‍ വെന്നിക്കൊടി പാറിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു നീ എന്നെ പരാജയപ്പെടുത്തിയത് എനിക്ക് വേണ്ടിയെന്നു...

  ReplyDelete
  Replies
  1. അല്ല,.. ഞാന്‍ പരാജയപ്പെടുത്തിയത് ...നമുക്ക് വേണ്ടിയായിരുന്നു...
   എന്നിലും നിന്നിലും മാത്രം സീമയുള്ള ഈ ഒരു സാമ്രാജ്യം പുടുക്കാന്‍ മാത്രമായിരുന്നു ..!!!

   ഒരുപാട് സ്നേഹം മാത്രം പകരം ...അറിയുന്നതിന് !!!

   Delete
 10. അന്നിന്റെയും ഇന്നിന്റെയും വേനല്‍ മഴകള്‍ ..
  മനസ്സ് തീരം തേടി അലയുമ്പൊഴും
  ഒരു ഇഞ്ചു പൊലും പ്രതലം കൊടുക്കാതെ
  മനസ്സു കൊട്ടിയടച്ച കാലമാകുന്ന ബന്ധങ്ങള്‍ ...........!

  പെണ്മനസ്സും അവളുടെ ലോകവും എത്ര വിശാലമായാലും
  അടുക്കളയില്‍ അവള്‍ ഇഴയപെടും , എന്നും എപ്പൊഴും ..
  അവിടെ സ്നേഹപൊട്ടു സമ്മാനിച്ചാലും അതവള്‍ക്ക് നിധിയാണ്..
  ഒറ്റപെട്ടു പൊകാതെ കൂടെ കാക്കുന്നു എന്നൊരു തൊന്നല്‍ ....

  നിരന്തരം , യാന്ത്രികതയുടെ വേനല്‍മഴകള്‍ പെയ്തു തൊര്‍ന്ന
  വെറും ചുവരുകളില്‍ നിന്നും , ഇന്നിന്റെ കാലത്തിലെത്തുമ്പൊള്‍
  ചേരുവകള്‍ ഒന്നുമില്ലാതെ രുചിയുടെ മാന്ത്രിക കരങ്ങളിലേക്ക്
  അറിയാതെ വന്നു ചേരുന്നു , കാത്തിരുന്ന സാമിപ്യം .....!

  വെന്തുരുകിയ മനസ്സു പൊലും മഴ കൊള്ളുന്നുണ്ട്
  ഈ അടുക്കള , പരാജിതയുടെ മുഖം കാട്ടി നിന്നിലേക്ക്
  നോക്കി ചിരിക്കുമ്പൊള്‍ , സ്വയം ഇല്ലാണ്ടാകുന്നു എന്നൊരു
  തൊന്നലില്‍ നിന്നും , അവന്റെ നെഞ്ചിലേക്കൊരു യാത്രയുണ്ട് ..

  സര്‍വവ്വവും അടിയറവു വച്ച് നീ പുതുക്കി പണിയുന്നുണ്ട് ഈ ചുമരുകള്‍ ..
  വികാരങ്ങളുടെ എല്ലാ കോണുകളേയും ബന്ധിച്ച് , നിറം പകര്‍ന്ന്
  പുതിയ രുചിവിചാരങ്ങളിലൂടെ , ഓര്‍മകളുടെ മഴകൂട്ടുകളിലൂടെ
  നിറഞ്ഞ് നിറഞ്ഞ് , നിനക്ക് മനസമാധാനമാകുന്ന ഒന്നാകുന്നു ...

  ആശയത്തേ വളച്ചൊടിക്കാതെ വരികളില്‍ നിറക്കുന്നുണ്ട് ..
  ശകലം വെള്ളം ചേര്‍ക്കാം കേട്ടൊ .. ഭാവുകങ്ങള്‍ പ്രീയ കീയകുട്ടി

  ReplyDelete
  Replies

  1. നീ കൈത്താങ്ങേകി, ഞാന്‍ പടുത്തുയര്‍ത്ത പുതു ചുമരുകള്‍....
   നീ ചാലിച്ച നിറം ഞാന്‍ പകര്‍ന്നു നല്‍കിയ പുതു അതിരുകള്‍....
   കെട്ടഓര്‍മ്മകളെ കുത്തിയൊഴുക്കി കളഞ്ഞ്, സമസ്ത രുചിവിജാരങ്ങളും
   ഓരോ അണുവിലും പകര്‍ന്നു നല്‍കിയ നീയാം മഴ !!!

   വളച്ചൊടിച്ചും വെള്ളംചേര്‍ത്തും
   ശീലമില്ല എന്നറിയില്ലേ ഇത്ര ആയിട്ടും?

   നുമ്മക്ക് ഡ്രൈ ആയിട്ടടിക്കാന ഇഷ്ടം ;P;D;)

   Delete
  2. കരളു വാടുമേ..

   Delete
 11. കരുതൽ..വാത്സല്യം..പ്രണയം..പാകം ചെയ്യുന്നിടം ഒരു പോർക്കളമായിത്തീരുന്നതും നാമറിയാതെ..
  ആശയംനന്നായി..
  മനോഹരമായി അവതരിപ്പിച്ചിരിക്കുന്നൂ..
  ആശംസകൾ ട്ടൊ..ഇഷ്ടായി..!

  ReplyDelete
 12. അതെ ടീച്ചര്‍ ... പ്രണയംപാകം ചെയ്യുന്നിടം പോര്‍ക്കളം ആകുന്നതും,
  പാകം ചെയ്യുന്നിടം പ്രണയ ഭൂവാകുന്നതും നിനയ്ക്കാതെ ...
  നന്ദി ആദ്യ വരവിനും കുറിപ്പിനും
  ഗന്ധര്‍വ്വനും പാപ്പാനും ഒക്കെ സുഖല്ലേ :) ??

  ReplyDelete
 13. ആശയങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ അവ പാകപ്പെടുത്തിയപ്പോള്‍ എന്തൊക്കെയോ ചേരുവകള്‍ കുറഞ്ഞത് പോലെ. കവിതയുടെ വറചട്ടിയില്‍ ചെറുതായി കല്ലുപൊട്ടിത്തെറിക്കുന്നുവോ എന്ന് സന്ദേഹം. കവിത എനിക്ക് വഴങ്ങാറില്ല. അത് കൊണ്ട് അഭിപ്രായത്തെയും അങ്ങിനെ കണ്ടാല്‍ മതി

  ReplyDelete
  Replies
  1. ശരിയായ നിരീക്ഷണം ആണ്..ഒരു ഇന്‍ ബോണ്‍ ടാലന്റ് ഒന്നും അവകാശപ്പെടാനില്ലത്തവളുടെ
   വികാരപ്പകര്‍ച്ച മാത്രമാണിത് .
   നന്ദി വന്നതിനും എഴിതിയതിനും, മനോജ്‌ :)

   Delete
 14. കീ..
  നിന്റെ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നോവു കൊണ്ട് തീപകര്‍ന്ന്
  മൂപ്പിച്ച വിചാരങ്ങളുടെ വറവുമണം..

  ReplyDelete
 15. കീയക്കുട്ടി യുടെ അടുക്കള കണ്ടു.. ഇഷ്ടപ്പെട്ടു ...
  പഴുത്തു കൊഴിഞ്ഞു വെണ്ണീറാകും എന്നറിഞ്ഞിട്ടും ...ആമിഷം വെന്തളിഞ്ഞു അസ്ഥികള്‍ മാത്രം തള്ളി വികൃതിയുടെ അങ്ങേ തലത്തില്‍ എത്തുമെന്നറിഞ്ഞിട്ടും.... അവള്‍ .... തളിരില ...സൂര്യന്‍റെ കുസൃതികളെ സ്നേഹിച്ചു... കാറ്റിന്റെ ഗതിയിലാടിയുലഞ്ഞു...മഴ തന്നെ നനച്ചു നഗ്നയക്കുമ്പോഴും അവള്‍ സ്വപ്നo കാണുകയായിരുന്നു ..... ധാതുവില്‍ അവശേഷിക്കുന്നതും സമര്‍പ്പിച്ചു ....സ്നേഹിച്ചു തീരാത്ത മനസ്സുമായി .....

  ReplyDelete
  Replies
  1. vannathil orupaadu santhosham...aa ila pol ee njaanum ...:)

   Delete
 16. ഞാനാദ്യായിട്ടാണിവ്ടെ.... ഈ പോസ്റ്റിൽ പ്രതികരിക്കാൻ വാക്കുകളില്ലാ.....അതിമനോഹരം അല്ല ഹൃദയത്തെ മുറിക്കുന്നത്... ഇതിൽ നീയും ഞാനും....

  ReplyDelete