കഥകൾ

Friday, November 02, 2012

സീതായണം..വയസ്സറിയിച്ചതുമുതല്‍ പതിവായി  രാവണന്‍ എത്തുമായിരുന്നു
തളര്‍ന്നുറങ്ങുന്ന എന്നരികില്‍ ... ആരോരുമറിയാതെ !

ഹോ ... ഇരുപതു കരങ്ങള്‍ കൊണ്ടുള്ള ആശ്ലേഷങ്ങള്‍
ഇരുപതു അധരങ്ങള്‍  കൊണ്ടുള്ള  ചുംബനങ്ങള്‍
കണ്ണുകളിലെ കാമാഗ്നി ... !

ഒന്നുംപറയേണ്ട...എനിക്ക് ശ്വാസം മുട്ടുമായിരുന്നു...

എങ്കിലും  ഓരോ ദിനവും എന്‍റെ സൂര്യപ്രഭനണയാന്‍,
സൂര്യന്‍ അണയാന്‍ ഞാന്‍ കാത്തിരുന്നു !
പത്ത്  ഹൃദയമൊതുക്കിയ  നെഞ്ചോടു ചേര്‍ത്ത്
തലയില്‍തലോടി, കാതില്‍ പതിയെ മൊഴിയുമായിരുന്നു ,
ഏറ്റവും   പ്രിയങ്കരി ഞാനാണെന്ന്...
കടലോളം ആകാശത്തോളം മഴയോളം ഇഷ്ടമെന്ന് !

കല്യാണ തലേന്നും  അവന്‍ എത്തി...
എന്‍റെ  "പുതിയ ആദ്യരാത്രിക്ക്" ശേഷം പതിവുതെറ്റാതെ എത്താമെന്ന് പറഞ്ഞ്,
(ഞങ്ങളുടേത് എന്നേ കഴിഞ്ഞിരുന്നു  !!!)
കണ്ണീര്‍പ്പുഴയില്‍  ഒരുമിച്ചു നീന്തിതുടിച്ചാണ്  ഞങ്ങള്‍ വിടപറഞ്ഞത് !!!

                                      ...

വിധിന്നെ പറയേണ്ടു, രാമന് കഴുത്ത് നീട്ടിയതിനു ശേഷം
നേരാംവണ്ണം ഒന്ന് കണ്ണടയ്ക്കാന്‍ പറ്റിയില്ല. !

പാവം...ഞാനുറങ്ങുന്നത്  കാത്ത്
ജനലിനപ്പുറം നിന്നിട്ടുണ്ടാവണം അവന്‍
എന്‍റെ  സ്വപ്നത്തിലേക്ക്... എന്നിലേക്ക്‌, കടക്കാന്‍ ...!

ഒടുവില്‍ എന്നിലണയാന്‍ കഴിയാതെ നന്നായി ഉറങ്ങുന്നവരെ
തേടിനടക്കുന്ന ഒരു  സ്ത്രീലംബടന്‍ ആയി ഞാനവനെ നിരൂപിച്ചു.
അല്പസ്വല്പം വെറുക്കാന്‍ പഠിപ്പിച്ചു സ്വയം!

പക്ഷെ എന്‍റെ പുരുഷസങ്കല്‍പം അവനില്‍ മാത്രം ഒതുങ്ങി...
അല്ല അവനോളം വളര്‍ന്നു ...!

                                       ...

എന്നെ ഉപേക്ഷിച്ചു (അതോ ഞാനോ ?) രാമന്‍ കടന്നപ്പോള്‍,
ഭൂമിയിലടിഞ്ഞ  എന്നെ കരം പിടിച്ചുയര്‍ത്താന്‍ നവമൂര്‍ത്തീകരണം !

ശക്തമായ രണ്ടേ രണ്ടുകരങ്ങള്‍,
വടുക്കള്‍ ചുംബിച്ചുണക്കാന്‍ ഒരധരം
സ്നേഹസാഗരഗര്‍ജ്ജനമുള്ള ഒരേഒരു മാറ്,
ആഴിയോളം ആഴമുള്ള രണ്ടുമാത്രം കണ്ണുകള്‍... !

ലിഖിത, അലിഖിത നിയമങ്ങള്‍   കാറ്റില്‍ പറത്തി,
അവന്‍റെ ഇരുകൈക്കുള്ളില്‍ പിടയുമ്പോള്‍,
ചുണ്ടുകള്‍ക്കിടയില്‍   നിന്ന് അല്പം ശ്വാസത്തിനായി തല ചെരിക്കുമ്പോള്‍
വിടര്‍ന്ന  കണ്ണിലെ  പ്രണയവും സ്നേഹവും നാണിപ്പിക്കുമ്പോള്‍ ,
മാറിലെ മൃദുരോമത്തില്‍ വിരലോടിച്ച് കിടക്കുമ്പോളൊക്കെയും ഞാന്‍ കാണാറുണ്ട്…..

സര്‍വ്വസമ്മതന്‍ രാമന്‍റെ  ശുഷ്കിച്ച ചിന്താസരണി, അമ്പേ പരാജയപ്പെട്ട ഭര്‍തൃത്തം !
നിന്നില്‍ മിന്നിമറയുന്ന പുനര്‍ജ്ജനിച്ച രാവണഭാവങ്ങള്‍ ..!!   
ജനാലയുടെ ഒഴിഞ്ഞ മറുപുറം...!!!  
എന്നില്‍ തിരയടിച്ചു തരികെഅണയുന്ന സ്ത്രൈണവികാരങ്ങള്‍ !!!!

                                                         ...

                                            കാലമേ മാപ്പ്...

നീ കാത്തു വച്ചതെന്തെന്നറിയാതെ പലവീഴ്ച്ചകളിലുംനിന്നെ തള്ളിപ്പറഞ്ഞതിന്...!
എന്‍റെ പിഴവുകള്‍ക്ക് നിന്നെ പങ്കുചേര്‍ത്തതിന്...!
നിന്‍റെ കൂടെ ചരിക്കാതെ മുന്നേ ഓടാന്‍ ശ്രമിച്ചതിന്...

                                               മാപ്പ്....

  ഹൃദയത്തിന്നാഴങ്ങളില്‍നിന്നും....... മാപ്പ് !!!


62 comments:

 1. പഴയ വരികളിലെപ്പൊഴൊ വായിച്ചു പൊയ
  വേറിട്ട ചിന്തകളുടെ ഒരു മനസ്സ് കണ്ടൂ ..
  ആര്‍ജ്ജവമുള്‍കൊണ്ട, അടങ്ങി ഒതുങ്ങി നില്‍ക്കുന്ന-
  ചിന്തകളുടെ സൗന്ദര്യമുള്ള പകര്‍ത്തല്‍ ..
  എനിക്ക് ഇഷ്ടമായെന്നല്ല , എന്റെ മനസ്സിനേ എങ്ങോ
  സ്വാധീനിച്ചിരിക്കുന്നു ഈ വരികള്‍ .. എനിക്ക് മാത്രമാണോ എന്നുമറിയില്ല ..

  വിവരിക്കാന്‍ തൊന്നുന്നുണ്ട് , ഈയിടയായ് എഴുതാറില്ല , പറയാറും
  പക്ഷേ കീയക്കുട്ടി ഇങ്ങനെ ചിന്തിക്കുമ്പൊള്‍ എനിക്ക് പറയാന്‍ തോന്നുന്നു ..

  ലോകം മുഴുവന്‍ ശ്രേഷ്ടരാമന്മാരേ വാഴ്ത്തുമ്പൊള്‍
  പാവം രാവണനേ കാണുന്ന വെറും സ്ത്രീ മനസ്സ് ...
  മനസ്സില്‍ മോഹം പൂവിട്ട നാള്‍ മുതല്‍ വന്നു ചേക്കേറിയ
  രാവണചിന്തകള്‍.. രാവണ സാമിപ്യം ..
  ചിന്തകളിലും കിനാവുകളില്‍ പൗരുഷ്യത്തിന്റെ നായക സങ്കല്പ്പം ..
  ഈ തുറന്ന് പറച്ചിലിന് , പ്രീയപെട്ട കീയകുട്ടി ഉള്ളീന്ന് അഭിനന്ദനം ..
  പുറം മോടികള്‍ പൊലെ തേനും , പാലും , പ്രണയവും
  നേര്‍ ചിത്രങ്ങളും പകര്‍ത്തി വയ്ക്കുന്ന , സമൂഹത്തിന്മുന്നില്‍
  തന്റേടത്തൊടെ നീ തലയുയര്‍ത്തി നില്‍ക്കുന്നു ...

  നീ എഴുതുന്നത് നിനക്ക് വേണ്ടിയാണ്
  ആരു , എങ്ങനെ വായിച്ചാലും അതവര്‍ക്കു വിടുന്ന
  ഒരു ലാഘവമുണ്ട് ഒരൊ വരികള്‍ക്കും ചിന്തകള്‍ക്കും ..

  ലോകത്തിന്റെ രാമനു മുന്നില്‍ കഴുത്തു നീട്ടുമ്പൊള്‍
  ഒരു സ്ത്രീയുടെ അന്തര്‍സംഘര്‍ഷങ്ങള്‍ ആരറിയുന്നു അല്ലേ ..?
  രാവണന്‍ എന്ന രൂപ ചിന്തകള്‍ക്ക് പൊലും എന്ത് വിശാലതയാണല്ലേ ..
  ചേര്‍ത്തു നിര്‍ത്താന്‍ പാകത്തില്‍ വളരുന്ന പൗരുഷ ചിന്തകള്‍ ..

  കാലത്തിനോട് മാപ്പിരന്ന് , അന്നു തൊട്ട് തേടിയ തീഷ്ണതയുള്ള
  അധരങ്ങളുടെ അടുപ്പിക്കലില്‍ , ചേര്‍ത്തു നിര്‍ത്തുന്ന മാറില്‍
  അലിഞ്ഞു പൊകുന്ന കണ്‍കളില്‍ , ആ കാലം തന്നെ കൊണ്ടെത്തിച്ചിരിക്കുന്ന
  എന്ന ഭാവമോടെ വരികള്‍ പൂര്‍ണത കൈവരിക്കുന്നു .. മനസ്സും ..

  ഉള്ളിന്റെ ഉള്ളില്‍ നിന്നും അഭിനന്ദനം കീയക്കുട്ടീ ..
  എനിക്ക് ഏറെ ഇഷ്ടായീ .. ഈ വേറിട്ട ചിന്തകളാണ്-
  യാദൃശ്ശ്ചികമായീ കാണാനിടയായ ഈ വരികളൊട്
  ഏറേ അടുപ്പിച്ചത് .. കൂടേ ഈ മനസ്സിനോട് ഇഷ്ടമാക്കുന്നതും

  കാണുന്ന കണ്ണല്ല..... തേടുന്ന , ആവശ്യമാകുന്ന മനസ്സാണ് പ്രധാനം
  എന്ന് നീ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു .....!
  രാമരാജ്യത്തിന് മേലേ ..രാവണസൗധത്തില്‍ നീ ഖിന്നയല്ല .....!

  ""സര്‍വ്വസമ്മതന്‍ രാമന്‍റെ ശുഷ്കിച്ച ചിന്താസരണി,
  അമ്പേ പരാജയപ്പെട്ട ഭര്‍തൃത്തം !
  നിന്നില്‍ മിന്നിമറയുന്ന പുനര്‍ജ്ജനിച്ച രാവണഭാവങ്ങള്‍ "" ... "ഏറേ ഇഷ്ടം"

  ReplyDelete
  Replies
  1. നിന്നെ ഈ വരികള്‍ സ്വാധീനിച്ചു എങ്കില്‍ ഏറെ സന്തോഷം, നിന്നിലെ രാവണ ഭാവത്തെ അത് ശക്തമാക്കട്ടെ !!!
   ഒന്നുണ്ട് എന്റെ വരികള്‍ വായിക്കുമ്പോള്‍ എല്ലാവരും അവനവനു ഇഷ്ടമുള്ളത് പോലെയാണ് വ്യാഖ്യാനിക്കുക ..അത് നല്ലത് തന്നെ,
   പക്ഷെ റിനി എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നത് അത് പോലെ മനസ്സിലാക്കുന്നു...ഉമ്മു ചോദിച്ചപോലെ അതെങ്ങനെയാ?

   അല്ല ഒരിക്കലും എന്‍റെ രാവണ രാജ്യത്ത് ഞാന്‍ ഖിന്നയല്ല... എന്‍റെ മനം ഒന്നിടറാന്‍ അനുവദിക്കാതെ അവന്‍ കൂടെത്തന്നെയുണ്ട്‌ !!!
   എന്‍റെ വരികളിലൂടെ എന്നെ അറിഞ്ഞെത്തിയ നിന്നോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഇഷ്ടം ...സ്നേഹം.
   നന്ദിക്ക് പകരമായി എന്ത് പറയും ആദ്യമായി വായിച്ചതിനും ശരിയായി വായിച്ചതിനും?

   എവിടെയോ വായിച്ചു എന്തോ മരവിപ്പിന്റെ കുരുക്കിലാണ് റിനി എന്ന്...പുറത്തു കടക്ക് അതില്‍ നിന്നും എഴുത്...എന്നും കേറിനോക്കാറുണ്ട് ബ്ലോഗില്‍...ഒന്നും വരണില്ലല്ലോ :(
   എഴുതുന്നെ...

   Delete
 2. Replies
  1. അമ്പമ്പട രാഭണ....കുംബകര്‍ണാ :D:)

   Delete
 3. പ്രിയ കീയ...
  ഒരുപാടൊരുപാട് സന്തോഷം...
  സര്‍വ്വസമ്മതന്‍ രാമന്‍റെ ശുഷ്കിച്ച ചിന്താസരണി, അമ്പേ പരാജയപ്പെട്ട ഭര്‍തൃത്തം !
  നിന്നില്‍ മിന്നിമറയുന്ന പുനര്‍ജ്ജനിച്ച രാവണഭാവങ്ങള്‍ ..!!
  ജനാലയുടെ ഒഴിഞ്ഞ മറുപുറം...!!!
  എന്നില്‍ തിരയടിച്ചു തരികെഅണയുന്ന സ്ത്രൈണവികാരങ്ങള്‍ !

  സീത പെണ്ണാണെന്ന് കരുതാത്ത രാമനോട്, രാമായണ വ്യാഖ്യാതാക്കളോട്,
  ഉള്ളാലെയൊന്നു പൊട്ടിച്ചിരിച്ചു, വള കിലുക്കി
  തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന സീത..
  കീയായണം..

  ReplyDelete
  Replies
  1. അതെ തീര്‍ത്തും ഒരു പെണ്ണായണം!!!
   പല്ലു നിന്‍റെ സന്തോഷം,എന്‍റെയും :)

   Delete
 4. പണ്ടേ രാവണനോടു എനിക്കുമൊരു ഇഷ്ടമുണ്ടായിരുന്നു.. രാവണപ്രഭുവില്‍ പറഞ്ഞ പോലെ , സ്ത്രീജിതന്‍ അല്ലാത്ത, ശ്രീജിതനായ രാവണന്‍..........
  ഇത് വായിച്ചതില്‍ സന്തോഷം.........
  സ്നേഹത്തോടെ മനു..

  ReplyDelete
  Replies
  1. മനു ആദ്യാണല്ലേ
   സന്തോഷം !!!
   ഞാന്‍ വായിക്കാറുണ്ട് മനുനെ..

   Delete
 5. സീതയും ,മണ്ടോതരിയും കൊതിക്കുന്നത് ഒന്ന് തന്നെ
  ഇരുപതു കരങ്ങളും ,ഇരുപതു അധരങ്ങളും ചേര്‍ന്ന് തീര്‍ക്കുന്ന പ്രണയത്തിന്റെ ആ രാക്ഷസഭാവം.

  ഇഷ്ടമായി കീയുടെ രാവണന്‍
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ ഏതൊരു പെണ്ണും കൊതിക്കുന്ന സ്നേഹത്തിന്റെ തണലിന്റെ രാവണ ഭാവം !!!
   ഇത്തവണ ഗോപന്‍ എന്‍റെ സൈഡില്‍ നിന്നതോണ്ട് സന്തോഷായിട്ടോ..

   Delete
 6. പാവം രാവണന്‍!!! ഈ പാവത്തിനെയാണോ ദൈവമേ നീ നീചജന്മമെന്നു വിധിയെഴുതിയത്! ഹേ! ദൈവമേ ഇനി നീയോ ചെകുത്താന്‍..?!!


  ഞാന്‍ സമ്മതിച്ചു തരില്ല... ഇവിടെ ക്ലിക്ക് ചെയ്തൊന്ന് നോക്കിയേ

  ReplyDelete
  Replies
  1. സര്വ്വസമ്മതരുടെ ശുഷ്ക്കിച്ച കുടുംബബന്ധങ്ങള്‍ !!!
   അന്ന് ഞാന്‍ സ്കൂളില്‍ പോയില്ല അതാ കുഴപ്പമായെ ;P...ഇനിയിപ്പോ മാറ്റണോ ??

   Delete
 7. ഒരുപാട് ഇഷ്ടായി കീയക്കുട്ടി . രാമനേക്കാള്‍ എനികെന്നുമിഷ്ടം രാവണനോട് ആയിരുന്നു . എന്തോ ഇതു വായിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നണൂ .

  ReplyDelete
  Replies
  1. നന്ദി അനാമിക ...
   ഉള്ളില്‍ ഒരു 'പെണ്ണു'ണ്ട് അതാവും ഇഷ്ടായത് ..;);P

   Delete
 8. സീതക്ക് വേണ്ടി മരിച്ച രാവണന്‍ സ്ത്രീ ലംബടന്‍ സീതയെ കാട്ടിലെറിഞ്ഞ രാമന്‍ ഉത്തമപുരുഷന്‍ .ഇതെനിക്ക് ഇഷ്ടായി കീയചേച്ചി സീത രാവണപ്രിയയായിരുന്നിരിക്കാം അല്ലെ?

  ReplyDelete
  Replies
  1. പിന്നല്ലാതെ ചീതപെണ്ണും നമ്മളൊക്കെ പോലെയല്ലേ ..
   സന്തോഷം സാത്വികകുട്ടി !!!

   Delete
 9. കീയക്കുട്ടിക്കു അഭിനന്ദനങള്‍..
  വേരിട്ട ഒരു ചിന്തനത്തിനു..
  രാവണന്റെ പ്രണയവും തീഷ്ണതയും
  എല്ലാ കാമുകന്‍മരിലും കാണുമാരിക്കും
  ആദ്യം പ്രണയം പകര്‍ന്നു തന്നതു ആ രാവണനല്ലെ..!!

  പക്ഷെ രാമനെ തള്ളീ പറയാന്‍ പറ്റില്ല എനിക്ക്
  കാരണം രവണന്റെ തട്ടിയെടുത്തതു മായസീതയരുന്നു..
  രാമന്‍ യതാര്‍ഥ സീതയെ പര്‍ണശാലയി ഒളിപ്പിച്ചു വച്ചിരികുവാരുന്നു..
  തന്റെ ലക്ഷ്യം നിറവേറ്റാന്‍..

  രാമയണത്തിലെ വലിയൊരു ചര്‍ച്ചയാണിത്..

  ReplyDelete
  Replies
  1. ആദ്യം പകര്‍ന്നത് രാവനനായിരുന്നോ ഹേ അല്ല രാമനായിരുന്നു ...
   ഇപ്പോഴാ രാവണന്‍ വന്നെ ;P
   ഒരുപാട് സന്തോഷം നല്ല വാക്കുകള്‍ക്ക് :)
   ഉപേക്ഷിക്കപ്പെട്ട സീതയോ ? അവളായിരുന്നല്ലോ ദൌര്‍ഭാഗ്യ !!!

   Delete
 10. കീയു...എഴുത്തിന്റെ ശൈലിയും അതെഴുതിയ ഭാവനയെയും അഭിനന്ദിക്കാതെ വയ്യാട്ടോ.. .
  പിന്നെ ചെറിയ ചെറിയ സംശയങ്ങളും നിരൂപണങ്ങളും ഇവിടത്തെ നല്ലൊരു വായനക്കാരി എന്ന നിലയില്‍ ഞാന്‍ പറയട്ടെ??

  "കല്യാണ തലേന്നും അവന്‍ എത്തി...
  എന്‍റെ "പുതിയ ആദ്യരാത്രിക്ക്" ശേഷം പതിവുതെറ്റാതെ എത്താമെന്ന് പറഞ്ഞ്, "

  ഈ വരികളിലൂടെ സീതയെന്ന സ്ത്രീത്വത്തിന്റെ പ്രതീകത്തെ വെറും ഒരു സാധാരണ സ്ത്രീയോട് ഉപമിച്ച് തരംതാഴ്ത്തിയിരിയ്ക്കുന്നു... എഴുത്തകം നമ്മുടെ സ്വന്തം ചിന്താശ്രേണിയും അവകാശവുമാണെങ്കില്‍ കൂടി...എന്തുകൊണ്ടോ മറ്റുള്ളവരെപ്പോലെ എനിക്കുള്‍ക്കൊള്ളാന്‍ കഴിയുന്നില്ല... ഒരു പക്ഷെ അത്രയും ആഴത്തില്‍ ചിന്തിക്കാന്‍ കഴിയാത്തത് കൊണ്ടായിരിയ്ക്കാം...

  അത് പോലെ തന്നെ

  "പത്ത് ഹൃദയമൊതുക്കിയ നെഞ്ചോടു ചേര്‍ത്ത്
  തലയില്‍തലോടി, കാതില്‍ പതിയെ മൊഴിയുമായിരുന്നു ,"
  പത്ത് ഹൃദയം എന്ന് പരാമര്‍ശിച്ചത് ശെരിക്കും എന്തിനെയാണ്?

  ReplyDelete
  Replies


  1. ആച്ചു ഇഷ്ടായി നിരൂപണം...
   പത്തു ഹൃദയം എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് സ്നേഹത്തിന്‍റെ ആഴം ആണ് !
   സീതയില്‍ ഞാന്‍ എന്‍റെ ചിന്തകള്‍ ചാളിച്ചത് ഇഷ്ടമായില്ല അല്ലെ..
   ഇത്തരത്തില്‍ ഒരുപാട് ക്രൂരതകള്‍ ഞാന്‍ കാട്ടാറുണ്ട്‌ സദയം ക്ഷമിക്കുക..തലതിരിഞ്ഞു ചിന്തിച്ച ശീലം കൂടുതല്‍, അതോണ്ടാവും അല്ലെ?
   http://roopantharanam.blogspot.in/2011/03/blog-post_04.html

   ""വെറും ഒരു സാധാരണ സ്ത്രീയോട് ഉപമിച്ച് തരംതാഴ്ത്തിയിരിയ്ക്കുന്നു.""...ഞാനോ നീയോ ആകുന്ന സാധാരണ സ്ത്രീ അത്രയും തരാംതാഴ്ന്നതാണോ ??
   സ്ത്രീജന്യ വികാരങ്ങള്‍ ഒന്ന് തന്നെ. സ്നേഹം കരുതല്‍ തണല്‍ ഇത് കാംക്ഷിക്കുന്നത് തെറ്റാകുന്നെയില്ല...
   ജനനം മുതല്‍ മരണം വരെ ഒരെഒരാലെ മാത്രം മോഹിച്ചു സ്വന്തമാക്കി ജീവിക്കുന്നവര്‍ ഉണ്ടാവില്ലതന്നെ...
   ഒരിക്കലെങ്കിലും, മനസ്സൊരു നിമിഷതെക്കെങ്കിലും വഴുതാത്തവര്‍ ഉണ്ടാവും എന്നാണോ?
   മറ്റൊരു പുരുഷനെ കിനാവിലെങ്കിലും മോഹിക്കാത്ത സ്ത്രീകള്‍ (വിവാഹശേഷമോ മുന്‍പോ ) ഉണ്ടാവുമോ?

   Delete
  2. നിന്റെ ഈ ചിന്തകള്‍ ഇഷ്ടമായില്ല എന്നതല്ല കീയു...ഉള്‍ക്കൊള്ളാന്‍ തന്നെ പറ്റുന്നില്ല..ഞാനോ നീയോ ആകുന്ന സാധാരണ സ്ത്രീ പരപുരുഷനെ പ്രാപിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരോ?ഒരു പക്ഷെ ഞാന്‍ കണ്ട ലോകം എന്റെ അമ്മയടങ്ങുന്ന.. അച്ഛനെ മാത്രം മനസ്സില്‍ നിറച്ചു പരപുരുഷനെ സ്വപ്നത്തില്‍ പോലും പ്രാപിക്കുന്നവരെ കുലടസ്ത്രീകളായി കണ്ടത് കൊണ്ടാകാം...ഒരിക്കല്‍ പോലും ആ അമ്മ മനസ്സ് വഴുതിയിട്ടില്ല എന്നെനിക്കറിയാം... അങ്ങനെ എത്ര എത്ര പേര്‍....പാതിവ്രത്യത്തില്‍ വജ്രമായി എന്നും നിലകൊള്ളുന്ന സീതയെ വെറും ഒരു കുലടയായി നീ ഉള്‍ക്കൊണ്ടത്‌ എന്റെ മനസ്സില്‍ ഏല്‍പിച്ച ആഴത്തിലുള്ള മുറിവുമാകാം...ഇന്നത്തെ തലമുറ ഒരു പക്ഷെ നീ ഈ പറഞ്ഞ പാതിവൃത്യം തൃണസമാനമായി കാണുന്നവരാണ്...അതാകാം സീതയെ അങ്ങനെ ഒരു തരത്തില്‍ തരംതാഴ്ത്തിയതിനു പിന്നിലുള്ള ചേതോവികാരം..

   Delete
  3. ആശയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതതൊക്കെ തെറ്റെന്നോ സംഭവിക്കരുതെന്നോ ശഠിക്കാന്‍ പറ്റുമോ?പരപുരുഷനെ പ്രാപിക്കുന്നത് തെറ്റാവാം.. പക്ഷെ ആരാണ് പരപുരുഷന്‍???
   ഞാനോ നീയോ അല്ല അത് തീരുമാനിക്കേണ്ടത് ഓരോ മനസ്സുമാണ് . ഒരു ചരടില്‍ തൂക്കിയ ആള്‍ ആവണം ജീവിത പുരുഷന്‍ എന്ന് സമൂഹത്തിനു വാശിപിടിക്കാം...പക്ഷെ എല്ലാ മനസ്സുകളും അത് നടപ്പാക്കും എന്ന് വ്യമോഹിക്കരുത് .
   ഞാന്‍ പരപുരുഷനെ പ്രാപിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍ അല്ല...പക്ഷെ പ്രണയിക്കുന്ന എന്റെ പുരുഷനെ പ്രാപിക്കാന്‍ കൊതിക്കുന്നവള്‍ തന്നെ !!!

   പണ്ട് പ്രണയം, രതി എന്നാ വാക്കുകള്‍ പോലും പരസ്യമായി പറയാത്ത നമ്മള്‍ അത് വാക്കുകളിലും വരികളിലും നിറയ്ക്കുന്നില്ലേ..
   വിവാഹത്തിന് മുന്‍പ് പ്രണയിക്കുന്നില്ലേ ? പണ്ട് മാറ് മറയ്ക്കാതെ നടക്കുന്നതായിരുന്നു ശരി..പിന്നീടത്‌ മാറിയില്ലേ...അതുപോലെ എല്ലാം മാറ്റത്തിന് വിധേയമാണ് കുട്ടി.
   ആശയുടെ കുഴപ്പമാവില്ല...കണ്ട കിണറിലെ ലോകത്തിന്റെ കുഴപ്പമാവാം...

   ഒന്ന് കണ്ണ് തുറന്നു ചുറ്റും നോക്ക്... കാല്‍പനിക ലോകത്ത് നിന്നും യഥാര്‍ത്ഥ ജീവിതങ്ങളുമായി സംവദിക്കു...അപ്പോള്‍ അറിയാം ..
   ആശയുടെ അമ്മയടങ്ങുന്ന ആ ലോകം എന്നേ മാറിപ്പോയെന്നു ....എത്ര എത്ര ജീവിതങ്ങള്‍ ഇത്തരം പ്രണയ ത്തിന്റെ ഊര്‍ജ്ജം കൊണ്ട് മാത്രമം നിലനില്‍ക്കുന്നു എന്ന്.

   പിന്നെ എപ്പോഴും ഓര്‍ക്കുക...ആശ ഉള്‍ക്കൊള്ളുന്നത് പോലെ കാര്യങ്ങള്‍ മറ്റുള്ളവര്‍ ഉള്‍ക്കൊള്ളണം എന്നില്ല. അതിനുള്ള വിയോജിപ്പ് പ്രകടിപ്പിക്കുക ആവാം ... അതംഗീകരിക്കണം എന്ന വാശി വേണ്ട!!!


   വാല്‍ക്കഷണം: ആശയെ താലി ചാര്‍ത്തുന്ന ആള്‍ ദിവസവും വന്ന് ഉപദ്രവിചാലും... ബ്ലോഗ്‌/ ഉം ജോബ്‌ ഉം ഒന്നും വേണ്ടെന്നു പറഞ്ഞാലും ...ഒരു വ്യക്തി എന്ന പരിഗണനപോലും ഇല്ലാതെ പെരുമാറിയാലും പതിവ്രത ജീവിതകാലം മുഴുവന്‍ സഹിക്കുമല്ലോ അല്ലെ??

   Delete
  4. എനിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതൊക്കെ തെറ്റെന്നോ സംഭവിക്കരുതെന്നോ ശഠിയ്ക്കുന്നില്ല...പക്ഷെ നീ പറയുന്നത് മാത്രമാണ് ശരി എന്ന് സ്ഥാപിച്ചെടുക്കുന്നതും വാശി പിടിയ്ക്കുന്നതും അല്പം കടന്ന കൈയല്ലേ? താലി കെട്ടിയ പുരുഷന്‍ ഒഴിച്ചു ഏത് അന്യനും ഒരു സ്ത്രീയ്ക്ക് പരപുരുഷന് എന്നാണു എന്റെ അറിവ്.... നീ പറയുന്നത് പോലെ അത് ഓരോ മനസ്സ് അനുസരിച്ച് വിഭിന്നമായിരിയ്ക്കും...
   പ്രണയിയ്ക്കുന്ന പുരുഷനെ താലി കെട്ടി അയാളെ പ്രാപിയ്ക്കുന്നത് അന്തസ്സ്... അല്ലാതെ താലി കെട്ടിയ പുരുഷന്റെ മതിലില്‍ അന്യനെ സ്വപ്നം കാണുന്ന ജനുസ്സിലേയ്ക്കോ നീയും ഞാനും അടങ്ങുന്ന സാധാരണ സ്ത്രീ....അങ്ങനെ ഉണ്ടെന്നുള്ളത് നേര് തന്നെ....പക്ഷെ അത് മാത്രമാണ് സാധാരണ സ്ത്രീ എന്ന് വാശി പിടിയ്ക്കരുത്...

   നീ പറഞ്ഞത് പോലെ എന്റെ അമ്മയടങ്ങുന്ന ആ ലോകം മാറിപ്പോയെങ്കിലും അങ്ങനെ പതിയെ മാത്രം മനസ്സില്‍ നിറച്ചു ജീവിയ്ക്കുന്ന ആരും ഈ ലോകത്ത് ഇന്ന് ഇല്ല എന്ന് നീ തെറ്റിധരിയ്ക്കണ്ട... ഒന്ന് മാറി നിന്ന് മൌനമായ് ലോകത്തെ അപഗ്രഥനം ചെയ്തു നോക്ക് .. അപ്പൊ പാതിവ്രത്യ ശക്തിയുള്ള കുലീന സ്ത്രീകളെ കാണാം...ഒന്ന് ഗാഡമായി അവലോകനം ചെയ്യണം എന്ന് മാത്രം...ആ ലോകം അസ്തമിച്ചു എന്ന് തീര്‍പ്പ് വെക്കുന്നതിനു മുന്‍പ് അത് നന്നായിരിയ്ക്കും.....

   ഞാന്‍ ഉള്‍ക്കൊള്ളുന്നത് പോലെ കാര്യങ്ങള്‍ കീയക്കുട്ടിയെ പോലെ മറ്റുള്ളവര്‍ ഉള്‍ക്കൊള്ളണം എന്നില്ല.. പക്ഷെ വിയോജിപ്പ് പ്രകടിപ്പിയ്ക്കുന്നതും നിയന്ത്രണവിധേയമെന്നാണോ?എന്റെ അഭിപ്രായങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റുള്ളവരുടെ ശരികള്‍ എന്നില്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോ അവരുടെ ശരികള്‍ മൌനമായി അംഗീകരിയ്ക്കാന്‍ ശീലിച്ചിട്ടില്ല എന്നത് നേര് തന്നെ......

   വാല്‍ക്കഷണം:.... എന്നെ താലി ചാര്‍ത്തുന്ന ആളുടെ ചിന്താഗതികള്‍ എനിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ താലിപൊട്ടിച്ചെറിഞ്ഞു ഞാന്‍ സ്വാതന്ത്ര്യം നേടും...അല്ലാണ്ട് നീ സ്ഥാപിച്ചെടുക്കുന്നത് പോലെ ആ ബന്ധത്തിന്‍ തണലില്‍ പരപുരുഷനെ മനസ്സില്‍ വരിച്ചു അതിന്റെ ഊര്‍ജത്തില്‍ ജീവിച്ചു എന്റെ പതിയെ ഞാന്‍ ചതിയ്ക്കില്ല... പതിയോടോത്തു ജീവിയ്ക്കുന്ന കാലം വരെ ഞാന്‍ പതിവ്രതയായിരിയ്ക്കുംട്ടോ...

   Delete
  5. എന്താ ഇവിടെ പ്രശ്നം ??????
   കണ്ണ് തെറ്റിയാല്‍ അപ്പൊ തല്ലു കൂടിക്കോ ട്ടോ.
   ഞാനിനി ഏതു സമയോം ഇതുങ്ങളുടെ ഒക്കെ പിറകെ വടീം പിടിച്ച് നടക്കേണ്ടി വരൂലോ ന്‍റെ കൃഷ്ണാ !!!!!!!!!!!!

   നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ???
   ഇല്ലേല്‍ ഒരു കാര്യം ചെയ്യ്‌ ന്‍റെ ഫേസ് ബുക്കില്‍ പോയി ഞാന്‍ ഇന്നലെ ഇട്ട ഫോട്ടോകള്‍ക്ക് നല്ല അഭിപ്രായം എഴുതൂ .


   uma

   Delete
  6. ഇതിപ്പോ "ഞാനെന്റെ കൃഷ്ണനെ കൂടെ കൊണ്ട് പോന്നു " മാധവിക്കുട്ടി പറഞ്ഞപോലെ, ഞാന്‍ എന്റെ കൂട്ടുകാരി സീതയെക്കുറിച്ച പറഞ്ഞെ.. അവള്‍ കാമിച്ചത് രാവണന്‍ എന്നോരുവനെയും വരിക്കേണ്ടി വന്നത് ഒരു രാമനെയും ആണെന്ന് പറഞ്ഞേക്കാം... അപ്പൊ ഈ "സദാചാര വാദികള്‍ " എന്നേം എന്റെ സീതെനേം വെറുതെ വിടുമല്ലോ അല്ല പിന്നെ....ഉമ്മുവോ നീയെന്ത ഒന്നും പറയാതെ??..ആഷേടെ കമന്റ്‌ വായിച്ചില്ലേ.. ;P

   നീയും സാധാരണ സ്ത്രീ അല്ലെ അപ്പൊ പറയു... കാരണം മൌനമായി അപഗ്രധിക്കനോന്നും എനിക്ക് വശമില്ലല്ലോ...നമ്മള്‍ കണ്ണോണ്ട് കാണുന്നതല്ലേ എഴുതുന്നെ. ഞാന്‍ വിട്ടു ഉമ്മു പറഞ്ജോല് മറുപടി...ഇല്ലേല്‍ അചൂനോട് ചോദിക്ക് കീയക്കുട്ടി പറഞ്ഞത് തെട്ടനോന്നു അവള്‍ പറയട്ടെ...:D

   Delete
  7. ആശ പറഞ്ഞതിനെല്ലാം ആമേന്‍.,.. കൂടെ ആശംസകളും :)..

   Delete
  8. ഇത്രയും ചര്‍ച്ചാ വിഷയമാകാന്‍ കീയു നിന്റെ പോസ്റ്റ്‌ പ്രയോജനപ്പെട്ടില്ലേ ..? അപ്പൊ അത്രെയുമാഴത്തില്‍ അവ എന്നെ സ്പര്‍ശിച്ചതല്ലേ കാരണം.. ?? അപ്പോ ആശംസകള്‍ നിന്റെ എഴുത്തിനു തന്നെ... ഹസ്തദാനം ചെയ്തു പിരിയാംട്ടോ കീയു നമുക്ക്...പിണങ്ങണ്ടാട്ടോ...ഇനി അടുത്ത പോസ്റ്റില്‍ അടി കൂടാന്‍ സന്ധിയ്ക്കും വരെ...ഉമയും അച്ചുവും കൂടിക്കോ മധ്യസ്ഥതയ്ക്ക് ....ശുഭാരാത്രിട്ടോ..

   Delete
 11. കണ്ടോ കീയൂ നീ ഒരു പോസ്റ്റ്‌ ഇട്ടപ്പഴാ രാവണന് ഇത്രയേറെ ആരാധകര്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത് .
  ന്നാല്‍ പിന്നെ നമുക്കൊരു ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങിയാലോ?????????
  ഓള്‍ കേരള രാവണന്‍ സ് ഫാന്‍സ്‌ അസോസിയേഷന്‍.
  നിന്നെ പിടിച്ച് അതിന്‍റെ പ്രസിഡന്റ്‌ ആക്കാം .
  അയ്യോ ..............അപ്പൊ ഞാനോ???????

  ReplyDelete
  Replies
  1. ഖജാന്‍ജി ...:)!!!
   കാശ് വേണ്ടേ നമുക്ക്...അടിച്ചുമാറ്റാന്‍..!!!
   രാവണന് ഇഷ്ടക്കാര് കൂടും...എന്താന്നറിയോ....രൂപം പോലെതന്നെയ മൂപ്പരുടെ പ്രണയവും...തീവ്രം ..!!!

   അതി ഭാവുകത്വം നിരഞ്ഞവര്‍ക്കൊക്കെ പിടിക്കാതെ തരമില്ലല്ലോ..നമ്മളെപ്പോലെ.. ;P
   ഉമ്മുട്ടി പറഞ്ഞാന്‍ കീയു അസോസിയേഷന്‍ തുടങ്ങുമെട്ടോ...പല്ലിടെ പരൂക്ഷ തീരട്ടെ... ;P

   Delete
 12. എം.ടി, രണ്ടാമൂഴത്തിൽ ഭീമസേനന് വ്യത്യസ്തമായ ഒരു ഇമേജ് കൊടുത്തത് പോലെ...

  നാട്ടുകാരുടെ വാക്ക് കേട്ട് സീതയെ ഉപേക്ഷിച്ച രാമനോട് ഒരിക്കലും യോജിക്കുവാൻ കഴിഞ്ഞിട്ടില്ല എനിക്ക്...

  എങ്കിലും രാവണന് ക്ലീൻ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിയിരുന്നോ?

  ReplyDelete
  Replies
  1. വിനുവേട്ട ആദ്യായാണല്ലോ വരവ് സ്വാഗതം...സന്തോഷം..
   കിടക്കട്ടെന്നെ മൂപ്പര്ര്‍ക്കും ഒരു ക്ലീന്‍ പത്രം. നമുക്ക് ചിലവൊന്നുമില്ലല്ലോ...
   മാത്രമല്ല എനിക്ക് മൂപ്പരോട് വല്ലാത്ത പ്രണയമാ :) ;P

   Delete
  2. പക്ഷേ സീതയെ അത്രത്തോളം മാറ്റിയത് ശരിയായില്ല കീയെ. രാവണന്‍ വ്യത്യസ്തന്‍ തന്നെ.:)

   Delete
 13. ഒരുപാട് ഇഷ്ടായി കീയക്കുട്ടി . രാമനേക്കാള്‍ എനികെന്നുമിഷ്ടം രാവണനോട് ആയിരുന്നു

  സന്തോഷം ആശംസകള്‍

  ReplyDelete
  Replies
  1. റൈനീയെ മലയാളം ബ്ലോഗ്ഗറില്‍ കണ്ടു പരിചയം ഉണ്ടെട്ടോ ..പക്ഷെ ഈ അങ്ങതട്ടില്‍ ആദ്യാല്ലേ .
   സന്തോഷമായി ഇഷ്ടമായതില്‍ !!!

   Delete
 14. വെളുക്കുവോളം രാമായണം വായിച്ചിട്ട് അവസാനം സീതയുടെ ഭര്‍ത്താവ് ശശിയായി!

  അല്ലാ, രാവണന്‍റെ മകളാണ് സീതയെന്നും, രാവണന്‍ കുഞ്ഞു ജനിച്ചയുടനെ മിധിലയിലെ ഉഴവുചാലില്‍ കുഴിച്ചിട്ടു എന്നും, "സീത"ത്തില്‍ (ഉഴവുച്ചാലില്‍ ) നിന്നും കിട്ടിയതുകൊണ്ട് "സീത" എന്ന് പേരിട്ടു എന്നുമൊക്കെ ആരോ പറയുന്നത് കേട്ടല്ലോ...?

  എന്തായാലും രാവണന്‍ ഒരു കുഴപ്പക്കാരന്‍ ആയിട്ട് എനിക്ക് തോന്നീട്ടില്ല.

  ReplyDelete
  Replies
  1. അപ്പറഞാതൊക്കെ ഞാനും കേട്ടു പക്ഷെ ഒക്കെ നുണയാന്നെ...
   ഇവിടിപ്പോ വായിച്ചില്ലേ അതാ സത്യം ;P

   Delete
 15. എല്ലാ സ്ത്രീ ഹൃദയങ്ങളിലും പതുങ്ങി ഇരിപ്പുണ്ട്
  പത്തു തലയുള്ള രാവണ സര്‍പ്പം!
  എല്ലാ സ്ത്രീ ഹൃദയങ്ങളിലും കൊതിചിരിപ്പുണ്ട്
  പുഷ്പക വിമാനത്തിലൊരു വിദേശ യാത്ര!
  എല്ലാ സ്ത്രീ ഹൃദയങ്ങളിലും കാത്തിരിപ്പുണ്ട്
  അശോകമരത്തണലിന്‍ ഏകാന്തത!
  എല്ലാ സ്ത്രീ ഹൃദയങ്ങളിലും നീറിപ്പുകയുന്നുണ്ട്
  ലങ്കാ ദഹനത്തിന്‍ നെരിപ്പോട്!

  രഘുരാമന്‍റെ കാവലിനേക്കാള്‍ അവള്‍ക്കിഷ്ട്ടം
  മാരീചനെ ആകര്‍ഷിക്കുന്ന ലക്ഷ്മണ രേഖയാണ്!
  ജടായുവിന്‍റെ മാര്‍ഗ്ഗതടസ്സങ്ങളെക്കാള്‍ അവള്‍ക്കിഷ്ട്ടം
  ആഞ്ജനേയന്‍ കാഴ്ച വെക്കുന്ന രാമ ദൂതാണ് !

  സ്ത്രീയെ,
  രാവണനേയും കുംഭകര്‍ണ്ണനേയും പെറ്റു തീര്‍ന്നാലേ,
  വിഭീഷണ ജന്മം ഉള്ളില്‍ തളിര്‍ക്കു!
  അഗ്നിശുദ്ധിക്കായ്‌ വലംകാല് നീട്ടുമ്പോള്‍ മാത്രമേ
  രാമനാമം ജപമായ്‌ മുളക്കു!
  --------------------
  മുഖ-പ്പുസ്തകത്തില്‍ ഒരു ഗ്രൂപ്‌ ഉണ്ട്, ഞങ്ങള്‍ക്ക്. അവിടെ എല്ലാ മാസവും ഒരു വിഷയം കേന്ദ്രീകരിച്ചു അംഗങ്ങള്‍ എല്ലാവരും കുറിപ്പുകള്‍, കവിതകള്‍ എഴുതുന്ന ശീലം ഉണ്ട്. സെപ്റ്റംബര്‍ മാസത്തിലെ വിഷയം ആയിരുന്നു രമ-രാവണ-സീതാ യനം!!! കീയക്കുട്ടിയുടെ കവിത കണ്ടപ്പോള്‍ അത് ഓര്‍മ്മ വന്നു.

  ReplyDelete
  Replies
  1. എഴുത്തൊരുപാടിഷ്ട്ടപ്പെട്ടു ..ചിലതിനോട് വിയോജിപ്പുണ്ടെങ്കിലും(ചിലപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റാവാം.)
   സന്തോഷമുണ്ട് മുടങ്ങാതെയുള്ള വരവില്‍ !!

   Delete
 16. പാര്‍വണം പറഞ്ഞത് പോലെ ഞങ്ങളുടെ ഗ്രൂപ്പ്‌ വിഷയം ആയിരുന്നു ഇത്......വേറിട്ട രീതി ..നന്നായിരിക്കുന്നു കീയ....

  ReplyDelete
  Replies
  1. വന്നതിനു നന്ദി സുജേച്ചി..ഞാന്‍ വായിച്ചിരുന്നുട്ടോ

   Delete
 17. ഇവിടം ആദ്യം, വ്യത്യസ്തമായ ചിന്ത അവതരണം.നന്നായിരിക്കുന്നു രാവണന്‍

  ReplyDelete
  Replies
  1. കാത്തിയെ എനിക്കറിയാം ..പലയിടത്തും വച്ച് കണ്ടിട്ടേ :)
   സുഗല്ലേ... വന്നതില്‍ സന്തോഷം !!..

   Delete
 18. ഞാന്‍ ഒരു കമന്റ്‌ ഇട്ടപ്പോ നിനക്ക് അതിനു മറുപടി ഇടാന്‍ പറ്റിയില്ല അല്ലെ?
  ഞാന്‍ മിണ്ടില്ല.

  ReplyDelete
  Replies
  1. ഉമ്മുവേ ...ഇടാനൊരു സാവകാശം താ എന്‍റെ പൊന്നേ ...പിണങ്ങാതെ :)

   Delete
 19. കണ്ടെത്താന്‍ വൈകി സംഭവം കൊള്ളാം ........ആശംസകള്‍

  ReplyDelete
  Replies
  1. എന്‍റെ പുണ്യാളോ ...ഞാനെന്തയീ കാണണേ.. വന്നല്ലോ സന്തോഷായി :)

   Delete
 20. കീയക്കുട്ടിയുടെ പല കവിതകളും വായിക്കുമ്പോള്‍ എനിക്ക് പൂര്‍ണമായൊരു ആസ്വാദനം കിട്ടാറില്ല. ഇതിലും അത് സംഭവിച്ചു. എഴുതുന്ന ശൈലി ഇഷ്ടമായിട്ടും എന്ത് കൊണ്ട് പൂര്‍ണ ആസ്വാദനം ലഭിക്കുന്നില്ല എന്നത് അറിയില്ല. ഒരു പക്ഷെ ആശയത്തോടുള്ള വിയോജിപ്പോ, അജ്ഞാനമോ , ഭാവനയില്ലായ്മയോ എന്തെങ്കിലുമായിരിക്കാം അതിനു കാരണം ... എഴുത്തുകാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അതിനപ്പുറം ഈ വിഷയത്തെ കുറിച്ച് ഭാവനാത്മകമായൊരു അഭിപ്രായം പറയാന്‍ സാധിക്കുന്നില്ല. എങ്കിലും തോന്നിയത് പറയട്ടെ...

  ഈ കവിതയിലെ രാവണനെ എനിക്കെന്തോ കുറ്റം പറയാനാകുന്നില്ല. മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാനായിരുന്നില്ല രാവണന്‍ ശ്രമിച്ചത്. താന്‍ ഇരുപതു കരങ്ങള്‍ കൊണ്ട് ആശ്ലേഷിച്ച , താന്‍ ഇരുപതു അധരങ്ങളാല്‍ ചുംബിച്ച സീതയെ രാമന് വിട്ടു കൊടുക്കാന്‍ രാവണന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല.

  ഇവിടെ സീത രാമന് കഴുത്തി നീട്ടി കൊടുത്തത് ചിലപ്പോള്‍ സാഹചര്യങ്ങള്‍ കൊണ്ടാകാം എന്നനുമാനിക്കെണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ സീത രാമനോട് നീതി പുലര്‍ത്തെണ്ടതല്ലേ ? അതിനു പകരം തന്റെ പുതിയ ആദ്യരാത്രിക്കും ശേഷം രാവണനെ വീണ്ടും പ്രതീക്ഷിക്കുന്നതിനു അടിസ്ഥാനം എന്ത് ? ഒരേ സമയം രാമനെയും രാവണനെയും ചതിക്കുന്നതിലൂടെ സീത ആത്മ വഞ്ചനക്കും മുതിരുന്നു എന്നല്ലേ മനസിലാക്കേണ്ടത് ?

  ഇവിടെ സീത തന്നെ പറയുന്നു, രാവണനെ സ്ത്രീ ലംബടനായി നിരൂപിക്കുന്നു എന്ന്. അവളുടെ പുരുഷ സങ്കല്പം രാവണനില്‍ മാത്രം ഒതുങ്ങി നിന്നെന്നും പറയുന്നു. അങ്ങിനെയൊരു സീതയെ രാമന്‍ ഉപേക്ഷിച്ചാല്‍ തന്നെ അവളുടെ ദുഖത്തിന് പ്രസക്തിയില്ല ല്ലോ.?

  ഇവിടെ കുറ്റബോധവും പശ്ചാത്താപവും സീതയെ അലട്ടുന്നില്ല. മറിച്ച് സീത സീതയല്ലാതാകുന്നു എന്ന ബോധത്തെ ഉള്‍ക്കൊള്ളാനുള്ള സീതമാരുടെ വിമുഖതയല്ലേ വെളിപ്പെടുന്നത് ?

  എന്നിട്ടും സീത രാമന് നേരെ വിരല്‍ ചൂണ്ടുന്നു ?

  ലിഖിത അലിഖിത നിയമങ്ങളെ കാറ്റില്‍ പരത്താന്‍ സീതയ്ക്ക് പിന്നെന്തിനു മടിക്കണം ? ഒടുക്കം കാലത്തോട് മാപ്പ് പറഞ്ഞ സീത പരിശുദ്ധയായി വാഴ്ത്തപ്പെടുന്നു. ഒരേ ഒരു ചോദ്യം അവശേഷിക്കുന്നു...

  രാമനും രാവണനും സീതയ്ക്ക് ആരായിരുന്നു ?

  ReplyDelete
  Replies
  1. അയ്യോ അതിനിപ്പോ ഇങ്ങനെയൊക്കെ പറഞ്ഞു പ്രവീണ്‍ സ്വയം ചെറുതാവണ്ട..ഇയാളുടെ കുഴപ്പമല്ല...എന്‍റെ പ്രശ്നം തന്നെയാവും......;)
   ഭാഗ്യം രാവണന്‍ പ്രവീണിന്റെ കയ്യില്‍ നിന്നുപോലും രക്ഷപെട്ടു ..അപ്പൊ ഞാന്‍ പ്രണയിക്കുന്ന ആള്‍ സര്‍വ്വ സമ്മതന്‍ തന്നെ !!!:)

   സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു അടിമപ്പെടുന്നവര്‍ അതിനോട് നീതി പുലര്‍ത്തുമോ ? പുലര്‍ത്താണോ ??
   അപ്പൊ ബലാല്‍ത്സംഗത്തിനിരയാവുന്നവരൊക്കെ എന്ത് ചെയ്യണം പ്രവീണേ??

   സീത സ്ത്രീലംബടനെന്നൊക്കെ പറഞ്ഞു വെറുക്കാന്‍ ശ്രമിക്കുന്നുണ്ട് രാവണനെ(അങ്ങനല്ലെന്നരിയമെങ്കില്‍ കൂടിയും)...പക്ഷെ പറ്റണ്ടേ പാവത്തിന്...അവളുടെ പുരുഷ സങ്കല്‍പം അവനില്‍ 'ഒതുങ്ങിപ്പോകുന്നു'.
   ആത്മ വഞ്ചന എന്നത് കൊണ്ട് എന്താ ഉദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ആഗ്രഹിച്ച പുരുഷനെ മരണം വരെ കാംക്ഷിക്കുന്നതോ ??

   ഇവിടെ സീത എന്ന സ്ത്രീ ..സ്ത്രീ ആയി നിലകൊള്ളുന്നു... സ്വപ്നത്തില്‍ മാത്രം തന്നിലെത്തിയിരുന്ന..എന്നും തന്‍റെതായി കാണാന്‍ ആഗ്രഹിച്ച പുരുഷനെ അവസാനം വരെ പ്രണയിക്കുന്നതിലൂടെ.
   പ്രണയത്തില്‍ എന്തിനു കുറ്റബോധം??

   രാമനെ അവള്‍ പ്രണയിക്കുന്നില്ല മറിച്ചു തന്‍റെ കടമ അവള്‍ ചെയ്യുന്നുണ്ട്, ഒരു ഭാര്യ എന്ന നിലയില്‍.... .
   ഒരു സ്ത്രീ എന്ന നിലയില്‍ അവളുടെ മനസ്സ് കാണാത്ത, മനസ്സിനെ സ്നേഹവും കരുതലും കൊണ്ട് കീഴടക്കാനാവാത്ത രാമനോട് അവള്‍ക്കു എന്ത് കടപ്പാട്...
   അവളുടെ മുന്നില്‍ രാമന്‍ ആണെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും പരാജയമാണ് .
   സീതയുടെ മനസ്സില്‍ ഒരു സംശയവും ഇല്ല അവള്‍ ആരുടെതാണ് എന്നതില്‍ അത് കൊണ്ട് അവള്‍ ഉത്തരം പറയാന്‍ ബാധ്യസ്തയും അല്ല !!!
   ദീപുട്ടന്റെ വരികള്‍ കടം കൊള്ളട്ടെ (http://deeputtandekavithakal.blogspot.com/2012/10/blog-post_23.html)
   മറ്റൊരു ജന്മമുണ്ടായിരുന്നെങ്കില്‍
   മുന്നിലായി സ്വയം വരപ്പന്തലില്‍
   രാമനും പിന്നെ ലങ്കേശനുമെങ്കില്‍
   ആരെ വേള്‍ക്കും എന്നോര്‍ത്തു പോയീടുന്നു

   പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയാഞ്ഞിട്ടും, ഇവിടേയ്ക്ക് വീണ്ടും വീണ്ടും തിരിച്ചെത്തുന്ന പ്രവീണിന് ഒരുപാട് നന്ദി ...സ്നേഹം !!!

   Delete
 21. വരികള്‍ നന്നായി ഇഷ്ടപ്പെട്ടു.
  രാമനോട് പണ്ടേ മമത ഉണ്ടായിരുന്നില്ല. രാവണനോടും.
  സീതയും രാവണനും തമ്മില്‍ ഇങ്ങിനെ ഒരു ഔട്ട്‌ ഓഫ് ദി ബോക്സ്‌ ബന്ധം ഉള്ളതായി അറിയില്ലായിരുന്നു. ഇനി രാവണനെയും ഇഷ്ടപെടാന്‍ ശ്രമിക്കാം.

  പിന്നെ, രാമായണം മുഴുവന്‍ വായിച്ചു കഴിഞ്ഞപോള്‍ എനിക്കും ഇതുപോലെ ഒരു സംശയം തോന്നി.സീത ബ്രുസിലിയുടെ ആരായിരുന്നു?

  ReplyDelete
  Replies
  1. അയ്യോ ബ്രൂസ്‌ലി അമ്മാവന്റെ മരുമോന്റെ മോളല്ലേ നമ്മുടെ ശകുന്തള...
   അവളുടെ ചെട്ടനെയല്ലേ. നമ്മുടെ സെലീനാമ്മ കെട്ടിയെ...
   സെലീന്റെ വകേലെ ഒരമ്മവനാന്റെ മച്ചുനനാണ് നമ്മടെ ഊര്‍മിളയെ മിന്നു കെട്ടിയെ.
   അവളുടെ ചേച്ചിയല്ലേ ഈ പറയണ സീത :)
   ഇപ്പൊ മനസ്സിലായോ സീതേം ബ്രൂസ്ലിം തമ്മിലൊള്ള ബന്ധം.

   ഒരു കാര്യം എത്ര തവണ പറയണം ?? :@:@

   ഈ ഔട്ട്‌ ഓഫ് ദി ബോക്സ്‌ സ്റ്റോറി ..പൊറത്തറിയേണ്ട... നിന്നെ വിശ്വസിച്ചു പറഞ്ഞതാ ..
   കര്‍ത്താവായിട്ടു ചേര്‍ത്തത് നമ്മളായിട്ട് കളയണ്ട

   വന്നതില്‍ സന്തോഷം :) !!!

   Delete
 22. കവിത വായിച്ചപ്പോള്‍ അത്ഭുതം തോന്നി!, ഏകദേശം ഇതേ സമയത്ത് എഴുതാനിടയായ ഒരു കവിതയുടെ ലിങ്ക് ചേര്‍ക്കുന്നു http://deeputtandekavithakal.blogspot.com/2012/10/blog-post_23.html

  ReplyDelete
  Replies
  1. ഞാന്‍ വായിച്ചു എല്ലാം..നന്നായിട്ടുണ്ടേട്ടോ.
   സന്തോഷായി സീതെടെ ഇഷ്ടം അറിഞ്ഞതില്‍ :)

   Delete
 23. കൊള്ളാം ........ആശംസകള്‍

  ReplyDelete
 24. പണയത്തിന്റെ രുദ്ര വീണാ വാദനം കൊള്ളാം.....എന്നാലും രാവണനോളം പൗരുഷം ഇല്ലാത്ത ആവറെജ് പുരുഷനാകയാലാകും എനിക്കീ രാവണ പ്രേമം അങ്ങട് ദഹിക്കണില്ല... സ്ത്രീകളെല്ലാം 10 ന്റെ പ്രണയ പൂർണ്ണതയെ മാത്രം സ്വപ്‌നം കണ്ടിരുന്നാൽ ഞങ്ങളീ പാവങ്ങളുടെ ജന്മം സ്വാഹാ.......

  ReplyDelete
  Replies
  1. വിനയെട്ടോ ... ഒന്നു മതീട്ടോ ഇനീം സ്വപ്നം കാണണ്ട ;)
   പൌരുഷം 10 ചുണ്ടിലോ 20 കരങ്ങളിലോ അല്ല സ്നേഹത്തിന്റെ കരുതലിന്റെ ആഴത്തിലാണ് ... തീവ്രത കാണിക്കാന്‍ മാത്രമല്ലേ ഈ അമാനുഷികമായ സംഖ്യകള്‍ :)...

   Delete
 25. വ്യത്യസ്ഥമായ ചിന്തകള്‍ക്ക് സ്വാഗതം. ആശയത്തോടു യോജിക്കാന്‍ കഴിയുമോ എന്ന് തീര്‍ച്ചയില്ലെങ്കിലും വരികള്‍ സുന്ദരം. ഭാവം ഉള്‍ക്കൊള്ളുന്ന വരികള്‍

  ReplyDelete
 26. രാവണ പ്രണയം കൊള്ളാം... എവിടെയോ എന്തെക്കെയോ സ്പെല്ലിംഗ് മിസ്റ്റെക്.... അതെന്താ കീയക്കുട്ട്യെ ഇത് ഇങ്ങനെ????

  ReplyDelete
 27. അല്‍പ്പം താമസിച്ചു ഇവിടെ വരാന്‍ ... എങ്കിലും ചൂടോടെ വായിച്ചു :)
  നല്ല ചൂടുള്ള എഴുത്ത്

  ReplyDelete
 28. Chilarku rebel aakan vallya thalparyamanu.Ee ravanengan mattoru streeye nokkipoyal prashanm thidangukayayi... pinne kalathinanusarich mattiparayum ... Ivide oru[padu spelling mistakes kanuunundu... oruthane ozhivakki matooruthane kamikkan kanunna vidyakale..
  Sambo mahadeva eniiku vayya... kalikalam ennllathe entha parayua....

  swantham achanum raman thanne thane thanne ..

  ReplyDelete