കഥകൾ

Wednesday, October 31, 2012

ദാമ്പത്യo !!!


പ്രണയത്തിന്‍റെ നിറം വയലറ്റ് എന്നവന്‍
അവള്‍ക്ക് മരണത്തിന്‍റെ പുഴുവരിക്കുന്ന ഓര്‍മ്മ !!

മാന്തളിര്‍ വര്‍ണ്ണത്തില്‍ സംശയത്തിന്‍റെ മുരളിയൂത്തവനില്‍, അവളില്‍ വിടരുന്ന പ്രണയത്തിന്‍റെ പുതു നാമ്പുകള്‍ !!

അവന് നീല അസഹിഷ്ണുതയുടെ വെകിളി,   
അവള്‍ക്കു ആകാശത്തിന്‍റെ ആഴിയുടെ സ്വപ്‌നങ്ങള്‍ !!

പച്ച അവന് പ്രകൃതി,
അവള്‍ക്ക്
  വ്യാക്കൂണിന്‍റെ
,  പുളിച്ചുതേട്ടലിന്‍റെ  മനംമുട്ടല്‍ !

മഞ്ഞ കണ്ടാല്‍ അവനില്‍ മഞ്ഞപ്പിത്തത്തിന്‍റെ  മിന്നലാട്ടം
അവള്‍ക്ക്  വിഷുക്കണി !!

ഓറഞ്ചുനിറത്തിലവന് കാമപൂര്‍ത്തീകരണം,
അവള്‍ക്ക് കീഴടങ്ങലിന്‍റെ
, ചുരുണ്ടുകൂടലിന്‍റെ നിസ്സഹായത !!

ചുവപ്പില്‍ കണ്ണുമൂടിയ പ്രണയജ്വാല അവനെ എരിക്കുമ്പോള്‍,
വാകപ്പൂതേരിറങ്ങിയ ഗന്ധര്‍വ്വന്‍റെ മനവലയത്തില്‍ എല്ലാംമറന്നവള്‍ !!

 ............................

ആത്മാവ്  ഇണചേരാതെ തൊടുത്ത മഴവില്‍പറവയ്ക്ക്
സ്നേഹം = സ്വായത്തമാക്കലിന്‍റെ പതിനെട്ടടവുകള്‍ !!!

33 comments:

 1. കീയോ കീയോ , ഞാന്‍ വന്നേ:)
  വരികള്‍ ചിലതിലൊക്കെ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ തോന്നി.
  നിന്റെ വരികളുടെ പതിവ് ഒഴുക്ക് കണ്ടില്ല..:(
  മാന്തളിര്‍ വര്‍ണ്ണത്തില്‍ സംശയത്തിന്‍റെ മുരളിയൂത്തവനില്‍,
  അവളില്‍ വിടരുന്ന പ്രണയത്തിന്‍റെ പുതു നാമ്പുകള്‍ !!
  അതിഷ്ടായി:)

  ReplyDelete
  Replies
  1. കുട്ടാ ..
   പലപ്പോഴും യാഥാര്‍ത്ഥ്യത്തിന്‍റെ പാറകളില്‍ തട്ടി എന്‍റെ ഒഴുക്കിന് താളഭംഗം വരാറുണ്ട്...
   അതെ കാരണത്താല്‍ ഇതിനെ ഞാന്‍ കുറെ ആയി ഡ്രാഫ്റ്റ്‌ ആക്കി വച്ചിരിക്കുകയായിരുന്നു..

   ക്ഷമിക്കെന്‍റെ പല്ലിക്കുട്ടി ...നിന്‍റെ കീയക്കുട്ടിയല്ലേ ...

   Delete
  2. മിസ്‌ പാണ്ടന്‍ കീയ,
   നിനക്ക് സങ്കടായോ ഞാന്‍ അങ്ങനെ പറഞ്ഞത്? :(
   നിന്നെ ഇഷ്ടായോണ്ടാല്ലേ പറേണെ

   Delete
  3. എനിക്കിഷ്ടായി നീ പറയണേ... ഇഷ്ടായോണ്ടാല്ലേ നിന്നെ എടുത്തു പറഞ്ഞത് ...

   നീ എന്റെ സ്വന്തം പല്ലിക്കുട്ടിയല്ലേ ....
   ഇഷ്ടാട്ടോ കുറെ ...

   Delete
  4. കീയ.. സങ്കടം വരുന്നു, ഒരുപാട്..

   Delete
  5. വേണ്ടാട്ടോ... ഞാനില്ലേ നിനക്ക്.. സത്യായിട്ടും ഉണ്ടെട്ടോ ... തലസ്ഥാനത്തുണ്ടെങ്കില്‍ കാണണം,നമുക്ക്. എതുപേരില്‍ തപ്പിയാല്‍ കിട്ടും എഫ് ബി യില്‍ ?

   Delete
 2. അപ്പോള്‍ ഈ കറുപ്പും വെളുപ്പും എന്താ?
  അവരുടെ മുറിഞ്ഞുപോയ ആത്മാവിന്റെ ഉണങ്ങാത്ത മുറിവിന്റെ നിറമോ?

  ഇഷ്ടമായി ഈ നിറം കൊണ്ടുള്ള കളി

  ആശംസകള്‍

  ReplyDelete
  Replies
  1. അവര്‍ക്ക് ആത്മാവുണ്ടായിരുന്നോ?മുറിവുകളും ??
   ആവോ എനിക്കറിയില്ലേ ..എന്നോട് ചോദിക്കേണ്ട..അറിയുമെങ്കില്‍ പറയു ഗോപാ

   Delete
  2. എനിക്കും അറിയില്ലേ....പിന്നെ ആരെങ്കിലും പറഞ്ഞുതന്നാല്‍ പറയാം ട്ടോ...

   http://admadalangal.blogspot.com/

   Delete
 3. Replies
  1. സന്തോഷം..നന്ദി ഈ വരവിന്!!!

   Delete
 4. അന്തരങ്ങള്‍...!!! എനിക്കും നിനക്കുമിടയില്‍....!! ആ അന്തരങ്ങളെയായിരുന്നോനമ്മള്‍ സ്നേഹിച്ചത്...?!!
  അതിനിടയില്‍ എപ്പോഴാണ് നമ്മള്‍ ഞാന്‍, നീ എന്ന അന്തരം മറന്നത്..?

  "സ്നേഹം, സ്വായത്തമാക്കലിന്‍റെ പതിനെട്ടടവുകള്‍.."

  ReplyDelete
  Replies
  1. ആ അന്തരങ്ങളെ സ്നേഹിക്കാന്‍ കഴിയുമെന്ന് ...നമ്മുടെ സ്നേഹം അതിനും മുകളിലെന്ന്...വെറുതെ...വെറുതെ ആശിച്ചു.
   പലപ്പോഴും നീ നീആയും ഞാന്‍ ഞാനായും നിലകൊണ്ടു...പതിനെട്ടടവുകളും തോറ്റു പൂര്‍ണമായി നീയും ഞാനും ആകുന്നതു വരെ !!!

   ഇനി തിരികെ ചേരാന്‍ വയ്യാത്തവിധം ഏഴു വര്‍ണങ്ങളും ഇഴപിരിഞ്ഞു ഞാണ്‍ പൊട്ടിയ ഒരു വികൃതി ഞാന്‍ പിന്നെ നീ .

   Delete
  2. വികൃതി! ഞാനോ നീയോ കാലമോ..? ഇനി തിരികെ ചേരാന്‍ വയ്യെന്ന് നീ പറയുമ്പോള്‍, ഞാനറിയുമ്പോള്‍, നീ നീയായി പൂര്‍ണ്ണമായെന്നതില്‍, നാം സ്നേഹിച്ച നമ്മുടെ അന്തരങ്ങളില്‍ ഒന്ന് പോലും ഇന്നും നിന്നിലില്ലെന്നു... പതിനെട്ടടവുകള്‍ക്കപ്പുറം ഒന്നുമില്ലെന്ന് വിശ്വസിച്ചത് ആരുടെ തെറ്റ്..? എന്‍റെ, നിന്‍റെ അതോ വിശ്വസിപ്പിച്ച കാലത്തിന്‍റെ...? [അടവുകളില്‍ ഒരിക്കലും സ്നേഹം കാല്‍തെറ്റി പോലും വീഴില്ലെന്ന് അറിയില്ലേ..?]

   "അതിലെല്ലാം ഉണ്ട് ...നഷ്ടപ്പെട്ടത് ... കണ്ണടയും വരെ വേണ്ടത്..." എല്ലാം കൊണ്ടും നീ നിറയുക, ആ നിറവില്‍ എന്‍റെ ആനന്ദം...

   Delete
 5. നീ നീയും ഞാന്‍ ഞാനുമായിരിക്കുന്നിടത്തോളം കാലം നമ്മള്‍ ഒന്നായിരിക്കുകയില്ല... :)

  ReplyDelete
  Replies
  1. ഒരു അനിവാര്യത പോലുമല്ലാത്ത നിമിഷത്തില്‍ ഒന്നുചേര്‍ന്നോഴുകാമെന്ന് കൈപിടിച്ച്, പാതി വഴിയില്‍ വഴിപിരിഞ്ഞ നാം എന്നെങ്കിലും ഒന്നായിരുന്നോ??

   Delete
 6. നിറമേഴും ചേര്‍ന്നാല്‍......????

  ReplyDelete
  Replies
  1. ഞങ്ങള്‍ വിരിക്കും മഴവില്ല് :) അല്ലെ അജിയെട്ട ??

   Delete
 7. പ്രിയ കീയാ,
  നന്നായിട്ടുണ്ട്. ഓരോ നിറങ്ങളും ചികഞ്ഞിരുന്നാല്‍ സമയം കടന്നുപോകില്ലേ?. നിറമേഴും ചേര്‍ന്ന് ദാമ്പത്യത്തില്‍ മഴവില്ലിന്റെ അഴകുവിരിയട്ടെ.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. വിരിയട്ടെ വിരിയട്ടെ....;P

   ഇഴപിരിഞ്ഞ നിറങ്ങള്‍ നല്ലതാണ് എല്ലാ പൂര്‍ണതയോടും കൂടെന്നെ പൊതിഞ്ഞു പിടിക്കുന്ന അവനെനിക്കെത്രത്തോളം അനിവാര്യതയെന്ന് അതെന്നെ ബോധ്യപ്പെടുത്തുന്നു ഗിരീഷ്‌ :)

   Delete
 8. എന്റെയും നിന്റെയും നിറങ്ങള്‍
  ഒന്നാവുന്ന ഒരു പുലരി വരും.....

  നിറഭേദങ്ങളുടെ കവിതയാണല്ലോ...കീയകുട്ടി
  ഇണ ചേരാത്ത നിറങ്ങള്‍....

  ഒഴുക്ക് അല്പം കൂടി ആകാമായിരുന്നു...
  ഒഴുക്കില്ലാത്ത ഒരാളുടെ കമന്റ്‌ ആണ് കേട്ടോ...

  ReplyDelete
  Replies
  1. ഇണ ചേരാത്ത നിറങ്ങള്‍ക്ക് ഒഴുകാന്‍ കഴിയുമോ കണ്മഷി ...?

   ആ പുലരി വന്നു... പക്ഷെ ഇവിടെ ഇന്ന് രൂപാന്തരണപ്പെട്ട ഞാനും അവനും മാത്രം..
   ഇത് ഓര്‍മ്മകളുടെ വെറും ചളി .

   Delete
 9. നന്നായിരിക്കുന്നു ആശംസകള്‍..

  ReplyDelete
  Replies
  1. രാജീവ് ഒരു പാട് നന്ദി ഈ വരവിന്

   Delete
 10. ചുവപ്പില്‍ കണ്ണുമൂടിയ പ്രണയജ്വാല അവനെ എരിക്കുമ്പോള്‍,
  വാകപ്പൂതേരിറങ്ങിയ ഗന്ധര്‍വ്വന്‍റെ മനവലയത്തില്‍ എല്ലാംമറന്നവള്‍ !!

  ആത്മാവ് ഇണചേരാതെ തൊടുത്ത മഴവില്‍പറവയ്ക്ക്
  സ്നേഹം = സ്വായത്തമാക്കലിന്‍റെ പതിനെട്ടടവുകള്‍ !!!

  ഏഴു വര്‍ണങ്ങള്‍ വിരിച്ച അവസാന വരികള്‍ മനസ്സിലേയ്ക്ക് തികട്ടിയെത്തുന്നു...
  സ്വായത്തമാക്കുന്നതിന്റെ... സ്വന്തമാക്കുന്നതിന്റെ... പതിനെട്ടടവുകളില്‍ പെടുമോ സ്നേഹവും?
  ...പ്രതീക്ഷകളില്ലാതെ...സ്വന്തമാക്കലിന്റെ മോഹങ്ങളില്ലാതെ മനസ്സ് തുളുമ്പി സ്നേഹിയ്ക്കുമ്പോളല്ലേ അത് ദൈവികമാകുക?ചിത്രവും വരികളും ഇഷ്ടായിട്ടോ...
  ആശംസകള്‍ എന്റെ കീയ...

  ReplyDelete
  Replies
  1. എല്ലാ സ്നേഹവും ദൈവികമോ ആത്മീയമോ ആണോ ആച്ചു... അല്ലെന്നു അനുഭവം. പലപ്പോഴും രക്ഷപ്പെടലുകളാണ് ...ഒളിച്ചോട്ടം.

   ആത്മാവ് ഒന്നായ സ്നേഹം, ദൈവികതയും മാനുഷികതയും ചേര്‍ന്ന സ്നേഹം അത് ഉദാത്തമാണ് ...ഞാനോ നീയോ അല്ലാതെ നമ്മള്‍ എന്ന ലോകം ...

   "മോളുടെ പുറകെ ഓടുമ്പോള്‍ ശ്രദ്ധിക്കണംനീ ... വീഴരുത് കുളിമുറിയിലേക്ക് തിരക്കിട്ട് കടക്കുമ്പോള്‍.."""" " എന്ന് പറയുന്ന ഒരു കരുതല്‍...
   അതിലെല്ലാം ഉണ്ട് ...നഷ്ടപ്പെട്ടത് ... കണ്ണടയും വരെ വേണ്ടത്...

   സ്വായത്തമാക്കലോ പിടിച്ചു വാങ്ങലോ ഇല്ലാതെ ... പരസ്പരം ഒഴുകുന്നത്‌ ...ഓരോ ശ്വാസത്തിലും ശ്വസിക്കുന്നത്, കണ്ണാല്‍ കാണാതെ അറിയുന്നത് കേള്‍ക്കുന്നത്...അതെ ഇതൊരനുഭവമാണ് .... ജന്മ സാഫല്യം !!!

   Delete
 11. കീയക്കുട്ടിയുടെ കവിത നിറജാലംകാട്ടുന്നു.ഒന്നുകൂടിസ്ഫുടംചെയ്തെടുത്തിരുന്നെങ്കിലെന്നാശിച്ചു.

  ReplyDelete
  Replies
  1. മനസ്സും ചിന്തയും പലപ്പോഴും പതറുന്നു ഏട്ടാ .. കഴിഞ്ഞില്ല എനിക്ക് ....ആദ്യത്തെ കമന്റ് മുതല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു ..
   പോസ്ടുന്നില്ല എന്ന് കരുതിയതാണ് പക്ഷെ ആശയും കണ്മഷിയും പറഞ്ഞപ്പോള്‍...... അങ്ങിട്ടു ;P

   "പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ " ഫലിക്കുകയില്ലെടോ .... ഞാനില്ലേ കൂടെ എന്നാണവന്‍ പറയണേ ;P

   Delete
 12. മുകളില്‍ പറഞ്ഞത് തന്നെ.... ആശയം ഗംഭീരം...പക്ഷെ വാക്കുകള്‍, വരികളായപ്പോള്‍.... ., മഴവില്ല് വിരിഞ്ഞില്ല, വേണ്ടപോലെ.
  മുന്‍പ്‌ എഴുതിയതും ആയി താരതമ്യം ചെയ്യുന്നത് കൊണ്ടായിരിക്കാം, ഈ നിരാശ.
  ഇനിയും വരാനുണ്ട് ഏറെ എന്ന് പക്ഷെ പറയാതെ പറയുന്നുണ്ട് .... പ്രതീക്ഷിക്കാം...ല്ലേ?

  ReplyDelete
 13. സംഗതി വന്നില്ല അല്ലെ... എനിക്കും അറിയാം... പക്ഷെ വരണ്ടേ ഞാനെന്തു ചെയ്യാനാ :(

  ReplyDelete
 14. വരും..വരും..... സരസ്വതീ കടാക്ഷം നല്ലോണം ഉണ്ട്! വരാതിരിക്കില്ല...തിരക്ക് കൂട്ടണ്ട!!!
  :)

  ReplyDelete
 15. നിറങ്ങളെ പാടൂ...... കളമിതിലെഴുതിയ ഋതുഭരവാസന്ത നിറങ്ങളെ.....

  ReplyDelete