കഥകൾ

Saturday, October 13, 2012

" പുനര്‍ജ്ജനി "
അവളുടെ ദീര്‍ഘ  നിശ്വാസമേറ്റ്,
കണ്ണുനീര്‍കുടിച്ച്,  ശവം പോലെ വീര്‍ത്ത..
അഴുകിയ ഓര്‍മകളുടെ വിഴുപ്പുഭാണ്ഡം ചുമന്നു  മടുത്ത തലയിണ !
ഏഴാം  നിലയില്‍ നിന്നും ചാടി  വീരമൃത്യു വരിച്ചു !!

ബഹുമാനാര്‍ത്ഥം രണ്ടുതുള്ളി കണ്ണ്നീര്‍ പൊഴിച്ചവള്‍-
കടലും , തീരവും , കനല്‍ക്കാറ്റും , തീണ്ടലും താണ്ടീ
വേര്‍തിരിച്ച പകലും , ചേര്‍ത്തു വച്ച രാവും ഉള്ളേറ്റിയത്
വിരലിട്ടു പുറത്തേക്ക് തെല്ല് അജ്ഞ"യോടെ ഒഴിവാക്കി ..
അതിനെ ചവിട്ടിക്കടന്നുപോയി..!

അമാവാസിക്കരിയില്‍ നിന്നും അവനാം  മഴപ്പച്ചയിലേക്ക്  !!!

കണ്ണില്‍ ഈണവും , പുതുമഴരാഗവും ചേര്‍ത്ത്
ഒരു നുള്ള് സ്നേഹത്തിന്റെ വിരിമാറ് കൊതിച്ചവള്‍... അവനിലേക്ക് !!!

49 comments:

 1. പുതിയ വരികള്‍ എഴുതാന്‍ പഴയത് തുടക്കേണ്ടി വരുന്നല്ലോ
  ഈ സ്ലേറ്റില്‍ സ്ഥലം വളരെ പരിമിതമാണ്

  ആശംസകള്‍

  ReplyDelete
  Replies
  1. അങ്ങനെയോ? എന്നാല്‍ സ്ലേയ്റ്റ് മാറ്റിട്ട്‌ തന്നെ കാര്യം.
   ഗോപന്‍ ഫസ്റ്റായല്ലോ... good keep it up ;P ;)

   Delete
 2. കീയക്കുട്ട്യെ ..
  വന്നൂലോ ഞാന്‍.. :)
  ഒന്നുരണ്ട് അച്ചടിപ്പിശാശ് ണ്ടല്ലോടാ..
  തിരുത്തണേ..
  മിക്കവാറും ഇതറിഞ്ഞു പ്രചോദനം ഉള്‍ക്കൊണ്ട് എന്‍റെ തലയിണയും
  ചാടിച്ചാവുമായിരിക്കും..:)

  ReplyDelete
  Replies
  1. പല്ലിക്കുട്ട്യെ സുഖല്ലേ ??
   ആ പിശാചിനെ ഞാന്‍ കണ്ടില്ലല്ലോ കുട്ടാ ഇതു ലൈനിലാ?
   തലയിണകള്‍ ചാവട്ടെ ...പുതു കാലത്തിലേക്ക് നമുക്ക് നടക്കാംന്നെ :)

   Delete
  2. ഒന്ന് ഞാന്‍ പറഞ്ഞേരാം "അവഞ്ജ"യല്ല "അവജ്ഞ"
   രണ്ട് കീയേടെ പല്ലിക്കുട്ടി തന്നെ പറഞ്ഞേരട്ടെ.. ഞാനും കാണുന്നില്ലേ:) (കണ്ണ്നീര്‍... കണ്ണുനീര്‍ ആണോ ആവോ...?)

   Delete
  3. നിത്യേ..
   മുഴുവന്‍ മാര്‍ക്കും കിട്ടിയേ.. :)

   Delete
  4. അയ്യോ ശരിയാണല്ലോ...ഞാന്‍ ശ്രദ്ധിച്ചില്ല ...ക്ഷമിക്കൂട്ടോ ..
   അമാവാസിക്കരി എന്ന് തന്നെയാ ഉദേശിച്ചേ.. ആരോ എന്നോടത് ചോദിച്ചിരുന്നു കര അല്ലെന്ന്...
   കണ്ണുനീര്‍ തന്നെയാ ശരി പക്ഷെ ചിലപ്പോ എത്ര ശ്രമിച്ചാലും ശരിയായി വരില്ല..g മെയില്‍ തുറന്നു ടൈപ്പു ചെയ്യുകയാണേ പതിവ് .
   ഇപ്പൊ ഗൂഗിള്‍ ട്രന്‍സ്ലിറെററെറ്റ് ഉപയോഗിക്കാന്‍ തുടങ്ങി..നിങ്ങളൊക്കെ എങ്ങനെയാ ചെയ്യണേ?

   ഇതിനു മുന്‍പും നിത്യ പറഞ്ഞിട്ടുണ്ട് തിരുത്തീട്ടും .. നന്ദി പറയാനും പറ്റൂല...
   പകരം ഒരുപാടൊരുപാട് സ്നേഹം.!!!

   പല്ലിക്കുട്ട്യെ പാറ്റ പിടിച്ചോ ??? അല്ലാ കാലം അതാണെ!!! ..കാണാനേ ഇല്ലല്ലോ :@

   Delete
  5. ന്നെപ്പിടിക്കാനും മാത്രം ഒരു പാറ്റേം വളര്‍ന്നിട്ടില്ല കീയെ :)

   Delete
  6. ഞാനും ട്രാന്‍സ്ലിറ്റെറെടര്‍ വെച്ചിട്ടാ എഴ്തുന്നെ
   പിന്നെ കമ്പ്യൂട്ടറില്‍ ഞാന്‍ സമ്പൂര്‍ണ നിരക്ഷരയാണ്‌
   തട്ടിമുട്ടിയാ ഇത്രയൊക്കെ.. :)

   Delete
  7. 50%സാക്ഷരത ഞാന്‍ നേടിട്ടുണ്ട്...കൂടുതല്‍ ശ്ശി ബുദ്ധിമുട്ടാ!!!
   സന്തോശായിട്ടോ കണ്ടപ്പോ..
   ഇത്രേം മിണ്ടാതിരിക്കണ്ടാട്ടോ ..

   Delete
  8. ആരാ മാര്‍ക്കിട്ടേ...? ആര്‍ക്കാ മാര്‍ക്കിട്ടേ..? അതും എന്നോട് ചോദിക്കാതെ...?
   അഹങ്കരിക്കേണ്ട... ഞാനൊരു പാറ്റയെ വളര്‍ത്തുന്നുണ്ട്..:)

   കീയക്കുട്ട്യെ പ്രോഗ്രസ്സ് കാര്‍ഡ് തരുന്നേനു മുന്നേ തിരുത്തേട്ടോ...:)

   Delete
  9. നിത്യേ.. ഞാന്‍ തിരുത്തി..ഇനിയെന്നേം ജയിപ്പിക്കുവോ?
   എവിടേലും ഞാനും ജയിചോട്ടെന്നെ

   Delete
  10. ഇനി മാര്‍ക്ക് വല്ലതും ബാക്കിയുണ്ടോന്ന് പല്ലവിയോട് ചോദിച്ചേ..
   മുഴോനും ആദ്യേ തന്നു തീര്‍ത്തൂന്നാ തോന്നുന്നേ...
   "വജ്ഞ" ദേ തുറിച്ചു നോക്കുന്നു.....:)

   Delete
  11. നിത്യ എന്റെന്നു മേടിച്ചു കൂട്ടും, മാര്‍ക്കല്ല, മറ്റു പലതും, ജാഗ്രതൈ!!
   കീയക്കുരുവിക്കു പാസ്‌ മാര്‍ക്കെ ഉള്ളു,
   കണ്ണുനീര്‍...
   ആ പോട്ടെ, ന്റെ കീയ അല്ലെ... ക്ഷമിച്ചു. :)

   Delete
  12. പല്ലിക്കുട്ടി എന്റെ സൊന്തം മാത്രം..!!!!
   നിത്യക്കങ്ങനെ തന്നെ വേണം.. ;
   എവിടായിരുന്നു ഇത്ര ദിവസം???

   Delete
  13. കീയക്കുട്ട്യേ, ദേ പല്ലിക്കുട്ടിയെ വവ്വാല്‍ കൊത്തിക്കൊണ്ടങ്ങ്‌ പോവും, പിന്നെ ഞാനേ ഉണ്ടാവൂട്ടോ... യ്യോ, ദേ വടിയെടുത്തു, ഞാനോടി..

   Delete
 3. കണ്ണില്‍ ഈണവും, പുതുമഴരാഗവും ചേര്‍ത്ത് അവനിലേക്കല്ലാതെ ഈ അവനിയില്‍ നീ വേറെവിടെ പോകാന്‍..
  നിന്‍റെ നിശ്വാസങ്ങളില്‍, കണ്ണുനീരില്‍ ഓര്‍മ്മകള്‍ ഓരോന്നായി അഴുകുമ്പോള്‍ നീയറിഞ്ഞില്ലേ അതോടൊപ്പം ഒരു മനസ്സും നുറുങ്ങി ചേരുന്നത്..?

  ReplyDelete
  Replies
  1. ഗത കാലത്തിനു എന്‍റെ ചിതറിത്തെറിച്ച(തെറിപ്പിച്ച) മനസ്സിനാല്‍ ബലിയൂട്ടി...ഈ അവനിയില്‍ എനിക്കായി മാത്രം പിറവികൊണ്ട അവനിലേക്ക്‌ ...
   .ഇല്ല ... ഈരേഴു പതിനാലു ലോകത്തും... അവനോളം ...എനിക്കായി തപിക്കുന്ന മനസ്സ് !!!

   Delete
  2. ചിതറി തെറിച്ച മനസ്സിന്‍റെ ഓരോ കണത്തിലും നിറഞ്ഞു നിന്നത് അവനായിരുന്നു, അവന്‍റെ സ്നേഹമായിരുന്നു.. ഒന്നിന് പകരം നൂറായി.. നീയറിയാതെ പോയ, നിന്നെ അറിയിക്കാതെ പോയ അവന്‍റെ സ്നേഹം... ഓരോ നിമിഷവും ഉരുകുന്ന അവനെ കാണാതെ നീ പറയുന്നു നീ ത്രിശങ്കുവില്‍ പിടയുന്നെന്നു..

   Delete
 4. ആശംസകള്‍........


  എനിക്കുമുണ്ടൊരു ബ്ലോഗ്‌.. വന്നു കണ്ടു അഭിപ്രായം പറയണം.....


  www.vinerahman.blogspot.com

  ReplyDelete
  Replies
  1. വരാട്ടോ..ഈ വരവിനു നന്ദി !!!

   Delete
 5. ഭാഗ്യം തലയിണ ഉപയോഗിക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് ഒരു ആത്മഹത്യ ഒഴിവായികിട്ടി . കൊള്ളാട്ടോ വരികള്‍..

  ReplyDelete
  Replies
  1. അപ്പൊ തലയിണ ഉപയോഗിക്കു..ആത്മഹത്യ ഒഴിവാവുമല്ലോ ...തലയിണയല്ലേ മരിക്കു ;P

   Delete
 6. അമാവാസിക്കരിയില്‍ നിന്നും അവനാം മഴപ്പച്ചയിലേക്ക് !!!

  കണ്ണില്‍ ഈണവും , പുതുമഴരാഗവും ചേര്‍ത്ത്
  ഒരു നുള്ള് സ്നേഹത്തിന്റെ വിരിമാറ് കൊതിച്ചവള്‍... അവനിലേക്ക് !!!

  വരികള്‍ ഇഷ്ടപ്പെട്ടൂല്ലോ എടീ കീയക്കുട്ടിയെ.... ഈ മത്സരവും എനിക്കിഷ്ടപ്പെട്ടൂട്ടോ ...

  ReplyDelete
  Replies
  1. കാളി...നേരിട്ട് പറഞ്ഞില്ലേലും ഇവിടെ വന്നു പറഞ്ഞല്ലോ...സുഖിചൂട്ടോ...
   ബാക്കിയെല്ല മുഖതാവില്‍

   Delete
  2. അവസാന വരികള്‍ ഇഷ്ടപ്പെട്ടൂ എന്ന് ഞാന്‍ നിന്നോട് പറഞ്ഞിരുന്നു....നീ പിന്നേം തകര്‍പ്പാണല്ലോ പെണ്ണെ..........

   Delete
  3. നീയെന്നെ ആക്കിയതാന്ന കരുതിയെ..
   നിനക്കെന്റെ ഒരു ബുക്ക്‌ അങ്ങ് പബ്ലിഷ് ചെയ്തൂടെ എന്നാല്‍.....(
   (GBCs കഞ്ഞികുടി ഉടനെ മുട്ടുമല്ലോ ;P)
   അവതാരിക ബിനുചെട്ടനും ..മൂപ്പരും ഫെഇമസ് ആവട്ടെന്നെ...
   പിന്നെ നീയും വേണേല്‍ എന്തേലും ആയിക്കോ :D

   നമ്മള്‍ മൂന്നും ചേര്‍ന്നാലേ ഒരു പകുതി സന്തോഷ്‌ പണ്ഡിറ്റ്‌ജി ആവാന്‍ പറ്റൂ :)

   Delete
  4. അത്രയ്ക്ക് നീ എത്തിയിട്ടില്ല മോളെ .... അത് എനിയ്ക്കും രമ്യക്കുമൊക്കെ( http://remya-radha-ram.blogspot.in ) പറ്റൂ.. :) ഏതായാലും ഞങ്ങളുടെ music album relase ഒന്ന് കഴിയട്ടെ...
   നോക്കട്ടെ ഞങ്ങള്‍ ഒരു അഞ്ചു നോവലുകള്‍ ഇറക്കിയിട്ട്‌ നിന്റെ കാര്യം വേണേല്‍ ആലോചിക്കാം... ഇപ്പൊ ഏതായാലും കവിതകള്‍ ഇറക്കുന്ന കാര്യം ആലോചനയില്‍ ഇല്ല മോളെ...

   Delete
 7. അവസാനം അമൃതമാം മൃതിയുടെ ആഴങ്ങളിലേക്

  നല്ല വരികൾ

  ReplyDelete
  Replies
  1. നന്ദി ആദ്യ വരവിന്.
   അതെ ആത്യന്തിക ലക്‌ഷ്യം !!

   Delete
 8. നന്നായിരിക്കുന്നു, ഒരു ആത്മഹത്യയാണെങ്കിലും.... :)

  ReplyDelete
  Replies
  1. നന്ദി..ഇടക്കൊക്കെ ചില ആത്മസ്വതങ്ങളെ കൊല്ലുന്നത് ഒരു രസല്ലേ ഇലഞ്ഞി ?!! ;P

   Delete
 9. അമാവാസിക്കരി കഴുകിക്കളയാന്‍ മഴപ്പച്ചയിലേക്ക് ..
  ഓരോ വരികളും നന്ന്.

  ReplyDelete
  Replies
  1. നന്ദി മുഹമ്മദിക്ക....
   അതെ അവനാം മഴപ്പച്ചയിലേക്ക് !!!

   Delete
 10. നിന്റെ മനസ്സുരുക്കങ്ങളില്‍ ..
  നിന്നെ നനക്കാത്ത പൊയ വേനല്‍ കാലങ്ങളില്‍ ..
  നിന്റെ ആര്‍ദ്രമായ ഹൃദയത്തില്‍ -
  ഒരു മഞ്ഞുതുള്ളി കൊണ്ട് പൊലും നിറയാത്ത നിമിഷങ്ങളില്‍..
  നീ കൊതിച്ചതും , നീ കിനാവു കണ്ടതും
  ആയുസ്സില്ലാതെ ഒടുങ്ങിയ രാവുകളില്‍ ........
  നേര്‍ത്ത് നേര്‍ത്ത് കരഞ്ഞ് , മഴ രാവുകളിലെപ്പൊഴോ
  കണ്ണീര്‍ മഴ കൊണ്ട് കുതിര്‍ന്ന നിന്റെ പ്രണയകാലമാം " തലയിണ "
  ഇന്നിന്റെ പുലരിയില്‍ ഉപേക്ഷിക്കപെട്ടിരിക്കുന്നു ..
  മനസ്സു കൊണ്ട് മരവിച്ചു ബലിയിട്ട് തിരിഞ്ഞു നടക്കുന്നു ..
  അകലെയെവിടെയോ നിന്ന് ആര്‍ത്തലച്ചു വരുന്ന
  ഒരു മഴക്കാലത്തേ പുണരുവാന്‍ മനസ്സ് ഒരുങ്ങുന്നു ..
  പൂര്‍ണമായ മഴക്കാലത്തിലേക്ക് , ഹൃദയവും മനസ്സും മടക്കി
  കൊണ്ടു പൊകുവാന്‍ ...........
  നാളേ നിന്നു പൊയേക്കുമോ ഈ മഴക്കാല കുളിരുകള്‍ ..
  സ്ഥായിയായ് നില നില്‍ക്കുന്ന മഴമേഘങ്ങള്‍ ഉണ്ടാകുമോ ..?
  എങ്കിലും .. ഇരുട്ടിന്റെ ഉള്ളില്‍ നിന്നും ... ഉണര്‍വിന്റെ തുടുപ്പിലേക്ക്
  ഈ വരികള്‍ ഉയര്‍ത്തുന്നു ..
  ""അമാവാസിക്കരിയില്‍ നിന്നും അവനാം മഴപ്പച്ചയിലേക്ക് !!!""

  ReplyDelete
  Replies

  1. അതെ ഒരിക്കലും നിലയ്ക്കത്തോരു മഴക്കലമോരുക്കി നീ കാത്തിരിക്കുമ്പോള്‍...,
   അമാവാസിക്കാരി തുടച്ചെന്നെ നീ പുതുപുലരിയിലേക്ക് കൈനടത്തുമ്പോള്‍...
   പെയ്ത കണ്ണീര്‍ ബാഷ്പമായി, മഴയായി .. നമുക്കായി പെയ്യുമ്പോള്‍....
   ഞാന്‍ നിന്നിലേക്ക്‌...!!..അമാവാസിക്കരിയില്‍ നിന്നും നീയാം മഴപ്പച്ചയിലേക്ക് !!!
   കൈകോര്‍ത്തു നാം അസ്തമിക്കാത്ത മഴക്കാലം തീര്‍ക്കാനായി.. !!!

   ഇത്രയും നന്നായി വായിച്ചെഴുതിയതിന് ഒരുപാട് സ്നേഹം!!!

   Delete
 11. തലയണ മടുത്തു ....
  എന്തുകൊണ്ട് ?
  അഴുകിയ ചിന്തകളുടെ വിഴുപ്പു ചുമന്നു മടുത്ത് ....
  നല്ല ചിന്തനം .
  എങ്കിലും അവസാനം സ്ഥിരം ബ്ലോഗ്‌ രീതിയില്‍ എത്തി... !
  best of luck..

  ReplyDelete
  Replies
  1. നന്ദി ഏട്ടാ ..
   എഴുത്തൊന്നും നമ്മുടെ കയ്യില്‍ ഒതുങ്ങുന്ന കാര്യമല്ലാട്ടോ...അതോണ്ട... പഴക്കം വന്ന രീതികള്‍.....
   മാട്ടനമെന്നുണ്ട് മാറുമോ ആവോ?...എന്തായാലും ഒരുപാട് സ്നേഹം ഈ കരുതലിന് !!!

   Delete
 12. ഒരിക്കല്‍ നൊമ്പരങ്ങള്‍ പങ്ക്
  വെച്ചവരെ
  സന്തോഷ കാലത്ത്
  നാം ഓര്‍ക്കാറേയില്ല...

  ReplyDelete
  Replies
  1. എന്‍റെ പൊന്നു കണ്മഷി ..ചക്കിനു വച്ചത് എന്‍റെ കൊക്കിനു തന്നെ കൊണ്ടല്ലോ... ;P :D

   Delete
 13. പ്രിയപ്പെട്ട കീയ,
  വരികള്‍ വളരെ ഇഷ്ട്ടമായി. ഇനി നീയും അവനും മാത്രമായ ലോകം. അവിടെ കണ്ണുനീരില്ല ,അഴുകിയ ഓര്‍മകള്‍ ഇല്ല,വേറെ ഒരു വികാരങ്ങളോ വിചാരങ്ങളോ ഒന്നുമില്ല. മഴപെയ്യുന്ന ദിനരാത്രങ്ങളും പച്ചവിരിച്ച പ്രകൃതിയും പുതിയ പുതിയ രാഗങ്ങളും പിന്നെ നിങ്ങളുടെ സ്നേഹവും മാത്രം. ആശംസകള്‍

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 14. എന്‍റെ ഗിരീഷെ നീ പറഞ്ഞതൊക്കെ എനിക്ക് അറം പറ്റിയാല്‍ മതിയായിരുന്നു :P
  ഒരു പാട് സ്നേഹം നിന്‍റെ വരികള്‍ക്ക് !!!

  ReplyDelete
 15. Ugran,.........But ,Jalakamonnu thurannittoode......... purathu vereyum kazhchakalundu.......... vayanattukarku swanthamayoru bhashayillallo allee?

  ReplyDelete
  Replies
  1. ഭാഷയല്ലേ വിനയെട്ട ഇല്ലാതുള്ളൂ ...സ്വപ്‌നങ്ങള്‍..ആവശ്യത്തിലേറെ ഉണ്ടല്ലോ..
   ആര് പറഞ്ഞു ഞാന്‍ ജാലകം അടച്ചിട്ടിരിക്കുകയാണെന്ന്..

   "സന്ധ്യ തൊട്ടേ വന്ന്‍ നില്‍ക്കുകയാനവന്‍ എന്റെ ജനാലതന്‍ അരികെ..
   ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍... ;P "അതോണ്ട് മറ്റു കാഴ്ചകള്‍ മറഞ്ഞിരിക്കുന്നു :D:P

   Delete
 16. http://deeputtandekavithakal.blogspot.com/2012/10/blog-post_25.html

  ReplyDelete