കഥകൾ

Wednesday, October 17, 2012

വരിയുടച്ച പ്രണയം !!!മാറും മനസ്സും തളിര്‍ത്ത്
മാസമുറ തെറ്റിയപ്പോഴാണറിഞ്ഞത് 
നിന്നോടുള്ള മോഹത്തെ ഞാന്‍ ഗര്‍ഭം ധരിച്ചെന്ന്...! !!!!!!

ആരും കാണാതെ മൂടി നടന്നിട്ടും,
ക്രൂരമായ തുറിച്ചു നോട്ടങ്ങളാണ്  തറപ്പിച്ചു പറഞ്ഞത്..
വിവാഹേതരം,അസ്വീകാര്യമെന്ന് ...!

ഗര്‍ഭാശയം പൊട്ടിത്തകര്‍ന്ന്  
പുറത്തേക്കു തെറിച്ച നിശബ്ദവസന്തമാണ് തിരുത്തിയത്...
നിനക്ക്  ഹിതമല്ലതായത്  അവിഹിതമെന്ന് !!!

അങ്ങനെയാണ് അവസാനം ഞാനെന്‍റെ പ്രണയത്തെ വരിയുടച്ച്
അക്ഷരപ്പൂട്ടിന് വിട്ടത് !!!

46 comments:

 1. അവിഹിതവും...പുതിയ തിരിച്ചറിവുകളും..
  നശിപ്പിച്ച അല്ലെങ്കില്‍ നശിച്ച ജീവന്‍ തുടിപ്പുകളും..
  അങ്ങനെ പുതിയ അക്ഷരങ്ങളും.. :)
  നന്നായിടട്ടുണ്ട്.. ആശംസകള്‍...

  ReplyDelete
  Replies
  1. ഒരു തുടിപ്പുകളും ആര്‍ക്കു നശിപ്പിക്കാന്‍ ആവില്ല
   അവ തളിര്‍ക്കുക തന്നെ ചെയ്യും.
   നന്ദി രാജീവ്‌

   Delete
 2. ഗര്‍ഭാശയം പൊട്ടിത്തകര്‍ന്ന്
  പുറത്തേക്കു തെറിച്ച നിശബ്ദവസന്തമാണ് തിരുത്തിയത്...
  നിനക്ക് ഹിതമല്ലതായത് അവിഹിതമെന്ന് !!!
  ചേച്ചി ഏറെ ഇഷ്ടപ്പെട്ടു ഈ വരികള്‍

  ReplyDelete
  Replies
  1. പകരം ഒരുപാട് സ്നേഹം !!!

   Delete
 3. അക്ഷരപ്പൂട്ടു തുറന്നപ്പോള്‍ സദ്‌ വാക്കുകള്‍ ..

  ReplyDelete
  Replies
  1. ഹഹഹ അങ്ങനെയോ? ഒരുപാട് സന്തോഷം !!!

   Delete
 4. DEAR നിറകുടമേ....
  പൂത്തുലഞ്ഞ പ്രണയത്തിന്‍റെ പര്യവസാനവും പുതുവസന്തത്തിന്‍റെ തുടക്കവും നമ്മില്‍ പുതു മാംസപിണ്ഡവും ഒരിക്കലും നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ തുടക്കവുമാണ്.....

  ആഗ്രഹങ്ങള്‍ സുഖമുള്ളൊരു ഓര്‍മ നല്‍കുമ്പോള്‍ നിലയ്ക്കാത്ത പ്രണയത്തെ
  എന്തിനു സഖീ കൂട്ടിലിട്ട് അടയ്ക്കണം തുറന്നു വിടൂ അത് പുതു തീരങ്ങള്‍ തേടെട്ടെ........


  സ്നേഹത്തോട് പ്രാര്‍ഥനയോടെ ഷംസു

  ReplyDelete
  Replies
  1. ഹോ ആ വിളിയെനിക്കങ്ങു പെരുത്തിഷ്ടായി ഷംസൂ..
   തീരം തേടി കരക്ക്‌ കേറുമ്പോള്‍ എട്ടിലെ പണി കിട്ടുവോ ???
   ഒരുപാടിഷ്ടത്തോടെ ...

   Delete
 5. കീയ...
  മറ്റാര്‍ക്കോ ഹിതമല്ലാത്തത് കൊണ്ട് ഒന്നും അവിഹിതമാവുന്നില്ല പെണ്ണെ..
  വരിയുടച്ച് വിടുമ്പോള്‍ ഒഴുകിത്തീരുകയുമില്ല അത്..
  നിന്നിലുരുവായി വളര്‍ന്ന്‍ കൈകാല്‍ വച്ച മോഹം...

  ReplyDelete
  Replies
  1. ശരിയാണ് പല്ലിക്കുട്ടി....
   വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം..!!!
   ചക്കരയുമ്മ !!

   Delete
  2. ചിരി കണ്ടപ്പോ miss ചെയ്തല്ലോ ..
   ...സുഖല്ലേ?

   Delete
  3. തിരക്കുകളാണ് കീയ..
   കുറച്ചുനാളത്തേക്ക് ഒരു നിവൃത്തിയുമില്ല..
   വേഗം തിരിച്ചു വരാം, കേട്ടോ..

   Delete
 6. ഹിതമല്ലാത്തത് അഹിതകരമാകാതെ
  അവിഹിതമായ് മാറുന്നത്‌
  കാഴ്ചക്കാ രുടെ ക്രൂരമായ തുറിച്ചു നോട്ടങ്ങളിലൂടെ
  ആണല്ലോ....

  ReplyDelete
  Replies
  1. തെറ്റ് ശരിയും തീരുമാനിക്കുന്നത് കാണുന്ന കണ്ണുകള്‍ അല്ലെ ഇന്നും !!! :(

   Delete
 7. പുതിയ തിരിച്ചറിവുകള്‍ ??

  ReplyDelete
  Replies
  1. ഒട്ടു പഴകിയത് എന്നാല്‍ പുതുമ ചോരാതെ ;P

   Delete
 8. ഗര്‍ഭാശയം പൊട്ടിത്തകര്‍ന്ന്
  പുറത്തേക്കു തെറിച്ച നിശബ്ദവസന്തമാണ് തിരുത്തിയത്... Ennthanadu...vasantham nishabdamenkilum ......vasanthamallee...Ennnittumee variyudakkal venamayirunno

  ReplyDelete
  Replies
  1. വരിയുടച്ചേപറ്റു വിനയെട്ട .. അല്ലെങ്കിലത്‌ മുളയ്ക്കാനുള്ള മണ്ണ് തേടും...!!!
   ഇനിയും വേണ്ട അങ്ങനൊരു ക്രൂരത !!!

   Delete
 9. ഗര്‍ഭാശയം പൊട്ടിത്തകര്‍ന്ന്
  പുറത്തേക്കു തെറിച്ച നിശബ്ദവസന്തമാണ് തിരുത്തിയത്...
  നിനക്ക് ഹിതമല്ലതായത് അവിഹിതമെന്ന് !!!
  വരികള്‍ ഇഷ്ടായി...

  നിനക്ക് ഹിതമല്ലതായത് "അവിഹിതമെന്ന് !!!"

  എന്നും 'അവി' എന്ന് നീ പറയുമ്പോഴും അതില്‍ ഇത്രയും വലിയ 'കോഡ്' ഉണ്ടെന്നു ഇപ്പോഴാ മനസ്സിലായെ...
  നമ്മുടെ T G യോട് ഈ കവിത വായിക്കാന്‍ പറയ്‌ നീ...

  ReplyDelete
  Replies
  1. TG ബോധം കെട്ടു..പാവം ഓടി ;P

   Delete
 10. പ്രിയപെട്ട കീയ,
  "ഭിന്നമതക്കാരുടെ പ്രണയം." ആ പോസ്റ്റിന്റെ രണ്ടാം ഭാഗം ആണോ? അതിലും നന്നായിട്ടുണ്ട്.അവന്‍ ഇതൊക്കെ കാണുന്നുണ്ടോ?????!. ഒന്ന് കണ്ടാല്‍ മതിയായിരുന്നു അല്ലെ?

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അങ്ങനൊരു അവന്‍ ഉണ്ടോ..ഇല്ലെന്നതാണ് സത്യം..!!!
   ശവമന്ജം ഏറി വരുന്ന ചില ഗതകാല സ്മരണകള്‍!!!!

   Delete
 11. വേണ്ടാരുന്നു, അല്‍പംകൂടി വെയിറ്റ് ചെയ്യാമായിരുന്നു


  ആശംസകള്‍

  ReplyDelete
  Replies
  1. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസ

   Delete
 12. എല്ലാ മോഹങ്ങളും അസ്വീകാര്യമോ...?
  എല്ലാ മോഹപ്പെയ്ത്തും അവിഹിതമോ..?

  ReplyDelete
  Replies
  1. അല്ല ...നമുക്ക് !!
   അതെ ... അവര്‍ക്ക് !!!

   Delete
  2. അവരില്‍ ഞാനെന്നെ കണ്ടു, അതെന്‍റെ തെറ്റ്.....

   Delete
  3. തെറ്റ് തിരിച്ചരിയുന്നിടത്ത് നമ്മുടെ വിജയം !!!

   Delete
  4. ഇന്നും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു..:(

   Delete
 13. സ്കൂട്ട്......!!!!

  ReplyDelete
  Replies
  1. അതെന്താ അജിയെട്ട സ്കൂട്ടിയെ ??? :@:@:@

   Delete
 14. കീയക്കുട്ടി ....
  നന്നായി കവിത. ആശംസകള്‍
  വരിയുടച്ചത് നന്നായി. എങ്കിലും അക്ഷരപൂട്ട്‌ വേണ്ടായിരുന്നു .

  ReplyDelete
 15. ഏട്ടാ നന്ദി..
  അതേയ് ഞങ്ങളുടെ നാട്ടിലൊക്കെ കാലപ്പൂട്ടല്‍ ഉണ്ട് ഉഴുതു മറിക്കുക...
  ഇവിടെ ഞാന്‍ അക്ഷരങ്ങളാല്‍ അങ്ങനെ ചെയ്യാനു എന്നാ ഉദ്ദേശിച്ചത്..പിന്നെ ചില കമെന്റ് കണ്ടപ്പോള്‍ മനസ്സിലായി
  താഴ് എന്നാ രീതിയിലാണ് ആള്‍ക്കാര്‍ എടുത്തതെന്ന് ... പിന്നെ വീനെടം ഞാനങ്ങു വിദ്യ ആക്കി;P

  ReplyDelete
 16. വരിയുടച്ച പ്രണയം വീണ്ടും വിരിയുമോ കോയാ
  സോറി ..കീയാ
  കവിതയിലെ കാവ്യ ഭംഗി അറിയില്ലെങ്കിലും വരികളില്‍ വീര്യമുണ്ട് കാര്യമുണ്ട്.

  ReplyDelete
 17. Durabhimanavum ...!

  Manoharam, Ashamsakal...!!!

  ReplyDelete
 18. 'വരിയുടഞ്ഞെങ്കിലും' വരികള്‍ക്കിടയില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട് , പ്രണയമിപ്പോഴും....
  നന്നായി....

  ReplyDelete
  Replies
  1. വലിയ വായനക്കാരനാവണമെന്നന്ന ആഗ്രഹത്തോടെയുള്ള എന്റെ ബ്ലോഗ് പരതലില്‍ ഇതുവഴി വന്നത് വെറിതെയായല്ലെന്ന് ഉറപ്പുണ്ടെനിക്ക്

   Delete
 19. Ee ella veruppinidayilum oru ithiri sneham ippozhum kannunnu...

  Ningalude blogil ethipettathu valere yadrchikamanu. Nhan blogezhuthukalekurich padikunnu (my research topic).Willcome to you soon for an interview

  ReplyDelete
 20. Kavitha Nannayittundu. Ennalum ee vairudackal preyogam ithiri kattiyayi poyi. Vayikkumbol ullonnu kaalum

  Regards,
  Sandeep

  ReplyDelete