കഥകൾ

Monday, September 03, 2012

ഞാന്‍ x നീ = സ്നേഹം

ഞാന്‍ ഇന്ന് വീണ്ടും വായിച്ചു എന്‍റെയും നിന്‍റെയും
(നമ്മുടെതെന്ന് പറയാന്‍ ഇനി എനിക്ക് വയ്യ ) മെസ്സേജുകള്‍.
അറിയാതെ, ഡിലീറ്റ് ആവാതെ കിടന്നവ.

വല്ലാതെ സഹതാപം തോന്നി എനിക്കെന്നോട്..
നിന്‍റെ സ്നേഹത്തിനായി അട്ടയേപ്പോലെ നിന്നില്‍ കടിച്ചു തൂങ്ങി   ...
'എന്നെ വേണ്ടെങ്കില്‍ പറയുതുറന്നത്' എന്നുകേണ്...ഒരു വെറും പെണ്ണ് !!!

പറിച്ചെടുത്തു ദൂരെ എറിയാതെ, ഒരിറ്റു സ്നേഹം ഒഴുക്കാതെ,
മറ്റുള്ള നീരൊഴുക്കിലേക്ക്  ചൂണ്ടുപലക കാട്ടി,
അവഗണയുടെ  ഉപ്പുനീര്‍ ഉറ്റിച്ച്‌  ഇഞ്ചിഞ്ചായി നീറ്റി,   നീ..

ഇനി നിന്‍റെ  അവസരമാണ് ..അവസാനത്തേത്...
ഒന്ന് പേര് ചൊല്ലി വിളിക്കൂ കുഴിച്ചു മൂടുന്നതിനുമുന്‍പായി..
കാരണം സ്നേഹത്തിന്‍റെ വിപരീതാര്‍ത്ഥം...എന്‍റെ നിഘണ്ടുവില്‍ കാണുന്നേയില്ല !!!

31 comments:

 1. കാരണം സ്നേഹത്തിന്‍റെ വിപരീതാര്‍ത്ഥം...എന്‍റെ നിഘണ്ടുവില്‍ കാണുന്നേയില്ല ...
  സ്നേഹമെന്ന നിഖണ്ടുവില്‍ നോക്കി കൊള്ളൂ ,കാണാന്‍ സാധിക്കും ,,,കീയ ആശംസകള്‍ ,സുഖം ആണല്ലോ അല്ലെ

  ReplyDelete
  Replies
  1. നാച്ചി...നോക്കാംട്ടോ :)
   ഓണത്തിന്‍റെ ലീവ് ഒക്കെയായി ആഘോഷമായിരുന്നു.. ഉറക്കം ;)
   എന്തൊക്കെയാണ് അവിടുത്തെ വിശേഷങ്ങള്‍?
   ഇപ്പോഴും എത്തുന്നതില്‍ ഒരുപാട് സ്നേഹം !!!

   Delete
 2. വിഷാദ മേഘങ്ങള്‍ കരിനിഴല്‍ വീഴ്ത്തുമീ
  വിചാരവികാരമലതല്ലും ആത്മാവില്‍
  പെരുമഴയായ് പെയ്തമരുമോ പ്രിയതമാ
  മനമതില്‍ ഒരു തരി വെളിച്ചം നിറയുമോ?

  ReplyDelete
  Replies
  1. നീയെന്നില്‍ എന്നെ പെയ്തു നിറഞ്ഞിരിക്കുന്നു..
   ഇതുവെറും ഭൂതകാലത്തിന്റെ വേവുന്ന ഓര്‍മ്മകള്‍..
   നിന്‍റെ മൂല്യം എന്തെന്നുള്ള സ്വയം ഓര്‍മ്മപ്പെടുത്തലുകള്‍!!!

   Delete
  2. പെയിത് നിറഞ്ഞതെല്ലാം കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ ദൌര്‍ഭാഗ്യത്തിന്റെ വേനല്‍ രശ്മികള്‍ ഏറ്റ് നീരാവിയായി ആകാശത്തിന്റെ അനന്തതയിലേക്ക് ഉയര്‍ന്നുപോയില്ലേ. അതുകൊണ്ടല്ലേ ഇന്ന് പൊള്ളുന്ന ഓര്‍മകളായി ഉള്ളത്തില്‍ ഇരുന്നു നീറുന്നത്. അതുകൊണ്ടാണ് ഞാന്‍ അവനോടു നിന്റെ ആത്മാവില്‍ പെരുമഴയായി ഇനിയും പെയിതിറങ്ങാന്‍ പറഞ്ഞത്. അങ്ങനെ നിന്റെ ഇരുള്‍ മൂടിയ മനസ്സില്‍ വെളിച്ചം നിറയട്ടെ.

   Delete
  3. എത്ര നടക്കാത്ത.. നടക്കെണ്ടാത്ത.. സുന്ദരസ്വപ്നം..!!!

   Delete
  4. അവന്റെ അവസാന അവസരം ആണെന്ന് നീ വിധി എഴുതിയതുകൊണ്ടാണ് ഞാന്‍ ഇതെല്ലാം അവനോടു പറഞ്ഞത്. ഇപ്പോള്‍ ഒരു സംശയം ബാക്കിയായി. നടക്കേണ്ടതും നടക്കെണ്ടാത്തതും ആയ സുന്ദര സ്വപ്നങ്ങള്‍ കാണുന്നത് നീയോ അതോ അവനോ?

   Delete
 3. ഇനി നിന്‍റെ അവസരമാണ് ..അവസാനത്തേത്...
  ഒന്ന് പേര് ചൊല്ലി വിളിക്കൂ കുഴിച്ചു മൂടുന്നതിനുമുന്‍പായി..
  കാരണം സ്നേഹത്തിന്‍റെ വിപരീതാര്‍ത്ഥം...എന്‍റെ നിഘണ്ടുവില്‍ കാണുന്നേയില്ല""

  ഇത്ര മാത്രം ആയാലും ഇത് പൂര്‍ണ്ണമായേനെ.

  ReplyDelete
  Replies
  1. പ്രിയ മന്‍സൂര്‍ ..നന്ദി ..

   പക്ഷെ എനിക്ക് പറഞ്ഞെ പറ്റൂ നിന്നോട്... ഇന്നില്‍ നിന്ന് ഇന്നലത്തെ എന്നെ ഞാന്‍ കാണുമ്പോള്‍ ഉള്ള എന്‍റെ തോന്നല്‍.. നീ അറിയാതെ പോകരുത്..!!!

   Delete
 4. Replies
  1. അതെനിക്കിഷ്ടായി കണ്ണാ ..
   നമുക്ക് രണ്ടാള്‍ക്കും കൂടി ഇനിം ചീത്തവിളിക്കാം...വാ

   Delete
 5. എവിടെയോ വായിച്ച് മറക്കാത്ത വാക്കുകള്‍ ഓര്‍മ്മവരുന്നു കീയാ...
  "ശത്രുക്കള്‍ക്ക് നല്‍കാന്‍ അവഗണനയോളം വലിയൊരു ശിക്ഷയില്ല"
  അപ്പോള്‍ സ്നേഹിക്കുന്നവരെ അവഗണിച്ചാലോ... ഇതുവരെ ചിന്തിച്ചില്ല,
  അല്ല ഇതുവരെ ചെയ്തത് അതായിരുന്നോ..?? അറിയില്ല..

  എന്തായിരുന്നു സ്നേഹത്തിന്‍റെ വിപരീതം... എന്നായിരുന്നു അത് മറന്നത്...?
  ഇനി തിരയണമല്ലോ എന്‍റെ നിഘണ്ടുവിലും... കാണുമോ??
  നിഘണ്ടുവില്‍ ഞാനതിന്‍റെ പര്യായം മാത്രേ കാണുന്നുള്ളല്ലോ..
  പ്രിയപ്പെട്ടവളോട് ചോദിക്കേണ്ടി വരും...!! അതോ എന്നോട് തന്നെയോ..??!!!

  ReplyDelete
 6. എന്‍റെ നിഘണ്ടുവിലും പര്യായമേ ഉള്ളു നിത്യ... തീവ്രത കൂടിയ പദങ്ങള്‍...
  ഉത്തരം പറയേണ്ടവര്‍ മൂകര്‍ ബധിരര്‍ ഒപ്പം നിരക്ഷരര്‍...അതോണ്ട് സ്വയം ഉത്തരം കണ്ടെത്തേണ്ടിവരും നമുക്ക്.

  ReplyDelete
  Replies
  1. കുഴിച്ചു മൂടപ്പെടുന്നത് വരെ തിരഞ്ഞാലും, നമുക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ കഴിയില്ല...
   അറിയുന്നവരൊട്ടു പറയില്ല താനും..
   മൂടപ്പെട്ടു കഴിഞ്ഞാല്‍ ഒരു പക്ഷെ അവരും മറക്കും ആ വിപരീതം...
   ആത്മാവുണ്ടെന്ന് കരുതുന്നവര്‍ അപ്പോഴും മറക്കില്ല തന്നെ...
   അവരോടു ചോദിക്കണം.. പക്ഷെ ദേഹമില്ലാതെങ്ങനെ...?!

   Delete
 7. എന്തിനാണ് കീയകുട്ടി ഇന്നലയുടെ ചുടല പറമ്പില്‍ വീണ്ടും? പ്രണയം അവിഭാജ്യമാണ്ണ്‍. വിഭജിക്കപെടാന്‍ വെമ്പുന്നതെന്തോ അത് പ്രണയമല്ല.ആ അസ്ഥിപന്ജരത്തെ ആത്മശാന്തിചൊല്ലി അങ്ങ് അടക്കിയേക്കാം....

  ReplyDelete
  Replies
  1. അതിനെ ഞാനെന്നെ അടക്കിക്കഴിഞ്ഞു മാനസി ...എന്നാലും ഇടയ്ക്ക് ആ ചുടലപ്പറമ്പിലൂടെ മനസ്സൊന്നു നടന്നുനോക്കും...അപ്പൊ വന്നു പോകുന്നതാ...
   ക്ഷമിക്കുന്നെ :)..
   നന്ദിട്ടോ ആദ്യ വരവിനും കുറിപ്പിനും .

   Delete
 8. സ്നേഹത്തിന്റെ വിപരീതാര്‍ത്ഥം അറിയാത്തൊരു മനസ്സ് ..
  അത്ര താലൊലിച്ച ഒരു ലോകത്തിന്റെ അവസ്സാന ശ്വാസ്സം ......!
  നിനക്ക് പറയാനുള്ളത് , എത്ര പൂര്‍ണമായീ നീ പറഞ്ഞിരിക്കുന്നു ..
  ഇനി അവന്‍ പറയട്ടേ .. അവനും ചിലപ്പൊള്‍ തപ്പുന്നുണ്ടാവാം
  അവന്റെ മനസ്സും തേടുന്നുണ്ടാവം ,വിപരീതാര്‍ത്ഥം ..
  മന്‍സു പറഞ്ഞത് , എനിക്കും തൊന്നുണ്ടേട്ടൊ ..
  ആത്മാവുണ്ട് അവസ്സാന വരികളില്‍ , നീ പകര്‍ത്തുവനാഞ്ഞതെല്ലാം
  ആ വരികളില്‍ ഭദ്രമാണ് ...

  ReplyDelete
 9. അത്ര താലൊലിച്ച ഒരു ലോകത്തിന്റെ അവസ്സാന ശ്വാസ്സം ......!
  ആത്മാവിനെ കണ്ടെത്തിയതിനു നന്ദി സഖേ ...!!!

  ReplyDelete
 10. സ്നേഹത്തിന്റെ പര്യായങ്ങള്‍ എഴുതി നിറച്ചതുകൊണ്ടാ നിന്റെ നിഘണ്ടുവില്‍ കാണാത്തത് , ഞാനൊന്നു നോക്കട്ടെ എന്റെ നിഘണ്ടുവില്‍ കാണും

  ആശംസകള്‍

  ReplyDelete
  Replies
  1. പറഞ്ഞു തരണേ ഗോപാ.. ഫാവിയില്‍ വേണ്ടി വന്നാലോ ;P

   Delete
 11. കള്ളം കള്ളം പച്ചക്കള്ളം
  സത്യം

  ReplyDelete
 12. കൂട്ടില്ല കൂട്ടില്ല..കൂട്ടില്ല... :@
  അജിയേട്ടന് നാട്ടിലെത്തിയപ്പോ എന്തൊരു അഹങ്കാരാ, സ്വന്തക്കാരെ കിട്ടിയപ്പോ നമ്മളൊക്കെ നുണയന്മാരായില്ലേ ... :/

  ReplyDelete
 13. നമ്മളെ പിരിഞ്ഞു പോയവര്‍ ഒരു കാലത്ത് നമുക്കയച്ചു തന്ന മെസ്സേജുകള്‍, അത് പോലെ കത്തുകള്‍ ..എല്ലാം വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതൊരു പ്രണയത്തിന്റെ കൂടിയാണെങ്കില്‍ സങ്കടം ഇരട്ടിക്കും.. എന്താ പറയുക. ആ കാലമൊക്കെ മനസ്സില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോയ്ക്കൊണ്ടേ ഇരിക്കും ... ഇനി ഒരവസരമില്ല ..ഇനി ഒരു അവകാശവുമില്ല , ഒന്ന് പേര് ചൊല്ലി വിളിക്കാനും , സ്നേഹത്തെ കുറിച്ച് പറയാനും..

  ReplyDelete
  Replies
  1. അതെ ഇനി നിനക്ക് ഒരവസരമില്ല, ഒരു അവകാശവുമില്ല , ഒന്ന് പേര് ചൊല്ലി വിളിക്കാനും , സ്നേഹത്തെ കുറിച്ച് പറയാനും.. !!!

   Delete
 14. പ്രണയം,ഇഷ്ട്ടം ഇതിനെല്ലാം അവഗണന ഒരു വിപരീതാര്‍ത്ഥം ആണ് എന്ന് തോന്നുന്നു. പക്ഷെ സ്നേഹം ലോകത്തിന്‍റെ രഹസ്യങ്ങളില്‍ ഒന്നാണ്. ആര്‍ക്കും വിവരിക്കാന്‍ ആവാത്ത എന്തോ ഒന്ന്. പൊട്ടന്‍ ആനയെ കണ്ടപോലെ പറയുവാന്‍ കുറച്ചു ആളുകള്‍ക്ക് സാദിക്കുംമായിരിക്കും.സ്നേഹം .....!!!

  ReplyDelete
 15. ഖനനം ചെയ്യുന്തോറും വളരുന്ന ഖനിയെ
  ഭാഷയെന്നുവിളിക്കാം
  (പ്രണയമെന്നും.)

  ReplyDelete
 16. ഹായ് അതിഷ്ടായിട്ടോ ലോലാ .....
  ഹമ്മേ ..ഇത് വിനയെട്ടനാ ? ..കള്ളാ എന്നിട്ട് പറയാതെ പോയീല്ലേ :@.
  എങ്ങനെ എത്തി കീയക്കുട്ടിടെ അടുത്ത് ?

  ReplyDelete
 17. പ്രണയത്തിന്റെ തീ കായുന്നവളെ
  നിന്നോട്
  ഞാന്‍ പറയുന്നു
  ഭീമിയിലെ ജലമെല്ലാം വറ്റും വിധം
  നീ ഹൃദയത്തില്‍
  തീ സൂക്ഷിക്കുകയും
  രാവിലും പകലിലും
  നിലാവിനെ സ്വപ്‌നം കാണുകയും ചെയ്യുക.
  പറവകളോടും പൂവിനോടുമമൊപ്പം
  നൃത്തം
  ചെയ്യേണ്ടടതെങ്ങനെയെന്നും
  നിഷ്‌കളങ്കതയുടെ മുഖചിത്രമെങ്ങനെയന്നും ആരായുക....................

  ReplyDelete
  Replies
  1. ജിബ്രാന്റെ പ്രവാചകന്‍ പോലെ..!!

   എന്‍റെ ഉള്‍തീയില്‍ ,
   പടര്‍ന്ന മുള്ളുകള്‍ ഉരുകിവീണെന്നില്‍ അവശേഷിക്കുന വടുക്കള്‍ ദഹിച്ചുപോയെങ്കില്‍ !!
   പ്രണയനാമ്പുകള്‍ ആളിപ്പടര്‍ന്നു നാം വിഹായസ്സില്‍ ലയിച്ചൊരു പുതുമഴയായെങ്കില്‍ !!!

   Delete
 18. കീയക്കുട്ടി..
  നീയും ഞാനും രണ്ടല്ലാന്ന്‍ തോന്നുവാ...

  ReplyDelete
 19. അവളുമായുള്ള സൗഹൃദത്തിലെപ്പോഴോ പ്രണയം കടന്നുവന്നു. സന്തോഷത്തിനായുസ്സില്ലാതെ കടന്നുപോയ അവളിലെപ്രണയം വെറുംകെട്ടുകഥകൾക്ക് സമമായി.ഞാനവൾക്ക് അവളിലെ പലരിൽ ഒരുവൻമാത്രം.എന്നിലെ പ്രണയവർണ്ണങ്ങൾക്ക് നിറംതന്നവളെ ഹൃദയത്തിൽ നിന്നകറ്റാൻ ഇനി എത്ര നാൾ താണ്ടണമീവഴിത്താര....

  ReplyDelete