കഥകൾ

Friday, September 07, 2012

കബനി


ഉറവില്‍ നിന്നുയിരാര്‍ന്നപ്പോള്‍..കാറ്റിനും ഒഴുക്കിനുമെതിരെ
ലക്ഷ്യമല്ല  ... മാര്‍ഗ്ഗം! അതുമാത്രമായിരുന്നു മുന്നില്‍!!

തെറ്റിയും, മാറിയും, ഒഴുകി നിന്നിലെത്തി നിറയുമ്പോള്‍  അറിയുന്നു
ലക്‌ഷ്യം തന്നെയായിരുന്നു …!

മാര്‍ഗ്ഗം വെറും വഴികാട്ടിമാത്രം..
നിന്നിലേക്കുള്ള, എന്‍റെ  ദിശാസൂചകം !!!

34 comments:

 1. ലക്ഷ്യങ്ങളല്ല ലക്ഷങ്ങളാണ് മുഖ്യം.

  ReplyDelete
 2. എങ്ങോട്ടൊഴുകിയാലും, എങ്ങിനെ ഒഴുകിയാലും, കൈവഴികളായെത്ര പിരിഞ്ഞാലും ഒടുവില്‍ നിന്നില്‍ തന്നെ...
  സ്നേഹത്തിന്‍റെ കടലൊരുക്കി നീ കാത്തിരിക്കുമ്പോള്‍ ഞാന്‍ വേറെവിടെ പോകാന്‍...
  മഴ നിറഞ്ഞ് പുഴയായി, പുഴയൊഴുകി നീയായി.... ഞാനും ഇവിടെ നിന്നില്‍ തന്നെ..
  ഞാനില്ല നീയില്ല നമ്മളൊന്ന് മാത്രം..

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. മഴ നിറഞ്ഞ് പുഴയായി, പുഴയൊഴുകി നീയായി.... ഞാനും ഇവിടെ നിന്നില്‍ തന്നെ..
   ഞാനില്ല നീയില്ല നമ്മളൊന്ന് മാത്രം..!!!ഇഷ്ടായി വരികള്‍.

   follower gadget corrupted ആയി.ഇപ്പൊ അത് ആഡ് ചെയ്യാനും പറ്റണില്ലന്നെ :(

   Delete
  3. This comment has been removed by the author.

   Delete
  4. This comment has been removed by the author.

   Delete
  5. ഹാവൂ നന്ദി നിത്യാ ...ഒരുപാട് സന്തോഷായിട്ടോ!!!

   Delete
  6. This comment has been removed by the author.

   Delete
  7. This comment has been removed by the author.

   Delete
 3. നന്നായിട്ടുണ്ട്

  മാര്‍ഗ്ഗം വെറും വഴികാട്ടിമാത്രം..
  നിന്നിലേക്കുള്ള, എന്‍റെ ദിശാസൂചകം.....

  ReplyDelete
  Replies
  1. സന്തോഷം!!..ഒപ്പം സ്നേഹം !!!

   Delete
 4. എഴുതിയത് കബനിയെ പറ്റി ആണെന്ന് കരുതി ഞാനൊരു അഭിപ്രായം അങ്ങോട്ട്‌ പറയുന്നു.
  എനിക്ക് കബനിയെന്നാല്‍ വിപ്ലവത്തിന്റെ ചരിത്രം അലഞ്ഞു ചേര്‍ന്ന നദിയാണ്.
  ആ ഓര്‍മ്മകളില്‍ ഇപ്പോഴും കരയുന്ന പുഴ. എപ്പോഴും ദുഃഖപുത്രിയുടെ മുഖമുള്ളവള്‍

  ReplyDelete
  Replies
  1. അതെ , കബനി ഞങ്ങള്‍ വയനാട്ടുകാര്‍ക്ക് ജീവരക്തമാണ് ..അഭിമാനവും !!!
   പണ്ടെപ്പോഴോ എനിക്കും അങ്ങനൊരു മുഖം ഞാന്‍ കല്‍പ്പിച്ചിരുന്നു ...പിന്നെ ഭംഗിയില്ലന്നുതോന്നി ഉപേക്ഷിച്ചു.:D

   Delete
 5. എത്രയൊക്കെ ദിശതെറ്റി ഒഴുകിയാലും
  ഗതിമാറീ കാലവേഗത്തില്‍ പെട്ടുപൊയാലും ..
  ഒരൊ സമയമുണ്ട് നിന്നിലേക്കെത്താനും
  നിനക്കെത്താനും ...
  അതു അനിവാര്യമായ ഒരു ലോകത്തിന്റെ രൂപപെടലാണ്..
  സംഭവിക്കേണ്ടത് സംഭവിച്ച് തന്നെയാകും , അന്നേ അറിയൂ നാം
  വഴിക്കാട്ടികളും , ദിശാസൂചികകളുമൊക്കെ എന്തിന് വേണ്ടി
  നിലകൊണ്ടൂന്ന് .......... എല്ലാം എന്നിലേക്ക് മാത്രമെന്ന് ..

  ReplyDelete
  Replies
  1. അതെ റിനീ "ഒരൊ സമയമുണ്ട് നിന്നിലേക്കെത്താനും ..നിനക്കെത്താനും"... !
   പക്ഷേ ഞാന്‍ അറിഞ്ഞിരുന്നേയില്ല...സത്യം !!!

   Delete
 6. എല്ലാം മറന്ന് മാർഗ്ഗം പിൻതുടരുമ്പോൾ
  ലക്ഷ്യം കണ്ടെത്താനാവുന്നു

  ReplyDelete
  Replies
  1. ഒന്നും അറിയാതെ പിന്തുടര്‍ന്ന് ഞാനെത്തിയതും നീയാം ലക്ഷ്യത്തില്‍ തന്നെ !!!

   Delete
 7. ങേ!!.. എനിക്കെന്താ ഒന്നും മനസ്സിലാകാത്തേ.. :(

  പുഴയൊഴുകി കടലിൽ പതിക്കുന്നതിനെ ആണ് ഉപമയായി എടുത്തിരിക്കുന്നത് എന്ന് മനസ്സിലായി.. പക്ഷേ ഒഴുക്കിനെതിരേ എങ്ങിനെയാ പുഴ നീന്തുക? കാറ്റിനും ഒഴുക്കിനും അനുസരിച്ചല്ലേ അത് പോവുക? ആവോ ഇന്ന് മുഴോനും ഒരു മങ്ങലാ മനസ്സിനും ബുദ്ധിക്കും എല്ലാം... ഹും എനിക്കാരോടെലും വഴക്കടിക്കണം അതാ കാര്യം... ഹും...

  ReplyDelete
  Replies
  1. കണ്ണാ, കബനി മറ്റു നദികളുടെ ദിശയ്ക്കെ എതിരെ ഒഴുകുന്ന 3 നദികളില്‍ ഒന്ന്.
   അതുകൊണ്ട് ഒഴുക്കിനെതിരെ എന്ന് പറഞ്ഞുപോയതാ ... ക്ഷമിക്കുമല്ലോല്ലേ ..[ഇനിയിപ്പോ അതിന്‍റെ പേരില്‍ എന്നോടെ അടികൂടാന്‍ വരണ്ട ].

   ഈ മങ്ങല്‍ പ്രായത്തിന്‍റെയാ കണ്ണാ...ശരിയാവുമായിരിക്കും..അല്ലെ :D :)

   Delete
  2. ഓ ഓ ഓ... അത് ശരിയാണല്ലോ.. അപ്പോ ശോറി... :)

   Delete
 8. യുക്തമായ വാക്കുകളില്‍ ജീവിതത്തിന്റെ പ്രതിഫലനം

  ReplyDelete
 9. ലക്ഷ്യത്തില്‍ എത്തിയാല്‍ പിന്നെന്താ ചെയ്യുക ,പുറകോട്ടു നോക്കല്ലേ ചിലപ്പോള്‍ പുച്ഛം തോന്നും .

  ആശംസകള്‍

  ReplyDelete
  Replies
  1. അറിയാതെ ഒഴുകിയ വഴികളെ ഓര്‍ത്ത് പുച്ഛം തോന്നില്ല ഗോപാ...വിധിയെ പഴിചാരി തലയൂരാംന്നെ :)

   Delete
 10. കീയക്കുട്ട്യെ..... കൊള്ളാട്ടോ....

  ReplyDelete
 11. ഈ ബ്ലോഗ്ഗില്‍ ആദ്യമാണ്. എല്ലാം മിഴിവുറ്റ കവിതകള്‍ !!

  കൂടുതല്‍ നല്ലത് ഇതു എന്നൊരു തിരഞ്ഞെടുപ്പ് എനിക്ക് അസാധ്യം. അത് കൊണ്ട് ആശംസകള്‍ മാത്രം

  കൂടെ കൂടാന്‍ മാര്‍ഗ്ഗം അതായതു ഫോല്ലോവെര്‍ ഗാട്ഗറ്റ്‌ ഇല്ലേ ??

  അതില്ലാത്തതിനാല്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ ഇടുമല്ലോ .....

  വീണ്ടും വരാം

  ReplyDelete
  Replies
  1. ആകെ കുഴപ്പാ വേണുവേട്ടാ .. ആ gadget ഇപ്പൊ കിട്ടാനില്ല..ഉണ്ടായിരുന്നത് പോകുവേം ചെയ്തു.
   പക്ഷേ ഞാനൊരു കൂട്ടം ചെയ്തുട്ടോ..follow by email, option add ചെയ്തു :)

   വന്നതിനും, നല്ലവാക്കു ചൊന്നതിനും നന്ദി !!!

   Delete
 12. തെറ്റിയും, മാറിയും, ഒഴുകി നിന്നിലെത്തി നിറയുമ്പോള്‍ അറിയുന്നു
  ലക്‌ഷ്യം തന്നെയായിരുന്നു …!

  തെറ്റിയും മാറിയും ഒടുക്കം -
  എത്തിചേരുന്നതെല്ലാം ഒരിടത്തേക്കാണ്.
  കാഴ്ച്ചകള്‍ (മാര്‍ഗ മധ്യേയുള്ള കാഴ്ച്ചകള്‍) മാത്രമേ വിഭിന്നങ്ങള്‍
  ഉള്ളൂ.


  ReplyDelete