കഥകൾ

Sunday, September 30, 2012

" നേര്‍പാതി "


പ്രണയത്തിന്‍റെ കൈചൂട്ടു നീ വീശിയെറിഞ്ഞ്
എന്നില്‍ കാട്ടുതീയായി ആളിപ്പടര്‍ത്തിയത്
നിന്‍റെ ചുംബനത്തിന്‍റെ  തീക്ഷ്ണക്കാറ്റാണ് ...!!

                              *

നമ്മില്‍ പിറക്കാത്ത പൂമ്പാറ്റക്കുരുന്നുകള്‍ക്ക്
സീമ..ആഴിയാം  നീ ...ആകാശമാം ഞാന്‍ ...!!!

                              *

എന്നിലും നിന്നിലും ആണിയടിച്ചു നീര്‍ത്തിയ അയലില്
തോരാനിട്ട മഴവില്ലിനു ഒരേ ഒരു നിറം -
എന്നെ വലിച്ചെടുക്കുന്ന നിന്‍റെ കണ്ണിന്‍റെ  അഗാധ നീലിമ ...!!!


20 comments:

 1. നിന്നില്‍ വരണ്ട് കിടന്ന സ്നേഹാംശമുള്ള പുല്‍കൊടി തുമ്പില്‍
  പ്രണയമഴ കൊണ്ട് നീര്‍ മുത്തുകള്‍ നിറച്ചു വച്ചിട്ടും
  എപ്പൊഴാണ് , ഒരു തീഷ്ണ ചുംബനത്തില്‍ നീ ആളി കത്തിയത് ..?

  ഒരൊ പ്രണയ മഴയിലും മുളക്കുന്ന വിത്തുകളില്‍
  ഒരൊ പൂമ്പാറ്റ കുരുന്നുകളേ സ്വപ്നം കാണുമ്പൊള്‍
  നമ്മില്‍ ഒരിക്കലും അവ പിറക്കാതെ പൊകുവതെങ്ങനെ ..?

  മനസ്സില്‍ മഴവില്ല് നിറച്ച് നിന്നരുകില്‍ എത്തുമ്പൊള്‍
  നിന്റെ കണ്ണുകളാണെന്നൊട് മൊഴിഞ്ഞത് ..
  കഥകള്‍ പറയാതെ നീ എന്നൊട് പറഞ്ഞതൊക്കെയും ..
  നിന്റെ കണ്ണുകളിലൂടെ നിന്നിലേക്കെത്തിയ എന്നിലേ
  മിഴികളേ നീ എന്നാണ് ആഴിക്കൊപ്പം ഉപമിക്കാന്‍ തുടങ്ങിയത് ..?

  ReplyDelete
  Replies
  1. ഞാന്‍ ആളിക്കത്തുകയായിരുന്നു ..
   നിന്‍റെ പ്രണയ മഴയില്‍ക്കുരുത്ത് ആലിംഗനത്തില്‍ തളിര്‍ത്തു...
   ചുംബനത്തില്‍ ജ്വലിച്ചു...നിന്നില്‍ വിലയിക്കും വരെ...!

   കാലത്തിന്റെ കനല്‍ക്കാറ്റെറ്റ് ആ കുരുന്നുചിറകുകള്‍ കരിയാതിരുന്നെങ്കില്‍.....
   നമ്മുടെ സ്വപ്നച്ചിറകുകളുടെ തണലില്‍ അവ പാറി നടന്നെങ്കില്‍...!

   നിന്‍റെ മിഴി കളുടെ അഗാധതയിലാണ്
   ഞാന്‍ എന്നെ കണ്ടത്..
   നമ്മുടെ ലോകം പണിതീര്‍ത്തത്...
   ആഴിയും ആകാശവും അറിഞ്ഞത്..
   മഴയെ നിന്നെ അറിഞ്ഞത്..!!

   ആദ്യ വായനക്ക് ആത്മാവില്‍ നിന്നും... സ്നേഹം !!

   Delete
 2. നിന്‍റെ മിഴികളുടെ നീലിമയാര്‍ന്ന ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്ന
  എന്‍റെ മനസ്സ്..
  ഉടലുപേക്ഷിച്ചു, ആത്മാവിനു മുളച്ച നിറമുള്ള ഇത്തിരിച്ചി റകുകളുമായ്
  ഉയരേയ്ക്ക്, അകലേയ്ക്ക്
  മഴവില്ലിന്റെ അറ്റത്തേയ്ക്ക്..

  ReplyDelete
  Replies
  1. നിന്നില്‍ നിന്നും എന്നിലേക്ക്‌ പടര്‍ന്ന വേരുകള്‍ ..
   എന്നിഉല് നിന്നും നിന്നിലേക്ക്‌ നീളുന്ന ശാഘികള്‍..
   പരസ്പരം പരിപോഷിപ്പിച്ചും തണലേകിയും...നമ്മള്‍..!!

   Delete
 3. കീയക്കൊച്ചേ മഴവില്ലിനെ വെച്ചൊള്ള ആ പരുവാടി ഇഷ്ടായി.. :)
  സൂപ്പർ

  ReplyDelete
  Replies
  1. കണ്ണോ ആ വിളി എനിക്കങ്ങു പിടിച്ചൂട്ടോ..
   എല്ലാരും പറഞ്ഞു കേട്ടപ്പോ ആ മഴവില്ലിന്റെ പരിപാടി എനിക്കും ഇഷ്ടായിട്ടോ.

   എന്‍റെ ആമിക്കുട്ടി നിന്‍റെ ക്രിമിക്കടിക്കാലത്തിന്റെ ആരധികയാണെട്ടോ...

   Delete
  2. ഹ ഹ എനിക്ക് വയ്യ, ആമിക്കുട്ടിക്കൊരു ചക്കരയുമ്മ എന്റെ വക കൊടുത്തേക്ക്. :)

   Delete
 4. എന്നിലും നിന്നിലും ആണിയടിച്ചു നീര്‍ത്തിയ അയലില്
  തോരാനിട്ട മഴവില്ലിനു ഒരേ ഒരു നിറം -
  എന്നെ വലിച്ചെടുക്കുന്ന നിന്‍റെ കണ്ണിന്‍റെ അഗാധ നീലിമ ...!!!
  നല്ല വരികള്‍

  ReplyDelete
  Replies
  1. നന്ദി സാത്വിക ... ആദ്യ വരവിനും കുറിപ്പിനും :)

   Delete
 5. ആഴിയാം നീ... ആകാശമാം ഞാന്‍.....
  നമുക്കിടയിലുള്ള ഈ അകലത്തെക്കാള്‍ വലുതാണല്ലോ നമ്മുടെ സ്നേഹം...
  അല്ലെങ്കില്‍ അതിലും വലുതോ?? അറിയില്ല, സ്നേഹത്തിന്‍റെ ആഴമളക്കാന്‍ എനിക്കറിയില്ല!!

  ReplyDelete
  Replies
  1. എന്ന് മുതലാണ്‌ നാം നമ്മുടെ സ്നേഹത്തെ അളക്കാന്‍ തുടങ്ങിയത്?
   ഒന്നെന്ന സങ്ങല്പ്പത്തില്‍ എങ്ങനെ എവിടെ എങ്ങോട്ട് അളക്കും??

   Delete
 6. കുറുമൊഴിക്കവിതകള്‍ ഇഷ്ടമായി......സസ്നേഹം

  ReplyDelete
  Replies
  1. ഒരുപാട് സ്നേഹം..വരവിനും വായനക്കും..വരികള്‍ക്കും
   യാത്രകള്‍ എന്നെ അസൂയപ്പെടുത്തുന്നു :(

   Delete
 7. പ്രിയപ്പെട്ട സുഹൃത്തെ,

  അവന്റെ കണ്ണുകളിലേക്ക് തന്നെ കണ്ണ് ചിമ്മാതെ നോക്കിയിരുന്നുംകൊണ്ട് എഴുതിയപ്പോള്‍ ആണോ ഇത്രയും നന്നായത്? എങ്കില്‍ ഇനിയും ഇങ്ങനെ പരീക്ഷിച്ചോളൂട്ടോ. ആശംസകള്‍

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അവന്റെ കണ്ണുകളില്‍ നോക്കിരുന്നു എഴുതാനോ ...
   പറ്റുകയെ ഇല്ലെനിക്ക് ...
   അവന്റെ നോട്ടത്തില്‍ തനുതളര്‍ന്നു...മനം നിറഞ്ഞു ഞാന്‍...ഞാനേ അല്ലാതാവും...ഇല്ലാതാവും ..!
   പക്ഷെ ഒന്നുണ്ട് അവനെ മാത്രം ഓര്‍ത്ത് എഴുതിയതാണ്...
   നന്ദി ഗിരീഷ്‌...ഒപ്പം അവനും..:)

   Delete
 8. എന്നിലും നിന്നിലും ആണിയടിച്ചു നീര്‍ത്തിയ അയലില്
  തോരാനിട്ട മഴവില്ലിനു ഒരേ ഒരു നിറം -
  എന്നെ വലിച്ചെടുക്കുന്ന നിന്‍റെ കണ്ണിന്‍റെ അഗാധ നീലിമ ...!!!

  നല്ല ചിന്ത, നല്ല വരികള്‍.!
  (അയലില് ആണോ, അതോ 'അയയില്' ആണോ ശരി???) തുണി ഉണക്കാന്‍ ഇടുന്ന സംഭവം അല്ലെ?? അതിനു 'അയ' എന്നല്ലേ പറയാ??

  ReplyDelete